രാക്ഷസൻ 10 [FÜHRER] 460

രാക്ഷസൻ 10

Author : Führer

[ Previous Part ]  

സത്യമാണോ മുത്തേച്ചീ ഈ പറയുന്നേ.. ഏട്ടന്റെ കല്യാണം കഴിഞ്ഞോ. അമ്പരപ്പോടെയുള്ള മൊഴിയുടെ ചോദ്യം കേട്ടു മുത്ത് ചിരിച്ചു.

കഴിഞ്ഞെടീ. പിശാചേ.. നീ ഇങ്ങനെ തൊള്ള കീറി ചോദിച്ചാ എന്റെ ചെവിയടിച്ചു പോകും.

ഒന്ന് പോ മുത്തേച്ചീ.. ഇതു കേട്ടാ ഞാന്‍ അല്ല ആരായാലും ഞെട്ടിപോകും. ഇന്നലെ വരെ കെട്ടില്ല സന്യസിക്കാന്‍ പോകുവാന്നും പറഞ്ഞു ഭദ്രാക്കയെ കരയിപ്പതാ. എന്നിട്ടിപ്പോള്‍  പറയുവാ കല്യാണം കഴിഞ്ഞെന്ന്.

എന്നാലും കല്ല്യാണത്തിന് എന്നെ വിളിച്ചില്ലെല്ലേ മുത്തേച്ചീ. ഞാന്‍ പെങ്ങളാന്ന് ഒക്കെ പറഞ്ഞു നടന്നിട്ട് എന്നെ എന്താ വിളിക്കാതിരുന്നത്. അവളുടെ വാക്കുകളില്‍ ദുഖം നിഴലിച്ചിരുന്നു. അവള്‍ക്ക് അവരോട് പരിഭവം തോന്നി.

അങ്ങനൊന്നുമില്ല പെണ്ണേ.. നീ എപ്പോഴും ഞങ്ങടെ കുഞ്ഞനിയത്തി അല്ലേ. മുത്ത് അവളെ സമാധാനിപ്പിച്ചു.

വേണ്ട ചേച്ചീ. ചേച്ചീക്ക് എങ്കിലും എന്നോടു പറയാമായിരുന്നു. ഞാന്‍ എന്തോരം ആശിച്ചാന്നോ അവരുടെ കല്യാണം കാണാന്‍.

എന്റെ മോളെ എന്നെ പോലും അവര് കല്യാണം വിളിച്ചില്ലെടീ. അപ്പോള്‍ ഞാന്‍ എങ്ങനെ നിന്നോട് പറയാനാ. മുത്ത് നിസഹായതയോടെ ചോദിച്ചു.

ചേച്ചീനെ വിളിച്ചില്ലേ. അവള്‍ അമ്പരന്നു ചോദിച്ചു. അവളുടെ വാക്കുകളിലെ ഞെട്ടല്‍ എത്രത്തോളമാണെന്ന് മുത്തിന് മനസിലായി.

മൊഴിയാകട്ടെ ആകെ കിളിപോയപോലെ ഇരുന്നു. അവളുടെ ഭാവമാറ്റമെല്ലാം കണ്ടിട്ട് കൃഷ്ണയും മായയും ആലീസും പരസ്പരം നോക്കി.

അതേടീ.. അവര് എന്നേം വിളിച്ചില്ല.

അപ്പോ എന്താ നടന്നത് ചേച്ചീ.. അവള്‍ ചോദിച്ചത് കേട്ട് മുത്ത് നടന്നതെല്ലാം പറഞ്ഞുകേള്‍പ്പിച്ചു.

മൊഴിക്ക് ഒന്നും വിശ്വാസം വരുന്നുണ്ടായിരുന്നില്ല. ചേച്ചീ നീ സ്വപ്നം കണ്ടത് വല്ലതും ആണോ ഇത്. ഇങ്ങനെ ആരേലും കല്യാണം കഴിക്കുമോ..

എടീ കോപ്പേ, ഞാന്‍ ഇത്രയും നേരം പറഞ്ഞിട്ടും നിനക്ക് ഒന്നും വിശ്വാസം വന്നില്ലെങ്കില്‍ എല്ലാം ഒപ്പിച്ചുവെച്ച രണ്ടെണ്ണം ഉണ്ടെല്ലേ. അതുങ്ങളോട് പോയി ചോദിക്ക്. മുത്ത് ദേഷ്യപ്പെട്ടു.

28 Comments

  1. ♕︎ ꪜ??ꪊ? ♕︎

    ഡാ സെഡ് ആക്കല്ലേ……….
    എന്തോ വലുത് വരാൻ പോകുന്നു എന്നൊരു തോന്നൽ………….

    കഥ എനിക്ക് ഇഷ്ടമായി……
    Good മാസ്സ് ആക്ഷൻ സ്റ്റോറി………

    ❤❤❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

  2. Kollam bro. Inale raatri vaaychu. Angane badra alokine ketto alle. Enthayalum katha അടിപൊളി ആയി മുൻപോട്ട് പോകുന്നുണ്ട്. അടുത്ത് paartinaayi കാത്തിരിക്കുന്നു സ്നേഹത്തോടെ,❤️

    1. Tnx ragendu. Kadha il oru cheariya twist ittatha adutha bagam udane undakum
      ❤️❤️❤️

  3. Super ???????????

  4. ഒരു ട്വിസ്റ്റ്‌ മണക്കുന്നല്ലോ??
    അരുൺ R♥️

    1. Othiri valuthonnum alla bro. Cheariya twist. ???

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  6. ഈ പാർട്ടും വളരെ interesting ആയിരുന്നു ? പുതിയ എതിരാളിയുടെ intro ഒക്കെ അടിപൊളി ആണല്ലോ അപ്പൊ ഇനി ഒരു യുദ്ധം തന്നെ കാണാലോ

    ❤️❤️❤️

    1. Eathirali varette bro appo alle kadha interesting aku
      ❤️❤️❤️❤️

  7. Kollam… super

    1. Tnx pavithra
      ❤️❤️❤️

  8. ???

  9. വിരഹ കാമുകൻ???

    ❤❤❤

Comments are closed.