തിരുവട്ടൂർ കോവിലകം 2 26

തിരുവട്ടൂർ കോവിലകം 2

Story Name : Thiruvattoor Kovilakam Part 2

Author : Minnu Musthafa Thazhathethil

Read from beginning 

“എന്തോ ഒരു അപശകുനമാണല്ലോ ശ്യാമേട്ടാ”
“ഹേയ് , നിന്റെ തോന്നലാണ് കൂറേ പഴക്കം ചെന്ന മാവല്ലേ വല്ല പൊത്തോ മറ്റോ കാണും ”
ശകുനത്തിലും മറ്റും വിശ്വാസമില്ലാത്ത ശ്യാം മറുപടി പറഞ്ഞു . ഭർത്താവിനെ നന്നായി അറിയുന്ന അവന്തിക പിന്നെ ഒന്നും പറയാന്‍ നിന്നില്ല.
ശ്യാം പൊട്ടി വീണ മാവിന്റെ കൊമ്പ് അവിടെ നിന്നും മാറ്റാന്‍ ജോലിക്കാരെ ഏൽപ്പിച്ച് കോവിലകത്തിന്റെ അകത്തേക്ക് കയറി.
“തിരുവാതിരക്ക് ഊഞ്ഞാൽ കെട്ടിയിരുന്നത് ആ മുത്തശ്ശി മാവിന്റെ പൊട്ടി വീണ കൊമ്പിലായിരുന്നു.”
“വരുന്ന തിരുവാതിരക്കും അതില്‍ ഊഞ്ഞാലിടണം എന്ന് നിനച്ചതായിരുന്നു”
അവന്തിക അതു പറയുമ്പോള്‍ ശ്യാം സുന്ദർ അത്ഭുതത്തോടെ ചോദിച്ചു
“അല്ല , അത് നിനക്കെങ്ങനെ അറിയാം..!!
“അതു മാത്രമല്ല ഈ കോവിലകത്തിന്റെ ഓരോ മുക്കും മൂലയും എനിക്കറിയാം ”
“ശ്യാമേട്ടൻ മറന്നോ ഞാന്‍ അന്നു കണ്ട സ്വപ്നം . ആ സ്വപ്നത്തിൽ ഈ കോവിലകത്താ എന്റെ ബാല്യവും കൗമാരവും ഞാന്‍ ജീവിച്ചത്”
“ഹോ , അതുശരി ! അന്നു തുടങ്ങിയതാണല്ലോ തന്റെ ഈ കോവിലകങ്ങളോടുള്ള ഭ്രമം”
“എന്തായാലും എന്റെ പ്രിയ പത്നിയുടെ സ്വപ്നം സാക്ഷാല്‍കരിക്കാൻ കഴിഞ്ഞല്ലോ”
ഇത്രയും പറഞ്ഞ് ശ്യാം അവന്തികയുടെ മുഖം കൈകളി കോരിയെടുത്ത് അവളുടെ കവിളില്‍ മൃദുവായി ചുംബിച്ച് അവളുടെ ആലില പോലേയുള്ള വയറിനു മുകളിലൂടെ അവന്റെ വലതും കരം കൊണ്ട് പോയി വാരി ഭാഗത്ത് പതിയേ ഒന്നമർത്തി തന്നിലേക്ക് ചേര്‍ത്തു പിടിച്ചു .
“ശ്ശോ….. വിട് ശ്യാമേട്ടാ പുറത്ത് നിറയേ ജോലിക്കാരാണ് . അച്ഛനും അമ്മയും ഇപ്പോള്‍ ഇങ്ങോട്ട് എത്തും ”
അവള്‍ ശ്യാമിന്റെ പിടിയിൽ നിന്നും കുതറി മാറി.
കോവിലകത്തിന്റെ അകത്തും പുറത്തും ജോലിക്കാർ ഓടി നടന്ന് ഓരോ ജോലികള്‍ ചെയ്യുന്നുണ്ട് . മേല്‍ നോട്ടം വഹിച്ച് കുഞ്ഞപ്പനും അവരുടെ പിറകെ നടക്കുന്നുണ്ട് .
കുഞ്ഞപ്പനെ കണ്ടാല്‍ ഇപ്പോള്‍ കോവിലകത്തേ കാര്യസ്ഥനാണെന്നേ പറയൂ. അത്രയും സൂക്ഷമതയോടെയാണ് ഓരോ ജോലികളും ചെയ്യിക്കുന്നത്.
“കുഞ്ഞപ്പൻ ചേട്ടാ……”