നിലോഫർ 2
Previous part
ബാക്കിയെല്ലാവരും അവളിൽ നിന്ന് നോട്ടം മാറ്റി ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ഞാൻ മാത്രം അവളെ ഇപ്പോഴും നോക്കിയിരുപ്പായിരുന്നു . ഇത് ശ്രദ്ധിച്ച ടീച്ചർ എഴുതിക്കൊണ്ടിരുന്ന ചോക്കെടുത്തു എന്റെ നേർക്ക് തന്നെ എറിഞ്ഞു എന്നിട്ടൊരു ഡയലോഗും ” എടാ മതിയെടാ അവളെ വായ് നോക്കിയത്.അവൾ എവിടേം പോവുകയൊന്നുമില്ല …”. ഇതുകണ്ട എല്ലാവരും കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടു നന്നായിട്ടൊന്നു കളിയാക്കി അപ്പോൾ അവൾ എന്നെയൊരു നോട്ടമായിരുന്നു . പക്ഷെ ആ സുന്ദരമായ മുഖത്ത് മിന്നി മറഞ്ഞ ഭാവം എന്താണെന്ന് മനസിലായില്ല. ഇനി ദേഷ്യമാവുമോ ?
അന്നു വൈകുനേരം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ എന്റെ ബൈക്ക് പാർക്ക് ചെയ്ത ഭാഗത്തേക്ക് ചെന്നു . ബൈക്ക് സ്റ്റാർട്ട് ചെയ്യുവാൻ നിൽക്കുമ്പോഴാണ് അവൾ കോളേജിന്റെ ഗേറ്റിനു മുന്നിൽ നില്കുന്നത് കണ്ടത്.ഞാനപ്പോൾ ഒന്ന് സംസാരിക്കാം എന്ന് വിചാരിച്ചു അങ്ങോട്ട് പോകുവാൻ തീരുമാനിച്ചു . ഞാൻ അവളുടെ അടുത്ത എത്താറായപ്പോഴാണ് അവളുടെ മുന്നിൽ മെഴ്‌സിഡസ് ബെൻസിന്റെ എസ് ക്ലാസ് മോഡൽ കാർ അവളുടെ മുന്നിൽ വന്നു പാർക്ക് ചെയ്തു . ഞാനപ്പോൾ പെട്ടന്ന് അവിടെ നിന്ന് .അപ്പോൾ ഡ്രൈവർ യൂണിഫോമിൽ ഡ്രൈവർ ഇറങ്ങി കാറിന്റെ പിന്നിലെ ഡോർ അവൾക്കായിട്ടു തുറന്നു കൊടുത്തു .അവൾ വേഗം തന്നെ അകത്തേക്ക് കയറിയിരുന്നു . പോകാം നേരം അവൾ ഗ്ലാസ്സിനുള്ളിലൂടെ എന്നെയൊന്നു നോക്കി. അവൾ പോകുന്നതും നോക്കി കുറച്ചു നേരം ഞാൻ അവിടെ നിന്നു . അവൾ പോയതിനു ശേഷം ഞാൻ തിരികെ ബൈക്കിനടുത്തേക്കു വന്നു . എനിക്കപ്പോൾ തോന്നിയത് അവൾ അത്യാവശ്യം നല്ലൊരു റിച്ചാണെന്നാണ് . ഞാൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു വീട്ടിലേക്കു തിരിച്ചു . വീട്ടിൽ എത്തി ബൈക്ക് പോർച്ചിൽ വെക്കുമ്പോഴാണ് നല്ല പഴം പൊരിയുടെ സ്മെല് എനിക്ക് കിട്ടി .പിന്നെയൊന്നും നോക്കിയില്ല ഉമ്മയുണ്ടാക്കിയ പഴംപൊരിയും നല്ലൊരു കട്ടൻ ചായയും അങ്ങ് തട്ടി . ശേഷം ഞാൻ ഫുട്ബോൾ കളിക്കുവാൻ കൂട്ടുകാരുടെ അടുത്തേക്ക് വിട്ടു . കാളിയെല്ലാം കഴിഞ്ഞു മഗ്‌രിബ് നമസ്ക്കാരം നിർവഹിച്ചു കുറച്ചു നേരം ഇന്നെടുത്താ ടോപ്പിക്കുകളെല്ലാം ഒന്ന് വായിച്ചു നോക്കി . എന്റെയൊരു പ്രേത്യേകത എന്താണെന്ന് വെച്ചാൽ ഞാൻ ഒന്ന് വായിച്ചു നോക്കിയാൽ മാത്രം മതി വായിച്ച ആ വിഷയങ്ങൾ എനിക്ക് പെട്ടന്ന് മനസിലാവും . അത് പോലെ ക്ലാസ്സിൽ ജസ്റ്റ് ഒന്ന് ശ്രദ്ധിച്ചിരുന്നാൽ തന്നെ എനിക്ക് വിഷയങ്ങളെല്ലാം മനസിലാവും പിന്നെ ഒന്ന് വായിച്ചു നോക്കിയയാൾ മാത്രമതി. അന്നത്തെ പഠനമെല്ലാം കഴിഞ്ഞു അത്താഴവും കഴിച്ചു കുറച്ചു സമയം ഡയറി എഴുതുവാൻ തുടങ്ങി .ഇന്നത്തെ ഓരോ കാര്യവും അവളെ പറ്റിയും നന്നായിട്ടു തന്നെ എഴുതി.അതിനു ശേഷം ഞാൻ ഉറങ്ങുവാൻ തീരുമാനിച്ചു . ബെഡിൽ കിടക്കുമ്പോഴും അവളുടെ മുഖമായിരുന്നു മനസ്സിൽ മുഴുവൻ . അങ്ങനെ ആലോചിച്ചു കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി .
Superb. Wtg 4 nxt part…
♥♥♥♥♥