❤തെളിഞ്ഞ് വെന്ന പൂക്കാലം❤
Thalinju Vanna Pookkalam | Author : Shamna Mlpm
“മോളേ…ഉപ്പാടെ കുട്ടിക്ക് ഇപ്പൊ കല്യാണം നടത്താൻ സമ്മതം അല്ലേ… ഹേ….”
“പിന്നെ…അത് ഒക്കെ ചോദിക്കാനുണ്ടോ ഉപ്പാ….നിങ്ങ ഉറപ്പിക്ക്…നമ്മക്ക് ഫുൾ സമ്മതം….ഒരു കോടി സമ്മതം….”
“ആയ് ന്റെ മനുഷ്യാ നിങ്ങൾ അല്ലാതെ ആരെങ്കിലും അവളോട് ഇത് ചോദിക്കോ….ഇരുപത്തിനാല് മണിക്കൂറും എനിക്ക് പയ്യനെ കെട്ടണമ്മ എന്നും പറഞ്ഞ് പാടി നടക്കുന്ന ഇവളെ കെട്ടിക്കാൻ നടന്നോ…അവൾ കുറച്ച് പഠിച്ചോട്ടെ….”
“അല്ലേലും ഉമ്മച്ചിക്ക് അസൂയയാ നമ്മള് കല്യാണം കഴിക്കുന്നതിൽ….ഹും…നിങ്ങൾ പോയേ… ഞാനും ഉപ്പയും എന്റെ കല്യാണക്കാര്യം ഒന്ന് ചർച്ച ചെയ്യട്ടേ… ഹാ…പോ..പോ പാത്തുമ്മാ….”
നമ്മള് മെല്ലെ ഉന്തി തള്ളി ഉമ്മാനെ അടുക്കളയിലോട്ട് ആട്ടി…ഹി..ഹി…നമ്മളെ കല്യാണക്കാര്യം പറയുമ്പോ ഉമ്മ ഉണ്ടായാൽ ശരിയാവില്ല….മൂപ്പത്തിക്ക് നമ്മളെ പഠിക്കാൻ വിടുന്ന കൂട്ടരേ വേണ്ടി വരും… നമ്മക്ക് ആണെങ്കിൽ പഠിക്കാൻ വിടാത്ത കൂട്ടരെയും….
നമ്മളും ഉമ്മയും ആയുള്ള കെമിസ്ട്രി ഒരുതരത്തിലും ഒത്ത് പോകാറില്ല….ഫുൾ വിപരീതം ആയിരിക്കും….ഉപ്പാനെ പിന്നെ അഡ്ജസ്റ്റ് ചെയ്യാം….മൂപ്പർ ഇപ്പൊ കുറെ ഏറെ നമ്മളെ പോലെ തന്നെ ആണ്…. ഇപ്പൊ ദാ കണ്ടില്ലേ നമ്മളെ മനസ്സറിഞ്ഞ് നമ്മളെ കെട്ടിക്കുന്നു…എന്താല്ലേ….
നമ്മള് മെല്ലെ ഉപ്പാന്റെ അടുത്ത് പോയി ഇരുന്നു….മൂപ്പരെ ഫോൺ വാങ്ങി ബ്രോക്കർ കാക്ക അയച്ച് കൊടുത്ത ഓരോന്നിന്റെയും ഫോട്ടോ നോക്കി….
നമ്മള് ഓരോന്നിനും ഓരോ കുറ്റം കണ്ടെത്തി ഒഴിവാക്കി….മുടിയില്ല മസിലില്ല താടിയില്ല etc….
ഉപ്പ ആണെങ്കിൽ നീ ഇന്ന് ഏതെങ്കിലും ഒന്ന് തിരിഞ്ഞെടുക്കുവോ എന്ന രീതിയിൽ ഷോകാവസ്ഥയിൽ നോക്കുന്നുണ്ട്….
ഉപ്പാടെ ആ മോന്ത കണ്ട് നമ്മക്ക് ചിരി വന്നു….പിന്നെ ഒന്നും നോക്കിയില്ല ഫോൺ ഉപ്പാടെ കയ്യിൽ കൊടുത്ത് ഒന്ന് തിരഞ്ഞടുക്കാൻ പറഞ്ഞു…
ഉപ്പ അപ്പൊത്തന്നെ മുമ്പേ ഏതോ കണ്ടെത്തി വെച്ച പോലെ നമ്മക്ക് ഒന്ന് എടുത്ത് കാട്ടിത്തന്നു…നമ്മള് ഒന്ന് സൂക്ഷിച്ച് നോക്കി…ആഹ് കുഴപ്പം ഇല്ല…താടി ഓക്കേ മുടി ഓക്കേ മസിൽ ഓക്കേ ചിരി ഓക്കേ….എന്നാലും എന്റെ അത്ര ഒന്നും പോരാ….
