അവൾ അനുപമ Like

ടാ…… രഞ്ജിത്തേ…..
രെഞ്ചഞ്ചു……………
മോനെ……നീ എഴുനേൽക്കുന്നില്ലേ….?
എത്ര നേരം..   ..ആയി..     മോനെ…… നിന്നെ  വിളിക്കുന്നു….
എന്റെ ഈശ്വരാ…
നീ അങ്ങ് ഗൾഫിലും ഇങ്ങനെ തന്നെ ആണോ…?
രാവിലെ എഴുനേൽക്കാൻ ഇങ്ങനെ മടി യുള്ള ഒരു ചെക്കൻ….
രാവിലെ തന്നെ അമ്മയുടെ നീട്ടിയുള്ള വിളി അങ്ങ് മുകളിലെ ബെഡ്റൂമിൽ കേൾക്കുന്നുണ്ട്…
ഞാൻ അങ്ങോട്ട്….മുകളിലേക്കു കയറി വരണോ… അതോ നീ താഴേക്കു വരുന്നോ..?
അമ്മ കലിപ്പാകാൻ തുടങ്ങി എന്ന് മനസ്സിലായ രഞ്ജിത് വിളികേട്ടു…
ഹാ… എണീറ്റു അമ്മേ… ഇപ്പോൾ വരാം..
എണീറ്റു …..നിലത്തു വിരിച്ചിരുന്ന  കംഫേർട് ബ്ലാങ്കറ്റ് മടക്കി.. പുതപ്പും മടക്കി വെച്ച്.. പല്ലുതേപ്പും കുളിയും കഴിഞ്ഞു താഴേക്കു വന്നു…
അമ്മേ ചായ….
കിച്ചണിൽ നിന്നും…. അമ്മ…
ആ… വന്നോ… നീ….
നല്ല ആളാണ്…
ഇന്ന് അല്ലേ… നിന്നോട് അവിടെ പോയി ആ കുട്ടിയെ കാണണം എന്ന് അച്ഛൻ പറഞ്ഞത്…
രാവിലെ 11 മണിക്ക് എത്താം എന്നല്ലേ പറഞ്ഞത്…
ഇപ്പോൾ തന്നെ സമയം 9.30 ആയി.. ഇനി എപ്പോൾ ആണ് അവിടെ എത്തുക… വേഗം പോകാൻ ഉള്ള ഒരുക്കങ്ങൾ ചെയ്യാൻ നോക്കു…
നിന്റെ കൂട്ടുകാരെയും വിളിച്ചോ….
അമ്മ കിച്ചണിൽ നിന്നും വിളിച്ച് പറയുന്നുണ്ട്….
ഓ അത് ഇന്നായിരുന്നോ…?
ഞാൻ മറന്നു…..ഇന്ന് തന്നെ പോകാണോ…?  അമ്മേ…? രണ്ട് ദിവസം കഴിഞ്ഞു പോയാൽ പോരെ…?
രഞ്ജു നീ വെറുതെ അമ്മയെ ദേഷ്യം പിടിപ്പിക്കല്ലേ….
അച്ഛൻ രാവിലെ അവരോടു വിളിച്ച് പറഞ്ഞിട്ടുണ്ട്… ഇന്ന് വരും എന്ന്…
അതല്ല അമ്മേ…
കൂട്ടുകാർക്കു ഇന്ന് ഒഴിവില്ല.. ഇന്ന് വർക്കിംഗ്‌ day അല്ലെ..എല്ലാർക്കും ജോലി ഉണ്ട്… അതാ..
ഞാൻ എങ്ങനെ ഒറ്റയ്ക്ക് പോകും..?
ഒരു പരിചയവും ഇല്ലാത്ത ആളുകൾ അല്ലെ… ഞാൻ ബ്ലോക്ക്‌ ഇടാൻ നോക്കി..
നീ സ്കൂളിലും, കോളേജിലും.. ഗൾഫിലും എല്ലാം പരിചയം ഉള്ളവരെയും കൂട്ടി ആണെല്ലോ പോയത് അല്ലെ…?  അമ്മ അണ്ണാക്കിൽ തന്നു…..
ഓഹ്.. ഈ…അമ്മ…
ഇനി അങ്ങോട്ട്‌ ഒന്നും പറഞ്ഞിട്ട് കാര്യമില്ല…
ആ….പിന്നേ….
