ആ ഒരു വിളിക്കായി [പേരില്ലാത്തവൻ] 71

അവസാനം എന്നെക്കാളും പൈസഉള്ളവനെ കണ്ട്  കണ്ണുമഞ്ഞളിച്ചു  മറ്റൊരുത്തന്റെ താലിക്ക് തല നീട്ടുബോളും എനിക്ക് താങ്ങായും ആശ്വാസമായും ദിവ്യ മാത്രമേ ഒണ്ടായിരുന്നൊള്ളു….

എന്നിട്ടും ഞാൻ അറിഞ്ഞില്ല…

എന്നോടുള്ള ആ സ്നേഹം..കരുതൽ…

ഒടുക്കം നല്ലൊരു തേപ്പ് കിട്ടിയ ഷീണത്തിൽ മദ്യത്തെ കൂട്ട് പിടിച്ചപ്പോളും വഴക്ക് പറഞ്ഞു തിരുത്താൻ അവളെ ഒണ്ടായിരുന്നൊള്ളു.

അവസാനം ജീവിതത്തിൽ നിന്നൊരു ഒളിച്ചോട്ടം പ്ലാനിട്ട് മുംബൈയിലേക്ക് ട്രാൻസ്ഫർ വാങ്ങി ആരോടും ഒരു വാക്ക് പോലും പറയാതെ വണ്ടി കയറി…

നാട്ടിൽ നിന്നുള്ള ഓരോ ഫോൺ വിളിയും മിനിറ്റുകളിൽ ഒതുക്കി..

ദിവ്യയുടെ വിശേഷങ്ങൾ പറയുമ്പോളും കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും മുഖംതിരിച്ചു കളഞ്ഞു..

വേറൊന്നും കൊണ്ടല്ല….

കുറ്റബോധം കൊണ്ട് വെറും ഒരു പെണ്ണിന്റെ വാക്കിൽ നിഴൽ പോലെ കൂടെ നടന്നവളെ അകറ്റി നിർത്തിയതിലുള്ള  വേദന

അവസാനം ഇവിടെ വന്നു മൂന്നുവർഷം പിന്നിടുമ്പോൾ ദിവ്യ ആദ്യമായും അവസാനമായും എന്നെ വിളിച്ചു.

“വിച്ചു…. എടാ നീ എന്നെ മറന്നൊടാ”

വിച്ചു എന്ന് ഒരാൾ മാത്രമേ എന്നെ വിളിച്ചിട്ടുള്ളൂ…

അയാളെ തിരിച്ചറിയാൻ എനിക്ക് അധികം സമയം ഒന്നും വേണ്ടി വന്നില്ല…

“ഇല്ല്ല ദിവ്യ…. എനിക്ക് മനസിലായി”

“നീ എന്താടാ ഒരിക്കൽ പോലും എന്നെ വിളിക്കാതിരുന്നത്….

എന്നെ ഇത്രക്ക് അവഗണിക്കാൻ ഞാൻ എന്ത് തെറ്റാടാ ചെയ്തത്”

അപ്പുറത്തെ നിന്ന് ചെറിയൊരു ഏങ്ങലടി കേൾക്കാൻ തുടങ്ങി…

കേട്ട് നിന്ന എനിക്ക് പോലും ഞാൻ ഇത്രയും കാലം ഉള്ളിൽ ഒളുപ്പിച്ചത് മുഴുവൻ പുറത്ത് വരുമോ എന്ന് ഭയന്നു….

“ഇല്ല ദിവ്യ… നീ കാരണം ഒന്നുമല്ല ഞാൻ ഈ ജീവിതം തിരഞ്ഞെടുത്തത്… എല്ലാം ഞാൻ ചോദിച്ചു വാങ്ങിയത് ആണ്”

“വിച്ചു…. ഞാൻ ഇപ്പൊ വിളിച്ചത് വേറൊന്നിനും അല്ല… എനിക്ക് നിന്നെ ഒന്ന് കാണാൻ തോന്നുന്നെടാ… നീ ഒന്നിവിടെ വരെ വരുമോടാ”

