ദേവിപ്രണയം [വിച്ചൂസ്] 90

ദേവിപ്രണയം

Author : വിച്ചൂസ്

 

ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും ഈ മണ്ണിൽ വന്നിരിക്കുന്നു… നല്ല നിലാവ് ഉണ്ട്… ഞാൻ എന്റെ പ്രിയപെട്ടവളെ കാണാൻ വേണ്ടി അവളുടെ മുറിയിൽ ചെന്നു… മുറിയിൽ ആകെ വൈദ്യശാലയിലെ പച്ചമരുന്നിന്റെ മണം… അവിടെ തറയിൽ ഒരു പുൽപയയിൽ എന്റെ പ്രിയപെട്ടവൾ…

“ദേവി… ദേവി.. കണ്ണ് തുറക്കൂ…”

അവൾ പതുക്കെ കണ്ണു തുറന്നു.. എന്നെ കണ്ടതിന്റെ സന്തോഷം കൊണ്ടാവും അവളുടെ മിഴികൾ നിറഞ്ഞു…

“എന്തിനാ കണ്ണുനിറഞ്ഞെ …”

“സന്തോഷം കൊണ്ട എന്നെ കാണാൻ വന്നുലോ…”

ഞാൻ അവളുടെ കണ്ണീർ തുടച്ചു… അപ്പോഴാണ് അവളുടെ ദേഹത്തെ പാടുകൾ ഞാൻ കണ്ടത്…

“ഇത് എന്താ ദേഹത്തു പാട്…??”

“ഞാൻ പറയാം പക്ഷേ ദേഷ്യപ്പെടാൻ പാടില്ല… എനിക്ക് വാക്ക് താ…”

“വാക്ക് തന്നിരിക്കുന്നു ”

“ഏട്ടൻ അടിച്ചതാണ്.. എന്നെ ഈ മൂറിയിൽ നിന്നും മാറ്റാൻ ശ്രെമിച്ചു… ഞാൻ എതിർത്തു… പൊതിരെ അടിച്ചു… ഒടുവിൽ അമ്മ വന്നു രക്ഷിച്ചു…”

“എന്തിനാ എതിർക്കാൻ പോയെ…”

അവൾ ചെറുതായി പൂഞ്ചിരിച്ചു…പുറത്തെ ഒരു ദിശയിൽ വിരൽ ചൂണ്ടി….

“അതുകണ്ടോ നമ്മൾ ഒന്നിച്ചത് അവിടെ വച്ചാണ്… ഇവിടെ നിന്നാൽ എനിക്ക് അത് കാണാം… എപ്പോഴും കാണാണം അതിനു വേണ്ടിയാ…ഏട്ടന് ദേഷ്യം വരാൻ വേറെയും കാരണം ഉണ്ട്…”

“എന്താ അത് ”

“എന്നെ ഒരു കൂട്ടർ ഇന്ന് കാണാൻ വന്നു രണ്ടാംകെട്ടാണ് കുറച്ചു പ്രായം ഉണ്ട്… എന്റെ അസുഖമൊന്നും ആൾക്ക് പ്രശ്നമില്ല… പക്ഷേ.. അമ്മ സമ്മതിച്ചില്ല… ഏട്ടന് അതാവും കൂടുതൽ ദേഷ്യം ആയത്…ആൾക്ക് ഞാൻ ഒരു ഭാരം ആകുമെന്നു പേടി ആവും. ”

ഞാൻ അവളെ എന്നിലേക്കു ചേർത്തു പിടിച്ചു….എനിക്ക് പറയാൻ മറുപടി ഇല്ലായിരുന്നു… ദേവിയുടെ ഈ അവസ്ഥക്ക് കാരണക്കാരൻ ഞാൻ ആണ്…

അപ്പോഴേക്കും തുറന്നു ഇട്ട ജനാലവാതിലിൽ കൂടി കാറ്റു ഞങ്ങളെ തഴുകി പോയി…അഹ് കാറ്റിൽ ഞങ്ങൾക്ക് പ്രിയപ്പെട്ട ഒരു മണം ഉണ്ടായിരുന്നു…

“നമ്മക്കു അവിടെ പോയി ഇരുന്നാലോ ”

“പോവാം “

16 Comments

  1. ഏക - ദന്തി

    sad akkalle vicho …
    lots of harts

    1. വിച്ചൂസ്

      Sry monuse

    1. വിച്ചൂസ്

      ❤❤

  2. അടിപൊളി….?❤️??

    1. വിച്ചൂസ്

      താങ്ക്സ് ഡാ മക്കളെ ❤❤

  3. കൊള്ളാം മോനെ വെറൈറ്റി ആയി..???

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  4. വിച്ചു… ബ്രോയ്… കൊള്ളാം ???…

    ബ്രോക്ക് മാത്രം ഇത്രയും ഡിഫറെൻറ് themes എവിടുന്നു….. കിട്ടുന്നു….

    ❤❤❤???

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  5. നിധീഷ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

Comments are closed.