രാകവേട്ടൻ അവിടെ ബസ്റ്റോപ്പിൽ കാത്ത് നിൽക്കാം എന്ന് പറഞ്ഞിട്ടുണ്ട്… അമ്മ കിച്ചണിൽ നിന്നും ചായയും ഇഡലിയും ആയി ഡെയിനിങ് ടേബിളിലേക്ക് വരുമ്പോൾ പറഞ്ഞു…
എന്നാലും അമ്മാ… ഞാൻ പോകാതിരിക്കാൻ ഒന്ന് കെഞ്ചി നോക്കി…
അമ്മ പ്ലേറ്റിലേക്ക് ഇഡലിയും സാമ്പാറും വിളമ്പി തന്ന്……, ഗ്ലാസ്സിലേക് ചായയും ഒഴിച്ച് വെച്ച്…
എന്റെ അരികിൽ ഉള്ള ചെയറിലിരുന്നു…. മുഖത്തേക്ക് നോക്കി…
നീ ഒന്ന് പോയി ആ കുട്ടിയെ കണ്ട് വന്നോ…
അവരോടു ഇന്ന് വരാം എന്ന് വാക്ക് കൊടുത്തു പോയില്ലേ…? അത് കൊണ്ടല്ലേ മോനെ……
അവർക്കും എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിലോ…? അത്  മാറ്റി വെച്ചിട്ടല്ലേ… അവരും നമ്മളെ കാത്ത് നിൽക്കുക…?
ഇതിപ്പോ…… അമ്മ എന്റെ സൈഡ് ആണോ…..?
അതോ അവരുടെ സൈഡ് ആണോ..?
അമ്മ ചിരിച്ചു കൊണ്ട്…
ഞാൻ ആരുടെയും സൈഡ് അല്ല…..
ആ കുട്ടിക്ക് എന്തോ എക്സാം കാര്യങ്ങൾ ഒക്കെ ഉണ്ട്…
ഇന്ന് വൈകിട്ട് പോയാൽ പിന്നെ രണ്ടാഴ്ച കഴിഞ്ഞേ വരൂ..
അതുകൊണ്ടല്ലേ…. അമ്മ പറയുന്നത്.   പിന്നെ നിനക്കും ലീവ് കുറവല്ലേ..  അത് നീയും ആലോചിക്കൂ…
വന്നിട്ട് രണ്ടാഴ്ച ആയി… എത്ര വേഗം ആണ് ദിവസം പോകുന്നത്…
മോനു പോയി റെഡിയായി വാ…
ആരും ഇല്ലങ്കിൽ അമ്മ കൂടെ വരാം…. കഴിച്ച പാത്രവും ചായ ക്ലാസും എടുത്തു ടേബിൾ ക്‌ളീൻ ചെയ്തു.. കിച്ചണിലേക്ക് പോകുന്നതിനിടക്ക് അമ്മ പറഞ്ഞു…
വാഷ് ചെയ്തു മുഖം തുടച്ചു…. ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നിന്ന എന്നോട് അമ്മ പറഞ്ഞു…
ആകെ മൊത്തം ലോക്ക് ആയി… ഇനി ഇപ്പോൾ എന്ത് ചെയ്യും… വേഗം ഫോൺ എടുത്തു… നാലഞ്ചു കൂട്ടുകാരെ വിളിച്ചു നോക്കി… എല്ലാരും ഓരോരോ തിരക്കിൽ…
4 മണിക്ക് ശേഷം പോയാൽ മതിയോ..? നാളെ പോയാൽ പോരെ…? ഞായർ പോയാൽ പോരെ…? നിന്റെ അച്ഛനിതെന്തിന്റെ കേടാ..? 11 മണിക്ക് തന്നെ ചെല്ലാൻ വാക്ക് കൊടുക്കണ്ട കാര്യം എന്താ….?  അവന്മാര് എന്നെ ചീത്ത വിളിക്കാൻ തുടങ്ങി…
ഇതിപ്പോ ഞാൻ ആണ് ശെരിക്കും പെട്ടത്…. അവമ്മാരുടെ ചീത്തയും കേട്ടു… എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു…
ഹാ….ഇനി ഇപ്പൊ….. അമ്മ എങ്കിൽ അമ്മ അങ്ങനെ തന്നെ നടക്കട്ടെ….
ആ. .. അമ്മേ……ന്നാ…..അമ്മ റെഡി ആയിക്കോ….
