തിര ? [Zeus] 102

തിര ?

Author :Zeus

ഇന്നെന്റെ പിറന്നാൾ ആയിരുന്നു…. എല്ലാ പിറന്നാളിലെയും പോലെ ഇന്നും കൃത്യം 12 മണിക്ക് തന്നെ അവൾ ഫോൺ വിളിച്ചിരുന്നു… കഴിഞ്ഞ കുറച്ചു വർഷങ്ങളിലേതു പോലെത്തന്നെ call കണ്ടിട്ടും ഞാൻ എടുത്തിരുന്നില്ല… എന്തോ എടുക്കാൻ മനസ്സ് സമ്മതിച്ചില്ല എന്ന് പറയുന്നതാവും സത്യം… അത് അവളോടുള്ള ദേഷ്യം കൊണ്ടായിരുന്നോ???… അല്ല

ചിലപ്പോൾ അവളെ ഞാൻ പ്രണയിച്ചിരുന്നത് കൊണ്ടാവാം…. പ്രണയിച്ചിരുന്നു എന്ന് പറയുന്നതും തെറ്റാണ്…. അവളെ ഞാൻ ഇന്നും എന്നും എപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു.

 

ഇത് ഞങ്ങളുടെ കഥയാണ്… എന്റെയും എന്റെ കൃഷ്ണയുടെയും….

കൃഷ്ണപ്രിയ… കൂട്ടുകാർക്കും വീട്ടുകാർക്കുമൊക്കെ അവൾ കിച്ചു ആയിരുന്നിട്ടും ഞാൻ ഇതുവരെ അവളെ അങ്ങനെ വിളിച്ചിട്ടില്ല എനിക്കെന്നും അവൾ കൃഷ്ണയായിരുന്നു എന്റെ മാത്രം കൃഷ്ണ.

 

കൃഷ്ണപ്രിയ എന്ന് വിളിച്ചുകൊണ്ടിരുന്നിടത്തുനിന്ന് കിച്ചു എന്ന് വിളിക്കാവുന്നിടം വരെ ഞങ്ങളുടെ സൗഹൃദം വളർന്നപ്പോഴേക്കും അവളെറിയാതെ, എന്തിന് ഞാൻ പോലും അറിയാതെ അവളെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു.

കിച്ചൂ എന്ന വിളിയിൽ എനിക്ക് അവളോടുള്ള ആ ഇഷ്ടം അവൾ മനസ്സിലാക്കിയാല്ലോ എന്ന പേടി കൊണ്ടായിരുന്നു ഞാൻ അവളെ കൃഷ്ണ എന്ന് വിളിക്കാൻ തുടങ്ങിയത്. പിന്നീട് എന്തുകൊണ്ടോ അത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പേരും ആയി

 

എന്റെ പേര് കാർത്തിക്… കേരളത്തിലെ ഒരു സാധാരണ ആവറേജ് കുടുംബത്തിലെ ഏക പുത്രനായിട്ടായിരുന്നു ജനനം. അച്ഛൻ രാമകൃഷ്ണൻ, അച്ഛന് നാട്ടിൽ തന്നെ ഒരു ചെറിയ സ്റ്റേഷനറി കടയാണ്; അമ്മ അശ്വതി. അമ്മ ഒരു സ്കൂൾ ടീച്ചറാണ്. അതുകൊണ്ടുതന്നെ അതിന്റേതായ അച്ചടക്കത്തിൽ ആയിരുന്നു എന്നെ വളർത്തിയിരുന്നത് ചെറുപ്പം മുതൽക്കേ അമ്മയുടെ നിയന്ത്രണങ്ങൾക്കുള്ളിൽ ജീവിച്ചിരുന്നത്കൊണ്ട് അമ്മയേക്കാളേറെ ഞാൻ എന്റെ അച്ഛനെയായിരുന്നു സ്നേഹിച്ചിരുന്നത് . അതുപോലെതന്നെയായിരുന്നു അച്ഛന് ഞാനും. എന്റെ കണ്ണൊന്നു നിറഞ്ഞാൽ അച്ഛന്റെ കണ്ണ് നനയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ചെറുതായിരുന്നപ്പോഴൊക്കെ അച്ഛനെ കഴിഞ്ഞേ എനിക്ക് മറ്റാരും ഉണ്ടായിരുന്നുള്ളു പിന്നീട് എപ്പോഴൊക്കെയോ അച്ഛന്റെ അടുത്തുനിന്നും ഞാൻ അകന്നു പോകാൻ തുടങ്ങിയിരുന്നു അതിന്റെ പ്രധാന കാരണം അച്ഛനും ആണ് മക്കളും പൂച്ചയും എലിയും പോലെ ആയിരിക്കണം എന്ന പൊതുവായ ആ വിചാരം കൊണ്ടായിരുന്നു… സ്കൂളിൽ പോയിതുടങ്ങിയപ്പോൾ കൂട്ടുകാരെല്ലാം അവരവരുടെ അച്ഛന്മാരോട് കാണിച്ചിരുന്ന ആ അകൽച്ച എന്തുകൊണ്ടോ അച്ഛനല്ല അമ്മയാണ് ആൺമക്കളുടെ ബെസ്റ്റ് ഫ്രണ്ട് എന്ന് എന്നെക്കൊണ്ട് തോന്നിപ്പിച്ചുതുടങ്ങി പിന്നെ പയ്യെപ്പയ്യെ ഞാൻ എന്റെ അച്ഛനിൽനിന്നും അകന്നുതുടങ്ങി.. എന്നാൽ എന്തുകൊണ്ടോ മറ്റുള്ളവരെപ്പോലെ അമ്മയെ സ്നേഹിക്കാനും എനിക്ക് കഴിഞ്ഞില്ല അവസാനം ഞാൻ ചെകുത്താനും കടലിനും നടുക്ക് പെട്ടതുപോലെ ആയി.

 

വീട്ടിൽ ഒറ്റപ്പെട്ടു തുടങ്ങിയപ്പോൾ എന്റെ ലോകം കൂട്ടുകാരിലേക്ക് ഒതുങ്ങിതുടങ്ങി….

 

കൂട്ടുകാർ… എനിക്കങ്ങനെ പറയത്തക്ക കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല; ഞാൻ, വിഷ്ണു , ശ്രീരാഗ്, യദു . ഇവരായിരുന്നു എന്റെ ലോകം; ചെറുപ്പം മുതലുള്ള സൗഹൃദം ഞങ്ങൾ വളർന്നപ്പോൾ ഞങ്ങളുടെ കൂടെ അങ്ങനെ വളർന്നുകൊണ്ടിരുന്നു…

4 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  2. ? നിതീഷേട്ടൻ ?

    Continue man ?? nice

  3. Kollam bro continue

Comments are closed.