റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു] 115

 റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി[ അജു അച്ചു]

           

                     Part 1

                Author| Aju achu| 

 

 

 

നമസ്കാരം കൂട്ടുകാരെ  ഞാൻ ഇവിടെ ആദ്യം ആയാണ് കഥ എഴുതുന്നത് തെറ്റുകൾ വരാം ക്ഷെമിക്കുക്ക .ഇവിടെ  കുറെ പേരുടെ കഥ വായിച്ചു അടിക്ട് ആയി എനിക്ക് കൂടുതൽ ഇഷ്ടം റോമൻസിനൊട് ആണ്
അതുകൊണ്ട് സ്വാഭാവികമായും എൻ്റെ കഥ റോമൻസ് ആണ് പ്രധാന ആശയം.ഇത് ഒരു 15 പാർട്ട് ആണ്  എല്ലാവരും സപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ ഞാൻ പെട്ടന്ന് തന്നെ ഓരോ പാർട്ടും ഇടുന്നതാണ് ഈ കഥ എൻ്റെ ജീവത്തിൻ്റെ ചില കാലകട്ടങ്ങൾ ഉള്ള കാര്യവും ബന്ധപ്പെടുത്തി എഴുതിയതാണ് . അപ്പോൾ തുടങ്ങുകയാണ് എൻ്റെ റൂഹിൻ്റെ പാതിയായ എൻ്റെ മൊഞ്ചത്തി പെണ്ണിൻ്റെ കഥ…

http://imgur.com/a/MAPs5Ql

ഉമ്മ:      അജു.. അജു.. ടാ മോനെ നാളെ
അല്ലേ അൻ്റെ ക്ലാസ്സ് തുടങ്ങുന്നത് നേരത്തെ  എഴുന്നേറ്റു സുഭഹി നിസ്കരിച് ഉഷാറാക് പൊന്ന് ,ഉമ്മ അനക്കു കാപ്പി
ശെരിയാക്കി വെക്കാം

അജു:  ശെരി ഉമ്മ

അജു എഴുന്നേറ്റു നിസ്കരിച്ചു തൻ്റെ പ്രഭാധ കർമങ്ങൾ ഒക്കെ നടത്തി ഒരുങ്ങി നിന്നു വെളുപ്പിന് തന്നെ പോണം അവിടെ ഹോസ്റ്റൽ നിന്നാണ് അവൻ പഠിക്കണത്ത്  അവൻ കാപ്പി കുടിച്ചു ഉമ്മയോട് സലാം പറഞ്ഞിറങ്ങി…

അജു അവൻ ഇപ്പോൽ കണക്കിൽ ബിരുദ വിദ്യാർഥിയാണ് കോളേജ്  വീട്ടിൽ നിന്ന് നല്ല ദൂരം ഉണ്ട് അതുകൊണ്ട് അവൻ അവിടെ നിന്ന് പഠിക്കുന്നു . പഠിക്കാൻ മോശം ആയ കൊണ്ടല്ല  .അവൻ്റെ നാട്ടിൽ നല്ല കോളേജ് ഇല്ല. അവൻ്റെ ഒരു ചെറിയ ഗ്രാമം ആണ്  .അവൻ്റെ വാപ്പ ഒരു പലചരക്ക് കടക്കാരൻ ആണ് പുള്ളി ടൗണിൽ സാധനം വാങ്ങാൻ ഇന്നലെ പോയതാണ് .അതാണ് ഇവിടത്തെ പ്രശ്നം ടൗണിൽ നിന്നൊക്കെ അകലെയാണ് പക്ഷേ ഈ ഗ്രാമത്തിൻ്റെ ഭംഗിയും അവിടത്തെ ആളുകളുടെ സ്നേഹവും അതിനു പകരം ഒരു ടൗണിലെ ഏതു പടുകൂറ്റൻ കെട്ടിടങ്ങൾക്കും എക്സിക്യൂട്ടിവ് വ്യക്തികൾക്കും പറ്റില്ല.
അങ്ങനെ സൂര്യൻ ഭൂമിയെ ചുംഭിച്ചുണർത്തുന്ന പ്രഭാതത്തിലൂടെ അവൻ നടന്നു നീങ്ങുകയാണ്

View post on imgur.com


ശശി ചേട്ടൻ: എടാ കുട്ടാ ..

അജു : ആഹ ശശി ചേട്ടനോ
ശശി ചേട്ടൻ : എങ്ങോട്ടാ കുട്ടാ

അജു: ക്ലാസ്സ് നാളെ തുടങ്ങുവ അപ്പോ അവിടെ ഹോസ്റ്റലിൽ ഇന്ന് എത്തണം.

ശശി ചേട്ടൻ: മോൻ ഇപ്പൊ ഡിഗ്രീ ആണല്ലേ അവളും അവിടെ ഡിഗ്രിക്ക് ചേർന്നു അവൾ ഇന്നലെ വന്നിട്ട് പോയല്ലോ മോനെ തിരക്കി മോൻ പോയി കാണും എന്ന് ഞാൻ പറഞ്ഞു  എന്താ നി ഇറങ്ങാഞ്ഞെ ഇങ്ങോട്ടേക്കു അതോ അവള് പോയപ്പോ ഞങ്ങളെ മറന്നോ

അജു: ഞാൻ ഒന്നും മറന്നിട്ടില്ല അത് മറക്കാൻ എന്നെ കൊണ്ട് പറ്റുകയും ഇല്ല ഞാൻ കുറച്ചു തിരക്കിലായതിനാൽ ആണ് പോട്ടെ ചേട്ടാ

അതും  പറഞ്ഞു ഞാൻ നടന്നു എൻ്റെ കണ്ണിൽ നിന്ന് എന്തോ ചൂടുള്ള വസ്തു താഴെ ചുണ്ടിൽ എത്തി അപ്പോഴാണ്  കണ്ണ് നിറഞ്ഞു  എന്ന് മനസ്സിലായത്

8 Comments

  1. ഈ വെള്ളിയാഴ്ച ഉള്ളിൽ അടുത്ത part ഉണ്ടാകും

  2. കൊള്ളാം…. ♥♥♥♥♥

  3. Nannayittund. Wtg 4 nxt part…

  4. Starting കൊള്ളാം❕

  5. ജിന്ന് ?

    ഉഷാറായിട്ടുണ്ട് പിന്നെ ചെറിയ ചെറിയ അക്ഷരത്തെറ്റ് ഇണ്ട് അത് കൂടി ക്ലിയർ ആക്കിയാൽ മതി.നല്ലൊരു റൊമാൻസ് പ്രതീക്ഷിക്കുന്നു❤
    With Love❤
    ജിന്ന് ?

  6. Kollam bro nalla thudakam baki koode varatte waiting for next part ❤️❤️

Comments are closed.