ഞാനും ഡ്രസ്സ്‌ ചെയ്തു വരാം….ഞാൻ അമ്മയോട് പറഞ്ഞു… മുകളിലേക്കു ഡ്രസ്സ്‌ മാറാൻ പോയി….
മെറൂൺ കളർ ഫുൾ സ്ലീവ് ഷർട്ട്‌ ഉം ക്രീം കളർ പാൻഡും ഇൻ ചെയ്തു, ബ്ലാക്ക് ഷൂവും.. കൂളിംഗ് ഗ്ലാസും വെച്ച് കണ്ണാടിയുടെ മുന്നിൽ നിന്നും ഒന്ന് നോക്കി….  മീശയും താടിയും മുടിയും എല്ലാം ഒന്ന് ചീകി ഒതുക്കി… താഴേക്കു ചെന്നു…
അമ്മേ ഞാൻ റെഡി ആയിട്ടുണ്ട്…
അമ്മ…ദാ.. ഞാനും മാറ്റി കഴിയാറായി…ഇപ്പോൾ വരാം…
അമ്മയും സാരി ഒക്കെ ഞൊറിഞ്ഞിടുത്തു വൃത്തിയായി ഒരുങ്ങി കയ്യിൽ ചന്ദനക്കുറിയുമായി വന്നു…
എന്റെ നെറ്റിയിൽ ചെറിയൊരു കുറി തൊട്ടു തന്നു…
ഉം….  നല്ല ചുന്ദരക്കുട്ടൻ ആയിട്ടുണ്ടല്ലോ…… അമ്മയുടെ മോൻ….
ആ കുട്ടി ഇപ്പോൾ തന്നെ കൂടെ പോരും എന്നാ തോന്നുന്നത് അമ്മ കമ്മന്റ് പാസ്സാക്കി….
ഒന്ന് പോ….അമ്മേ കളിയാക്കാതെ….
അമ്മയും ഞാനും ഇറങ്ങാൻ നേരം…
ആ കാറിന്റെ ചാവി ഒന്ന് എടുക്കണേ അമ്മേ…മുറ്റത്തു നിന്നും ഞാൻ  വിളിച്ചു പറഞ്ഞു….
അയ്യോ കാർ അച്ഛൻ ത്രിശൂർ കൊണ്ട് പോയെല്ലോ…?
അപ്പോൾ നമ്മൾ എങ്ങനെ പോകും.?
കൂട്ടുകാരുടെ വണ്ടി പോയി എടുത്തു വരാൻ സമയവും ഇല്ല… ഇപ്പോൾ തന്നെ താമസിച്ചു… അച്ഛൻ ഏല്ലാം ഏറ്റിട്ട് വല്ലാത്ത പണി ആണ് തന്നത്…
അപ്പോഴേക്കും അമ്മ വീട് പൂട്ടി മുറ്റത്തു എത്തിയിരുന്നു…
അച്ഛന് ദൂരം പോകാൻ ഉള്ളത് കൊണ്ടല്ലേ  മോനു കാർ കൊണ്ട് പോയത്…
നീ കൂട്ടുകാരുടെ കാർ അറേഞ്ച് ചെയ്യും എന്ന് അച്ഛൻ കരുതി കാണും……
സാരമില്ല നമുക്ക് നിന്റെ ബുള്ളറ്റ് ഇൽ പോകാം…എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ചാവി എന്റെ നേരെ നീട്ടി…
ഞാൻ വണ്ടി എടുത്തു….
പോകേണ്ട സ്റ്റോപ്പ്‌ ചോദിച്ചു മനസിലാക്കി… അവിടെ നിന്നും 28 കിലോമീറ്റർ പോകണം… ഞാനും അമ്മയും രാകവേട്ടൻ കാത്ത് നിൽക്കുന്ന ബസ്റ്റോപ്പ് ലക്ഷ്യമാക്കി ബുള്ളറ്റിൽ യാത്ര തിരിച്ചു….
ചേട്ടാ….   ഈ  കിഴക്കേക്കര ബസ്റ്റോപ്പ് ഇതാണോ….?
അയ്യോ അത് ഇതല്ല… രണ്ട് സ്റ്റോപ്പ്‌ പുറകെ ആണ്….. എന്താ കാര്യം…?
അമ്മ വിശദീകരിക്കാൻ പോയപ്പോൾ ഞാൻ  ബ്ലോക്ക്‌ ഇട്ടു….
