ജാനകി.4 [Ibrahim] 284

ജാനകി.4

Author :Ibrahim

[ Previous Part ]

വീണ്ടും കരയുകയാണോ എന്നും ചോദിച്ചുകൊണ്ട് അദ്ദേഹം വീണ്ടും എന്റെ മുഖമുയർത്തി നോക്കി സന്തോഷം കൊണ്ടാണെന്നും പറഞ്ഞു കൊണ്ട് കണ്ണ് തുടച്ചു ഞാൻ താഴെക്കിറങ്ങി..

അമ്മ അടുക്കളയിൽ രാവിലെത്തെ തിരക്കിലായിരുന്നു. മോൾക്ക് രാവിലെ ചായകുടിക്കുന്ന പതിവുണ്ടെങ്കിൽ ദേ ആ ഫ്ലാസ്കിൽ ചായ ഇട്ടതുണ്ട് മോളെടുത്തു കുടിച്ചോ എന്ന് പറഞ്ഞപ്പോൾ അതിരാവിലെ എഴുന്നേറ്റാൽ ചായ കുടിക്കാൻ ഒന്നും പറ്റില്ല അതുകൊണ്ട് ഒരു ഗ്ലാസ്‌ വെള്ളം ആണ് വെറും വയറ്റിൽ കുടിക്കാറ്….
രാവിലെത്തെ പണികൾ ഒക്കെയും ചെയ്താലും കഴിക്കാൻ ഒന്നും ബാക്കി ഉണ്ടാവാറില്ലായിരുന്നു. പിന്നെ തലേദിവസത്തെ ചോറായിരുന്നു തിന്നിരുന്നത്. ഫ്രിഡ്ജ് ഉണ്ടെങ്കിലും അതിൽ വെക്കാതെ പലപ്പോഴും കേടായിപോകുമായിരുന്നുവെങ്കിലും അതിനൊക്കെ നല്ല രുചി തോന്നിയിരുന്നു. വിശപ്പ് കൊണ്ടായിരിക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് പിന്നെ എത്ര മഴയും വെയിലും കൊണ്ട് നടന്നാലും ഒന്ന് പനിക്കുകപോലും ചെയ്യാറില്ലായിരുന്നു എന്നുള്ളത് ചിലപ്പോൾ ആ ഭക്ഷണത്തിന്റെ പവർ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..

എന്താ മോള് ആലോചിച്ചു നിൽക്കുന്നത് മോൾക്ക്‌ ഇവിടെ ഇഷ്ടമായില്ലേ എന്ന് ചോദിച്ചപ്പോളാണ് ചിന്തയിൽ നിന്നുണർന്നത്.

ഇഷ്ടം ആകാഞ്ഞിട്ടൊന്നുമല്ല അമ്മേ ഞാൻ ഓരോന്ന് ആലോചിച്ചു നിന്നു പോയതാ പിന്നെ എഴുന്നേറ്റ പാടെ ചായ കുടിക്കുന്ന ശീലം ഒന്നുമില്ല എനിക്ക് ഒരു ഗ്ലാസ്‌ വെള്ളം മതീന്നും പറഞ്ഞു കൊണ്ട് ഞാൻ പൈപ്പിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കുടിക്കാൻ ഒരുങ്ങി.

അയ്യോ അത് കുടിക്കേണ്ട ഫിൽറ്റർ ചെയ്ത വെള്ളം ആണ് ഇത് കുടിച്ചാൽ മതീന്ന് പറഞ്ഞുകൊണ്ട് അമ്മ എനിക്ക് ഒരു ഗ്ലാസ്‌ വെള്ളമെടുത്തു തന്നു.

ഞാൻ അതും കുടിച്ച് എന്ത് ജോലി ആണ് ചെയ്യേണ്ടതെന്നോർത്തു നിൽകുമ്പോളാണ് യമുനേ എന്ന് വിളിച്ചത് അച്ഛൻ.

