♨️മനസ്വിനി ? 4️⃣ «??? ? ?????» 2945

കുറ്റി താടിയും തലമുടിയും അവിടവിടെ നരച്ചിട്ടുണ്ട്…. നെറ്റിയിൽ നീളത്തിൽ ഒരു മുറിവ് ഉണ്ട്… ഹാഫ് സ്ലീവ് ഷർട്ടും പാന്റുമാണ് വേഷം.. ഷർട്ടിന്റെ പോക്കറ്റിൽ കറുപ്പും നീലയും പേന കുത്തിയിട്ടുണ്ട്…

പുള്ളിയുടെ ഭാവവും, ഓഫീസിൽ ബാക്കി ഉള്ളവരുടെ നോട്ടവും കണ്ടപ്പോഴേ ആളെ എനിക്ക് ഏതാണ്ട് മനസിലായിട്ടുണ്ട്… എനിക്ക് ഓപ്പോസിറ്റ് ഉള്ള സീറ്റിൽ ടേബിളിന്റെ മുകളിൽ അത്രയും നേരം ഇല്ലാതിരുന്ന ഹാൻഡ് ബാഗ് കൂടെ കണ്ടപ്പോ ഉറപ്പിച്ചു….

സീറ്റിൽ നിന്നും ഞാൻ സ്വയം എഴുന്നേറ്റത്തു പോലും അറിഞ്ഞില്ല….

“മെൽവിൻ അല്ലെ….”

“അതേ….”

“എന്നെ മനസിലായിട്ടുണ്ടാവും… നേരിൽ കണ്ടിട്ടില്ലേലും നമ്മൾ സംസാരിച്ചിട്ടുണ്ട്.. പല വട്ടം…. ഞാൻ രവി…..”

“മ.. മനസിലായി… ഗുഡ് മോർണിംഗ് സർ….”

“മ്മ്….

“ഇവിടെ പലരും പറഞ്ഞു കേട്ടു, ഞാൻ ലീവിൽ പോയപ്പോൾ മെൽവിൻ ആയിരുന്നു എനിക്ക് പകരക്കാരൻ എന്ന്… എന്റെ വർക്ക് ഒക്കെ മെൽവിൻ ആണ് ചെയ്ത് കൊണ്ടിരുന്നത് എന്ന്….”

“അത്.. മാഡം പറഞ്ഞപ്പോൾ അല്ല… കളക്ടർ….”

“എനിക്ക് പകരക്കാരൻ ആവാൻ ഉള്ളതൊന്നും മേൽവിന് ഉണ്ടെന്നു കണ്ടാൽ തോന്നില്ലലോ… മാത്രവും അല്ല… എനിക്ക് അത് ഇഷ്ടവും അല്ല…. ഇന്ന് തന്നെ ഇവിടുന്നു എടുത്ത മുഴുവൻ ഫയലുകളും എനിക്ക് തിരിച്ചു തന്നേക്കണം…. കേട്ടല്ലോ….”

അതും പറഞ്ഞു രവി സർ സീറ്റിലേക്ക് പോയി…
ഇനിയും മിണ്ടാതെ പേടിച്ചിരുന്നിട്ട് കാര്യം ഇല്ലെന്നു തോന്നിയപ്പോൾ ഉള്ള ധൈര്യം മുഴുവൻ എടുത്ത് ഞാൻ രവി സാറിനെ വിളിച്ചു…

 

“സർ…”

“മ്മ്????” മൂളലിനു പോലും നല്ല കനം.

“ആ ഫയലുകൾ ഒന്നും എന്റെ കയ്യിൽ ഇല്ല…”

“പിന്നെ????”

“മുൻപ് മാഡം പറഞ്ഞിട്ടാണ് ഞാൻ സാറിന്റെ ടേബിളിൽ നിന്ന് ഫയൽസ് എടുത്തത്… സാറ് അന്ന് വിളിച്ചപ്പോൾ തന്നെ ഞാൻ അത് മാറ്റി വെച്ചിരുന്നു…. പിന്നെ ഒരു RTI വന്ന സമയത് എന്റെ കയ്യിൽ നിന്ന് ഫയൽ AEE നാരായൺ സർ വാങ്ങിയിരുന്നു…. സാറിന്റെ കയ്യിൽ ആണ്….”

“മെൽവിൻ അല്ലെ ഇപ്പൊ പ്രൊജക്ടിന്റെ ഇൻ ചാർജ്????”