വേഗം അയാളോട്……
ഞാൻ ഗൾഫിൽ ഉള്ള കൂട്ടുകാരന്റെ വീട്ടിലേക്കാ…..  ശെരി ചേട്ടാ..  കാണാം…. താങ്ക്സ്…
വേഗം സംസാരം മുറിച്ചു……
വണ്ടി യൂ ടേൺ എടുത്തതും…
അമ്മ നീയെന്താ അയാളോട് കാര്യം പറയാഞ്ഞത്… പൂമംഗലം ജനാർദ്ദനൻ എന്ന ആളുടെ വീടിലേക്ക്‌ ആണ് … വഴി ഒന്ന് പറഞ്ഞു തരുമോ എന്ന് ചോതിക്കായിരുന്നില്ലേ….?
ഞാൻ…..രണ്ട് സ്റ്റോപ്പ്‌ പിറകിൽ ആണെന്ന് എന്നല്ലേ അയാൾ  പറഞ്ഞത്… അവിടെപ്പോയി അന്വേഷിച്ചാൽ പോരെ…? എന്തിനാ…? ഏതിനാ…? എല്ലാം ഇനി അയാളോടും പറയേണ്ടിവരും…..
ചുമ്മാ എന്തിന്…….പെണ്ണ് കാണാൻ പോകുവാ എന്ന് നാട്ടുകാരെ മൊത്തം അറിയിക്കണ…..?
അമ്മേ….. ഇതാണ് സ്റ്റോപ്പ്‌…. ഇവിടെ ആരെയും കാണുന്നില്ലല്ലോ….. രാകവേട്ടനെയും.. കാണുന്നില്ലല്ലോ…?
പുള്ളി മുങ്ങി എന്നാ തോന്നുന്നേ… അച്ഛൻ ഏർപ്പാടാക്കിയതല്ലേ… അങ്ങനെയേ വരൂ…
ഞാൻ അമ്മയെ ഒന്ന് താങ്ങി…. എന്തൊക്ക ആയിരുന്നു രാവിലെ ബഹളം
അമ്മ ചുറ്റുപാടും ഒന്ന് നോക്കി… ഞാൻ ഹെൽമെറ്റ്‌ അഴിച്ചതും… ന്റെ തലയ്ക്കു ഒരു കിഴുക്കു… അങ്ങ് വെച്ച് തന്നു……അതെ…. ന്റെ ഹസ് നെ പറഞ്ഞാൽ ഉണ്ടെല്ലോ….?
നീ പോത്തു പോലെ കിടന്നുറങ്ങിക്കോ…..
നമ്മളെയും കാത്ത് നിന്ന്‌ കാണാഞ്ഞിട്ട്….. രാകവേട്ടൻ ഇനി ഇന്ന് വരില്ല എന്ന് കരുതി മുഷിഞ്ഞു പോയിട്ടുണ്ടാകും ….
കുറച്ച് നേരത്തെ ഇറങ്ങണം…. എത്ര നേരം ആയി നിന്നെ വിളിക്കുന്നു… ഇപ്പോൾ കണ്ടോ….. അമ്മ കലിപ്പാകാൻ തുടങ്ങി….
ഞാൻ വേഗം ബൈക്കിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ അന്വേഷിച്ചു തിരിച്ചു വന്നു…
അമ്മ എന്തായി….?
  ദാ..,.. ആ വഴി പോയാൽ രണ്ട് വളവ് കഴിഞ്ഞു ഒരു ചെറിയ നാലും കൂടി ഉള്ള വഴി ഉണ്ട്..  അവിടുന്ന് ലെഫ്റ്റ് തിരിഞ്ഞാൽ  വീട് ആയി…
വണ്ടി ഓടിച്ചു ജെങ്ഷനിൽ എത്തിയപ്പോ വീണ്ടും സംശയം  ആയി ഏതാണ് വീട് എന്ന്…
അമ്മ…. വീട്……..ഏതാ…..എന്ന് ഞാൻ…… ഒന്ന് ചോദിച്ചു……. ഉറപ്പ് വരുത്തിയിട്ട് വരാം..
നീ ഇവിടെ നിൽക്…
അല്ല ഞാൻ പോയാൽ പോരെ..?…
വേണ്ട ഞാൻ പൊക്കോളാം..
