??[ആദിശേഷൻ]-09 23

വെടിശബ്ദങ്ങൾ നിലക്കാത്ത

സിറോഗയിലെ നീല രാത്രി…

 

മറസോമിയൻ

മലനിരകളിലെല്ലാം

തീവ്രവാദികൾ തമ്പടിച്ചിരുന്നു..

 

യുദ്ധത്തിനിടയ്ക്ക് മരണപ്പെടുന്ന

സൈനികരുടെ കണക്കെടുക്കുകയും

മരണവാർത്ത ഉദ്യോഗസ്ഥരെ അറിയിക്കുകയും മാത്രമായിരുന്നു

ഇക്കഴിഞ്ഞ മൂന്നുമാസമായി ചെയ്തിരുന്നത്..

 

കഴിഞ്ഞരാത്രി പോലും

യുദ്ധം നമ്മൾ ജയിക്കാൻ പോകുന്നു എന്നാർത്തുവിളിച്ച

ക്യാപ്റ്റന്റെ കണ്ണിൽ ഒരു വിറയാർന്ന മരണഭയം ഞാൻ കണ്ടു..

 

കൂടുതൽ സൈന്യമെത്താൻ നേരം വെളുക്കണം,

 

കനത്ത മഞ്ഞിടിച്ചിലും കൊടുംകാറ്റും മൂലം

ട്രക്കുകളും ടാങ്കുകളും അടിവാരത്തിൽ

കുടുങ്ങികിടക്കുകയാണ്,

 

ഈ രാത്രി,

 

ഈയൊരൊറ്റ രാത്രി എങ്ങനെയും ജീവൻ

പിടിച്ചു നിർത്തണം,

 

ക്യാപ്റ്റൻ മുപ്പത്തിയാറുസൈനികരെയും

വിളിച്ചുവരുത്തി,

കൂർമബുദ്ധിയോടെ ഒട്ടും ധൃതിവെയ്ക്കാതെ

ഇരുന്നൂറോളം വരുന്ന തീവ്രവാദികളോട് യുദ്ധം ചെയ്യാൻ ഉത്തരവിട്ടു…

 

കൂടാരം പിരിച് മലകയറുന്നതിനുമുൻപ്

ക്യാപ്റ്റനവനെ വിളിച്ചു..

 

ആ പേന ഇങ്ങു തന്നേക്കു…

ഇന്നുതാങ്കൾ

തീർച്ചയായും തോക്കുകൾ കൊണ്ട് യുദ്ധം ചെയ്യേണ്ടിവന്നേക്കും….

 

 

ശേഷൻ ചിരിച്ചുകൊണ്ട്

തന്റെ പ്രീയപ്പെട്ട കാർ 97 എടുത്ത്

ചുമലിൽ തൂക്കിനടന്നു…

 

ക്യാപ്റ്റനൊഴികെ

സൈനികർ എല്ലാവരും ആശ്ചര്യപ്പെട്ടു…

ഈ ഇരുണ്ട ഗർത്തങ്ങളിലും

മഞ്ഞിൻ കൊടുങ്കാറ്റ് വീശുന്ന മലനിരകളിലും നേരിയ വെളിച്ചത്തിൽ

ഇവനെങ്ങനെയാണ് ലോങ്ങ്‌ ഷൂട്ടർ ഗൺ ഉപയോഗിക്കാനാവുക..

 

മൂന്നുവർഷം മുൻപ്‌ കാശ്മീരിൽ നടന്നൊരു യുദ്ധത്തിൽ

അവൻ കാഴ്ചവെച്ച അസാമാന്യമായ

പോരാട്ടവീര്യത്തെക്കുറിച് ക്യാപ്റ്റന് നല്ലപോലെ അറിയാം…

ഇന്നേ ദിവസം

ശേഷൻ കൂടെയുള്ളത് സൈന്യത്തിന് പോലും

ഒരു കരുത്താണെന്ന് അയാൾ പ്രത്യാശിച്ചു…

 

ഏറ്റവും വലിയ ആയുധം പേനയാണെന്നും

സ്വതന്ദ്ര്യം മഷികൊണ്ട് നേടാമെന്നും

വൃഥാ,

ഭ്രാന്തമായ്

ചിന്തിച്ചക്യാമ്പസ് നാളുകളെക്കുറിച്ച് അവനോർത്തു….

