ആകസ്മികം
Author : Varun Bharathan
പതിനാറ് അധ്യായങ്ങളിൽ എഴുതി തീർന്ന പ്രണയകഥയ്ക്ക് ശേഷം ഞാൻ വീണ്ടും നിങ്ങൾക്കിടയിലേക്ക് വരുകയാണ്.. ഇത്തവണ പ്രണയത്തെക്കാൾ പ്രതികാരത്തിനാണ് പ്രാധാന്യം .. കൂടാതെ ആരും അധികം അറിഞ്ഞിട്ടില്ലാത്ത പ്രമേയമാണ് കഥയുടെ വിഷയം.. തീരെ പരിചയമല്ലാത്ത മേഖലയായതു കൊണ്ട് തന്നെ ചെറിയ വലിയ തെറ്റുകുറ്റങ്ങൾ വന്നേക്കും. പ്രിയ വായനക്കാർ അത് ക്ഷമിക്കണം .. അപ്പോൾ തുടങ്ങട്ടെ…………..
******
*************
——————————————————————————————————————————————
ആകസ്മികം ?? ❤
ഭാഗം – 01
——————————————————————————————————————————————
കേരളത്തിലെ മൊഞ്ചൻമാരുടെയും ഹലുവയുടെയും മധുര പലഹാരങ്ങളുടെയും നാടായ കോഴിക്കോടിൻ്റെ ഹൃദയഭാഗത്താണ് ഈ കഥ അരങ്ങേറുന്നത്…
കോഴിക്കോട് നഗരം അടക്കിവാഴുന്ന ബിസിനസ് രാജാക്കൻമാരിൽ ഒരാളാണ് G.K എന്ന് എല്ലാരും ബഹുമാന പുരസരം വിളിക്കുന്ന ഗോപകുമാർ .. പ്രായം അറുപതോടു അടുത്തെങ്കിലും മുഖത്ത് ഒരു ചുളിവു പോലും വീണിട്ടില്ല .. ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ പോലെ അടക്കി ഭരിക്കാൻ കെൽപ്പുള്ള ബിസിനസ് സാമ്രാട്ട്..
ഇരുപത്തി ആറു വയസുള്ള ഒരു മകൻ്റെ അച്ഛനാണെന്ന് പറഞ്ഞാൽ കേട്ടയാൾ കണ്ടയാൾ മൂക്കത്ത് വിരൽ വയ്ക്കും..
ജി കെ യുടെ മകൻ ഹരികൃഷ്ണൻ്റെ കല്യാണമാണ് നാളെ കോഴിക്കോടിൻ്റെ ഹൃദയഭാഗത്ത് വാദ്യമേളങ്ങളോടെ നടക്കാൻ പോകുന്നത്.. ആർഭാടപൂർണമായ കല്യാണതലേന്നിൻ്റെ സന്തോഷത്തിലാറാടി നിൽക്കുകയായിരുന്നു GK യുടെ ബംഗ്ലാവ് ഒന്നടങ്കം.. പാട്ടും ഡാൻസും ഡ്രിങ്ക്സും ഒക്കെയായി കല്യാണതലേന്ന് അടിപൊളിയായിരുന്നു… നഗരത്തിലെ പല വി ഐ പി മാരും വി വി ഐ പി മാരും ചടങ്ങിൻ്റെ മുഖ്യ ആകർഷണ ഘടകമായിരുന്നു ..
പാട്ടിലും ഡാൻസിലും മുഴുകിയ ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരായി പരിപാടി കഴിഞ്ഞ് നാളെ കല്യാണ ആഡിറ്റോറിയത്തിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ GK യുടെ ബംഗ്ലാവ് വിട്ട് പോകാൻ തുടങ്ങി ..
****************
താഴെ നിന്ന് മകൻ ഉറങ്ങിയോ എന്നു അറിയാൻ വേണ്ടി ഗോവണി പടി കയറി ഹരിയുടെ അമ്മ ലേഖ ധൃതിയിൽ വരുമ്പോൾ അയാൾ ആരോടോ ഫോണിൽ തകൃതിയായി ചാറ്റ് ചെയ്യുകയാണ്..
“ആശംസകൾ അറിയിച്ച കൂട്ടുകാരാകും ..! “ലേഖ മനസിൽ പറഞ്ഞു.. അമ്മയെ കണ്ടിട്ടും ഹരി ഫോണിൽ നിന്നും കണ്ണുകളെ മാറ്റാൻ തയാറായില്ല .. ഒപ്പം ഫോണിൽ വന്ന എന്തൊക്കെയോ സന്ദേശങ്ങൾ വായിച്ചു ചിരിക്കുന്നുമുണ്ട്…
“മോനേ.. ഹരി.. ദാ.. മതി.. ഫോണിൽ കുത്തി കളിച്ചത് .. നാളെത്തെ കാര്യം മറന്നോ ..? പെട്ടന്ന് ഉറങ്ങാൻ നോക്ക്.. നാളെ രാവിലെ എട്ടരക്ക് ഇവിടെ നിന്ന് ഇറങ്ങാനുള്ളതാ.. ” അവർ ഹരിയോട് അൽപം കർക്കശ സ്വരത്തോടെ പറഞ്ഞു ..
“എനിക്കോർമ്മയുണ്ട്.. ദാ .. അമ്മേ.. ഒരു മിനിട്ട് .. “
തുടക്കം കൊള്ളാം. ബ്രോ… ??
കൊള്ളാം ഒരു നല്ല തുടക്കം
Thudaru
Super
Hope a good suspense story
Kollada adipoli
❤
സൂപ്പർ ❤
❤️❤️❤️
❤