അമ്മ തേങ്ങ വറുക്കുന്ന ഗ്യാസ് ഓഫ്‌ ചെയ്തു കൊണ്ട് പോകാൻ തുടങ്ങിയപ്പോൾ അത് മൂത്തില്ലലോ അമ്മേ ഞാൻ ചെയ്തോളാം അമ്മ പോയി നോക്ക് എന്താ എന്ന് ഞാൻ അത് പറഞ്ഞപ്പോൾ അമ്മ എന്നെ നോക്കി ചിരിച്ചു കൊണ്ട് പോയി…

ഞാൻ തേങ്ങ വറുത്തു കറി പാകമാക്കി കുറച്ചു പാത്രങ്ങൾ കഴുകാൻ ഉണ്ടായിരുന്നു അതൊക്കെ കഴുകി സ്ലാബ് ഒക്കെ തുടച്ചു അവിടെയും ഞാൻ അങ്ങനെ ആണ് ചെയ്യാറ് വേറെ എന്താ പണി ഉള്ളത് എന്ന് നോക്കുമ്പോൾ അമ്മ എന്നെയും നോക്കി നിൽക്കുന്നതാണ് കണ്ടത്

എന്താ അമ്മേന്ന് ചോദിച്ചപ്പോൾ ഏയ്‌ അമ്മ ഇതൊക്കെ കൊണ്ട് വെക്കട്ടെന്നും പറഞ്ഞുകൊണ്ട് അമ്മ എല്ലാമെടുത്തു പോയി. ബാക്കിയുള്ളതൊക്കെ എടുത്തു ഞാനും അമ്മയുടെ പുറകിൽ പോയപ്പോൾ എല്ലാവരും ഹാളിൽ ഹാജരായിരുന്നു…

20 Comments

  1. ?????

  2. തൃശ്ശൂർക്കാരൻ ?

    ❤?❤?

  3. കൊള്ളാം നന്നായിട്ടുണ്ട്

  4. കഥാരീതി നന്നാവുന്നുണ്ട് പേജ് കൂട്ടണം

  5. Superb. Wtg 4 nxt part…

  6. നന്നായിട്ടുണ്ട്. നല്ല പാർട്ട്. സ്നേഹം❤️

    1. എന്തെങ്കിലും പുതിയത് എഴുതാൻ വല്ല ചാൻസും ഉണ്ടോ

  7. ഇബ്രാഹിം

    ഇനിയും പേജ് കൂട്ടണോ ?

    1. ഈ പേജ് ഒന്നും പോര?. 20 അല്ലെങ്കിൽ 30 ആണ് ഇവിടെത്തെ കണക്ക്

      1. ഇബ്രാഹിം

        ??

    2. Pora pora ethitila, prethyekichu inganathe story avumbol oru 10…15 nte edel oke mathi pinne kadha varan athikam delay akunilallo pettanu thanne adutha part varunnund athukond itrem page aayalum kuzhapamilla ❤️
      pinne kadha kidukki adipoli part aayittund, baki koodi venam poratte ❤️❤️

      1. ഇബ്രാഹിം

        ?????????

    3. മതി മതി.. പക്ഷേ ദിവസവും ഓരോ part വരണമെന്ന് മാത്രം

      1. അതെ

  8. bro….
    കഥനന്നാവുന്നുണ്ട് … തടിച്ചവളിൽ നിന്ന് ജാനകിയിലെത്തിയപ്പോൾ ഭാഷാശൈലിയും നന്നായി തുടങ്ങി ….പിന്നെ രണ്ടു കഥാപാത്രങ്ങൾ ഒരുമിച് കഥ പറയുന്നെ രീതിയാണ് താങ്കൾ രണ്ടു കഥകളിലും ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ കഥ പറച്ചിലിലെ ഇവരുടെ വേർതിരിവ് എടുത്തുകാണിച്ചാൽ ഒന്നുകൂടി നന്നാവും. ഈയുള്ളവന്റെ ചെറിയൊരു അഭിപ്രായമാണ് …..
    സ്നേഹപൂർവ്വം ….. iraH ……

    1. ഇബ്രാഹിം

      ഓക്കേ ഞാൻ ശ്രമിക്കാം ട്ടോ ?

  9. കൊള്ളാം?????

    1. ഇബ്രാഹിം

      ??

  10. Bro page koote Brooo

    1. ഇബ്രാഹിം

      കൂട്ടാൻ ശ്രമിക്കാം ?

Comments are closed.