അമ്മ  അടുത്തുള്ള ഒരു വീട്ടിലേക്ക്‌  നടന്നു പോയി… പകുതി എത്തിയതും….
അയ്യോ….. ന്റെ…. മോളേ……
എന്നൊരു അലർച്ച ആണ് കാതുകളിൽ മുഴങ്ങിയത്…
ഞാൻ ഒരു നിമിഷം ഷോക്ക് ആയി നിൽക്കുമ്പോൾ…. അമ്മ ആ ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഓടുന്നതാണ് കണ്ടത്…
എവിടുന്നാ നിലവിളി ശബ്ദം കേട്ടത്….??
ആരാ…നിലവിളിച്ചത്….?
ആരോ എന്റെ ചുമലിൽ തട്ടി ചോദിച്ചു… ഞെട്ടി തരിച്ചു…..ചുറ്റും നോക്കിയപ്പോൾ  എന്റെ മുന്നിൽ അഞ്ചേട്ട് ആളുകൾ എനിക്ക് ചുറ്റും നിൽക്കുന്നു…
ഞാൻ യാന്ദ്രികമായി ശബ്ദം കേട്ട ഭാഗത്തേക്ക്‌ വിരൽ ചൂണ്ടി.. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും എന്നെ ഒന്ന് നോക്കി… എന്നിട്ട് അവിടേക്ക് ഓടിപ്പോയി….
ഞാനും ഒരു നിമിഷം അവിടെ നിന്നു…
അങ്ങോട്ട് പോകണോ വേണ്ടയോ..?  പിന്നെ അങ്ങോട്ട് പോകാൻ തീരുമാനിച്ചു.. പതുക്കെ അങ്ങോട്ട് നടന്നു…
വീടിന്റ മുന്നിൽ ആരെയും കാണുന്നില്ല… ചെറിയ ശബ്ദം കേൾക്കുന്നു… അടുക്കള ഭാഗത്തുനിന്നും ആണ് തോനുന്നു…. ഞാനും അങ്ങോട്ടേക്ക് നടന്നു….
അവിടെ ചെന്നപ്പോൾ  ആദ്യം കണ്ടത്..
തലയിൽ കൈ വെച്ച്… നിലത്തിരുന്ന് ഏങ്ങി… എങ്ങി… കരയുന്ന ഒരു സാധു സ്ത്രീ യെ ആണ്… അവർ പറയുന്നതൊന്നും വ്യക്തമല്ല… ഇനി അതോ… ഞാൻ വല്ലാത്ത അവസ്ഥയിൽ ആയതു കൊണ്ടാണോ… എന്നും മനസിലായില്ല… പിന്നെയും ഞാൻ അവരെ ശ്രദ്ധിച്ചു… പതുക്കെ പതുക്കെ എനിക്ക് കേൾക്കാൻ സാധിച്ചു….
ന്നാലും……ന്റെ…,….മോളെ….
ഞാൻ അപ്പോൾ കണ്ടില്ലായിരുന്നു എങ്കിൽ… എനിക്ക് വയ്യല്ലോ …….
ന്റെ ഭഗവാനെ…. 
നീ ഇതൊന്നും കാണുന്നില്ലല്ലോ….?
ന്റെ കുട്ടിയുടെ ഒരു അവസ്ഥ… ആരുമില്ലല്ലോ അവളെ ഈ നരകത്തിൽ നിന്നും ഒന്ന് രക്ഷിക്കാൻ….
ആ സ്ത്രീ എങ്ങലടിച്ചു കരഞ്ഞു  കൊണ്ടിരുന്നു…
ഇത് കേട്ടപ്പോൾ കിണറിന്റെ സൈഡിൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ ആണ് കേട്ടത്….
അപ്പോൾ ആണ് ഞാൻ അങ്ങോട്ട് നോക്കിയത്…
ഒരു സ്റ്റുളിൽ  ഒരു പെൺ കുട്ടി എനിക്ക് മുഖം തിരിഞ്ഞിരിക്കുന്നു…   ഒരു സ്ത്രീ യുടെ അരക്കെട്ടിൽ കൈ ചുറ്റിപ്പിടിച്ചു എങ്ങി… എങ്ങി കരയുന്നുണ്ട്…. ആ സ്ത്രീ ആ കുട്ടിയുടെ തലയിൽ സ്നേഹത്തോടെ തലോടി… സാരല്ല്യ ട്ടൊ… പോട്ടെ… സാരല്ല്യ… കരയണ്ട ട്ടൊ… എന്ന് പറഞ്ഞു സമാദാനിപ്പിക്കുന്നുണ്ട്….