“ഇല്ല ദിവ്യ… ഞാൻ ഇനി അങ്ങോട്ടില്ല… എല്ലാവരുടെയും മുൻപിൽ ഒരു കോമാളിയാവാൻ ഞാൻ ഇനി ഇല്ല”

ഇതും പറഞ്ഞു ഞാൻ call കട്ട്‌ ചെയ്തു… അല്ലെങ്കിൽ എനിക്കറിയാം അവൾ എൻറെ തീരുമാനം മാറ്റിക്കും എന്ന്…

വേറെ ആർക്ക് മുൻപിൽ അല്ലെങ്കിലും അവളുടെ വാക്കുകൾക്ക് മുൻപിൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല…

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു…. ഒരിക്കൽ നാട്ടിൽ നിന്നുള്ള ഒരു ഫോൺ വിളിയിൽ ഞാൻ അറിഞ്ഞു….

അന്ന് ദിവ്യയുടെ അവസാന വിളി ആയിരുന്നെന്ന്….

തലച്ചോറിനെ കാർന്നു തിന്നുന്ന ഒരു രോഗത്തിന് മുൻപിൽ ദിവ്യ തല കുനിച്ചു നിന്നു…

24 Comments

  1. വന്നപ്പോൾ വായിച്ച കഥയാണ്, അപ്പോൾ കമൻ്റ് ചെയ്യാൻ പറ്റിയില്ല. ഒരു രക്ഷയുമില്ല ഞാൻ ഈ കഥ വളരെ ഏറെ ഇഷ്ടപ്പെട്ടു

  2. നല്ല എഴുത്തു.തുടരുക

    1. പേരില്ലാത്തവൻ

      ❤️❤️❤️

  3. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Heart touching bro…

    1. പേരില്ലാത്തവൻ

      ❤️❤️❤️

  4. വിരഹ കാമുകൻ???

    ???

    1. പേരില്ലാത്തവൻ

      ❤️

  5. ഇമ്മാതിരി കഥ ഒന്നും ഞാൻ വായിക്കാറില്ല..മറ്റൊന്നുമല്ല.. വിഷമം ആകുന്ന കഥ വായിച്ചാൽ സങ്കടം ആണ്… പേര് കണ്ടു ഇഷ്ടപ്പെട്ടു വായിച്ചതാണ്… തീം കോമൺ anu.. ബട്ട്‌ writing സൂപ്പർ…

    1. പേര് കണ്ടു ഇഷ്ടപെട്ടെന്നോ… അപ്പോൾ dk ടെ കഥ വായിച്ചില്ലേ ??

      1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

        അതൊന്നും ഓര്മിപ്പിക്കല്ലേ…
        Ultra hevy ithem..???

        കരഞ്ഞു കരഞ്ഞു മണിഷ്യന്റെ ഊപ്പാട് ഇളകി

  6. മേനോൻ കുട്ടി

    ???

    നല്ല പേര് ???

    1. കുട്ടിയുടെ ഐഡിയ ഇവടെ പരീക്ഷിച്ചാലോ

      1. വോ വേണ്ടാ ??

  7. കഥയുടെ പേര് കണ്ടപ്പോ ഞാൻ വേറെ ഒരാളുടെ കഥയാണ് പ്രതീക്ഷിച്ചത്.
    എന്തായാലും കൊള്ളാം

    1. പേരില്ലാത്തവൻ

      ?❤️

      1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

        Heart touching bro…

  8. അവളവനെ ഇഷ്ട്ടപ്പെടുന്നതിന് മുന്നേ മരിക്കണമെന്നാണോ കഥാകൃത്ത് ഉദ്ദേശിച്ചത്?

    1. പേരില്ലാത്തവൻ

      ?ഇങ്ങനെയും ഉദ്ദേശിക്കാമായിരുന്നോ…..

  9. കഥയിൽ പുതുമ ഒന്നും ഫീൽ ചെയ്തില്ലെങ്കിലും എഴുത്ത് നന്നായിരുന്നു. പുതിയ വിഷയവുമായി വീണ്ടും വരിക, ആശംസകൾ…

    1. പേരില്ലാത്തവൻ

      Tnx

  10. ? ??????

    1. Simple!! But super!!

      1. പേരില്ലാത്തവൻ

        ❤️❤️❤️

Comments are closed.