മൂന്നു പെണ്ണുങ്ങള്‍
Moonnu Pennungal | Author Kollam Shihab
ആരോപണ വിധേയനായ എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തിയിരിക്കുന്നു. എന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം വഞ്ചന.
കോടതി ആരംഭിക്കയായി,എനിക്കെതിരെ സാക്ഷി പറയാന്‍ എത്തിയതു മൂന്നു പെണ്ണുങ്ങള്‍.
ആദ്യത്തവള്‍ എന്റെ കളികൂട്ടുകാരി,
രണ്ടാമത്തവള്‍ എന്റെ കാമുകി,
മൂന്നാമത്തവള്‍ എന്റെ ഭാര്യ.ആദ്യത്തവള്‍ പറഞ്ഞു തുടങ്ങി.
ഈ മനുഷ്യന്‍ എന്റെ സര്‍വ്വസ്വം ആയിരുന്നു.ജനിച്ച കാലം മുതല്‍ എന്റെ,എന്റേതു മാത്രം എന്നു
പറഞ്ഞു എല്ലാരും എന്നെ മോഹിപ്പിച്ചു.എന്റെ എല്ലാ സ്നേഹങ്ങളും കവര്‍ന്നെടുത്തു.തിരികെ ഇറ്റു സ്നേഹം പോലും തന്നില്ല.
നിഷ്കരണം എന്നെ ഉപേക്ഷിച്ചു.എന്റെ സ്നേഹത്തിന്റെ വില അതെന്റെ കണ്ണീര്‍ മാത്രം ആയിരുന്നു.
യമരാജാവ് എന്നോടാരാഞ്ഞു,തനിക്ക് എന്താണു ബോധിപ്പിക്കാന്‍ ഉള്ളത്,
എന്റെ മറുപടി ഇങ്ങനെയായിരുന്നു.ഇവള്‍ എന്റേതു മാത്രമായിരുന്നു,ജീവിതയാത്രയില്‍ പരാജയം മാത്രം ഏറ്റു വങ്ങേണ്ടി വന്ന
ഞാന്‍ എങ്ങനെയാണിവളെ സ്വീകരിക്കുക.എനിക്കിവളെ ദുഖിപ്പിക്കേണ്ടി വന്നെങ്കിലും എന്നെക്കാട്ടില്‍ നല്ല ഒരുവന്റെ ഭാര്യ
ആയി ജീവിക്കുന്നതു കണ്ടുകൊണ്ടാണു വിടപറഞ്ഞത്.ഇതു വഞ്ചനയോ?
ഒരു നിമിഷം യമരാജാവു മൗനം അവലംബിച്ചു.എന്നിട്ടു രണ്ടാമത്തവളോടു ആരാഞ്ഞു.
നിനക്കന്താണു പറയാനുള്ളത്?
അവള്‍ പറഞ്ഞു തുടങ്ങി.ഞാന്‍ ഇയാളെ കണ്ടു മുട്ടുന്നത് മഹാനഗരത്തിലെ ഇടുങ്ങിയ വഴികളില്‍ വച്ചായിരുന്നു.
ആഹാരത്തിനു വഴി ഇല്ലാതെയും,ദുര്‍ബലനും ആയ ഇയാളെ ഞാന്‍ സ്നേഹിച്ചു പോറ്റി വളര്‍ത്തി,എന്നെ തന്നെ ഇയാള്‍ക്കു സമര്‍പ്പിച്ചു,
അവസാനം എന്റെ വയറ്റില്‍ വളര്‍ന്നു വന്ന ജീവനെയും നശിപ്പിച്ചു കടന്നു കളഞ്ഞു,ഇയാല്‍ക്കു പരമാവധി ശിക്ഷ കൊടുക്കണം.