 

വിപ്ലവത്തിന്റെ ചുകന്നമഷികലങ്ങി

സാധാ അലയടിക്കാറുള്ള ചെങ്കടല് പോലത്തെ

മനസിലേക്ക്

പ്രണയത്തിന്റെ നീരുറവതൂവിയ അനു……

 

എന്റെ വിപ്ലവാക്ഷരങ്ങളിൽ തീയുണ്ടെന്നും

അടിമത്തതിനെതിരെ

അത് ആളികത്താറുണ്ടെന്നും ഇടയ്ക്കിടെ ചെവിയിൽ

കുറുകാറുള്ള അനു……..

 

ഇന്ന് മരണത്തിന്റെ

തണുത്ത കാറ്റുവീശുന്ന ഈ രാത്രിയിലും

കരളിലൊരു ചുംബനചൂടിന്റെ

ഓർമ തരുന്നോള്….

 

മറസോമിയൻ മലനിരകളിൽ ഏറ്റവും

ഉയരമുള്ള പർവതത്തിന്റെ

ഉച്ചിയിലേക്ക് ശേഷൻ നടന്നു കയറി…

 

പർവതത്തിന്റെ മുകൾപരപ്പിൽ

പാറകല്ലുകൾ കൊണ്ടൊരു ചതുരകവചം ഉണ്ടാക്കി

അവൻ അതിനുള്ളിൽ പതുങ്ങിയിരുന്നു…

 

കീശയിൽ നിന്നും പേന പുറത്തെടുത്ത്

തോക്കിലേക്കും പേനയിലേക്കും മാറി മാറി നോക്കികൊണ്ട് ശേഷൻ ഒരു ഭ്രാന്തനെപ്പോലെ ഉറക്കെ പൊട്ടിച്ചിരിച്ചു…

 

റോങ്കോവംശജർ ജീവിക്കുന്ന

ചെറിയ കുടിലുകളുള്ള ഗ്രാമത്തിന്റെ

പ്രധാനപ്രവേശനകാവടത്തിന് നേരെയായിരിക്കും ആദ്യത്തെ ആക്രമണമുണ്ടാകുക എന്നവർക്കറിയാമായിരുന്നു..

 

റോങ്കോ മലഞ്ചരുവിലെ ആദിവാസിഊരുകളിലെ

ജനങ്ങളെമുഴുവൻ പിടിച്ചെടുത്ത്

പുരുഷന്മാരെ സംഘടനയിൽ ചേർക്കാനും

സ്ത്രീകളെയും കുഞ്ഞുങ്ങളെയും

കാമകേളിക്കും സന്താനോൽപ്പാതനത്തിനും

വേണ്ടിഉപയോഗിക്കാമെന്ന

തീവ്രവാദികളുടെ പൈശാചിക മനോഭാവത്തോട്

അവന് അറപ്പുതോന്നി…

 

ഇല്ല…

മാതൃരാജ്യത്തിനുവേണ്ടി

ഒരിക്കൽക്കൂടി ജീവനെടുക്കുന്നതിൽ തെറ്റില്ല…

 

സിൽവർമരത്തിന്റെ വിറങ്ങലിച്ചകൊമ്പിൽനിന്നൊരു

മഞ്ഞുകട്ട അവന്റെ നെറ്റിയിൽ വീണ് ചിതറിതെറിച്ചു…

 

ചെങ്കൂളിസർപ്പം പോലെ ഇരുട്ടിലവളെ

വാരിപ്പുണർന്നങ്ങനെ നിൽക്കുമ്പോൾ

മൂർദ്ധാവിലുതിരാറുള്ള ആ പഴേ ഇലഞ്ഞിപൂവ്..

 

ശേഷന് ചിരി വന്നു…

 

അനു ..….

 

മരണത്തിനും വേർപെടുത്താനാകാത്ത

വിധം തമ്മിലിത്ര

ഇഴുകിചേർന്നില്ലേ നമ്മള്…

 

നീ കരയരുത്….

 

ചെങ്കുത്തായ മലനിരകളിൽ നിന്നും

കൂട്ടത്തോടെ തീവ്രവാദികൾ

ഇഴഞ്ഞിറങ്ങി..

