ജീവിതമാകുന്ന നൗക 4
Author : red robin
പിറ്റേ ദിവസം അന്നയെ എങ്ങനെ ഡീൽ ചെയ്യണം എന്ന ചിന്തയിലായിരുന്നു അർജ്ജുൻ
രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് ഇറങ്ങിയതും സ്റ്റീഫൻ വണ്ടിക്കു മുൻപിൽ കയറി നിന്ന് കൈ കാണിച്ചു. ഒരു നിമിഷത്തേക്ക് രാഹുൽ അവനെ ഇടിച്ചിടും എന്ന് എനിക്ക് തോന്നി. സ്റ്റീഫൻ്റെ തൊട്ടടുത്ത് കൊണ്ട് പോയി അവൻ ബുള്ളറ്റ് ചവിട്ടി നിർത്തി എന്നിട്ട് വണ്ടി ഒന്നിരപ്പിച്ചു. ശബ്‌ദം കേട്ട് കോളേജിലേക്ക് പോകുന്നവരടക്കം എല്ലാവരും എന്താണ് പ്രശനം എന്നറിയാൻ നോക്കി നിൽക്കുന്നുണ്ട്. ഞാൻ ബൈക്കിൽ നിന്നിറങ്ങിയതും സ്റ്റീഫൻ വന്ന് എൻ്റെ കാലിൽ പിടിച്ചു അപേക്ഷിച്ചു.
“പ്ലീസ്, എൻ്റെ ചേച്ചിയെ ഒന്നും ചെയ്യരുത്. “
അവൻ എണീറ്റപ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു ബുള്ളെറ്റിൽ കയറിയതും രാഹുൽ കോളേജിലേക്ക് പാഞ്ഞു. രാഹുൽ ഓടിക്കുന്നതിൽ നിന്ന് തന്നെ അവൻ ദേഷ്യത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി.
കോളേജിൽ എത്തി നേരേ ക്ലാസ്സിലേക്ക്. പോകുന്ന വഴി അരുൺ സർ ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു.
“ വികാരങ്ങളെ നിയന്ത്രിക്കു അർജ്ജു Arjun, Please control your emotions”
ഞാൻ ഒന്ന് തലയാട്ടി ക്ലാസ്സിലേക്ക് കയറി. അന്നയും അവളുടെ വാലുകളും എത്തിയിട്ടില്ല. ക്ലാസ്സിൽ ഇരുന്നതും ഒരു അറ്റൻഡർ വന്ന് ഡയറക്ടർ മാം ഓഫീസിലേക്ക് വിളിപ്പിക്കുന്നു ഉടനെ വരണം എന്നാവശ്യപ്പെട്ടു. ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. രാഹുലും എൻ്റെ ഒപ്പം വരാൻ പോയെങ്കിലും ഞാൻ വേണ്ട എന്ന് ആംഗ്യം കാണിച്ചു.
മാമിൻ്റെ റൂമിൽ കയറിയതും ഞാൻ ഗുഡ്മോർണിംഗ് ഒന്നും വിഷ് ചെയ്യാൻ നിന്നില്ല. കാരണം അവര് എന്താണ് പറയാൻ പോകുക എന്നതിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നു. അവളെ രക്ഷിച്ചെടുക്കാൻ വേണ്ടിയുള്ള വക്കാലത്തു.
“Good morning Arjun, please be seated”
മുൻപിലെ ചെയർ ചൂണ്ടി കാണിച്ചു കൊണ്ട് മാഡം പറഞ്ഞു. ഞാൻ ഒന്നും പറയാതെ കസേരയിലേക്കിരുന്നു
“അർജുൻ ഓണാഘോഷത്തിൻ്റെ ഇടയിൽ നടന്ന സംഭവത്തിൽ എനിക്ക് വിഷമം ഉണ്ട്. നമ്മൾ ഒക്കെ matured adults അല്ലേ. അത് കൊണ്ട് താൻ ഒന്ന് ക്ഷമിക്കണം. അന്ന മാപ്പ് പറയാൻ റെഡി ആണ്.”
ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.
അവര് ബെൽ അടിച്ചതും അന്ന റൂമിനകത്തേക്ക് വന്നു. ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് തറപ്പിച്ചു നോക്കി
“Anna say sorry to arjun അന്ന അർജുൻ്റെ അടുത്തു സോറി പറയു“ കുറച്ചു നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല.
എന്നിട്ട് മനസ്സില്ല മനസ്സോടെ “I am sorry “ ആർക്കോ വേണ്ടി എന്ന പോലെ പതുക്കെ പറഞ്ഞു.
“അർജുൻ ഇനി അന്നയുടെ ഭാഗത്തു നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നവൾ ഉറപ്പു തന്നിട്ടുണ്ട്. “
എന്നിട്ട് അന്നയോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു.
Anna you may go to your class now.
അവള് പോയതും പുള്ളിക്കാരിയുടെ ടോൺ മാറി. അർജുൻ അന്ന് എൻ്റെ ഓഫീസ് സ്റ്റാഫിനെ എല്ലാവരുടെയും മുൻപിൽ വെച്ച് ചീത്ത വിളിച്ചു എന്നെനിക്കറിയാം. ഇനി തൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച്ച ഉണ്ടായാൽ തന്നെ ഡിസ്മിസ്സ് ചെയ്യും. അറിയാമെല്ലോ ഇത് ഒരു പ്രൈവറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂട്ട ആണെന്ന്.
“വല്ലതും പഠിച്ച രക്ഷപെടാൻ നോക്കെടോ .”
ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് പോയി. ഞാൻ ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. ബീന മിസ്സ് എന്നോട് കയറി ഇരുന്നോളാൻ പറഞ്ഞു. അന്നയുടെ മുഖത്തു ഒരു വിജയ ഭാവം ഉണ്ട്. എങ്കിലും അത് മൈൻഡാക്കാതെ ഞാൻ എൻ്റെ സീറ്റിൽ പോയിരുന്നു
എന്താണ് ഇത്, ഗംഭീരം ????
Anna ഏല്ലാ കഥയും കണ്ട് പിടിക്കുമോ! ഇവൾക്ക് അവനോടു പ്രേമം ഒന്നും അല്ല സ്വഭാവം പിന്നേം തിരിയാതെ ഇരുന്ന മതി
❤️❤️❤️❤️
നല്ല കഥയാണ് ബ്രോ…
അടുത്ത ഭാഗം എപ്പൊഴാ…