Second Chance [NotAWriter] 29

Second Chance

Author : NotAWriter


JUST  A TRY …

ട്രെയിൻ ഇന്റെ സ്‌പീക്കറിൽ അന്നൗൺസ്‌മെന്റ് വന്നു : അടുത്ത സ്റ്റേഷൻ ഫ്രാങ്ക്ഫുർട് എയർപോർട്ട്

എന്തിനു ഞാൻ ഇതിനു സമ്മതിച്ചു എന്ന് മാത്രം എനിക്ക് അറിയില്ലാ.

അച്ഛൻ പൊതുവെ എന്നോട് ഒന്നും ചെയ്യാൻ നിര്ബന്ധിക്കാറില്ല, അത് കൊണ്ട് ആകാം ഞാൻ പുള്ളി പറഞ്ഞപ്പോ ഈ കാര്യം ഏറ്റതു.

എയർപോർട്ട് എത്തി ടെർമിനൽ 2-ഇൽ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊ 15 മിനിറ്റ് ആയി , ഫ്ലൈറ്റ് ലാൻഡ് ചെയ്തിട്ട് 30 മിൻ ആയെന്ന് കാണികുന്നിൻഡ് . ഇനിയും എത്ര നേരം നോക്കി നിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോ അതാ വരുന്നു എന്റെ തലവേദനക്ക് ഉള്ള പ്രതി.

ആളു കുറെ മാറിയിട്ടുണ്ട് , കുറ്റം പറയാനും പറ്റില്ലാ ഞാൻ പഠനവും ജോലിയും ഒക്കെ ആയിട്ട് ഇങ്ങോട് സെറ്റൽ ആയിട്ട് ഇപ്പൊ 4 കൊല്ലം ആകുന്നു അതിനു ഇടക്ക് നാട്ടിൽ തന്നെ പോയത് തന്നെ 2 തവണ .

എന്നെ ദൂരത്തു നിന്ന് കണ്ടു എന്ന തോന്നുന്നു.
ബാഗ് ഉം ലുഗ്ഗജ് ഉം ഉന്തി അടുത്തേക്ക് വന്നു.
ആ മുഖത്തു ഇപ്പോഴും പഴയ ആ ചിരി കാണാം.

ഞാനും തിരിച്ചു ഒരു ചിരി സമ്മാനിച്ചു, “യാത്ര സുഖം ആയിരുന്നോ ഐശ്വര്യ ”.
എന്റെ ഐശ്വര്യ എന്ന വിളി കേട്ടിട്ടു ആകണം ആ ചിരി ഒന്ന് മങ്ങിയത്.
“യാത്ര സുഖം ആർന്നു, കണക്ഷൻ ഫ്ലൈറ്റ് ഇനു ഒരു 4 മണിക്കൂർ പോസ്റ്റ് ആയി, സൊ നല്ല ക്ഷീണം ഉണ്ട് “.
“അന്നാ നേരെ നമുക് ഇറങ്ങാം ഫുഡ് ഞാൻ കുറച്ചു കൊണ്ട് വന്നിട്ടുണ്ട് ഫ്ലൈറ്റിൽ കാര്യം ആയി ഒന്നും കിട്ടി കാണില്ലാലോ”, ഞാൻ എളുപ്പത്തിന് മേടിച്ച ടേക്ക് ആവേ ബർഗർ അവളെ ഏല്പിച്ചു.
“നീ ആള് മൊത്തം മാറി ഹരി “
“കുറെ കാലം ആയില്ലേ കണ്ടിട്ട്, മാറ്റങ്ങൾ കാണും, നീയും ആള് ആകെ മാറി “

ഞങ്ങൾ അവിടുന്ന് ബാഗും അടുത്ത പയ്യെ അടുത്ത ഉള്ള സബ്വേ ട്രെയിൻ കേറി .
പോകുന്ന ദൂരം മൊത്തം നാട്ടു വിശേഷവും വീട് വിശേഷവും തിരക്കി നേരം പോയി. ഇതിനു ഇടയ്ക്കു ഫുഡ് അടിക്കുന്ന ഇവളുടെ സ്പീഡ് കണ്ടാൽ തോന്നും നാട്ടിന് ഇവളെ പട്ടിണിക്കു ഇട്ടിട്ടാ ഇങ്ങോട് വിട്ടത് എന്ന്.