യമരാജാവിന്റെ നോട്ടം എന്നിലേക്കായി,ഞാന്‍ പറഞ്ഞു തുടങ്ങി,
ശരിയാണിവള്‍ പറഞ്ഞതു പക്ഷെ അതിന്റെ പിന്നിലെ കഥ എന്താണ്ഞാ?
ഞാൻ മഹാനഗരത്തിൽ അവൾക്ക് തുണയായിരുന്നു.
രാവിന്റെ മറവില്‍ ഞാനിവള്‍ക്കു എന്റെ ശക്തി പര്‍ന്നു കൊടുത്തു.ജീവിതമുന്നേറ്റ പാതയില്‍ വിലങ്ങായി നിന്ന ഭ്രൂണത്തെ
നശിപ്പിക്കേണ്ടി വന്നു.ഇവളുടെ നന്മമാത്രമായിരുന്നു എന്റെ ലക്ഷ്യം.
ഇതു വഞ്ചനയോ?
മൂന്നാമത്തവള്‍ പറഞ്ഞു തുടങ്ങി
ഞാന്‍ ഉന്നതവിദ്യാഭ്യാസം ഉള്ള സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു,സ്വപ്നങ്ങള്‍ ധാരാളം കണ്ട് വന്ന ഇവിടെ എനിക്കു
നരകയാതനയാണു അനുഭവിക്കാന്‍ കഴിഞ്ഞത്,എന്റെ ശരീരത്തിനോടു മാത്രം ആസക്തി കാണിക്കുന്ന ഭര്‍ത്താവ്,ഉത്തരവാദിത്വം
ഇല്ലാതെ ,സ്നേഹിക്കാന്‍ കഴിയാതെ,എന്റെ യൗവ്വനം ഇയാള്‍ തച്ചുടച്ചു.
ഇയാള്‍ക്കു നരകം തന്നെ കൊടുക്കണം.
ഞാനിവളോട് ക്രൂരത കാട്ടി എന്നു പറയുന്നതു സത്യമോ?
വിദ്യാഭ്യാസവും,സമ്പന്നയും,സൗന്ദര്യം ഒക്കെ ഒത്തിണങ്ങിയവള്‍,പക്ഷെ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവം.ഭര്‍ത്താവിന്റെ വാക്കുകള്‍
അനുസരിക്കാതെ സ്വന്തം കാര്യം മാത്രം നോക്കിയവള്‍,വൈവാഹിക ജീവിതത്തില്‍ ഭര്‍ത്താവിന്റെ പങ്ക് എന്തെന്നറിയാതെ
വെറും ശാരീരികസുഖം മാത്രം അനുഭവിക്കാന്‍ ആയി ജനിച്ചവള്‍.അവളെ ഉപേക്ഷിച്ചതു തെറ്റോ?
ഇതു വഞ്ചനയോ?
വിധി പറയാന്‍ അറിയാതെ യമരാജനും കുഴങ്ങി,പരവശനായി ചുറ്റും നോക്കി,എന്നിട്ടിങ്ങനെ പറഞ്ഞു.കേസ് ഉച്ചക്ക് ശേഷം പരിഗണിക്കും, യമരാജൻ കോടതിയിൽ നിന്നിറങ്ങി പോയി.
തന്റെ സിംഹാസനത്തിൽ ഇരുന്ന ശേഷം ആലോചിച്ചു എന്താണ് വിധി പറയുക? ഒരു വല്ലാത്ത കുടുക്കിൽ ആണ് ഞാൻ അകപ്പെട്ടത്,
മുന്നിൽ ഇരിക്കുന്ന ടിവിയിൽ ഗാനഭൂഷണം മെഗാഫൈനൽ നടക്കുന്നത് നോക്കി ഇരുന്നു.
അപ്പോഴാണ് പരിചാരകൻ വന്നു കോടതിയിൽ പോകേണ്ട കാര്യം അറിയിച്ചത്, യാന്ത്രികമായി മുന്നോട്ട് നടന്നു.