“മോളേ എങ്ങനെ ഉണ്ട്…..ഇത് പറ്റിയില്ലേ….കുറേ നേരം ആയല്ലോ നോക്കുന്നു…”
*ഓക്കേ ഉപ്പ…സെറ്റ്…..*
നമ്മളെ അലറൽ കേട്ട് ഉമ്മി അടുക്കളയിൽ നിന്നും വന്ന് നമ്മളെ ഒന്ന് തുറിച്ച് നോക്കി….നമ്മള് ഒരു ലോഡ് പുച്ഛം അങ്ങട്ട് വാരി വിതറി…മൂപ്പത്തിക്ക് നമ്മളോട് അതിലേറെ പുച്ഛം…പിന്നെ നമ്മള് ആ ഭാഗത്തേക്ക് തിരിഞ്ഞില്ല…അല്ലെങ്കിൽ ഇനിയും തുറിച്ച് നോട്ടവും പുച്ഛവും സഹിക്കേണ്ടി വരും….
“എഡി ഈ ഫോട്ടോ എങ്ങനെ ഉണ്ടെന്ന് നോക്ക്….എനിക്ക് ഇതാ പറ്റിയത്…ഇവളോട് ചോദിച്ചപ്പോ അവൾക്കും പറ്റി… ഇനി അന്റെ അഭിപ്രായം എന്താ….”
ഉപ്പ ഉമ്മാന്റെ നേരെ ഫോട്ടോ നീട്ടി….ഉമ്മാക്ക് എതിർ അഭിപ്രായം ഒന്നും ഇല്ലായിരുന്നു….ഉഫ്…ഇതിലേലും ഉമ്മ നമ്മളെ കൂടെ ഉണ്ടല്ലോ….നമ്മള് അപ്പൊത്തന്നെ മൂപ്പത്തിക്ക് കിസ്സ് അടിച്ചു….
അല്ലേലും സന്തോഷം ഉണ്ടാകുമ്പോ അങ്ങനെയാ ആരെ എന്നൊന്നും നോക്കില്ല…കേറി കിസ്സടിക്കും….സങ്കടം വന്നാലും അത് പോലെ തന്നാ കിട്ടിയവരെ കെട്ടിപ്പിടിച്ച് കരയും…ഹി..ഹി…അങ്ങനെ ഒരു ജന്മം ആണ് നമ്മളുടെ….
???
ആഹ്…ദിവസങ്ങൾ പോയി….ഇന്നലെ നിക്കാഹ് കഴിഞ്ഞു….ബട്ട് ചെക്കനെ കണ്ടില്ല….ബിസി മാൻ ആണത്രേ….അവന്റെ ഒരു ബിസി….കാണിച്ച് കൊടുക്കാം ദുഷ്ടൻ…..അവന്റെ പെങ്ങൾ ആണ് മെഹർ ഒക്കെ തന്നത്….ഫോൺ ഒക്കെ കിട്ടി…അതിൽ അവന്റെ നാല് ഫോട്ടോയും നമ്പറും….
കുറേ സമയം ആയി അവന്റെ വിളിക്കും വേണ്ടി വെയിറ്റ് ചെയ്യുന്നു…എവിടെ…ഒന്ന് വിളിക്കുക പോയിട്ട് മെസ്സേജ് പോലും ഇല്ല….ഇനി ഇവൻ മറ്റേ കഥകളിലെ പോലെ വല്ല പ്രതികാരവും വെച്ച് നമ്മളെ കെട്ടിയത് ആണോ എന്ന ചിന്ത മനസ്സിൽ വെന്നുടക്കി….മിക്കവാറും വല്ല തേപ്പ് കിട്ടിയിട്ടുണ്ടാകും….അല്ലെങ്കിൽ പിന്നെ വേറെ എന്തെങ്കിലും കാരണം കൊണ്ട് പെൺ വിരോദിയാകും…
അതൊക്കെ പുല്ല് പോലെ ശേരിയാക്കാൻ നമ്മക്ക് അറിയാം….സ്റ്റോറി കുത്തിയിരുന്നു വായിച്ചതിന് വല്ല ഗുണവും വേണ്ടേ….നായികമാർ ചെയ്യുന്ന പോലെ ചെയ്യാം…അപ്പൊ ഒക്കെ സെറ്റ്….
Super!!!
♥️♥️♥️
നന്നായിട്ടുണ്ട്.