കർമ 13 (THE FINDING’S ) [Vyshu] 210

കർമ 13

Author : Vyshu

[ Previous Part ]

 
ചെമ്മരത്തിയമ്മയിൽ നിന്നും അനി തന്റെ അമ്മയുടെ മറ്റൊരു വശം മനസ്സിലാക്കി എടുക്കുകയായിരുന്നു….

നാളിതുവരെയുള്ള തന്റെ സങ്കല്പത്തിലെ അമ്മയെ ആയിരുന്നില്ല അനി ആ വൃദ്ധ സ്ത്രീയുടെ വാക്കുകളിൽ കണ്ടത്.

“”””കുഞ്ഞായിരുന്നപ്പോൾ അവർ തന്നെ ഒറ്റപ്പെടുത്തിയത് എന്തിന് വേണ്ടിയായിരുന്നു.????
അന്നൊക്കെ ഓരുപാട് ഒരുപാട് കൊതിച്ചിട്ടുണ്ട് അമ്മയുടെ സ്നേഹത്തിന് വേണ്ടി. അച്ഛന്റെ സംരക്ഷണത്തിന് വേണ്ടി. എന്നാൽ തന്നെയവർ പാടെ അവഗണിച്ചു…””””
കുഞ്ഞ് സൂര്യന്റെ ഓർമ്മകൾ ഒരുനിമിഷം അനിയിലേക്ക് തിരികെയെത്തി.

“അമ്മേ എനിക്ക് ഭാഗ്യ ലക്ഷ്മിയെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
അവർക്ക് എങ്ങനെയാണ് ഈ ഊരുമായി ഇത്ര അടുപ്പം ഉണ്ടായത്.”

അനി തന്റെ ഇടമുറിയുന്ന ശബ്ദം പരമാവധി മറച്ച് പിടിച്ച് കൊണ്ട് ഒരു പത്ര പ്രവർത്തകന്റെ പരിവേഷത്തോടെ സംശയങ്ങൾ ഓരോന്നായി ആ വൃദ്ധയോട് ചോദിച്ചറിയാൻ തുടങ്ങി.

“ആ ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് മോനെ.

ഭാഗ്യ ലക്ഷ്മി ജനിച്ചത് തമിഴ്‌നാട്ടിലെ ഒരു സമ്പന്ന ജന്മി കുടുംബത്തിലാണ്. ദാസപ്പ മുതലിയാർക്കും മുത്തുമണി അമ്മാൾക്കും ജനിച്ച ഏക പെൺതരി. വലിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ ആയിരുന്നു ദാസപ്പ മുതലിയാർ.

വിശ്വാസപ്രകാരം അവരുടെ കുല ദൈവമായ കാളിക്ക് വരണമാല്യം ചാർത്തിയ ശിവാംശങ്ങളിൽ ഒന്ന് ഈ ഊരിലെ തേവരാണ്.

പൂർവികരായി തുടങ്ങിവച്ച ആചാരം അതിന്റെ ഭാഗമായി വർഷത്തിൽ ഒരിക്കൽ അവരുടെ തറവാട് ക്ഷേത്രത്തിൽ നിന്നും പൂജിച്ച് തേവർക്ക് നേർച്ചയായി നൂറ്റൊന്ന് പറ നെല്ല് നിലവിൽ ആരാണോ തറവാടിന്റെ അവകാശി അവർ നേരിട്ട് എത്തി സമർപ്പിക്കണം.

ആദ്യമൊക്കെ അവളുടെ അച്ഛന്റെ കൂടെ ആയിരുന്നു അവൾ ഇങ്ങോട്ടേക്കു വന്നിരുന്നത്. സതിയും കബനിയും ഉൾപ്പടെ ഉള്ളവർ അവളുടെ ഇവിടത്തെ കളിക്കൂട്ട്കാർ ആയിരുന്നു. സമ്പന്നതയുടെ പേരിൽ ഒരിക്കലും ഒരു വിവേചനവും അവളോ അവളുടെ അച്ഛനോ ഇവിടെ ഉള്ളവരോട് കാട്ടിയിരുന്നില്ല.

മറിച്ച് അകമഴിഞ്ഞ് സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു.

ദാസപ്പ മുതലിയാരുടെ മരണത്തിനു ശേഷം ഏക സഹോദരൻ മാണിക്യത്തിന്റെ കൂടെ ആയിരുന്നു പിന്നീടവൾ ഈ ഊരിലേക്ക് എത്തിയത്.”

ഒരു നെടുവീർപ്പോടെ ചെമ്മരത്തിയമ്മ പറഞ്ഞു നിർത്തി.

15 Comments

  1. ഒരു ചെറിയ യാത്ര…അത് കൊണ്ട് എഴുത്തൊന്നും നടന്നില്ല.എത്രയും പെട്ടെന്ന് അടുത്ത പാർട്ട് പൂർണ്ണമാക്കി നൽകാം…

  2. Kadha choodu pidikinu poratte….. Poratte…

    1. ?♥️♥️♥️

  3. കമ്പിളികണ്ടം ജോസ്

    കൊള്ളാം..ഈ പാർട്ടും കലക്കി..

    1. ♥️♥️♥️

  4. നിധീഷ്

    ♥♥♥

    1. Tanqq♥️♥️

  5. കൈലാസനാഥൻ

    പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അനിയുടെ അമ്മയെ പറ്റിയുള്ള കാര്യങ്ങൾ ഒക്കെ ചെമ്മരത്തിയമ്മയിൽ നിന്ന് മനസ്സിലാക്കുന്നത് ഒക്കെ കൊള്ളാമായിരുന്നു.

    1. ഒരു വെബ് സീരിസിന് പിറകെ പോയി (kyle xy) അവിടെന്ന് പിന്നെ അടുത്തത് (iron first) ഒടുവിൽ വാക്ക് പാലിക്കാൻ കഥ ഒരു ദിവസം കൊണ്ട് തീർക്കേണ്ടി വന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം.. ♥️♥️♥️

    1. ♥️♥️♥️

  6. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️♥️??♥️

    1. ♥️♥️♥️

  7. Bro adipoli

    1. ♥️♥️♥️

Comments are closed.