തടിച്ചവൾ. 2 [Ibrahim] 112

Views : 5019

തടിച്ചവൾ.2

രണ്ടു ദിവസം കഴിഞ്ഞു പ്രിയ വന്നു പറഞ്ഞത് അഭിയേട്ടന് നിന്നെ ഒന്ന് കാണണം എന്ന്.

ഓഹ് അത് ഞാൻ ഉദ്ദേശിച്ചത് തന്നെ. നിന്നെ കെട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല നീയായിട്ട് തന്നെ പിന്മാറണം എന്ന്.

 

അച്ഛന്റെ അനിയന്റെ മോളാണ് പ്രിയ. എന്റെ പേര് അനുഗ്രഹ എന്നാണ്. അനു എന്ന് എല്ലാവരും വിളിക്കും. അമ്മ അമ്മക്ക് ഇഷ്ടം ഉള്ളത് പോലെ ഉണ്ണി ന്നും കുഞ്ഞുണ്ണി ന്നും ഒക്കെ വിളിക്കും അച്ഛൻ മോളെ ന്ന് മാത്രേ വിളിക്കൂ.

 

അച്ഛന് ദൈവം അനുഗ്രഹിച്ചു നൽകിയതാണ് എന്നെ എന്നാണ് അച്ഛന്റെ വിശ്വാസം. ഇതുവരെ അതൊന്നുo തെറ്റിയിട്ടില്ല പക്ഷെ ഇനിയാണ് അതൊക്കെ മാറി മറിയുക എന്നോർത്തപ്പോൾ എന്തൊ ഉള്ളിൽ ഒരു വല്ലായ്മ പോലെ.

 

ഈ വിവാഹത്തിന്റ കാര്യം എടുത്തിട്ടപ്പോൾ തന്നെ കാരണം ഇല്ലാത്ത ഒരു വിഷമം ഉള്ളിൽ കിടന്നു കളിക്കുന്നുണ്ട്. എന്തായാലും ഇന്നത്തോടെ അതിനൊരു പരിഹാരം ആകുമല്ലോ എന്നോർത്ത് അവളുടെ കൂടെ നടന്നു.

 

നീ എന്ത് ആലോചിച്ചു നടക്കാ ഡീ വേഗം വാ അഭിയേട്ടൻ കാത്തു നിന്ന് മുഷിഞ്ഞിട്ടുണ്ടാവും എന്നും പറഞ്ഞു കൊണ്ട് അവൾ മുന്നിൽ വേഗത്തിൽ നടന്നു.

കാലുകൾ നീട്ടി വെച്ചിട്ടും അവളുടെ അടുത്തെത്താൻ ഞാൻ നന്നേ പ്രയാസപ്പെട്ടു.

ഒരുവിധം അവൾ പറഞ്ഞ സ്ഥലത്തു എത്തിയപ്പോഴേക്കും ഞാൻ വിയർത്തു കുളിച്ചിരുന്നു.അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി.

അപ്പോഴേ ഞാൻ പറഞ്ഞതല്ലേ നിന്നോട് വണ്ടി എടുത്തു വരാമെന്നു അപ്പോൾ അവളുടെ ഒരു നടത്തം എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അഭിയേട്ടനെ ആണ്.

 

Recent Stories

The Author

Ibrahim

4 Comments

  1. ഇത് കൊള്ളാല്ലോ…. അപ്പോൾ ആ വോയിസ്‌ ക്ലിപ്പ് ആർക്കാ പോയത്…

  2. 💙💙💙💙💙

  3. അടിപൊളി💖💖💖💖…… നല്ല ഒഴുക്കുണ്ട് എഴുത്തിനു….. വായിച്ചിരിക്കാൻ തോന്നുന്നു……. ഇഷ്ട്ടായി💖💖💖💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com