ഇൻവെർട്ടർ എങ്ങനെ റഫിൽ ചെയ്യാമെന്ന് അവനറിയാമായിരുന്നു. എന്നാലും അവൻ അതിനു തുനിഞ്ഞില്ല.
പെട്ടെന്ന് താഴത്തെ നിലയിൽ നിന്നും എന്തോ ശബ്ദം അവൻ കേട്ടു.ഉടനെ തന്നെ അവൻ ഡ്രോയറിൽ നിന്നും ടോർച് എടുത്തു.ആ ശബ്ദം വീടിനുള്ളിൽ പ്രേധിധ്വാനിച്ചപ്പോൾ അവന്റെ നട്ടെല്ലില്ലൂടെ ഒരു വിറയൽ അനുഭവപ്പെട്ടു.
അവനു തലകറങ്ങുന്നതുപോലെ തോന്നി.ആ നാലുച്ചുമരുകളും തന്നെ പൊതിയുന്നത് പോലെ.
അവൻ പോകാതിരിക്കാൻ കഴിഞ്ഞില്ല. ആദ്യം മടിച്ചെങ്കിലും പിന്നെ പോകാൻ തന്നെ തീരുമാനിച്ചു.
ഒരുകൈൽ ടോർച്ചും മാറുകയിൽ ആകെയുള്ള ആയുധമായി അവൻ കരുതിയ അവന്റെ ടെഡി ബെറും.
പടികൾ ഇറങ്ങുമ്പോൾ അവൻ കേട്ടിരുന്നു ആ ശബ്ദം..
വാതിൽ പയ്യെ തുറക്കുന്ന ശബ്ദം..
അവൻ പേടിച്ച പോലെ തന്നെ സംഭവിച്ചു അത് അവന്റെ വീടിന്റെ ബാസിമെന്റിലേക്കുള്ള വാതിൽ ആയിരുന്നു.
ഹാളിലൂടെ അവൻ ബാസിമെന്റ് ലക്ഷ്യമാക്കി നടന്നു. തറയിലേക്കുനോക്കിയ അവൻ കണ്ടത് തന്റെ അമ്മയുടെ പ്രിയപ്പെട്ട ഫ്ലവർ വേസ് ചിന്നിചിതറി കിടക്കുന്നതാണ്. അവൻ മുന്നോട്ടുനടന്നു. നേരെനോക്കിയ അവൻ കണ്ടത് ഓച്ചിന്റെ വേകതയിൽ തുറന്നുവരുന്ന ബാസിമെന്റിലെ വാതിലാണ്.
“””””ഒരുകാരണവശാലും ബാസിമെന്റിൽ പോവരുത് “”””
എന്ന തന്റെ അച്ഛന്റെ വാക്ക് അവന്റെ ചിന്തയിൽ വന്നു.
അവൻ ഒരുനിമിഷം ആലോചിച്ചു പോലീസിനെ വിളിച്ചാലോ….. വല്ല കള്ളന്മാരുമാണെങ്കിലോ…
എന്നാലും അവൻ ബാസിമെന്റിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു.
അവൻ ഓരോപടികളായി ചവുട്ടി ഇറങ്ങാൻ തുടങ്ങി..
താഴെ എത്തിയ അവൻ കണ്ടത് നനഞ്ഞിരിക്കുന്ന ചുവരുകളാണ്. ജെന്നലോ എയർഹോളോ ഇല്ലാത്ത മുറി ആയതിനാൽ വായുസഞ്ചാരം ഇല്ലായിരുന്നു ആ മുറിക്കുള്ളിൽ.
ഒരു ബൾബ് ഉടായിരുന്നത് ചെറിയ വെട്ടത്തോടെ കാത്തുന്നുണ്ടായിരുന്നു.
തങ്ങളുടെ രണ്ടു കഥകളിലും കഥ രണ്ടുപ്രാവശ്യം വരുന്നുണ്ടല്ലോ… പേജ് നമ്പർ കൂട്ടാനാണോ അതോ അറിയാതെ സംഭവിക്കുന്നതാണോ…. രണ്ടു കഥയിലും ഒരുപോലെ കണ്ടതുകൊണ്ടു ചോദിച്ചതാണ്.
????
രണ്ട് തവണ കൂടി റിപീറ്റ് ചെയ്താരുന്നേൽ ഒരു മുപ്പതു പേജ് തികക്കാമായിരുന്നു