 

ഈ മഞ്ഞുപർവ്വങ്ങളിൽ മാരകപ്രഹരശേഷിയുള്ള

ആയുധങ്ങൾ ഉപയോഗിക്കുക വിഢിത്തമാണ്,

 

അതുകൊണ്ടുതന്നെ യുദ്ധംജയിക്കുക

വളരെ ശ്രമകരമായ ഒന്നായിരിക്കും…

 

അപകടകാരികളായ പോരാളികളെ

കണ്ടെത്തി വെടിയുതിർക്കുകയാണ് ശേഷന്റെ ലക്ഷ്യം..

 

തീവ്രവാദികൾ സൈന്യത്തിനുന്നേരെ പാഞ്ഞടുത്തു,

 

തീ തുപ്പുന്ന

ഉരുക്കുഗണ്ണുകളുമായി

അവർപരസ്പരം പോരാടാൻ തുടങ്ങി,

 

കുറെ നേരമായി ഒരേ ലക്ഷ്യത്തിൽതന്നെ

വെടിയുതിർക്കുന്ന

തീവ്രവാദിയുടെ ഇടത്തെ നെഞ്ചിനുനേരെ

ശേഷൻ കാഞ്ചിവലിച്ചു..

 

7mm ബുള്ളറ്റ്

തീപ്പൊരി പായിച്ചുകൊണ്ട് ശത്രുവിന്റെ നെഞ്ചിൽ

തന്നെ തറച്ചുകയറി,

 

എതിരാളികളുടെ

തോക്കിന്റെസ്പാർക്ക് നോക്കി

ശേഷൻ ഓരോരുത്തരെയായി വെടിവെച്ചു വീഴ്ത്താൻ തുടങ്ങി..

 

പക്ഷേ,

 

പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു. ..

 

തീവ്രവാദികളുടെ ആൾബലത്തിന്മുൻപിൽഏറെനേരം പിടിച്ചു നിൽക്കാൻ ആ കൊച്ചുസൈന്യത്തിനായില്ല…

 

ഓരോരുത്തരായി ചിതറിവീഴാൻ തുടങ്ങി,

 

ശേഷന്റെ ഹൃദയത്തിലൊരു

കനം അനുഭവപ്പെട്ടു,…

 

അനു…….

 

നീപറയായുള്ള പുനർജന്മത്തെകുറിച്ച്

ഒരിക്കൽ കൂടി കേൾക്കാൻ തോനുന്നു…

 

നമ്മുടെ സ്വപ്നങ്ങൾ

നിന്റെ ചിരി….

 

പെടുന്നനെ തീവ്രവാദികൾ കൂട്ടത്തോടെ

ആകാശത്തേക്ക് വെടിയുതിർത്തു..

 

യുദ്ധം അവര് ജയിച്ചിരിക്കുന്നു,…

 

ശേഷൻ സ്‌നൈപ്പർ എടുത്ത്

തലവനെന്ന് തോനിക്കുന്നവർക്ക് നേരെ

വെടിയുതിർത്തുകൊണ്ടെ ഇരുന്നു..

 

എവിടെ നിന്നാണ് വെടിയുതിർക്കുന്നത് എന്നറിയാനാവാതെ

തീവ്രവാദികൾ വെപ്രാളത്തോടെ പരതി നടന്നു,

 

ശേഷൻ കായികക്ഷമത കൂടിയ ശത്രുക്കളെ

തേടിപ്പിടിച്ചു കൊല്ലുന്നത് തുടർന്നു,..

 

ഒടുവിൽ അവന്റപക്കലുള്ള ബുള്ളറ്റുകൾ

പൂർണ്ണമായും തീർന്നു…

 

മരണം അവന്റെ തൊട്ടടുത്തുതന്നെ

താണ്ടവനൃത്തമാടാൻ അരങ്ങൊരുക്കുന്നുവെന്ന്

അവന് ബോധ്യമായി,

 

ശേഷൻ പതിയെ മലയിറങ്ങാൻ തുടങ്ങി…

 

അനു……

 

മരിച്ചു വീഴുമ്പോൾ

നിന്റ മാറിലെചൂട് എനിക്ക് തരിക,

പകരം

 

ജന്മന്തരങ്ങളോളം നിന്നെ ഞാൻ പൂജിക്കാം….

 

?©️?

 

 

Updated: October 3, 2023 — 12:07 pm

Leave a Reply

Your email address will not be published. Required fields are marked *