♨️മനസ്വിനി ? 4️⃣ «??? ? ?????» 2945

വേണ്ടത് വേണ്ട പോലെ ചെയ്യാൻ മണിയേട്ടന് ഒരു പ്രത്യേക കഴിവ് ആണ്…. കോളനിയിലെ കാര്യങ്ങളൊക്കെ നന്നായി അറിയുന്നതും കാര്യമായി…
കാര്യം ഒന്ന് സൂചിപ്പിക്കേണ്ട പണി മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു…. ബാക്കിയൊക്കെ മണിയേട്ടൻ ഉഷാറാക്കി…. എത്തിക്കേണ്ട ന്യൂസ് കൃത്യ സ്ഥലത്തു എത്തിച്ചപ്പോൾ കാര്യങ്ങൾ സ്മൂത്ത് ആയി…

വെള്ളിയാഴ്ച രാവിലെ ഓഫീസ് തുറക്കുന്നതിനു മുൻപ് രണ്ട് കോൺട്രാക്ടർമാരും ഹാജർ വെച്ചു ….

നാരായൺ സർ അന്ന് ഓഫീസിലേക്ക് വരാൻ കുറച്ചു ലേറ്റ് ആവും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു… അത് കൊണ്ട് മണിയേട്ടൻ ആദ്യം അവരെ എന്റെ ടേബിളിലേക്ക് പറഞ്ഞു വിട്ടു…..

ഞാൻ ആദ്യമേ കൈ മലർത്തി….

“ഇതിൽ എനിക്ക് ഒന്നും ചെയ്യാൻ ഇല്ല…. AEE നേരിട്ടാണ് ഇപ്പൊ ഈ കേസ് നോക്കുന്നത്…. നിങ്ങൾ സാറിനെ നേരിട്ട് കണ്ടു സംസാരിച്ചു നോക്ക്….

“AEE നെ കാണാൻ ആണ് ഞങ്ങൾ വന്നത്… സാറ് ഒന്ന് റെക്കമെന്റ് ചെയ്യണം….”

“ഞാൻ എന്തു പറയാനാ…. ഒരു കാര്യം ചെയ്യു… നിങ്ങൾ രവി സാറിനെ വിളിക്കു…. രവി സർ അല്ലെ നിങ്ങളുടെ കാണപ്പെട്ട ദൈവം…. അദ്ദേഹം സഹായിക്കും…”

“സർ.. പഴയത് ഒന്നും മനസ്സിൽ വെക്കരുത്… രവി സാറിനെ വിളിച്ചിട്ട് റെസ്പോൺസ് ഇല്ല…. ഞങ്ങൾക്ക് തെറ്റ് പറ്റി പോയി…”

“തെറ്റ് പറ്റിനു തോന്നിയാൽ ആദ്യം അത് തിരുത്തുകയാണ് വേണ്ടത്…. ഇതിൽ എനിക്ക് ഒന്നും ചെയ്യാൻ ഇല്ല… AEE കുറച്ചു കഴിഞ്ഞാൽ വരും… നേരിട്ട് കണ്ട് സംസാരിച്ചോളൂ……”

 

പതിനൊന്നു മണിയോടെ നാരായൺ സർ വന്നു…

കാണാൻ പെർമിഷൻ ചോദിച്ച രണ്ട് പേരെയും സ്പോട്ടിൽ ഗെറ്റ് ഔട്ട് അടിച്ചു….

അവർക്കു അങ്ങനെ പോകാൻ കഴിയില്ലല്ലോ… ഓഫീസിന് പുറത്തു അവര് വെയിറ്റ് ചെയ്തു…

ഉച്ചയ്ക്ക് ശേഷം വീണ്ടും റിക്വസ്റ്റ് ചെയ്തപ്പോൾ സാറിനെ കാണാൻ സമയം അനുവദിച്ചു….

