നിർഭയം 9 [AK] 258

നിർഭയം 9

Nirbhayam 9 | Author : AK | Previous Part

 

ആകെ ഒരു മരവിപ്പ്…. കണ്ണു തുറക്കുമ്പോൾ ദേഹത്ത് പലയിടങ്ങളിലും കെട്ടുകളുമായി ഒരു ബെഡിലായിരുന്നു ഞാൻ..മരിച്ചിട്ടില്ല… അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടു… ആരുമില്ലെന്നത് വല്ലാത്ത ഒരവസ്ഥ തന്നെ….ഗൗരവത്തിലും സ്നേഹമൊളിപ്പിച്ച അച്ഛൻ… എപ്പോഴും വട്ടപ്പൊട്ടും മുഖത്തെ സദാ കാണുന്ന ചിരിയുമായി നിൽക്കുന്ന അമ്മ.. ഏത് തെമ്മാടിത്തരത്തിനായാലും ചാവാനാണേലും ഒരുമിച്ചുണ്ടാവുമെന്ന് ഉറപ്പുതന്നിരുന്ന സുഹൃത്ത്… പക്ഷെ അവനും അവസാനം എന്നെ ഒറ്റക്കാക്കി..പിന്നെ… മഞ്ജു ജേക്കബ്… അസാധാരണമായ ധൈര്യത്തിലൂടെയും അസാമാന്യ പ്രവൃത്തിയിലൂടെയും മനം കവർന്ന ഐ പി എസുകാരി… അവരും ഇനിയില്ല… ഇനിയും വയ്യ… ശരീരമാസകലം വല്ലാത്ത വേദനയുണ്ടായിരുന്നെങ്കിലും മനസ്സ് അതിലേറെ നീറുന്നുണ്ടായിരുന്നു…

എന്നാലും എവിടെയാണ് താനെന്നത് അപ്പോഴാണ് ചിന്തയിലേക്ക് വന്നത്… എവിടെയാണ് ഞാനിപ്പോൾ… തല ചരിക്കുമ്പോൾ വേദനയുണ്ടെങ്കിലും കാലിനോട് ചേർന്ന് തല വെച്ചു കിടക്കുന്ന ഒരു പെണ്ണിനെ കാണുന്നുണ്ടായിരുന്നു… മുഖം മുഴുവനായും സമൃദ്ധമായ മുടിയാൽ മറയ്ക്കപ്പെട്ടിരിക്കുന്നു.. എനിക്കാണെങ്കിൽ പെരുവിരൽ മുതലിങ്ങോട്ട് വല്ലാത്ത വേദനയും… അവളെ ഉണർത്തണമെന്ന് തോന്നിയെങ്കിലും ആ ഉറക്കം കളയേണ്ടെന്ന് തോന്നി…. ഉറങ്ങട്ടെ… ആരായാലും… എന്റെ ഉറക്കമെന്നോ നഷ്ടപ്പെട്ടിരിക്കുന്നു…മഞ്ജു ജേക്കബിന്റെ അമ്മയുടെ മരണവും ഐ പി എസുകാരിയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹതയും ഒരു തുടക്കമായിരുന്നു…

എന്നാലും ഞാനെങ്ങനെ രക്ഷപ്പെട്ടു….ചുരുങ്ങിയത് ഇരുപത് പേരെങ്കിലും അടങ്ങുന്ന ആളുകൾക്കിടയിലായിരുന്നു താൻ… രക്ഷപ്പെടുത്താൻ തനിക്കുവേണ്ടി ആരും ബാക്കിയില്ലല്ലോ…

ഇനി ഹരി…. അവനാകുമോ… ഏയ്… സാധ്യതയില്ല… കാരണം താനായി തന്നെ അകറ്റിയതാണവനെ…. ഇനിയൊരിക്കലും മുന്നിൽ വരരുതെന്ന് പറഞ്ഞതാണ്… അവൻ വാക്കുതെറ്റിക്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്.. അവനെന്നെ വിശ്വാസമില്ലായിരുന്നെങ്കിലും…

വാതിൽ തുറക്കുന്നത് പോലെ തോന്നിയിട്ടാണ് കണ്ണുകളങ്ങോട്ട് ചലിച്ചത്… പക്ഷെ വാതിൽ തുറന്ന് അകത്തുവന്നയാളെ കണ്ടതും ആകെ വല്ലാത്ത ഒരവസ്ഥ.. അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി… മഞ്ജു… മരിച്ചയാൾ ജീവനോടെ വന്നിരിക്കുന്നു… ശ്വാസം വല്ലാതെ കൂടുന്ന അവസ്ഥ…

അപ്രതീക്ഷിതമായി കണ്ണുകളിൽ വെള്ളം നിറച്ചു നിന്ന എന്നെ കണ്ടപ്പോൾ അവൾക്കും അതെ പ്രതീതിയാണെന്ന് ആ മുഖം വിളിച്ചോതി…കൂടെയുള്ള രണ്ടുപേരെ മനസ്സിലായില്ലെങ്കിലും അവരും എന്നെ വല്ലാത്തൊരു ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു… ചിലപ്പോൾ അതെനിക്കുവേണ്ടിയുള്ള സഹതാപമാവാം…

എന്നാൽ പരിസരം മറന്നുകൊണ്ട് അവൾ ഓടി വന്ന് എന്റെ വലതുകൈ കൈകളിലേന്തി അത്‌ മുഖത്തോട് ചേർത്തു… ആ കണ്ണുനീർ എന്റെ കൈകളിൽ പതിക്കുന്നത് അറിയുന്നുണ്ടായിരുന്നു… അതിന്റെയർത്ഥം മറ്റാരെക്കാൾ നന്നായി ഇന്നെനിക്കറിയാം… ഞങ്ങൾ രണ്ടുപേരും ഒരേ തോണിയിലെ യാത്രക്കാരാണ്…

24 Comments

  1. ചെമ്പരത്തി

    പന്നീ…… കൊതിപ്പിച്ചിട്ട്‌ പോകുവാണല്ലേ……?????ഇഷ്ടപ്പെട്ടു……. ഒത്തിരിയേറെ….. വെയിറ്റ് ചെയ്യാം ബാക്കി ഭാഗത്തിനായി …..എങ്കിലും അടുത്ത പാർട്ട്‌ വന്നോ എന്നൊരു ആകാംഷ എല്ലാ ദിവസവും ഉണ്ടാകും??

    1. ??…ഒത്തിരി സ്നേഹം ♥️.. അധികം വൈകാതെ ഇടാം ?

  2. Super❤️❤️❤️❤️

  3. Super ❤️❤️❤️?

    1. Thanks bro ♥️

  4. നിധീഷ്

    അടുത്ത ഭാഗം എന്ന് വരും..❤❤❤

    1. അധികം വൈകാതെ ഇടാം bro ?♥️

  5. സൂപ്പർ നന്നായിട്ടുണ്ട്

  6. എപ്പോൾ

    1. അധികം വൈകില്ല ♥️

  7. കിടിലൻ ബാക്കി പോന്നോട്ടെ…..
    ❤❤❤❤

    1. Thanks bro ♥️

  8. *വിനോദ്കുമാർ G*❤

  9. MRIDUL K APPUKKUTTAN

    ?????

  10. ❤️
    Still waiting

    1. ചെമ്പരത്തി

      ???

      1. അടുത്ത തവണ 1st അടിക്കാം.. ബെസ്മിക്കേണ്ട ??

Comments are closed.