A FLASHBACK LOVE STORY ❤️ [The_Conqueror] 47

A FLASHBACK LOVE STORY ❤️

Author :The_Conqueror

 

ഇടവമാസരാത്രി

ചെറിയ ചാറ്റൽ മഴ, സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ ശോഭനമായ നഗരവീഥിയിലൂടെ വാഹനങ്ങൾ പാഞ്ഞകലുന്നു..

റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന പോലിസ് ജീപ്പ് .

നീ ഒന്നും പറയണ്ട എനിക്കറിയാം എന്ത് വേണമെന്ന്പറഞ്ഞുകൊണ്ട് രാജശ്രീ നടന്ന് നീങ്ങി..

രാജി ടീ പ്ലീസ്ഞാൻ ഒന്നു പറയട്ടെ”..ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ശ്രീദേവ് അവൾക്ക് പിന്നാലേ നടന്നു..

ശ്രീയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് പോലിസ് ജീപ്പിന്നു മുന്നിൽ ചായയുമായി നിന്ന നിഖിൽ തിരിഞ്ഞുനോക്കി..

എതവനാ രാത്രി”…നിഖിൽ വനിത കോണ്‍കോണ്സ്റ്റബിളിനോടായി ചോദിച്ചു..

നീ ഒന്ന് എന്നെ കേൾക്ക്..പ്ലീസ്”… ഉച്ചത്തിൽ ശ്രീ അവളോടായി അപേക്ഷിച്ചു..

രാത്രി എന്തുവാടാ റോഡിൽവീട്ടിൽ സ്ഥലമില്ലേ  രണ്ടിന്നും”…നിഖിൽ അവരോട്‌ ഉറക്കെ ചോദിച്ചു

അവർ ഒന്ന് പരുങ്ങി

നീതി നീ ആയുധം ഇങ്ങെടുത്തേ”…നിഖിൽ പറഞ്ഞു..

നീതി എന്തോ കൈമാറി..

മ്മ്..ഒന്നാഞ്ഞുതിയേ…”

സാർ..”

വേഗം

ഭൂ….കീ..കീ.കീ

സാർ അത് ഫ്രണ്ടസിനൊപ്പം….”

അതിനിവിടെകിടന്ന് എന്തിന് പ്രശണം ഇണ്ടാക്കുന്നേ??”  

സാർ അത്”…ശ്രീ പറയാനാരഭിച്ചു.

ഒന്നുമില്ല സാർ…” രാജി ശ്രീയേ പിറകിലേക്ക് വലിച്ചു രൗദ്ര ഭാവത്തിൽ ഒരു നോട്ടവും അവന് നേരെ എറിഞ്ഞു

എന്ന പിന്ന നമ്മൾക്ക് സ്റ്റേഷനിൽ പോയി സംസാരിക്കാം..നീതി വേഗംനിഖിൽ പറഞ്ഞുകൊണ്ട് വണ്ടിക്കരികിലേക്ക് തിരിഞ്ഞു.

 

1 Comment

  1. ? നിതീഷേട്ടൻ ?

    Kadhade thread manasilayilla, ennalum bakki vegam poratte ??

Comments are closed.