മിച്ചറും ചായയും.. പിന്നെ റഹീമും…
Author : നൗഫു…
ഇന്നും പതിവ് പോലെ പെണ്ണ് കാണൽ ചടങ്ങിന് പോകാനുണ്ട് റഹീമിന്..…
മൂത്ത സന്താനത്തെ പെട്ടന്ന് കെട്ടിച്ചാൽ ഒരു ആശ്വാസം ആവുമല്ലോ എന്ന് ഓർത്തു കാണും അവന്റെ ഉമ്മ റംല..അതായത് എന്റെ സ്വന്തം അമ്മായി.
മൂപ്പതിയാര് മനസ്സിൽ കണ്ടപ്പോൾ തന്നെ റഹീം ശൂന്യകാശത്തു വട്ടമിട്ടു പറക്കാൻ തുടങ്ങിയിരുന്നു..സ്വപ്നം കണ്ടിട്ടേ..
സ്വപ്നയെ അല്ലാട്ടോ.. ഇത് ഒറിജിനൽ സ്വപ്നം.. ഡ്രീം…
ഇന്നവന്റെ കൂടേ പെണ്ണ് കാണാൻ പോകാനുള്ള നറുക്ക് എനിക്കാണ് വീണത്..
ഞാൻ ആണേൽ കഴിഞ്ഞ ആഴ്ച ദുബായിൽ നിന്നും വന്നതേ ഉള്ളൂ.. അത് കൊണ്ട് തന്നെ ഇവിടെ നടക്കുന്ന സംഗതികളെ കുറിച്ച് യാതൊരു അറിവും ഇല്ല… അറിയിപ്പൊന്നും എന്റെ ബന്ധുക്കളോ കൂട്ടുകാരോ തന്നില്ല എന്നതായിരുന്നു സത്യം…
ഇടക്കിടെ കുടുംബ ഗ്രൂപ്പിൽ.. റഹീമിന്റെ ഓരോ കല്യാണ ആലോചനയും മുടങ്ങിയതിന്റെ നോട്ടിഫിക്കേഷൻ വരും.. അത്ര തന്നെ..
Aha എന്റെ പണ്ടത്തെ ശീലം… ?
️പൊളി…
Kakakki.
Super