കോരിച്ചൊരിയുന്ന മഴ. സമയം ഏതാണ്ട് അർധരാത്രിയോട് അടുത്തിരുന്നു. ടോണി ആ വലിയ വീട്ടിൽ ഒറ്റക്കായിരുന്നു.ഇടിയുടെ ശബ്ദം അവനെ ഭയപ്പെടുത്തിയിരുന്നു.ഡോക്ടർമാരുടേതായ തിരക്കുകൾ കാരണം അവന്റെ മാതാപിതാക്കൾക്ക് അന്നും രാത്രി വൈകി ജോലിചെയ്യേണ്ടിവന്നു.
അവന്റെ തലച്ചോറിലേക്ക് അവനെ ഭയപ്പെടുത്തുന്ന ചിന്തകൾ കടന്നുവന്നുകൊണ്ടിരുന്നു.
“തന്റെ അച്ഛനും അമ്മയും ഇനി തിരിച്ചുവന്നില്ലെങ്കിലോ ”
“അവരെ ആരെങ്കിലും അപായപ്പെടുത്തിയെങ്കിലോ”
വേനൽ കാലം ആയതിനാൽ ചൂട് കാരണം രോഗികൾ കൂടുതലിരിക്കും എന്ന് കഴിഞ്ഞാദിവസം അവന്റെ അച്ഛൻ പറഞ്ഞത് അവൻ ഓർത്തു.
അവൻ എന്നും അവന്റെ വീഡിയോ ഗെയിം കളികഴിഞ്ഞ വൈകിയാണ് കിടന്നിരുന്നത്. ഇപ്പോഴും അവൻ വീഡിയോ ഗെയിംനു മുന്നിൽ ആണ്.
ഇടിയുടെ ശബ്ദം അവന്റെ കൈലെ രോമക്കൂപ്പങ്ങളെ വരെ പ്രകമ്പനം കൊള്ളിച്ചു അവൻ പേടിച്ചു.
എന്നാലും അവൻ അവന്റെ ശ്രദ്ധ മുഴുവനും ഗെയിംയിൽ കേന്ദ്രീകരിച്ചു.
അവിടെ കറന്റ് ഉണ്ടായിരുന്നില്ല. എന്നാലും ആ വീട്ടിൽ ഇൻവെർട്ടർ പ്രവർത്തിക്കുന്നതിന്റെ ഭലമായി വൈദ്യുതി ഉണ്ടായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ അതും നിലക്കും..
അധികം സമയം വേണ്ടിവന്നില്ല. ഇൻവെർട്ടറും ഓഫായി..
“”””””നശിച്ച കറന്റ് “””””
അവൻ പിറുപിറുത്തു.
ഇൻവെർട്ടർ എങ്ങനെ റഫിൽ ചെയ്യാമെന്ന് അവനറിയാമായിരുന്നു. എന്നാലും അവൻ അതിനു തുനിഞ്ഞില്ല.
പെട്ടെന്ന് താഴത്തെ നിലയിൽ നിന്നും എന്തോ ശബ്ദം അവൻ കേട്ടു.ഉടനെ തന്നെ അവൻ ഡ്രോയറിൽ നിന്നും ടോർച് എടുത്തു.ആ ശബ്ദം വീടിനുള്ളിൽ പ്രേധിധ്വാനിച്ചപ്പോൾ അവന്റെ നട്ടെല്ലില്ലൂടെ ഒരു വിറയൽ അനുഭവപ്പെട്ടു.
അവനു തലകറങ്ങുന്നതുപോലെ തോന്നി.ആ നാലുച്ചുമരുകളും തന്നെ പൊതിയുന്നത് പോലെ.
അവൻ പോകാതിരിക്കാൻ കഴിഞ്ഞില്ല. ആദ്യം മടിച്ചെങ്കിലും പിന്നെ പോകാൻ തന്നെ തീരുമാനിച്ചു.
ഒരുകൈൽ ടോർച്ചും മാറുകയിൽ ആകെയുള്ള ആയുധമായി അവൻ കരുതിയ അവന്റെ ടെഡി ബെറും.