കോടതിയിൽ എല്ലാവരും എത്തിക്കഴിഞ്ഞിരിക്കുന്നു, യമലോകത്തെ മാധ്യമങ്ങൾ യമരാജാവിന്റെ വിധി ലൈവ് സംപ്രേഷണം ചെയ്യാൻ ആരംഭിച്ചു.
യമരാജാവ് നാലുപാടും നോക്കി, ആ ചെറുപ്പക്കാരൻ പ്രതീക്ഷയോടെ നോക്കുന്നു, യമരാജൻ ഒന്ന് മുരടനക്കി പിന്നെ പറഞ്ഞു തുടങ്ങി
വ്യത്യസ്ഥമായ ഈകേസ് നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ,ഇയാള്‍ക്കു ശിക്ഷ പ്രജകള്‍ തീരുമാനിക്കട്ടേ.
ഇയാള്‍ക്കു നരകമോ,സ്വര്‍ഗമോ?എല്ലാവരും എനിക്കു sms ചെയ്യൂ.
ഇതിന്റെ ഫോര്‍മാറ്റ് 000999666.ഇതിന്റെ ഫലം പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
ഞാന്‍ എസ്. എം എസ് വിധിക്കായി കാത്തിരിക്കുന്നു
?
താങ്ക്യൂ…
ശിഹാബ് ചേട്ടാ… നല്ല കഥ.. ക്ലൈമാക്സ് സൂപ്പർ ???
വളരെ നന്ദി ജീവൻ, വിലയേറിയ അഭിപ്രായത്തിന്…
അവസാനത്തെ ‘ഗാനഭൂഷണം twist’
ആണ് പൊളിച്ചത്
ഹി ഹി??
,pk വായനയ്ക്കും, കമന്റിനും വളരെ നന്ദി…
Serikkum kuzhappikkunnath thanne
Adipoli ???❤❤
വളരെ നന്ദി നവീൻ, ഒരു പുതുമുഖം എന്ന നിലയിൽ ഞാനിട്ട കഥ എത്രത്തോളം സ്വീകരിക്കപ്പെടുമെന്നു ഉറപ്പില്ലായിരുന്നു, നിങ്ങളുടെ ഒക്കെ സപ്പോർട്ടിന് നന്ദി…
സൂപ്പർ ആയിക്ക്..നല്ല കഥ , നന്നായി എഴുതിയിരിക്കുന്നു..
ഇനിയും എഴുതുക❤️
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി…
കൊള്ളാം…
അടിപൊളി
ശിഹാബിക്ക..
വളരെ നന്ദി ഹർഷൻ, താങ്കളുടെ കഥവായിക്കാൻ ആയി മാത്രം ഇവിടെ എത്തിയതായിരുന്നു, എല്ലാരും എഴുതുന്നത് കണ്ടപ്പോൾ മുൻപ് എഴുതിയ ഒരു കഥ ഇട്ടതാണ്…
ഇന്നത്തെ സമൂഹത്തിന്റെ ഒരു മിനി കാരിക്കേച്ചർ ആണ് വരച്ചു കാട്ടിയത്, ഏത് തെറ്റിനെയും ന്യായീകരിക്കുന്ന ചിലർ, യമദേവന് പോലും ഉത്തരം മുട്ടി, വിധി പ്രസ്താവം സൂപ്പർ, നല്ല വ്യത്യസ്തമായ എഴുത്ത്, ആശംസകൾ…
ഓഫ് ടോപ്പിക്ക് :കഥ എഡിററ്റ് ചെയ്യുമ്പോൾ ശ്രദ്ദിക്കുക, അക്ഷരങ്ങൾ സ്ഥാനം തെറ്റി കിടക്കുന്നു…
നന്ദി ജ്വാലാ, താങ്കളുടെ വിലയേറിയ വാക്കുകൾക്ക്, എഡിറ്റിങ് ചെയ്യുമ്പോൾ ഇനി ശ്രദ്ദിക്കാം…