ചേച്ചി….ആ പൈപ്പിൽ നിന്നും  ഒരു ബക്കറ്റ് വെള്ളം എടുത്തേ….
ഈ ശബ്ദം….
എവിടെയോ…? നല്ല പരിചയമുള്ള ശബ്ദം….
ഞാൻ ആ സ്ത്രീ യുടെ മുഖത്തേക്ക് അപ്പോൾ ആണ് നോക്കുന്നത്…
യ്യോ…… ഇത് എന്റെ അമ്മ അല്ലെ….?
അപ്പോഴേക്കും ആ ചേച്ചി ബക്കറ്റിൽ വെള്ളംഎടുത്തു അമ്മയുടെ അടുത്ത് എത്തിച്ചിരുന്നു….. ചേച്ചി…. ആ കുളിമുറിയിൽ നിന്നും കൈപ്പാട്ടയും സോപ്പും കൂടെ ഇങ്ങോട്ട് എടുത്തേ…
അമ്മ ആ കുട്ടിയുടെ തലയിലൂടെ അര ബാക്കറ്റ് വെള്ളം ഒഴിച്ച് സോപ്പ് ഇട്ട് തലമുടിയും മുഖവും നല്ലോണം കഴുകുന്നുണ്ട്… അതിന് ശേഷം..
ചേച്ചി…….ഒരു തോർത്ത്‌ എടുത്തു തരുമോ…?
അമ്മ ആ കുട്ടിയുടെ പനങ്കുല പോലുള്ള മുടി തോർത്തി കൊടുക്കുന്നു.. അപ്പോളും ആ കുട്ടി അമ്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്ന്
വിതുമ്പി  കരയുകയായിരുന്നു…
അപ്പോൾ അടുത്തുള്ള ചേച്ചി… മണ്ണെണ്ണ വാസാനക്കുന്നുണ്ട്… ഡ്രെസ്സിൽ മുഴുവൻ മണ്ണെണ്ണ ആണ്…
ആ….. എന്നാ  ഡ്രസ്സ് അങ്ങ് മാറ്റാം..
ചേച്ചി… ആ കുട്ടിയുടെ ഒരു ഡ്രസ്സ്‌ ഇങ്ങോട്ട് എടുത്തേ…. അമ്മ ആ കുട്ടിയേയും താങ്ങി പ്പിടിച്ചു ബാത്‌റൂമിലേക്ക് നടന്നു….
അപ്പോൾ ആണ്….എനിക്ക് ശെരിക്കും കത്തിയത്…… അവിടെ എന്താ നടന്നത്
എന്ന്…
ഒരു ആത്മഹത്യാ ശ്രെമം
ആണ് അവിടെ നടന്നത്… അതിന്റ ബാക്കി കാര്യങ്ങൾ ആണ് ഞാൻ കണ്ടത് എന്ന്…. എനിക്ക് മനസ്സിലായി….
ഹൊ..
ആകുട്ടിയുടെ ഒരു കാര്യം….
വല്ല്യ കഷ്ടം തന്നെ… എന്നും വഴക്കും.. തല്ലുമ്പിടിയും…
ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യം ആണ്… എത്ര ന്ന് വെച്ചാ സഹിക്കുക… അടുത്ത് നിന്നും രണ്ട് സ്ത്രീ കൾ പറയുന്നത് ഞാൻ കേട്ടു…..
എന്താ ഇപ്പൊ ചെയ്യാ…. കുടിച്ച് ബോധം ഇല്ലാതെ കടത്തിണ്ണയിലും, റോഡിലും, പാടവരമ്പിലും കിടന്നാൽ..
