ഭ്രാന്ത് {അപ്പൂസ്} 1916

എല്ലാവർക്കും വിഷു ആശംസകൾ ?

View post on imgur.com

♥️♥️♥️♥️

♥️♥️♥️♥️

ഭ്രാന്ത്

ഭ്രാന്ത് | Author : Pravasi

♥️♥️♥️♥️

 

“എന്നെ അമ്മ തല്ലും വാവേ…”

“ദേ. ഇച്ചിരീങ്കൂടി ഒള്ളു പൊന്നൂസേ… കളി തീരാണ്ട് പോയാ നാളെ ഞാങ്കൂടില്ല കളിക്കാൻ…”

മനസില്ലാ മനസോടെ വീണ്ടും അമ്മൂട്ടീ ‘വട്ടു’ കളിക്കാൻ തുടങ്ങി…. കളി തുടങ്ങിയതോടെ അവളുടെ ശ്രദ്ധ അതിൽ മാത്രമായി..

അല്ലെങ്കിലും അമ്മയുടെ കയ്യിൽ നിന്നും മിക്കവാറും ദിവസം തല്ല് കിട്ടാനുള്ള കാരണം തന്നെ ഇതാണ്… ആരെയെങ്കിലുമോ എന്തെങ്കിലുമൊ കണ്ടാൽ അതിൽ ലയിച്ചു മന്ദം മയങ്ങി നിന്ന് പോവും അവൾ…

എന്നത്തെയും പോലെ പിന്നെയും അരമണിക്കൂർ കഴിഞ്ഞ് മണികണ്ഠനാശാരി പണി കഴിഞ്ഞു പോവുന്നത് കാണുന്നത് വരെ അവർ കളി തുടർന്നു….

“അയ്യോ…. അഞ്ചര കഴിഞ്ഞട്ടുണ്ട്… റോഡിൽ കൂടി പോയാൽ വീട്ടിലെത്തുമ്പോഴേക്കും അമ്മ വരും… പിന്നെ…”

കഴിഞ്ഞാഴ്‌ച അമ്മയുടെ കയ്യിൽ നിന്നു കിട്ടിയ പുളിവടി കൊണ്ടുള്ള അടിയുടെ ഓർമയിൽ അവൾ കൈ കൊണ്ടു തൊടയിൽ ഉഴിഞ്ഞു..

“പിന്നെന്താ ചെയ്യാ അമ്മൂട്ടീ…”

അമൂട്ടിക്ക് കിട്ടുന്ന തല്ല് അറിയാവുന്ന വാവയുടെ വാക്കുകളിലും ഉൽക്കണ്ട പ്രകടമായിരുന്നു….

“ഞാനെന്നാ ആനപറമ്പീക്കോടെ ഓടിക്കോളാം….”

“വേണ്ടമ്മൂസേ ആന പറമ്പീ ആനേടെ പ്രേതണ്ടാവും….”

“ഞാനോടിക്കൊള്ളാം… എനിക്കമ്മേനെ മാത്രേ പേടി ഒള്ളൂട്ടോ…”

പിറകിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ നോക്കുന്ന വാവയുടെ വാക്കുകൾ ശ്രദ്ധിക്കാതെ അമ്മൂസ് ഇറങ്ങിയോടി….

വാവയുടെ വീട് കഴിഞ്ഞു നൂറു മീറ്ററോളം കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്ററിൽ അധികം നടന്നു പുഴപ്പാലം കടന്നു പോവാനുണ്ട് അമ്മൂട്ടിയുടെ വീട്ടിലേക്ക്….

പക്ഷേ വലത്തോട്ട് തിരിയാതെ അല്പം കൂടി മുൻപോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാൽ ആനപറമ്പാണ്… പണ്ടെന്നോ ഇടഞ്ഞ ആനയെ അവിടെ തളച്ചിട്ടുണ്ടായിരുന്നു…. നല്ല തലയെടുപ്പും പോക്രിത്തരവും കയ്യിലുണ്ടായിരുന്ന അവനെ മെരുക്കാൻ പാപ്പാൻ കുറെയേറെ മർദ്ദിച്ചുവത്രെ….