“വർക്ക് ഓർഡർ ക്യാൻസൽ ചെയ്തല്ലോ… അത് കൊണ്ട് ഇപ്പൊ….
നാരായൺ സർ പറയുന്ന പോലെ റിപ്പോർട്ട് അല്ലേൽ ലെറ്റർ ഡ്രാഫ്റ്റ് ചെയ്യുന്നു എന്നല്ലാതെ… ആ ഫയൽസ് ഇപ്പൊ സാറ് തന്നെയാണ് നോക്കുന്നത്…. ഫസ്റ്റ് കേസ് തന്നെ ഇങ്ങനെ ആയതു കൊണ്ട് എന്നെ ഇതിൽ നിന്ന് ഒഴിവാക്കണം എന്ന് ഞാൻ റിക്വസ്റ്റ് ചെയ്‌തിരുന്നു… ഇതിന്റെ ഫോർമാലിറ്റീസ് ഒന്നും എനിക്ക് വശം ഇല്ലല്ലോ….”

എന്നോട് ഒന്നും പറയാതെ രവി സർ മുഖം തിരിച്ചു…..

 

ഉള്ളിൽ പല ചിന്തകൾ ഉള്ളത് കൊണ്ടാവണം വിശപ്പും സമയവും പിടി തരാഞ്ഞത്…. ലഞ്ച് ബ്രേക്ക് ആയതു പോലും അറിഞ്ഞില്ല….

“മെൽവിൻ… ഫുഡ് കഴിക്കാൻ പോരുന്നില്ലേ… അതോ ഇന്നും ഫോൺ വല്ലതും വരാനുണ്ടോ…..”

നാരായൺ സർ ആണ്…..

“ഇല്ല സർ… ഓരോന്ന് ആലോചിച്ചു ഇരുന്നു പോയി… ഞാനും ഉണ്ട്….”

“എങ്കിൽ വാ… ലേറ്റ് ആയാൽ മീൻ കഴിഞ്ഞു പോകും… ഹഹഹ….”

“മ്മ്…..”

“താനെന്താടോ സിഗ്നൽ പോയ ഫോൺ പോലെ….”

“ഒന്നുല്ല സർ….”

“രവി വല്ലതും പറഞ്ഞോ…..”

“ഏയ്യ്… ഫയൽസ് ഒക്കെ തിരികെ വേണം എന്ന് പറഞ്ഞു…”

“എന്നിട്ട്….”

“അന്ന് സർ പറഞ്ഞത് പോലെ എല്ലാം സാറിന്റെ കയ്യിലാണെന്നു പറഞ്ഞിട്ടുണ്ട്…. വിശ്വസിച്ചോനു അറിയില്ല…. സാറിനോട് ഒന്നും ചോദിച്ചില്ലേ….”

“ജോയിനിങ് റിപ്പോർട്ട് തരാൻ വേണ്ടി ചേമ്പറിലേക്ക് വന്നിരുന്നു…. ഒന്നും പറഞ്ഞില്ല…. ചോദിച്ചുമില്ല….
എന്നോട് ഒന്നും പറയാൻ നിൽക്കില്ല….”

“അതെന്താ…”

“അതൊക്കെയുണ്ട്…. നീ ബേജാർ ആവണ്ട… ഈ കാര്യം ഞാൻ നോക്കിക്കോളാം….”

“മ്മ്..”

തുടരും….

20 Comments

  1. ❤❤❤❤❤

  2. Rajeev (കുന്നംകുളം)

    ഇതിൽ എന്ത് പറയാന്‍… നാളെ എപ്പോള്‍ വരും കഥ?

    1. ഈവെനിംഗ്. 5

  3. അറക്കളം പീലിച്ചായൻ

    2,3,4 ഭാഗങ്ങൾ ഇപ്പോളാണ് വായിച്ചത്.
    ഈ സമയത്തും ഉറക്കം തൂങ്ങിയിരുന്നു വായിക്കാൻ ഉള്ളത് ആ എഴുത്തിൽ ഉണ്ട്.????

    1. ഇച്ചായോ… കണ്ടില്ലലോ എന്ന് ഞാനും വിചാരിച്ചിരിക്കുവായിരുന്നു….

      ??

  4. It’s really fantastic writing saho….. Oro bhagathum valreyere akamksha nirakkuvan sadichittund… Expecting the same tempo in entire stroy… Moreover have curiosity to reveal the headline matching with story….. Good luck sahoo….??

    1. Tnku…. Ee oru line maintain cheyyan sramichittund…. ?

  5. Thrilling ????????
    Eee part vayikkan thudangumbo thanne adutha part enn kittum enn alochikkum.
    Orupad wait chyan ulla kshama kittunnilla Ashaane
    ❤️❤️❤️❤️❤️❤️❤️

    1. Njan vaikippikkunnillalo… 4 nu vaikitt kanum… ?

  6. Vayich kazhinjappo vayikkandarnu enn thonnipoyi…

    Vere onnum kond alla ini adutha part upload cheyunnath vare wait cheyan olla patience enik illa athonda?…

    Enthayalum kadha kalakii ❤️

    1. അങ്ങനെ പറയല്ലേ…. ?