1 മണിക്കൂർ ഉള്ളിൽ ഞങ്ങൾ എന്റെ അപാർട്മെന്റ് എത്തി. 2 റൂമും ഒരു കിച്ചൻ, ഒരു വാഷ്‌റൂം ഉള്ള ഒരു ചെറിയ അപാർട്മെന്റ്. എന്റെ ഒടുക്കത്തെ പരിശ്രമം കൊണ്ട് ആണ് ആ കിളവി ജർമൻ ഹൗസ് ഓണർ ഇത് തന്നത് തന്നെ. മൊത്തം രേന്റ്റ് ഞൻ തന്നെ അടക്കേം വേണം വേറെ ആളെ കേറ്റാൻ അഹ്‌ണെങ്കിൽ പുള്ളിക്കാരിക്ക് കൂടി പിടിക്കണം. എന്തായാലും ഫ്രാങ്ക്ഫുർട് ഇൽ ഒരു നല്ല അപാർട്മെന്റ് കിട്ടാൻ ഉള്ള കഷ്ടപ്പാട് അറിയാവുന്നത് കൊണ്ട് ഞൻ ആളെ മാനേജ് ചെയ്ത അങ്ങ് പോകുന്നു.

ഇവൾക്ക് സ്ഥലം പിടിച്ചു എന്ന് തോനുന്നു, പക്ഷെ ഇവളെ ഒരു ആഴ്ച്ച ഇവിടെ നിർത്തി വേറെ ഏതേലും റൂമിലേക്ക് മാറ്റാൻ ആണ് എന്റെ പ്ലാൻ.
സമയം 12 കഴിഞ്ഞത് കൊണ്ട് നേരെ അവളുടെ റൂം കാണിച്ചു കൊടുത്തു ഞാൻ കിടാക്കാൻ പോയി .

കാലത് തൊട്ടു തിരക്കിൽ ആയിരുന്നു വൈകിട്ട് നേരെ എയർപോർട്ട് യിലേക്ക് വർക്ക് കഴിഞ്ഞ പോയതാ .

ഉറക്കത്തില് മൊത്തം പഴയ ഓർമ്മകൾ ആർന്നു .
എന്റെ അച്ഛന്റെ ബെസ്ററ് ഫ്രണ്ട് രാജീവ് അങ്കിൾ ഇന്റെ മോളാണ് ഐശ്വര്യ. ഞങ്ങൾ സ്കൂളിൽ ഒരുമിച്ച് പഠിച്ചത്.‌ ഫാമിലി തമ്മിൽ ഉള്ള പരിവായം വെച്ച് ഞങ്ങൾ നല്ല കൂട്ടു ആയിരുന്നു. എന്റെ 10ത് ക്ലാസ് ആയപ്പോ അത് ചെറിയ ഒരു ഇഷ്ടത്തിലേക്ക് മാറാൻ തുടങ്ങി, പക്ഷെ പൊതുവെ ഈ കാര്യങ്ങളിൽ മുൻപന്തിയിൽ അല്ലാത്ത ഞാൻ എങ്ങനെ ഇത് പറയും എന്ന ആശയ കുഴപ്പത്തിലായി.
ഇതിനകം ഈ വിവരം മണത്തു അറിഞ്ഞ എന്റെ നാറി കൂട്ടുകാര് ഈ കാര്യം ക്ലാസ്സിൽ മുഴുവൻ പാട്ടാക്കി.

ഞങ്ങള്ക് തമ്മിൽ പിന്നീട് ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ആയി. അങ്ങനെ എന്റെ ആ ചെറിയ പ്രേമം അവിടെ വെച്ച് തീർന്നു. സ്കൂൾ പഠിക്കുന്ന കാലത്തു ഈ കാര്യങ്ങൾ ഒന്നും പക്ഷെ ഞാൻ അത്ര വില കല്പിച്ചില്ലാരുന്നു. പക്ഷെ ഞാൻ പിന്നീട് ഞങ്ങടെ ആ പഴയ ഫ്രണ്ട്ഷിപ് മിസ് ചെയ്തു.

ഇപ്പൊ ഇതാ 6 വര്ഷങ്ങള്ക്കു ശേഷം അതെ ഐറ്റം എന്റെ അപ്പാർട്മെന്റിൽ അപ്പുറത്തെ റൂമിൽ, ഞാൻ സെറ്റൽ ആയ സിറ്റിയിൽ 6 മാസത്തേക്ക് ജോബ് ഇന് വന്നേക്കുന്നു.
………………..

