ഒരു വേശ്യയുടെ കഥ – 24 (Updated) 3990

Oru Veshyayude Kadha Part 24 by Chathoth Pradeep Vengara Kannur

Previous Parts

(Dear Readers, Sorry for publishing the wrong part. Part 25 will be published tomorrow)
രണ്ടുമാസം പിറകിലെ ചില രംഗങ്ങൾ ഒരു സിനിമയിലെന്നപോലെ അവളുടെ മനസിലൂടെ മിന്നിമറഞ്ഞു.

ബാങ്കിൽനിന്നും ജപ്തിയുടെ നോട്ടീസുകിട്ടിയത്തിന്റെ പിറ്റേദിവസം സാലറിയിൽ നിന്നും കുറേശ്ശേയായി പിടിച്ചോളൂ എന്ന വ്യവസ്ഥയിൽ താൻ ആദ്യദിവസം അമ്പതിനായിരം രൂപ വായ്‌പ ചോദിച്ചതും ഒരു കുറുക്കന്റെ കൗശലത്തോടെ അയാൾ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞതും…..!

രണ്ടാമത്തെ ദിവസം അങ്ങനെയൊരു വകുപ്പില്ലെന്നു കാബിനിൽ വിളിച്ചുകൊണ്ടു അയാൾ പറഞ്ഞപ്പോൾ താൻ അയാളുടെ മുന്നിൽ നിന്നും കരഞ്ഞത്…… !

അന്നു വൈകുന്നേരം വീണ്ടും കാബിനിലേക്ക് വിളിച്ചുകൊണ്ടു ആവശ്യമില്ലാതെ കുറെ നേരമ്പോക്കുകൾ പറഞ്ഞത്……!

മറ്റൊരു ദിവസം പണം സംഘടിപ്പിച്ചു തന്നാൽ അയാൾക്കെന്താണ് ലാഭമെന്ന് ചോദിച്ചപ്പോൾ അയാൾ ഉദ്ദേശിക്കുന്നതെന്താണെന്നു് മനസിലായെങ്കിലും അറിയാത്ത ഭാവത്തിൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറിയത്…..!

പിന്നെ ഇടയ്ക്കിടെ അയാളുടെ കാബിനിൽ വിളിച്ചു വരുത്തി ദ്വയാർത്ഥ പ്രയോഗങ്ങളോടെ ശൃംഗരിക്കുവാൻ തുടങ്ങിയപ്പോഴും പേടികൊണ്ടു പ്രതികരിക്കാരിക്കാതിരുന്നത്……!

തുടർന്നുള്ള ദിവസങ്ങളിൽ അയാളുടെ പരുക്കൻ കൈകൾ അറിയാത്ത ഭാവത്തിൽ മാറിടത്തിലും നിതംബത്തിലുമൊക്കെ അമർന്നപ്പോൾ അബദ്ധത്തിലായിരിക്കുമെന്നു തെറ്റിദ്ധരിച്ചതും മൗനം സമ്മതമെന്നു കണക്കാക്കികൊണ്ടു പിന്നീടൊരിക്കൽ അയാൾ അതിനുവേണ്ടി മനപ്പൂർവം ശ്രമിച്ചപ്പോൾപ്പോലും കൈകൾ തട്ടിമാറ്റികൊണ്ടു ഓടി രക്ഷപ്പെടുകയല്ലാതെ വേറൊരു രീതിയിലും പ്രതികരിക്കാതിരുന്നത്……!

മറ്റൊരിക്കൽ വൈകുന്നേരം പുതിയ ഫാഷൻ സാരിയുടെ ഡിസൈൻ നോക്കാനുണ്ടെന്നു പറഞ്ഞുകൊണ്ട് കാബിനിൽ വിളിച്ചുകൊണ്ടുപോയി നോക്കുന്നതിനിടയിൽ സിഗരറ്റിന്റെ വാടയുള്ള അയാളുടെ ചുണ്ടുകൾ ആർത്തിയോടെ ബലമായി തന്റെ ചുണ്ടുകളെ തേടിയെത്തിയതും പേടിയോടെ ചാടിയെഴുന്നേറ്റപ്പോൾ പത്തായിരം രൂപ സഹായിക്കാം അയാളുടെ കൂടെ പോകണമെന്നു താമാശയുടെ രീതിയിൽ ആദ്യമായി പറഞ്ഞത്….!

പിന്നീട്‌ ഗൗരവത്തോടെ തന്നെ അക്കാര്യം ആവർത്തിച്ചതും ……!
അതിനുവേണ്ടി നിര്ബന്ധിച്ചതും ……!

വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ ആദ്യം പത്തായിരം രൂപ നൽകാമെന്നും കൂടെ പോയതിനുശേഷം ഇരുപതിനായിരം രൂപ കൂടി നൽകാമെന്നും ഒരു രൂപപോലും തിരികെ നൽകേണ്ടെന്നും പറഞ്ഞുകൊണ്ടു നിരന്തരം പ്രലോഭിപ്പിച്ചത്…..!

അതിനും വഴങ്ങുന്നില്ലെന്നു തോന്നിയപ്പോൾ അനുസരിച്ചില്ലെങ്കിൽ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയത് ….!

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.