പടികൾ ഇറങ്ങുമ്പോൾ അവൻ കേട്ടിരുന്നു ആ ശബ്ദം..
വാതിൽ പയ്യെ തുറക്കുന്ന ശബ്ദം..
അവൻ പേടിച്ച പോലെ തന്നെ സംഭവിച്ചു അത് അവന്റെ വീടിന്റെ ബാസിമെന്റിലേക്കുള്ള വാതിൽ ആയിരുന്നു.
ഹാളിലൂടെ അവൻ ബാസിമെന്റ് ലക്ഷ്യമാക്കി നടന്നു. തറയിലേക്കുനോക്കിയ അവൻ കണ്ടത് തന്റെ അമ്മയുടെ പ്രിയപ്പെട്ട ഫ്ലവർ വേസ് ചിന്നിചിതറി കിടക്കുന്നതാണ്. അവൻ മുന്നോട്ടുനടന്നു. നേരെനോക്കിയ അവൻ കണ്ടത് ഓച്ചിന്റെ വേകതയിൽ തുറന്നുവരുന്ന ബാസിമെന്റിലെ വാതിലാണ്.
“””””ഒരുകാരണവശാലും ബാസിമെന്റിൽ പോവരുത് “”””
എന്ന തന്റെ അച്ഛന്റെ വാക്ക് അവന്റെ ചിന്തയിൽ വന്നു.
അവൻ ഒരുനിമിഷം ആലോചിച്ചു പോലീസിനെ വിളിച്ചാലോ….. വല്ല കള്ളന്മാരുമാണെങ്കിലോ…
എന്നാലും അവൻ ബാസിമെന്റിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു.
അവൻ ഓരോപടികളായി ചവുട്ടി ഇറങ്ങാൻ തുടങ്ങി..
താഴെ എത്തിയ അവൻ കണ്ടത് നനഞ്ഞിരിക്കുന്ന ചുവരുകളാണ്. ജെന്നലോ എയർഹോളോ ഇല്ലാത്ത മുറി ആയതിനാൽ വായുസഞ്ചാരം ഇല്ലായിരുന്നു ആ മുറിക്കുള്ളിൽ.
ഒരു ബൾബ് ഉടായിരുന്നത് ചെറിയ വെട്ടത്തോടെ കാത്തുന്നുണ്ടായിരുന്നു.
അവന്റെ പുറകിൽ ആരോ നിൽക്കുന്നതായി അവൻ തോന്നി.
അവൻ പേടിച്ചു…..
1..2…3…
പെട്ടെന്ന് തിരിഞ്ഞുനോക്കി
ഒന്നുംതന്നെ അവന്റെ കണ്ണിൽ കണ്ടില്ല..
ശ്വാസം നേരെ അഞ്ചുവെളിച്ചെശേഷം അവൻ തിരിഞ്ഞു..
അവൻ കണ്ടത് ഒരു കുട്ടിയെ ആണ്…
ആദ്യം ഒന്ന് പതറിയെങ്കിലും അവൻ അത് മറച്ചുവച്ചു.
കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങി..
ഒരു ചുമന്ന സ്വേട്ടരും കറുത്ത നിക്കറും ആണ് കുട്ടിയുടെ വേഷം…
അവൻ ആലോചിച്ചു..
“””വേനൽകാലത്തും സ്വേട്ടർ ഇട്ടുനിക്കുന്നു “””
അവൻ ആലോചിച്ചു
തങ്ങളുടെ രണ്ടു കഥകളിലും കഥ രണ്ടുപ്രാവശ്യം വരുന്നുണ്ടല്ലോ… പേജ് നമ്പർ കൂട്ടാനാണോ അതോ അറിയാതെ സംഭവിക്കുന്നതാണോ…. രണ്ടു കഥയിലും ഒരുപോലെ കണ്ടതുകൊണ്ടു ചോദിച്ചതാണ്.
????
രണ്ട് തവണ കൂടി റിപീറ്റ് ചെയ്താരുന്നേൽ ഒരു മുപ്പതു പേജ് തികക്കാമായിരുന്നു