കൊൽക്കത്ത തീസീസ് 8

കൊൽക്കത്ത തീസീസ്

Kolkatha thesis by കെ.ആര്‍.രാജേഷ്‌

 

സയന്‍സ് സിറ്റിക്ക് സമീപമുള്ള തന്‍റെ ആഡംബരവസതിയിലെ എയര്‍കണ്ടീഷന്‍ സംവിധാനത്തിനോ,കോല്‍കത്ത മഹാനഗരത്തിന് കുളിരേകി വീശിയടിക്കുന്ന ആ ഡിസംബര്‍ സന്ധ്യയിലെ തണുത്തകാറ്റിനോ അബനീഷ് റോയിയുടെ മനസ്സിന്‍റെ ചൂടിനെ തണുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല,
ഫോണ്‍ ഓഫ്‌ചെയ്ത് ടേബിളിലേക്കിട്ട് അസ്വസ്ഥതയോടെ മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന അബനീഷ് റോയിയുടെ ശ്രദ്ധ പെട്ടന്ന്‍ തന്നെ ടെലിവിഷന്‍ചാനലുകളിലേക്ക് തിരിഞ്ഞു……
” കൊല്‍ക്കത്ത ഫുഡ്‌ബോള്‍ ഫെഡറേഷനെ ഇനി മുഹമ്മദ്‌ താസ്സിം നയിക്കും , വര്‍ഷങ്ങളോളം ഫെഡറേഷനെ നയിച്ച അബനീഷ്റോയിയെപരാജയപ്പെടുത്തിയാണ് താസ്സിം അവരോധിതനാകുനത് ”
” കൊല്‍ക്കത്ത ഫുഡ്‌ബോളിലെ റോയ് യുഗം അവസാനിച്ചു ”
” അബനീഷ് റോയിയുടെ നേതൃത്വത്തില്‍ നടത്തിയ വാതുവെപ്പുകള്‍ അടക്കമുള്ള കോടികളുടെ അഴിമതികള്‍ അന്വേഷിക്കുമെന്ന് സ്പോര്‍ട്ട്സ് മന്ത്രി ”
ചാനലുകളില്‍ അബനീഷ് റായിയുടെ പതനം ബ്രെയ്ക്കിംഗ് ന്യൂസായി ഒഴുകികൊണ്ടേയിരുന്നു…………………..
” ഞാന്‍ ഇത്തിരി നേരമൊന്നു കിടക്കട്ടെ ,ആര് വന്നാലും വിളിക്കണ്ട ”
പത്രക്കാര്‍ പുറത്ത് കാത്ത്നില്‍ക്കുന്നു എന്ന ഭാര്യ സൌമിനിറോയിയുടെ ഓര്‍മ്മപ്പെടുത്തലിന് മറുപടിനല്‍കി അബനീഷ് കിടക്കയിലേക്ക് ചാഞ്ഞു …………………………….

അബനീഷ് റോയ് ഉറക്കത്തിലേക്ക് വഴുതിവീഴവെയാണ് കണ്‍മുന്നില്‍ ആ കാഴ്ച്ച തെളിഞ്ഞത് ഒരു ഏട്ടുവയസ്സുകാരിയുടെ കൈപിടിച്ച് ബ്രഹ്മപുത്രാ നദിയുടെ ആഴങ്ങളിലേക്ക് ഏടുത്ത് ചാടുന്ന ജൂഹി …………………………………………
“ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കുന്ന അബനീഷ് റോയ്ക്ക് ഈ ഗതിയോ, കണ്‍നിറയെ കാണട്ടെ ഞാന്‍ ഈ കാഴ്ച്ച ”
തനിക്ക് മുന്നില്‍ വന്നു ജൂഹി ആര്‍ത്തട്ടഹസിക്കുന്നതായി അബനീഷിനു തോന്നിയ നിമിഷങ്ങള്‍, ………………….
മേശപ്പുറത്തിരുന്ന ഡയറിയില്‍ “മാപ്പ് ” എന്ന തലകെട്ടോടെ തന്‍റെ മനസ്സിലെ ഭൂതകാല കാഴ്ച്ചകള്‍ വീണുപോയവന്‍റെ വിറയാര്‍ന്ന കൈകളോടെ അക്ഷരങ്ങളായി പകര്‍ത്തുവാന്‍ തുടങ്ങി …..
” സന്തോഷ്‌ ട്രോഫി എന്നോ ,ഫെഡറേഷന്‍ കപ്പ്‌ എന്നോ ,ദേശിയലീഗ് എന്നോ വ്യത്യാസമില്ലാതെ , സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന്‍റെയും ,രവീന്ദ്രസരോവര സ്റ്റേഡിയത്തിന്‍റെയുമൊക്കെ പുറത്ത് അഭിനവ് ചാറ്റര്‍ജിയുടെ ലോക്കല്‍ പന്തയകമ്പനിയില്‍ അഞ്ചു രൂപ ദിവസകൂലിക്ക് വായിട്ടലച്ച,
ഹൌറബ്രിഡ്ജിനു സമീപത്തെ റെയിവേ കോളനിയിലെ പട്ടിണിയുടെ പര്യായമായ കൌമാരക്കാരനില്‍ നിന്നും ,
കാല്‍പന്തുകളിയിലെ വാതുവെപ്പില്‍ തുടങ്ങി, കളിക്കാരുടെ ഓരോ സീസണിലെ ക്ലബ്ബുകളിലേക്കുള്ള കൂടുമാറ്റം മുതല്‍ മത്സരഫലങ്ങള്‍ വരെ നിയന്ത്രിക്കുന്ന അബനീഷ് റോയ്യിയിലേക്കുള്ള വളര്‍ച്ച
പെട്ടന്നായിരുന്നു …
അങ്ങനെ ഫുഡ്‌ബോളും,രാഷ്ട്രിയവും ,കച്ചവടവും നിയന്ത്രിക്കുന്ന കൊല്കത്താ മഹാനഗരത്തിലെ പ്രമാണിമാരില്‍ മുമ്പനായി, ഏറ്റവും ഒടുവില്‍ ബംഗാള്‍ ഫുഡ്‌ബോള്‍ അസോസിയേഷന്‍റെ ഭരണത്തലവന്‍ വരെയായി മാറിയ വളര്‍ച്ചക്കിടയില്‍,കടിഞ്ഞാണില്ലാത്ത ഭൂതകാലയാത്രകല്‍ക്കിടയിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍ ആണല്ലോ ജൂഹിയും കാര്‍ത്തിക്കുമൊക്കെ………………..
ഫെഡറേഷന്‍ കപ്പ്‌ ഫുഡ്‌ബോളിന്‍റെ ഫൈനല്‍മത്സരത്തില്‍ സാൾട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ബഗാനും,ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടിയ ദിവസം……………….