ജീവിതമാകുന്ന നൗക
Author : Red Robin
കൂട്ടുകാരെ ഞാൻ ആദ്യമായിട്ടാണ് കഥ എഴുതുന്നത്. ഒരു ലവ് ആക്ഷൻ തീമിൽ ഉള്ള കഥയാണ് ഉദ്ദേശിക്കുന്നത്. ആദ്യമായി എഴുതുന്നത് കൊണ്ട് ഒത്തിരി തെറ്റ് കുറ്റങ്ങൾ കാണും ക്ഷമിക്കണം. അക്ഷര തെറ്റുകൾ ഉണ്ടാകാനും സാദ്യതയുണ്ട്.
ഈ കഥയിൽ കഥ പാത്രങ്ങളുടെ സാഹചര്യം അനുസരിച്ചു പല ഭാഷയിൽ ആളുകൾ സംസാരിക്കുന്നതായി സങ്കല്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഇതിലെ നായകൻ ശിവ കഥയിലെ സാഹചര്യം മൂലം അർജ്ജുൻ എന്ന് പെരുമാറ്റിയാണ് ജീവിക്കുന്നത്. അത് പോലെ തന്നെ ശിവയുടെ ഉറ്റ ചങ്ങാതി നിതിൻ രാഹുൽ എന്ന പേരിലും. അതു കൊണ്ട് പേരുകൾ രണ്ടാണെകിലും ആളുകൾ ഒന്നാണ് എന്ന് മനസ്സിലാക്കണം.
അഭിപ്രായങ്ങൾ കമന്റ്ലൂടെ അറിയിക്കണം. ഇഷ്ടപെട്ടാൽ ലൈക് അടിക്കാനും മറക്കേണ്ട.
ഹിമാലയൻ സാനുക്കളിൽ ഏതോ പാതയിലൂടെ അവൻ പായുകയാണ്. ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ല .ആരെയും അഭിമുഖരിക്കാൻ പറ്റാതെ ഉള്ള ഒരു ഒളിച്ചോട്ടം. ആ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ എട്ട് മാസത്തോളം ആയി ഇന്ത്യയിൽ പല സ്ഥലങ്ങളിലുടെ പല ഗ്രാമങ്ങളിലൂടെ… പല സംസ്ഥാനങ്ങളും കടന്ന്….
ദൂരെ ഒരു നീല തടാകം, സോ മോറിറി തടാകം (Tso-moriri lake). അവൻ ബൈക്ക് ഒതുക്കി ആ നീല തടാകത്തിനൻ്റെ അടുത്തുള്ള ഒരു വലിയ പാറയുടെ മുകളിൽ കയറി ഇരുന്നു. വീണ്ടും ചിന്തയിൽ മുഴുങ്ങി.
“എനിക്ക് എന്താണ് സംഭവിക്കുന്നത് സങ്കടം ആണോ? സങ്കടം ഒക്കെ ഒത്തിരി കരഞ്ഞു തീർത്തതാണെല്ലോ. ഒറ്റപ്പെടൽ അതാണ് എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് സ്നേഹിക്കുന്ന എല്ലാവരും ജീവതത്തിൽ നിന്ന് ഒരുമിച്ച് ഇല്ലാതാകുമ്പോൾ ഉള്ള ഒറ്റപ്പെടൽ. ഇത് ഇനിയും ഇങ്ങനെ തുടർന്നാൽ എൻ്റെ മരണം ഉറപ്പാണ്. ഇപ്പോൾ തന്നെ ഒരു കോലമായി. ഇനി ഇങ്ങനെ തുടരാൻ സാധിക്കില്ല… ഈ ഒറ്റപ്പെടൽ നിന്ന് എനിക്ക് ഒരു മോചനം വേണം.”
പെട്ടെന്ന് അവൻ്റെ കണ്ണുകൾ ഒന്ന് വിടർന്നു.
“ഒരേ ഒരു വഴിയേ ഉള്ളു … ഒരു പരീക്ഷണം… വീണ്ടും കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോകണം. ഐ.ഐ.എം ഇൽ എം.ബി.എ പഠിച്ചത് പോലെയല്ല മറിച്ച ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിച്ചത് പോലെ. നിറയെ കൂട്ടുകാരുമായി…അടിച്ചു പൊളിച്ചൊരു കലാലയ ജീവിതം… എല്ലാം മറക്കാൻ സാധിച്ചില്ലെങ്കിലും ഒരു ആശ്വാസമാകും. മാത്രമല്ല ഒരു പുതിയ ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കുമായിരിക്കും. തനിക്ക് ഇനിയും ജീവിക്കണം എല്ലാം മറക്കാൻ ശ്രമിക്കണം ഈ ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടണം ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് നേരിടാം.”
അവൻ ബൈക്കിൽ കയറി അടുത്തുള്ള ലേ(Leh) ടൗൺ ലക്ഷ്യമാക്കി യാത്ര തുടർന്ന്. ടൗണിൽ തന്നെ ഉള്ള ഒരു ലോഡ്ജിൽ റൂം എടുത്തു. എന്നിട്ട് തൊട്ടടുത്തുള്ള പബ്ലിക് ഫോൺ ബൂത്തിൽ ചെന്ന് മനസ്സിൽ കുറിച്ചു വെച്ചിട്ടുള്ള ആ നമ്പറിലേക്ക് അവൻ ഡയൽ ചെയ്തു. വിളിക്കാൻ പോകുന്ന ആളെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ സങ്കടവും ദേഷ്യവും എല്ലാം തികട്ടി തികട്ടി വരുന്നുണ്ട്. അപ്പുറത്തു ഫോൺ എടുത്തതും എല്ലാം നിയന്ത്രിച്ചു കൊണ്ട് അവൻ പറഞ്ഞു
“ഹലോ വിശ്വൻ, ഇത് ഞാൻ ആണ് ശിവ “
Engaging & dispensing ??
നന്നായിട്ടുണ്ട്
ഹോ നല്ല engagiing ആയിരുന്നു സ്റ്റോറി …കുറേ സസ്പെൻസ് ഉണ്ടെന്ന് തോന്നുന്നു… ബാക്കിക്ക് കാത്തിരിക്കുന്നു???
Interesting flow 🙂