വെടിശബ്ദങ്ങൾ നിലക്കാത്ത
സിറോഗയിലെ നീല രാത്രി…
മറസോമിയൻ
മലനിരകളിലെല്ലാം
തീവ്രവാദികൾ തമ്പടിച്ചിരുന്നു..
യുദ്ധത്തിനിടയ്ക്ക് മരണപ്പെടുന്ന
സൈനികരുടെ കണക്കെടുക്കുകയും
മരണവാർത്ത ഉദ്യോഗസ്ഥരെ അറിയിക്കുകയും മാത്രമായിരുന്നു
ഇക്കഴിഞ്ഞ മൂന്നുമാസമായി ചെയ്തിരുന്നത്..
കഴിഞ്ഞരാത്രി പോലും
യുദ്ധം നമ്മൾ ജയിക്കാൻ പോകുന്നു എന്നാർത്തുവിളിച്ച
ക്യാപ്റ്റന്റെ കണ്ണിൽ ഒരു വിറയാർന്ന മരണഭയം ഞാൻ കണ്ടു..
കൂടുതൽ സൈന്യമെത്താൻ നേരം വെളുക്കണം,
കനത്ത മഞ്ഞിടിച്ചിലും കൊടുംകാറ്റും മൂലം
ട്രക്കുകളും ടാങ്കുകളും അടിവാരത്തിൽ
കുടുങ്ങികിടക്കുകയാണ്,
ഈ രാത്രി,
ഈയൊരൊറ്റ രാത്രി എങ്ങനെയും ജീവൻ
പിടിച്ചു നിർത്തണം,
ക്യാപ്റ്റൻ മുപ്പത്തിയാറുസൈനികരെയും
വിളിച്ചുവരുത്തി,
കൂർമബുദ്ധിയോടെ ഒട്ടും ധൃതിവെയ്ക്കാതെ
ഇരുന്നൂറോളം വരുന്ന തീവ്രവാദികളോട് യുദ്ധം ചെയ്യാൻ ഉത്തരവിട്ടു…
കൂടാരം പിരിച് മലകയറുന്നതിനുമുൻപ്
ക്യാപ്റ്റനവനെ വിളിച്ചു..
ആ പേന ഇങ്ങു തന്നേക്കു…
ഇന്നുതാങ്കൾ
തീർച്ചയായും തോക്കുകൾ കൊണ്ട് യുദ്ധം ചെയ്യേണ്ടിവന്നേക്കും….
ശേഷൻ ചിരിച്ചുകൊണ്ട്
തന്റെ പ്രീയപ്പെട്ട കാർ 97 എടുത്ത്
ചുമലിൽ തൂക്കിനടന്നു…
ക്യാപ്റ്റനൊഴികെ
സൈനികർ എല്ലാവരും ആശ്ചര്യപ്പെട്ടു…
ഈ ഇരുണ്ട ഗർത്തങ്ങളിലും
മഞ്ഞിൻ കൊടുങ്കാറ്റ് വീശുന്ന മലനിരകളിലും നേരിയ വെളിച്ചത്തിൽ
ഇവനെങ്ങനെയാണ് ലോങ്ങ് ഷൂട്ടർ ഗൺ ഉപയോഗിക്കാനാവുക..
മൂന്നുവർഷം മുൻപ് കാശ്മീരിൽ നടന്നൊരു യുദ്ധത്തിൽ
അവൻ കാഴ്ചവെച്ച അസാമാന്യമായ
പോരാട്ടവീര്യത്തെക്കുറിച് ക്യാപ്റ്റന് നല്ലപോലെ അറിയാം…
ഇന്നേ ദിവസം
ശേഷൻ കൂടെയുള്ളത് സൈന്യത്തിന് പോലും
ഒരു കരുത്താണെന്ന് അയാൾ പ്രത്യാശിച്ചു…
ഏറ്റവും വലിയ ആയുധം പേനയാണെന്നും
സ്വതന്ദ്ര്യം മഷികൊണ്ട് നേടാമെന്നും
വൃഥാ,
ഭ്രാന്തമായ്
ചിന്തിച്ചക്യാമ്പസ് നാളുകളെക്കുറിച്ച് അവനോർത്തു….
വിപ്ലവത്തിന്റെ ചുകന്നമഷികലങ്ങി
സാധാ അലയടിക്കാറുള്ള ചെങ്കടല് പോലത്തെ
മനസിലേക്ക്
പ്രണയത്തിന്റെ നീരുറവതൂവിയ അനു……
എന്റെ വിപ്ലവാക്ഷരങ്ങളിൽ തീയുണ്ടെന്നും
അടിമത്തതിനെതിരെ
അത് ആളികത്താറുണ്ടെന്നും ഇടയ്ക്കിടെ ചെവിയിൽ
കുറുകാറുള്ള അനു……..
ഇന്ന് മരണത്തിന്റെ
തണുത്ത കാറ്റുവീശുന്ന ഈ രാത്രിയിലും
കരളിലൊരു ചുംബനചൂടിന്റെ
ഓർമ തരുന്നോള്….
മറസോമിയൻ മലനിരകളിൽ ഏറ്റവും
ഉയരമുള്ള പർവതത്തിന്റെ
ഉച്ചിയിലേക്ക് ശേഷൻ നടന്നു കയറി…
പർവതത്തിന്റെ മുകൾപരപ്പിൽ
പാറകല്ലുകൾ കൊണ്ടൊരു ചതുരകവചം ഉണ്ടാക്കി