കാലത്തെ അലാറം അടിക്കുന്ന സൗണ്ട് കേട്ട് ആണ് ഉണർന്നത്. ഇന്നലത്തെ ജോലി കാരണം നല്ല ഷീണം കാണുന്നുണ്ട്, കാലത്തെ തന്നെ അലക്സായെ എഴുനീല്പിച്ചു നല്ല ഇളയരാജ തമിഴ് പാട്ടും വെച്ച് ഒരു ചായ ഇടാം എന്ന കരുതി.

“ഗുഡ് മോർണിംഗ് ” പിന്നിൽ നിന്നും ആരോ കോട്ടുവാ ഇട്ടു കൊണ്ട് പറയുന്നത് കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.
“അമ്മേ……… ആരാടി നീ” എന്റെ ഉച്ചത്തിൽ ഉള്ള അലർച്ച കേട്ടാണ് എന്ന് തോനുന്നു ലെവള് കണ്ണ് മിഴിച്ചു എന്നെ നോക്കുന്നത്.
പിന്നെ ഒരു സെക്കന്റ് കഴിഞ്ഞാണ് എനിക്ക് ഇന്നലെ വൈകിട്ട് നടന്ന ബാക്കി കാര്യങ്ങളുടെ ഫ്യൂസ് തിരിച്ചു വന്നത്.
“ഓ നീ ആരെന്നോ ഞാൻ പേടിച്ചു പോയല്ലോ”
ഒരു വെള്ള ടി ഷർട്ട് ഉം പാവാട യും ഇട്ടു മുടി എല്ലാം പാറി വെളുപ്പാൻ കാലത്തു വന്നു മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു.

“കാലത്തെ തന്നെ നല്ല കണി ആഹണല്ലോ “
“കണിയൊ ?” ഇവൾ ഇത് എന്ത് തേങ്ങയ പറയുന്നേ.
പിന്നെ ആണ് വീണ്ടും ഫ്യൂസ് വന്നത്, ഒരു ഷോർട്സ് ഉം ഇട്ടു വേറെ ഒരു തുണിയും ഇല്ലാതെ ആണ് ഞാൻ നില്കുന്നെ എന്ന്.
വേഗം മുറിയിലേക്ക് ഓടി ഒരു ടീഷർട്ടും പാന്റും എടുത്തിട്ടു.
ദൈവമേ ആദ്യ ദിവസം തന്നെ മൂഞ്ചൽ ആഹണല്ലോ.

ഞാൻ തിരിച്ചു ചെല്ലുമ്പോ എന്റെ ചായ ഇരുന്നു മോന്തുന്നുണ്ട്. സബാഷ് അപ്പൊ അതും പോയി.
“നിന്റെ ഫോൺ കിടന്നു ബെൽ അടികുനിണ്ടായി”
“ഏതോ ‘നാറി’ എന്ന് സേവ് ചെയ്‌തേക്കുന്ന നമ്പർ ആണ്”
“ അയ്യോ…”
“എന്താടാ., ആരാ അത് ?”
“എന്റെ ബോസ്സ് ആണ്”
“ആഹാ, കൊള്ളാം നല്ല പേര്”
“ഹി ഹി” നല്ല മനുഷ്യൻ ആണ് അതാ ഞാൻ അംഗനേ സേവ് ചെയ്തേക്കുന്നത്.

ബോസ് ഇനെ തിരിച് വിളിച്ചു കഴിഞ്ഞു ഞാൻ തിരിച്ചു വന്നപ്പോ എനിക്ക് ഒരു കപ്പ് ചായ ഇട്ടു വെച്ചിട്ടുണ്ട്, ഹൊ ഭാഗ്യം അതെങ്കിലും കിട്ടി.
“ഐശ്വര്യ എനിക്ക് ഇന്ന് ലീവ് ആയിരുന്നു ബട്ട് അത്യാവശ്യ ആയിട്ട് എനിക്ക് ഒരു മീറ്റിംഗ് ഇന് ചെല്ലണം, ഉച്ചക്ക് ഉള്ളിൽ എത്തും ഞാൻ”
“ഓക്കെ, നാറി ക്കു എന്റെ വക ഒരു ഹായ് പറഞ്ഞേര്”
അതിനു ഞാൻ ജസ്റ്റ് ചിരിച്ചു കാണിച്ചിട്ട് വേഗം ഇറങ്ങി.

തുടരും.

Updated: December 31, 2023 — 5:22 am

1 Comment

Add a Comment
  1. ❤❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *