വലിയ ഒരു ഇരുണ്ട രൂപം നഥി കിടക്കുന്നതിനു അടുത്തേക്ക് നിരങ്ങി വന്നുകൊണ്ടിരുന്നു.
അത് അവളെ മുഴുവനായി മൂടുവാൻ തുടങ്ങി.
ശരീരത്തിൽ ഭാരം അനുഭവപ്പെടുന്നു എന്ന് തോന്നി ഉറക്കത്തിൽ നിന്നും മെല്ലെ എഴുന്നേറ്റ അവൾ കണ്ടത് തന്റെ മേലേക്ക് ഇഴഞ്ഞു കയറുന്ന ഇരുണ്ട ദ്രാവാകം പോലെയുള്ള വസ്തുവിനെയാണ്.
അവൾക്ക് ശരീരത്തിലൂടെ കറന്റ് കടന്നു പോകുന്നതുപോലെ തോന്നി.
ഒന്നലറി കരയണം എന്നു തോന്നി എന്നാൽ അതിനു അവളെക്കൊണ്ട് കഴിയുന്നില്ല. അത് മാത്രമല്ല ചലിക്കാനേ അവൾക്ക് കഴിയുന്നില്ലായിരുന്നു.
അല്പ നേരത്തിനുള്ളിൽ ആ വസ്തു അവളെ മുഴുവനായി മൂടി. മെല്ലെ അത് അവളെ വരിഞ്ഞു മുറുക്കനായി തുടങ്ങി.
അവളുടെ പേശികളും അസ്ഥികളും ഞെരിഞ്ഞമർത്തു. എല്ലുകൾ പൊട്ടിപോകും എന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
പെട്ടന്നവൾ കണ്ണുകൾ തുറന്നു ഇരുണ്ട വസ്തു അവളെ പൂർണമായി മൂടിയിരുന്നെങ്കിലും മങ്ങിയ രീതിയിൽ അതിനുള്ളിലൂടെ തന്റെ മുറിയിലേക്ക് വളരെ പ്രകാശമുള്ള എന്തോ ഒന്ന് വന്നതായി അവൾ കണ്ടു.
അല്പ സമയത്തിനുള്ളിൽ തന്നെ അവളുടെ ശരീരത്തിൽ നിന്നും ആ വസ്തു അയഞ്ഞു തുടങ്ങി അവളുടെ ശരീരത്തെ വിട്ടു അകലുന്നതുപോലെ.
അല്ല അകലുകയാണ് അവൾക്ക് കുറച്ചാശ്വാസം തോന്നി. കുറച്ചു നേരത്തിനുള്ളിൽ തന്നെ അവളുടെ തല അതിനു പുറത്തേക്കു വന്നു.
കണ്ണടച്ചു ദീർഘ ശ്വാസം എടുത്തുകൊണ്ടു അവൾ തല നേരായാക്കി. ശേഷം മെല്ലെ കണ്ണുകൾ തുറന്നു മുന്നിലേക്ക് നോക്കി.
“ലൂസിഫർ…”
അവൾ ഉച്ചരിച്ചു.
അവന്റെ കൈകളിൽ അഗ്നി കത്തിയെരിയുന്നുണ്ടായിരുന്നു അത് ആ കറുത്ത വസ്തുവിനെ ഉള്ളിലേക്ക് വലിച്ചെടുത്തു ഇല്ലാതെയാക്കിക്കൊണ്ടിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് മുഴുവനായും നശിപ്പിക്കപ്പെട്ടു.
അവളെ വിയർത്തോലിച്ചിരുന്നു ആകെ തളർന്ന അവളുടെ ബോധം മെല്ലെ തളരുന്നതുപോലെ തോന്നി.
ലൂസിഫർ അവളെ ഒരു കൈകൊണ്ടു മെല്ലെ ഉയർത്തി തട്ടി വിളിച്ചു.
“നഥി…
നഥി…”
***
“നഥി… എടി നഥി
എന്ത് ഉറക്കം ആണെടി ഇത് ദേ സമയം 6 മണി കഴിഞ്ഞു…”
നന്ദിനിയുടെ തട്ടി വിളി കേട്ടാണ് അവൾ എഴുന്നേറ്റത്.
കണ്ടതെല്ലാം സ്വപ്നം ആയിരുന്നു. അവൾ മെല്ലെ തലയ്ക്കൊരു അടി കൊടുത്തുകൊണ്ട് ഒന്ന് ചിരിച്ചു.
“എടി ആറുമണി ആയി…
ഒരുങ്ങു…”
ഒരിക്കൽ കൂടി പറഞ്ഞ ശേഷം നന്ദിനി തീരികെപ്പോയി
അപ്പോളാണ് വൈകിട്ട് ഉള്ള പരിപാടിയെക്കുറിച്ച് അവൾ ഓർത്തത്.
ഉടൻ തന്നെ അവൾ തയ്യാറാവാനായി പോയി.
***
ലൂസിഫർ തന്റെ റൂമിലായി ഇരിക്കുകയായിരുന്നു.
മെസക്കീനും അവനോടൊപ്പമുണ്ടായിരുന്നു.
“ലൂസി…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤
??