പലപ്പോളും ഞാൻ കണ്ടിട്ടുണ്ട്  ആ അമ്മയും മകളും താങ്ങി കൊണ്ട് വരുന്നത്…. ബോധം ഇല്ലാതായാൽ ഇപ്പൊ എന്താ ചെയ്യ…
എന്റെ അടുത്തുള്ള രണ്ട് ചേട്ടന്മാർ പറയുന്നതും ഞാൻ കേട്ടു…. ആകെ ഒരു വല്ലാത്ത അവസ്ഥ…
അപ്പോൾ ആണ് എന്റെ അമ്മയുടെ  അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു… തോളിൽ മുഖം പൂഴ്ത്തി…. എങ്ങി എങ്ങി കരഞ്ഞു കൊണ്ട് കുളുമുറിയുടെ അടുത്തു നിന്നും  അമ്മയുടെ യും, ആ ചേച്ചിയുടെയും കൂടെ അവൾ വേച്ചു വേച്ചു നടന്നു വന്നു അവളുടെ അമ്മയുടെ അടുത്ത് ഇരുത്തി…
ആ അമ്മ മകളെ കെട്ടിപ്പിടിച്ചു…
എന്തിനാടി മോളെ…..നീ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്….. നീ പോയാൽഈ അമ്മക്ക് ആരാണ് ഉള്ളത്….
ഒന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് രണ്ട് പേർക്കും കൂടെ ചെയ്യാമായിരുന്നില്ലേ… ഞാൻ നിങ്ങളെ ഓർത്തല്ലേ.. ഇത് ചെയ്യാതിരുന്നത്….
അതും പറഞ്ഞു രണ്ടാളും കൂടെ വാവിട്ടു കരച്ചിലായി…
അത് അവിടെ കൂടി നിന്നവരുടെ എല്ലാവരുടെയും കണ്ണുകളിൽ ഈറൻ പടർത്തി..
അത്രയും ഹൃദയം തകർക്കുന്ന വാക്കുകൾ ആയിരുന്നു അവരിൽ നിന്നും വന്ന് കൊണ്ടിരുന്നത്…
കൂടി നിന്നവർക്ക് നോക്കി നിൽക്കാൻ അല്ലാതെ ഒന്നും പറയാനും കഴിഞ്ഞില്ല… ആർക്കും അവരെ എന്ത് പറഞ്ഞു  സമാദനിപ്പിക്കണം എന്നും അറിയില്ലായിരുന്നു….
ആ സമയം അടുക്കള വാതിലിലൂടെ ഒരാൾ ആടി.. ആടി മുറ്റത്ത് വന്നുനിന്ന്…
കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി…  ചുകന്ന കണ്ണുകൾ നല്ല വണ്ണവും ആരോഗ്യവും …… അയാളെ കണ്ടപ്പോൾ തന്നെ മനസിലായി എന്ത് ചെയ്യാനും മടിക്കാത്ത ആളാണ് എന്ന്…
എന്ത് പൂരം കാണാൻ വന്നതാടാ  …. നായിക്കളെ….?
അയാൾ വായയിൽ വന്ന തെറി പറയാൻ തുടങ്ങി… പോയിനെടാ… ഏല്ലാം…
ഞങ്ങൾ ഇവിടെ പൂരം കാണാൻ വന്നതല്ല.. നിലവിളി കേട്ടിട്ട് ഓടി വന്നതാണ്… അവിടെ ഉള്ള ഒരാൾ പറഞ്ഞു…
അടുത്ത ആൾ…  എന്തിനാണ് ഭാസ്കരേട്ടാ
നിങ്ങൾ ആ പാവം സ്ത്രീയെയും മോളെയും ഇങ്ങനെ ഉപദ്രവിക്കുന്നത്..
നിങ്ങൾ വഴക്ക് ഉണ്ടക്കാത്ത ഒരു ദിവസം ഇല്ലല്ലോ…?
അത് പറയാൻ  നീ ആരാടാ…?
ഭാസ്കരൻ അയാളുടെ നേരെ ആടി ആടി വന്ന് അയാളുടെ കോളറിൽ പിടിക്കാൻ നോക്കിയതും അയാൾ പിന്നോട്ട് മാറി …  (എങ്ങാനും പിടുത്തം കിട്ടിയാൽ പിന്നെ വഴക്കാക്കണ്ടല്ലോ എന്ന് കരുതി ആകും മാറി കളഞ്ഞത് )
അവൻ എന്നെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നു….
അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ…
നിങ്ങളുടെ ഈ മുടിഞ്ഞ കുടി കാരണം അല്ല ആ കുട്ടി ഈ കിടന്ന് അനുഭവിക്കുന്നത്… അവരുടെ ശാപം വാങ്ങി വെക്കണ്ട നിങ്ങൾ… ആ പാവങ്ങളുടെ കണ്ണീരിനു അനുഭവിക്കാതെ പോകില്ല നിങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *