കാവൽ മാലാഖ [Vichuvinte Penn] 135

Views : 4657

 

“താൻ ഇപ്പൊ ആ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചാൽ… പിന്നെയുള്ള അതിന്റെ ജീവിതം എങ്ങനെ ആയിരിക്കും. പോലീസുകാരെ ഭയന്നുള്ള തന്റെ ഓട്ടത്തിനിടക്ക് ആ കുഞ്ഞിനെ എങ്ങനെ ആയിരിക്കും സുരക്ഷിതയായി നോക്കുക…” അവന്റെ ചിന്തകൾ കാടുകയറി.

 

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

 

പത്തര മണി കഴിഞ്ഞപ്പോഴാണ്… ഇന്നും തന്റെ മകളെ ഒരു രാത്രിയിലേക്ക് വേണ്ടി ആർക്കോ വിറ്റിരുന്ന കാര്യം അവനോർത്തത്. ചുണ്ടിന്നിടയിലെ അടുപ്പിലേക്ക് സിഗററ്റ് കുറ്റി തിരുകി വച്ച് ലൈറ്റർ കത്തിച്ചു തീ കൊളുത്തുമ്പോൾ അവന്റെ കാലുകൾ കൊടുങ്കാറ്റിലകപ്പെട്ട ചില്ലയെ പോലെ താളത്തിലാടി കളിച്ചു. എങ്ങനെയെല്ലാമോ ബില്ല് പേ ചെയ്തു താഴെക്കിറങ്ങുമ്പോൾ തന്റെ കാറിൽ ചാരി തന്നെയും കാത്തെന്ന പോലെ നിൽക്കുന്ന ആ ചെറുപ്പക്കാരനെ കണ്ടിട്ട് വിജേഷിന്റെ മുഖത്തു കൂർമ്മമായൊരു പുഞ്ചിരി തിളങ്ങി.

 

“കാശ് കൊണ്ടു വന്നിട്ടുണ്ടോ…?” അവൻ ഇടത്തെ കൈ കൊണ്ട് സിഗററ്റ് എടുത്തു, വെളുത്ത നിറത്തിലെ മേഘക്കെട്ടു പോലുള്ള കട്ടപ്പുക പുറത്തേക്കു ഊതി വിട്ടു.

 

“ഉണ്ട്‌…” ഘനഗാംഭീര്യമായ ആ ചെറുപ്പക്കാരന്റെ ശബ്ദം കേട്ട് വിജീഷിന്റെ മുഖം ഒന്നു കൂടി തെളിഞ്ഞു.

 

“എത്രയുണ്ട്…?” വിജീഷ് അവന്റെ അടുത്തേക്ക് കുറച്ചു കൂടുതൽ ചേർന്നു നിന്ന് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

 

“50K…” ആ ചെറുപ്പക്കാരന്റെ ചുണ്ടുകൾ ചലിച്ചപ്പോഴേക്കും അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.

 

“കളിപ്പീരാണോ…?” വിജീഷ് ഒന്ന് കൂടി അവന്റെ അരികിലേക്ക് ചേർന്നു നിന്നു.

ആ ചെറുപ്പക്കാരൻ ഒരു പുഞ്ചിരിയോടെ ബാഗിൽ നിന്ന് പുത്തൻ മണം മാറാത്ത ഒരു കെട്ടഞ്ഞൂറിന്റെ നോട്ട് എടുത്തു കുടഞ്ഞു.

എല്ലാം നേടിയവനെ പോലെയൊരു പുഞ്ചിരി വിജീഷിന്റെ മുഖത്തു മിന്നി മറഞ്ഞു. എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗററ്റ് തറയിലേക്കിട്ട് ചെരുപ്പ് കൊണ്ട് അവൻ ചവിട്ടി കെടുത്തി. ആ ചെറുപ്പക്കാരന്റെ കൈയിലിരുന്ന ആ ഒരു കെട്ട് നോട്ടും വാങ്ങി പാന്റ്സിനുള്ളിലേക്ക് തിരുകി അവൻ കാറെടുത്തു.

 

“കേറ് സാറെ…” അവൻ കുറുക്കനെ പോലെ കൂർമ്മമായൊന്നു ചിരിച്ചു.

ആ ചെറുപ്പക്കാരനും കോ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു ഉള്ളിലേക്ക്‌ കയറി.

 

“ഇയാളീ നാട്ടുകാരനാണോ…?” ആ ചെറുപ്പക്കാരന്റെ സുന്ദരമായ ശബ്ദം പുറത്തേക്കൊഴുകി.

 

“ഏയ്… ഞാൻ തെക്കൂന്നാ… സാറെ…” വിജേഷ് ഡ്രൈവിങ്ങിനിടെ പറഞ്ഞു.

 

“പിന്നെ കൊച്ചിയിലെങ്ങനെയെത്തി…?” ആ ചെറുപ്പക്കാരൻ വീണ്ടും ചോദിച്ചു.

 

“നമ്മുടെ ഈ പരിപാടി ഒന്നും നാട്ടിൽ നടക്കില്ല സാറെ… ഇവിടെ ആകുമ്പോ ഞാൻ ആരാണെന്നോ… എനിക്കു മോളുണ്ടെന്നോ… അങ്ങനെ എന്നെപ്പറ്റി അറിയുന്ന ആരും ഇല്ല. അപ്പൊ അവളെ പുറത്തേക്കൊന്നും കണ്ടില്ലെങ്കിലും ആരും അന്വേഷിച്ചു വരില്ലല്ലോ…” അത്രയും കാശ് തന്ന കസ്റ്റമർ എന്ന നിലയിൽ അവൻ അല്പം ഫ്രീയായി സംസാരിച്ചു.

 

“സാർ പേര് പറഞ്ഞില്ല…” വിജേഷ് സംശയത്തോടെ അയാളെ നോക്കി.

 

“I am Shreedhev.” ആ ചെറുപ്പക്കാരൻ പറഞ്ഞു.

 

“നല്ല ഗുമ്മൊള്ള പേര്… കൊള്ളാം…” ആയാൾ വണ്ടിയൊരിട റോഡിലേക്ക് കയറ്റി. മൂന്നു കിലോമീറ്ററോളം ഉള്ളിലേക്ക്‌ നീങ്ങിയപ്പോഴേക്കും ഒറ്റപ്പെട്ട ഒരു ഒറ്റനില വീട് അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. വിജീഷ് അവിടേക്ക് വാഹനം കയറ്റി നിർത്തി.

 

“സാറിറങ്ങ്‌…” അവൻ അല്പം കൂടുതൽ ബഹുമാത്തോടെ വാതിൽ തുറന്നു കൊടുത്തു.

 

“ആളെവിടെ…?” ശ്രീ ദേവ് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

Recent Stories

The Author

🥰Vichuvinte Penn🥰

8 Comments

Add a Comment
  1. Very good 👍. Come again with good story…

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  3. ഹരിലാൽ

    പെണ്ണിന്റെ സ്പെല്ലിങ് ഒന്ന് ശരിയാക്കിക്കൂടെ.

  4. Kolaam nannayittund

  5. അറക്കളം പീലിച്ചായൻ

    😭😭😭😭

  6. 🦋 നിതീഷേട്ടൻ 🦋

    കരച്ചിൽ വന്ന്, ദൈവങ്ങൾ ഇങ്ങനെയാണ് വരുക

    അപ്പോഴും കള്ളൻ പത്രോസ് എല്ലാവരുടെയും മനസ്സിൽ കള്ളനായി തന്നെ തുടർന്നു. അവന്റെ മനസ്സിൽ മാത്രം ഒരു വിശുദ്ധനായും.😍😍😍😍

  7. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Nannayittund♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com