തിരിച്ചറിവ് [മനൂസ്] 2754

തിരിച്ചറിവ്

Author : മനൂസ്

 

View post on imgur.com

 
ബൈക്കുമായി ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും മുൻവശത്തെ സിറ്റൗട്ടിൽ അച്ഛനോടൊപ്പം ഇരിക്കുന്ന മകനെ ആണ് കണ്ടത്…

 

അച്ഛനുമായി എന്തോ കുശലം പറഞ്ഞു ചിരിക്കുകയാണവൻ..

 

കളർ പെൻസിൽ കൊണ്ട് കൈയിലുള്ള ബുക്കിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്..

 

ഞാൻ വരുന്നത് കണ്ടതും അവന്റെ മിഴികളുടെ ശ്രദ്ധ അല്പനേരത്തേക്ക് എന്റെ നേർക്കായി..

 

ആ നാല് വയസ്സുകാരൻ എന്നെ നോക്കി പുഞ്ചിരിച്ചു..

 

കൈയിൽ കരുതിയിരുന്ന ചോക്കളേറ്റ് അവന്റെ കൈയിൽ ഏൽപ്പിച്ചു ഞാനാ കവിളിൽ അരുമയോടെ തഴുകി…

 

“നീ എവിടെ പോയിരുന്നു…”

 

“ഞാൻ ടൗണ് വരെ പോയതാണ്.. ഒരു സുഹൃത്തിനെ കാണാൻ..”

 

അച്ഛന്റെ ചോദ്യത്തിന് മറുപടി നൽകി ഞാൻ അകത്തേക്ക് പാദങ്ങൾ ചലിപ്പലിച്ചു…

 

മുറിയിലെ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന മോളേയും നോക്കി അല്പനേരം ഞാൻ കിടന്നു..

 

“ആഹാ… ഇതെപ്പോ എത്തി…”

 

മുറിയിലേക്ക് കയറി വന്ന ആർച്ചയുടെ സ്വരമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്…

 

മറുപടി ഒന്നും പറയാതെ ഞാൻ അവൾക്കൊരു പുഞ്ചിരി നൽകി…

 

വന്നപാടെ മോളുടെ അലക്കി ഉണക്കിയ തുണികൾ അടുക്കുന്ന തിരക്കിലേർപ്പെട്ടു അവൾ…

 

“ഊണ് വിളമ്പട്ടെ…അച്ഛനും അമ്മയും കഴിച്ചു..ഇനി നമ്മളെ ഉള്ളു …

46 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. മനുസെ കഥ നന്നായിരുന്നു.. ഒരുപാട് ഇഷ്ടമായി…

    1. പെരുത്തിഷ്ടം അഗ്നി??

  3. മനൂസേ..

    പൊളിച്ചെടാ മുത്തെ.. വായിക്കാൻ വൈകിയതിൽ ക്ഷമ ചോതിക്കുന്നു…

    നല്ല കഥ.. ഈ കഥ ഒരു പാർട്ട് കൂടി എഴുതാൻ പറ്റോ.. അവരുടെ സ്നേഹം കാണാൻ വേണ്ടി ആണ്.. ആർച്ചയുടെ പിണക്കം മാറ്റുന്നതും, മകന് അച്ഛൻ നൽകുന്ന സ്നേഹം കാണിക്കുന്നതും ആയ ഒരു ഭാഗം.. ധന്യക്ക് മകൻ കൊടുത്ത സമ്മാനത്തെ കുറിച്ച് ആർച്ചയോട് പറയുന്നതും അതിൻ്റെ സന്തോഷം ആർച്ചയുമായി പങ്ക് വക്കുന്നതും അടങ്ങുന്ന ഒരു ഭാഗം..

    ഒരുപാട് ഇഷ്ട്ടപെട്ടു..

    ♥️♥️♥️♥️♥️♥️♥️

    1. അടുത്ത ഭാഗത്തെ കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടില്ല അച്ചായാ.. ഒന്നെഴുതാൻ ശ്രമിച്ചു നോക്കാം.. മനസ്സിനെ ത്രിപ്തിപ്പെടുത്താൻ കഴിഞ്ഞാൽ തീർച്ചയായും പോസ്റ്റും.. നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം അച്ചായാ???

  4. മനു…

    Such a beautiful story. വളരെ നന്നായി അവതരിപ്പിച്ചു. 100 ശതമാനവും കഥയുടെ പേരിനോട് നീതി പുലർത്തിയ കഥ. ഇതിൽ നിന്നും കിട്ടിയ ഫീൽ ഞാൻ ഒരിക്കലും മറക്കില്ല. അടുത്ത കഥക്കായി കാത്തിരിക്കുന്നു.

    ആമി☺️☺️

    1. പല കുടുംബങ്ങളിലും ഇത്തരം അവഗണനകൾ ഉണ്ട്.. സത്യാവസ്ഥ എന്തെന്നാൽ തങ്ങൾ ചെയ്യുന്ന തെറ്റാണ് എന്ന് തിരിച്ചറിയാതെ പോകുന്ന ആളുകളാണ് കൂടുതലും.ആശയം വളരെ ലളിതമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്..നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ആമി കുട്ടി???

  5. സുജീഷ് ശിവരാമൻ

    സൂപ്പർ ആയിട്ടുണ്ട് ബ്രോ… നല്ല ഒഴുക്കോടെയുള്ള എഴുത്തു… ♥️♥️♥️???

    1. ഈ നല്ല വാക്കിനും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം സുജി ഭായ്??

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    മനു…

    കഥ ഒരുപാട് ഇഷ്ട്ടമായി…
    ചില തിരിച്ചറിവുകൾ ഉണ്ടാവാൻ നമുക്ക് സമയം എടുത്തർക്കം… അതേ ഇവടെയും ഉണ്ടായള്ളു…
    എന്നാലും ഇത്രയും നാൾ അച്ഛന്റെ സ്നേഹം കിട്ടാത്ത ആ കൊച്ചിനെ ഓർക്കുമ്പോൾ മനസ്സിന് വല്ലാത്ത വേദന ഉണ്ട്. എന്നാലും ഇപ്പൊ ചെക്കൻ ഹാപ്പി അല്ലെ. അപ്പൊ നമ്മളും ഹാപ്പി.

    പ്രത്യേകം പറയാനുള്ളത് ഇതിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം ആയിരുന്നു…
    സ്നേഹ നിധിയും അതിനൊപ്പം അൽപ്പം കുറുമ്പും ഉള്ള ഭാര്യ…
    അനുഭവ സമ്പന്നനായ അച്ഛൻ….
    ചട്ടമ്പി അച്ചു…

    എല്ലാം വളരെ ഇഷ്‌ട്ടമായി… ധാന്യയുടെ കരണത്തേക്ക് ഒന്ന് കൊടുത്ത സീൻ ഒക്കെ പക്കാ ആയിരുന്നു… ഹാസ്യം നിറഞ്ഞ വരികൾ….

    _\\“മോളെ ധന്യേ… ചെ.. ആർച്ചേ…”///

    ഈ ഡയലോഗ് വായിച്ചപ്പോഴാണ് കൂടുതൽ ചിരിച്ചത്…????
    എന്തായാലും ഭാര്യ മൂക്ക് അടിച്ച് പഴുപ്പിച്ചു… ല്ലേ…

    വളരെ നന്നായി…
    ഹൃദയ സ്പര്ശി ആയ കഥ.
    കുറവുകൾ ഒന്നും തോന്നിയില്ല.

    ഇനിയും നല്ല കഥകളുമായി വരിക….

    സ്നേഹത്തോടെ
    Dk

    1. ചുറ്റുപാട് നിന്നും കേട്ടറിഞ്ഞൊരു സംഭവം ആസ്പദമാക്കിയാണ് ഈ കഥ എഴുതാൻ തീരുമാനിച്ചത്.. തെറ്റാണെന്ന് അറിയാതെ അനുദിനം നാം ചെയ്യുന്ന ഒരു കാര്യം മറ്റൊരാളുടെ മനസ്സിൽ ഉണ്ടാക്കുന്ന വിഷമം എത്രത്തോളം ആണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല..സ്വന്തം കുടുംബത്തിൽ ഉള്ളവരെയാണ് നാം പോലും അറിയാതെ നാം അവഗണിക്കുന്നത് എങ്കിൽ അവരുടെ വിഷ്‌മത്തിന്റെ വ്യാപതി വലുതായിരിക്കും..

      എന്റെയീ കുഞ്ഞു കഥയ്ക്ക് നൽകിയ ഈ വലിയ മറുപടിയ്ക്ക് പെരുത്തിഷ്ടം dk???

