കാവൽ മാലാഖ [Vichuvinte Penn] 136

?‍♂️?‍♂️ കാവൽമാലാഖ?‍♂️?‍♂️

Author : Vichuvinte Penn

 

“ആമിയമ്മേ… മോൾക്ക് വയറൊക്കെ വേദനിക്കുവാ… ആമിയമ്മക്കറിയോ എന്റെ വയറും താഴേക്കും മുകളിലേക്കുമൊക്കെ വല്ലാതെ നീറുവാ… ഇന്നലെയും അച്ഛൻ ഏതോ മാമനെയും കൂട്ടി വന്നു. ഞാൻ പോകില്ലാന്ന് പറഞ്ഞു കരഞ്ഞപ്പോൾ മോളെ അച്ഛൻ ഒത്തിരി തല്ലി… എന്നെയും കൂടി കൊണ്ടു പോകാൻ പാടില്ലായിരുന്നോ ആമിയമ്മക്ക്…? മോൾക്കിനിയും വയ്യ ആമിയമ്മേ… മോളുടെ പ്രായത്തിലുള്ള കുട്ടികളെല്ലാം എന്നും നല്ല ബാഗും യൂണിഫോമും ഒക്കെ ഇട്ട് സ്കൂളിൽ പോകുന്നത് ദേ ആ ജനാല വഴി ഞാൻ നോക്കി നിൽക്കും… ഒരു ദിവസം എനിക്കും സ്കൂളിൽ പോയി പഠിക്കണമെന്ന് അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ… അച്ഛന്റെ ബെൽറ്റൂരി എന്നെ ഒത്തിരി തല്ലി. മോൾക്കെന്തു വേദനിച്ചുവെന്നറിയോ അമിയമ്മക്ക്… എന്തിനാ… എന്തിനാ ആമിയമ്മേ എന്നെ തനിച്ചാക്കി പോയികളഞ്ഞത്…? മോളെയും കൂടെ എന്താ ആമിയമ്മേ കൂടെ കൂട്ടാത്തേ…?”

 

ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ഫോട്ടോയിലേക്ക് നോക്കി കുഞ്ഞി ചുണ്ടുകൾ ചലിപ്പിച്ച് അന്നമോള് പരാതിയുടെ കെട്ടുകളോരോന്നായി അഴിച്ചു. നനുവാർന്ന അവളുടെ ചുണ്ടുകൾ ഇപ്പോഴും വല്ലാതെ വിറയ്ക്കുന്നുണ്ട്. എരിഞ്ഞു തീരാൻ കൊതിക്കുന്ന ഒരു മെഴുകുതിരിക്കു സമം ആ കുഞ്ഞിന്റെ മനസ്സിലെ നോവുകളിൽ ദുഃഖം പൊടിഞ്ഞു.

 

കാശിനു വേണ്ടി സ്വന്തം മകളെ ആരുടെ മുന്നിലും കാഴ്ച്ചവയ്ക്കാൻ ഒരു മടിയുമില്ലാത്തവൻ അച്ഛനായിപ്പോയാലുള്ള ഗതികേട് ചിന്തിക്കുന്നതിനെക്കാൾ അധികം ഭയാനകമാണ്. കഴുകന്മാരുടെ കണ്ണിൽ നിന്നവളെ മറച്ചു പിടിക്കേണ്ട അമ്മയെ നേരത്തെ തന്നെ മരണം കൂടെ കൂട്ടിയെങ്കിലോ…?

 

എന്നും ബാറുകളിൽ നിന്നും പുക്കറ്റ് കുടിച്ചു പൂസാവുന്ന വിജേഷിനെ… ബോധക്കേട് വന്നു കൺ പോളകൾ അടയ്ക്കാൻ തുടങ്ങുമ്പോഴേക്കും ഓരോരോ പകൽ മാന്യന്മാർക്കു മുന്നിൽ കാഴ്ച്ച വയ്ക്കാമെന്നേറ്റ പതിനാലു വയസ്സു മാത്രം പ്രായം ചെന്ന തന്റെ മകളെ പറ്റി അയാളോർക്കും. ബാറിൽ നിന്ന് പുറത്തു കടക്കുമ്പോഴേക്കും അയാളെയും കാത്തെന്ന പോലെ ആ വന്യ മൃഗവുമുണ്ടാവും. അവനെയും കൂട്ടി വീട്ടിലേക്ക് വന്നിട്ട് പതിനാലു വയസ്സു മാത്രം പോന്ന ആ കുഞ്ഞിന്റെ മുറിയിലേക്ക് കടത്തി വിടുമ്പോൾ… അവന്റെ കൈവെള്ളയിലിരിക്കുന്ന പുത്തൻ നോട്ടിന്റെ ഗന്ധം അവനെ ഉന്മത്തനാക്കി കണ്ണിനെ മൂടിയിട്ടുണ്ടാവും.

 

ക്ലോക്കിൽ 9 മണി തെളിഞ്ഞപ്പോഴേക്കും അന്നമോൾ ദുസ്വപ്നമെന്ന പോൽ ഒന്ന് ഞെട്ടിത്തെറിച്ചു.

 

“ആമിയമ്മേ… അച്ഛൻ… അച്ഛനിപ്പോ വരും… എന്നെ… എന്നെയും കൂടെ ഒന്ന് രക്ഷിച്ചു കൊണ്ടു പോകുവോ… അച്ഛൻ… അച്ഛനിന്നും ഏതെങ്കിലും മാമനെ കൂട്ടി വരും… മോൾക്ക് വേദനിക്കും ആമിയമ്മേ… മോളെക്കൂടി ഒന്ന് കൊണ്ടു പോ ആമിയമ്മേ…” ഭയത്താൽ വിറയാർന്ന അവളുടെ ചുണ്ടുകളെ മറികടന്നു കൊണ്ട് അവളുടെ ശബ്ദം പുറത്തേക്കു വരാൻ മടിച്ചു കൊണ്ട് വിറ പൂണ്ടു. പേമാരിയെ ഓർമ്മിപ്പിച്ചു കൊണ്ട് അവളുടെ കണ്ണുകൾ പ്രളയം വിതയ്ക്കുന്ന ഒരു മഴക്കാലത്തിനു സാക്ഷ്യം വഹിച്ചു.

 

പോലീസിന്റെ കണ്ണു വീട്ടിച്ചോടിയ വഴിയിൽ രക്ഷപ്പെടാൻ വേണ്ടിയാണ് പത്രോസ് ആ വീട്ടിന്റെ വശത്തേക്ക് കയറിയത്. ഒട്ടനേകം മോഷണ കേസിലെ പ്രതിയാണ് പത്രോസ്. പോലീസിനെ കാണാതെ ഒളിച്ചും പതുങ്ങിയും കളിപ്പിക്കാൻ തുടങ്ങിയിട്ട് മാസമിതാറായി. ഇതുവരെ അവന്റെ രോമത്തിലൊന്നു തൊടാൻ പോലും പോലീസിനു കഴിഞ്ഞിട്ടില്ല. രാത്രികളുടെ കളിത്തൊഴാനാണെന്ന് സ്വയം വിശ്വസിക്കുന്ന പത്രോസിനെ പിടി കൂടുക എന്നത് പോലീസുകാർക്ക് വീരപ്പനെ പിടി കൂടുന്നത്ര വലിയ ക്രെഡിറ്റ്‌ ആണ്.

 

“ആമിയമ്മേ… എങ്ങനെ എങ്കിലും എന്നെ കൂടി കൊണ്ടു പോകുവോ…? പ്ലീസ് ആമിയമ്മേ…” കുഞ്ഞന്ന മോളുടെ ശബ്ദം ഈയം ഉരുക്കി കാതിലേക്കോഴിക്കുന്ന പോലെ പുറത്തു നിന്ന പത്രോസിന്റെ ചെവിയെയും കീഴടക്കി പുറത്തേക്കു പാഞ്ഞു. എങ്ങോട്ടേക്കെന്നില്ലാതെ അവന്റെ കാലുകൾ ചലിച്ചു.

Updated: April 25, 2023 — 8:48 pm

8 Comments

  1. Very good ?. Come again with good story…

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  3. ഹരിലാൽ

    പെണ്ണിന്റെ സ്പെല്ലിങ് ഒന്ന് ശരിയാക്കിക്കൂടെ.

  4. Kolaam nannayittund

  5. അറക്കളം പീലിച്ചായൻ

    ????

  6. ? നിതീഷേട്ടൻ ?

    കരച്ചിൽ വന്ന്, ദൈവങ്ങൾ ഇങ്ങനെയാണ് വരുക

    അപ്പോഴും കള്ളൻ പത്രോസ് എല്ലാവരുടെയും മനസ്സിൽ കള്ളനായി തന്നെ തുടർന്നു. അവന്റെ മനസ്സിൽ മാത്രം ഒരു വിശുദ്ധനായും.????

  7. ?ᴍɪᴋʜᴀ_ᴇʟ?

    Nannayittund♥️

Comments are closed.