a new FRIEND…. [കുഞ്ഞാപ്പി] 51

a new FRIEND….

Author : കുഞ്ഞാപ്പി

 

ഇത് ഞാൻ വായിച്ച ഒരു കഥയെ എന്റേതായ രീതിയിൽ മാറ്റി എഴുതുന്നതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമ്മെന്റിൽ അറിയിക്കാൻ മറക്കണ്ട.. അപ്പൊ തുടങ്ങാം..

 

 

 

കോരിച്ചൊരിയുന്ന മഴ. സമയം ഏതാണ്ട് അർധരാത്രിയോട് അടുത്തിരുന്നു. ടോണി ആ വലിയ വീട്ടിൽ ഒറ്റക്കായിരുന്നു.ഇടിയുടെ ശബ്ദം അവനെ ഭയപ്പെടുത്തിയിരുന്നു.ഡോക്ടർമാരുടേതായ തിരക്കുകൾ കാരണം  അവന്റെ മാതാപിതാക്കൾക്ക് അന്നും രാത്രി വൈകി ജോലിചെയ്യേണ്ടിവന്നു.

 

അവന്റെ തലച്ചോറിലേക്ക്  അവനെ ഭയപ്പെടുത്തുന്ന ചിന്തകൾ കടന്നുവന്നുകൊണ്ടിരുന്നു.

 

“തന്റെ അച്ഛനും അമ്മയും ഇനി തിരിച്ചുവന്നില്ലെങ്കിലോ ”

“അവരെ ആരെങ്കിലും അപായപ്പെടുത്തിയെങ്കിലോ”

 

 

വേനൽ കാലം ആയതിനാൽ ചൂട് കാരണം രോഗികൾ കൂടുതലിരിക്കും എന്ന് കഴിഞ്ഞാദിവസം അവന്റെ അച്ഛൻ പറഞ്ഞത് അവൻ ഓർത്തു.

 

 

അവൻ എന്നും അവന്റെ വീഡിയോ ഗെയിം കളികഴിഞ്ഞ വൈകിയാണ് കിടന്നിരുന്നത്. ഇപ്പോഴും അവൻ വീഡിയോ ഗെയിംനു മുന്നിൽ ആണ്.

 

ഇടിയുടെ ശബ്ദം അവന്റെ കൈലെ രോമക്കൂപ്പങ്ങളെ വരെ പ്രകമ്പനം കൊള്ളിച്ചു അവൻ പേടിച്ചു.

എന്നാലും അവൻ അവന്റെ ശ്രദ്ധ മുഴുവനും ഗെയിംയിൽ കേന്ദ്രീകരിച്ചു.

അവിടെ കറന്റ്‌ ഉണ്ടായിരുന്നില്ല. എന്നാലും ആ വീട്ടിൽ ഇൻവെർട്ടർ പ്രവർത്തിക്കുന്നതിന്റെ ഭലമായി വൈദ്യുതി ഉണ്ടായിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ അതും നിലക്കും..

അധികം സമയം വേണ്ടിവന്നില്ല. ഇൻവെർട്ടറും ഓഫായി..

 

“”””””നശിച്ച കറന്റ്‌ “””””

 

അവൻ പിറുപിറുത്തു.

3 Comments

  1. തങ്ങളുടെ രണ്ടു കഥകളിലും കഥ രണ്ടുപ്രാവശ്യം വരുന്നുണ്ടല്ലോ… പേജ് നമ്പർ കൂട്ടാനാണോ അതോ അറിയാതെ സംഭവിക്കുന്നതാണോ…. രണ്ടു കഥയിലും ഒരുപോലെ കണ്ടതുകൊണ്ടു ചോദിച്ചതാണ്.

  2. ????

  3. രണ്ട് തവണ കൂടി റിപീറ്റ് ചെയ്താരുന്നേൽ ഒരു മുപ്പതു പേജ് തികക്കാമായിരുന്നു

Comments are closed.