    1. ????????

  7. മനുക്കുട്ടാ…
    വായിച്ചില്ലാട്ടോ…. ഞാൻ വായിക്കാം. മൊത്തത്തിൽ ഒരു മൂഡില്ല. കാരണം എന്താന്നറിയില്ല.
    കുറച്ച് ദിവസം മുമ്പ് അമ്മയുടെ ലോകം വായിച്ചു. ഇതും വൈകാതെ വായിക്കാട്ടോ….?

    1. നിന്റെ മൂഡോഫ് പെട്ടെന്ന് മാറട്ടെ.. സമയം പോലെ വായിക്ക് മുത്തേ??

  8. Manoos

    Adipoli aayittund
    Ishtamaayi

    1. ഇങ്ങള് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല??..പെരുത്തിഷ്ടം ഹർഷാപ്പി???

  9. മനൂസ്… വളരെ നല്ലൊരു തിരിച്ചറിവ് ആണ് ഇത്.. ഇതൊക്കെ യഥാർത്ഥ ജീവിതത്തിൽ നടക്കുന്നതാണ്. നിറത്തിന്റെ പേരിൽ വരെ കുട്ടികളെ മാറ്റി നിർത്തപ്പെടുന്നു..
    ഒത്തിരി ഇഷ്ടമായി..
    സ്നേഹത്തോടെ എംകെ ❤️

    1. അതേ mk.. ചുറ്റുപാടു നിന്നും ഞാൻ അറിഞ്ഞൊരു സംഭവമാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ???

  10. ഇക്കൂസ്‌ കഥ ഇഷ്ട്ടായി ഓരോ ബന്ധവും കെട്ടുറപ്പോടെ നില നിന്ന് പോകണമെങ്കിൽ അത് മനസ്സറിഞ്ഞുള്ള സ്നെഹതിനെ കഴിയൂ എന്നത് നിങ്ങൾ ഈ കഥയിലൂടെ മനസിലാക്കി തന്നു.
    കഥ ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന?

    1. വളരെ ശരിയാണ് റിവ കുട്ടി.. നിസ്വാർത്ഥമായ സ്നേഹമാണ് എല്ലാ ബന്ധങ്ങളുടെയും അടിത്തറ.. പെരുത്തിഷ്ടം മുത്തേ??

  11. മനൂസ്,
    ഞങ്ങൾക്ക് നല്ലൊരു തിരിച്ചറിവ് ആണ് നൽകിയത്. മക്കളായാലും, ഭാര്യായായാലും അവഗണിക്കാതെ പോകുക, നമ്മുടെ മക്കളുടെ ഇഷ്ടങ്ങൾ എല്ലാം കണ്ടറിഞ്ഞു ചെയ്ത് കൊടുക്കണം എന്നാലേ കുടുംബ ബന്ധം എന്നും നില നിൽകുകയുള്ളൂ…
    നല്ല എഴുത്തിന് ആശംസകൾ…

    1. അതേ ജ്വാല.. നമ്മൾ ജീവിതത്തിൽ അറിയാതെ അവഗണിക്കുന്നവരെ ചേർത്തു പിടിക്കുക.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ???

  12. കൊള്ളാം…

    1. പെരുത്തിഷ്ടം നിധീഷ്?

    1. പെരുത്തിഷ്ടം dd??

  13. Manuse ഒരുപാട് ഇഷ്ടായി.. ശരിയാ അറിയാതെ നമ്മൾ എത്രയോ തെറ്റുകൾ ചെയ്യുന്നു. എത്ര പേരുടെ മനസ് അത് കൊണ്ട് വേധിനിച്ചിയുണ്ടവും.
    അപ്പോ അടുത്ത കഥക്കായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. നല്ല തിരിച്ചറിവുകൾ നമുക്ക് ഉണ്ടാകട്ടെ.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ???

    1. ? yu

  14. കൈപ്പുഴ കുഞ്ഞാപ്പൻ

    1 ST EEEEEEEEEEEEEE

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      SORRY THIRDE……..

      1. BAHUBALI BOSS (Mr J)

        Next time

  15. ❤️ ……

    1. ???

      1. ⚡Lord of Thunder⚡

        ഒരുപാട് ഇഷ്ടമായി സഹൊ
        അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു…⚡

Comments are closed.