കോൺട്രാക്ടർമാർ ചെമ്പറിലേക്ക് കയറി ഉടനെ കുറച്ചു സമയം കഴിഞ്ഞ ദിവസത്തിന്റെ ബാക്കി കേട്ട് തുടങ്ങി…

 

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു രണ്ട് പേരും എന്റെ സീറ്റിലേക്ക് വന്നു…

മുൻപ് ഫോൺ ചെയ്തപ്പോൾ മോശമായി സംസാരിച്ചതിനും മറ്റും സോറി പറഞ്ഞു അവര് ഇറങ്ങി…

ഇതെന്താപ്പോ സംഭവം എന്ന് അറിയാതെ ഞാൻ നേരെ നാരായൺ സാറിന്റെ ചേമ്പറിലേക്ക് ചെന്നു…

എന്നെ കണ്ടതും സാറിന്റെ മുഖത്ത് ഒരു ആക്കി ചിരി വിടർന്നു…

“അപ്പോ സാറിന്റെ പണി ആണല്ലേ….”

“എന്ത്….”

“ഒരു ലോഡ് സോറിയും ഇറക്കി വെച്ചാണ് അവര് പോയത്…”

“സോറി അല്ലെ… കുറച്ചു കിടക്കട്ടെ.. ആവശ്യം വരും….”

“വർക്കിന്റെ കാര്യം അവർ എന്തു പറഞ്ഞു….”

“അവരുടെ ഭാഗത്തു നിന്ന് ഉണ്ടായ എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്തോളാം എന്ന് പറഞ്ഞാണ് അവർ ഇറങ്ങിയത്…”

“ഓക്കേ………”

20 Comments

  1. ❤❤❤❤❤

  2. Rajeev (കുന്നംകുളം)

    ഇതിൽ എന്ത് പറയാന്‍… നാളെ എപ്പോള്‍ വരും കഥ?

    1. ഈവെനിംഗ്. 5

  3. അറക്കളം പീലിച്ചായൻ

    2,3,4 ഭാഗങ്ങൾ ഇപ്പോളാണ് വായിച്ചത്.
    ഈ സമയത്തും ഉറക്കം തൂങ്ങിയിരുന്നു വായിക്കാൻ ഉള്ളത് ആ എഴുത്തിൽ ഉണ്ട്.????

    1. ഇച്ചായോ… കണ്ടില്ലലോ എന്ന് ഞാനും വിചാരിച്ചിരിക്കുവായിരുന്നു….

      ??

  4. It’s really fantastic writing saho….. Oro bhagathum valreyere akamksha nirakkuvan sadichittund… Expecting the same tempo in entire stroy… Moreover have curiosity to reveal the headline matching with story….. Good luck sahoo….??

    1. Tnku…. Ee oru line maintain cheyyan sramichittund…. ?

  5. Thrilling ????????
    Eee part vayikkan thudangumbo thanne adutha part enn kittum enn alochikkum.
    Orupad wait chyan ulla kshama kittunnilla Ashaane
    ❤️❤️❤️❤️❤️❤️❤️

    1. Njan vaikippikkunnillalo… 4 nu vaikitt kanum… ?

  6. Vayich kazhinjappo vayikkandarnu enn thonnipoyi…

    Vere onnum kond alla ini adutha part upload cheyunnath vare wait cheyan olla patience enik illa athonda?…

    Enthayalum kadha kalakii ❤️

    1. അങ്ങനെ പറയല്ലേ…. ?

  7. ഒന്നാം തീയതിയാവാൻ കാത്തിരിപ്പായിരുന്നു..
    അതിനിടയിൽ കിട്ടിയ സമയത്ത് ആശാന്റെ പഴയ ഐറ്റംസ് എല്ലാം എടുത്തു വായിച്ചിരുന്നു..നല്ല ഒഴുക്കിൽ വായിക്കാൻ കഴിയുന്നുണ്ട് ആശാന്റെ ഓരോ കഥകളും അതിന്റെ ഭാഗങ്ങളും..