  7. ഒന്നാം തീയതിയാവാൻ കാത്തിരിപ്പായിരുന്നു..
    അതിനിടയിൽ കിട്ടിയ സമയത്ത് ആശാന്റെ പഴയ ഐറ്റംസ് എല്ലാം എടുത്തു വായിച്ചിരുന്നു..നല്ല ഒഴുക്കിൽ വായിക്കാൻ കഴിയുന്നുണ്ട് ആശാന്റെ ഓരോ കഥകളും അതിന്റെ ഭാഗങ്ങളും..

    ഇന്ന് നേരം വെളുത്തപ്പോ ഈ ഐറ്റം അപ്കമിങ്ങിൽ ഇല്ലാത്തതു കണ്ടു ഉണക്കദിവസമായതു കൊണ്ട് ഇന്നുണ്ടാവില്ലെന്നു കരുതിയതാ.. ???
    എന്നാലും എങ്ങാനും ബിരിയാണി കിട്ടിയാലോന്നു വിചാരിച്ചു വെറുതെ വന്നതായിരുന്നു.. അത് നന്നായി.. ???

    വീണ്ടും അടിപൊളി എപ്പിസോഡ്..
    പഴയതു വീണ്ടും പറഞ്ഞു ചാറാക്കുന്നില്ല..
    നല്ല സ്പീഡ്, ആറ്റിക്കുറുക്കിയ പോലത്തെ കൃത്യം വിവരണം.. എല്ലാം കാരണം വായന ഒട്ടും മുഷിയുന്നില്ല..

    നാരായണൻ സാർ ഒരു ഗംഭീര കഥാപാത്രമായി വികസിക്കുന്നുണ്ട്.. കൂടെ മണിയേട്ടനും.. ???

    പ്രണയകഥ പറയാൻ ഒരുപാടൊന്നും എഴുതി പിടിപ്പിക്കേണ്ട കാര്യം തന്നെയില്ല എന്ന് തോന്നും ഈ എപ്പിസോഡ് വായിച്ചാൽ.. മൗനം വാചാലമെങ്കിൽ ഒരു വലിയ പ്രണയം ഈ കുറഞ്ഞ വാക്കിലും ശക്തമായി അവതരിപ്പിക്കാമെന്നു ഈ എപ്പിസോഡ് വായിച്ചാൽ മനസിലാകും .. ???

    ആശാൻ അന്നാവശ്യപ്പെട്ട ആ കുപ്പി റെഡിയാണ്.. നല്ല വൃത്തിയായി അകവും പുറവും കഴുകി ഉണക്കി പഞ്ചവർണക്കടലാസിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.. എവിടെ എത്തിക്കണമെന്ന് പറഞ്ഞാൽ നേരിട്ട് അവിടെ ഡെലിവറി തരാം ആശാനേ ???

    അപ്പൊ അടുത്ത എപ്പിസോഡിന്റെ സമയം പറഞ്ഞാ എനിക്ക് ഒരു സമാധാനം.. അപ്പൊ വന്നേക്കാം ???

    ???

    1. സത്യം പറയാലോ… ഇന്നലെ തന്നെ ഈ പാർട്ട് സ്‌ചെടുലെ ചെയ്തതാ… പക്ഷെ ഒരു പറ്റ് പറ്റി…. ടൈറ്റിൽ നെയിം കൊടുക്കാൻ വിട്ടു പോയി… ???? അതാ ശ്രദ്ധിക്കാതിരിന്നിട്ടുണ്ടാവുക…..

      ഇന്ന് രാവിലെയാണ് പേര് അപ്ഡേറ്റ് ചെയ്തത്….

      പ്രണയം എനിക്ക് ഇങ്ങനെയേ പറയാൻ അറിയൂ… റൊമാന്റിക് ആയി എഴുതാൻ എനിക്ക് അറിയില്ല… ഈ പ്രണയവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…

      നെക്സ്റ്റ് പാർട്ട് ഒരു മൂന്ന് ദിവസം…. 4നു vaikitt?

  8. Sai bro, വായിച്ചു കഴിഞ്ഞു കഥ കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നു…. ❤❤❤❤
    അടുത്ത part വൈകാതെ ഉണ്ടാകില്ലേ

    1. Tnks കുട്ടൻസ്…..

      മൂന്ന് നാള് ദിവസം… അപ്പോഴേക്ക് വരും…

  9. എന്താ ഒരു സുഖം വായിക്കുമ്പോൾ…. ❤❤❤???? നല്ല ശൈലി തന്നെ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കേട്ടോ ❤❤❤?????

    1. Tnku???

  10. Nalla kadha. Romance okke undenkilum Suspense aanu chutti nilkkunnathu.
    Waiting

    1. Tnku… റൊമാൻസ് ഒരു പാർട്ട് മാത്രം ആണു…. ?

Comments are closed.