തടിച്ചവൾ.14
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അച്ഛനെയും അമ്മയെയും കാണാൻ ഇറങ്ങി ഒരു ജീൻസും ഫുൾ സ്ലീവ് ഷർട്ടും ജീവ വാങ്ങിയ കവറിൽ ഉണ്ടയിരുന്നു. അതിട്ടു കൊണ്ടു ഇറങ്ങിയപ്പോൾ ഇത് കടക്കാരന്റ സെലെക്ഷൻ അല്ല ട്ടോ കണ്ടപ്പോൾ തന്നെ ഞാൻ സെലക്ട് ചെയ്തതാ എന്ന് പറഞ്ഞു. അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ. അല്ല പറഞ്ഞതാ നീ അതിന്റ ക്രെഡിറ്റ് കൂടി ആ കടക്കാരന് കൊടുക്കണ്ടല്ലോ വിചാരിച്ചിട്ട്.
ഹോ അങ്ങനെ അല്ലെങ്കിലും നിങ്ങളുടെ സെലെക്ഷൻ സൂപ്പർ അല്ലെ അതോണ്ട് അല്ലെ എന്നെ സെലക്ട് ചെയ്തത്.
എന്തോ എങ്ങനെ
അല്ല ഞാൻ ജീവയെ
ആ ആ വേഗം വാ ന്നു പറഞ്ഞു കൊണ്ടു എന്റെ കയ്യിൽ പിടിച്ചു കൊണ്ടു പുറത്തേക്ക് നടന്നു.
ബൈക്കിൽ ആയിരുന്നു പോയിരുന്നത്. രാത്രി ബൈക്കിൽ പോകാൻ നല്ല രസമായിരിക്കും എന്നും പറഞ്ഞു കൊണ്ടാണ് പോക്ക് പക്ഷെ മനസിൽ മുഴുവനും വീടും അച്ഛനും അമ്മയും ഒക്കെ ആണ്. വീടെത്തുന്ന വരെ ഒരു സമാധാനം ഇല്ലായിരുന്നു. വീട്ടിലേക്ക് കയറുന്നതിനു മുന്നേ ഞാൻ കണ്ടു മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അച്ഛനെ. ആദ്യായിട്ടാ ഞാനും അച്ഛനും
പെട്ടന്ന് തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി അത് ഞാൻ ജീവ കാണാതെ തുടച്ചു. അവൻ കണ്ടിട്ടുണ്ട് പൊയ്ക്കോ ന്നു പറഞ്ഞു കൊണ്ടു എന്നെ മുന്നോട്ടു തള്ളിയപ്പോൾ അച്ഛാ ന്നു വിളിച്ചു ഞാൻ ഓടി ചെന്നു.
അച്ഛൻ അത്ഭുതത്തോടെ രണ്ടു കയ്യും നീട്ടി വെച്ചിരിക്കുന്നു എന്നെ കെട്ടിപ്പിക്കാൻ.
അച്ഛനറിയായിരുന്നു എന്റെ മോള് വരുമെന്ന്.
അച്ഛൻ മോളുടെ ഇഷ്ടം നോക്കാതെ ചെയ്തതല്ല അഭിയുടെ കൂടെ ആകുമ്പോൾ എപ്പോഴും അച്ഛന് കണ്ട് കൊണ്ടിരിക്കാലോ എന്ന് വിചാരിച്ചു. അവന്റെ സ്വഭാവം ഒക്കെ മോൾക്ക് നേരെ ആക്കാവുന്നതേ ഉള്ളൂ എന്ന് കരുതി. പിന്നെ പ്രായത്തിന്റെ കുരുത്തക്കേട് മാത്രമേ ഉള്ളൂ എന്നാണ് വിചാരിച്ചത്.
❤❤❤❤
??
Nannayittund. Wtg 4 nxt part…
നന്നായിട്ടുണ്ട്?????