    ഇന്ന് നേരം വെളുത്തപ്പോ ഈ ഐറ്റം അപ്കമിങ്ങിൽ ഇല്ലാത്തതു കണ്ടു ഉണക്കദിവസമായതു കൊണ്ട് ഇന്നുണ്ടാവില്ലെന്നു കരുതിയതാ.. ???
    എന്നാലും എങ്ങാനും ബിരിയാണി കിട്ടിയാലോന്നു വിചാരിച്ചു വെറുതെ വന്നതായിരുന്നു.. അത് നന്നായി.. ???

    വീണ്ടും അടിപൊളി എപ്പിസോഡ്..
    പഴയതു വീണ്ടും പറഞ്ഞു ചാറാക്കുന്നില്ല..
    നല്ല സ്പീഡ്, ആറ്റിക്കുറുക്കിയ പോലത്തെ കൃത്യം വിവരണം.. എല്ലാം കാരണം വായന ഒട്ടും മുഷിയുന്നില്ല..

    നാരായണൻ സാർ ഒരു ഗംഭീര കഥാപാത്രമായി വികസിക്കുന്നുണ്ട്.. കൂടെ മണിയേട്ടനും.. ???

    പ്രണയകഥ പറയാൻ ഒരുപാടൊന്നും എഴുതി പിടിപ്പിക്കേണ്ട കാര്യം തന്നെയില്ല എന്ന് തോന്നും ഈ എപ്പിസോഡ് വായിച്ചാൽ.. മൗനം വാചാലമെങ്കിൽ ഒരു വലിയ പ്രണയം ഈ കുറഞ്ഞ വാക്കിലും ശക്തമായി അവതരിപ്പിക്കാമെന്നു ഈ എപ്പിസോഡ് വായിച്ചാൽ മനസിലാകും .. ???

    ആശാൻ അന്നാവശ്യപ്പെട്ട ആ കുപ്പി റെഡിയാണ്.. നല്ല വൃത്തിയായി അകവും പുറവും കഴുകി ഉണക്കി പഞ്ചവർണക്കടലാസിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.. എവിടെ എത്തിക്കണമെന്ന് പറഞ്ഞാൽ നേരിട്ട് അവിടെ ഡെലിവറി തരാം ആശാനേ ???

    അപ്പൊ അടുത്ത എപ്പിസോഡിന്റെ സമയം പറഞ്ഞാ എനിക്ക് ഒരു സമാധാനം.. അപ്പൊ വന്നേക്കാം ???

    ???

    1. സത്യം പറയാലോ… ഇന്നലെ തന്നെ ഈ പാർട്ട് സ്‌ചെടുലെ ചെയ്തതാ… പക്ഷെ ഒരു പറ്റ് പറ്റി…. ടൈറ്റിൽ നെയിം കൊടുക്കാൻ വിട്ടു പോയി… ???? അതാ ശ്രദ്ധിക്കാതിരിന്നിട്ടുണ്ടാവുക…..

      ഇന്ന് രാവിലെയാണ് പേര് അപ്ഡേറ്റ് ചെയ്തത്….

      പ്രണയം എനിക്ക് ഇങ്ങനെയേ പറയാൻ അറിയൂ… റൊമാന്റിക് ആയി എഴുതാൻ എനിക്ക് അറിയില്ല… ഈ പ്രണയവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…

      നെക്സ്റ്റ് പാർട്ട് ഒരു മൂന്ന് ദിവസം…. 4നു vaikitt?

  8. Sai bro, വായിച്ചു കഴിഞ്ഞു കഥ കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നു…. ❤❤❤❤
    അടുത്ത part വൈകാതെ ഉണ്ടാകില്ലേ

    1. Tnks കുട്ടൻസ്…..

      മൂന്ന് നാള് ദിവസം… അപ്പോഴേക്ക് വരും…

  9. എന്താ ഒരു സുഖം വായിക്കുമ്പോൾ…. ❤❤❤???? നല്ല ശൈലി തന്നെ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കേട്ടോ ❤❤❤?????

    1. Tnku???

  10. Nalla kadha. Romance okke undenkilum Suspense aanu chutti nilkkunnathu.
    Waiting

    1. Tnku… റൊമാൻസ് ഒരു പാർട്ട് മാത്രം ആണു…. ?

Comments are closed.