♨️മനസ്വിനി ? 4️⃣ «??? ? ?????» 2945

വീടും പരിസരവും ഒക്കെ അമ്മച്ചിക്ക് നന്നേ ഇഷ്ടപ്പെട്ടു… കണ്ണനും ഞാനും നവനീതും കൂടി സാധനങ്ങളൊക്കെ ഇറക്കി വീട്ടിനകത്തേക്ക് വെച്ചു… അന്ന് രാത്രി ഭക്ഷണം മണിയേട്ടന്റെ വീട്ടിൽ നിന്നായിരുന്നു… ശാന്തേച്ചി അമ്മയ്ക്ക് പറ്റിയ കൂട്ടുമായി….

തിങ്കളാഴ്ച രാവിലെ ഞാൻ ഓഫീസിലേക്ക് ഇറങ്ങുന്ന സമയം തന്നെ വിനീതും ഇറങ്ങി.. എന്നെ ഓഫീസിൽ ഡ്രോപ്പ് ചെയ്ത് അവിടുന്നു നേരെ നാട്ടിലേക്ക് തിരിക്കാനാണ് പ്ലാൻ….

ഓഫീസിന് മുന്നിൽ എത്തിയപ്പോൾ കാറിൽ നിന്നും ഇറങ്ങാൻ നിന്ന എന്നെ അവൻ വിളിച്ചു….

 

“മെൽവി…. അടുത്ത തവണ കാണുമ്പോ അവളോട് സംസാരിച്ചു ക്ലിയർ ആക്കണം…..”

“ഞാനും അത് തന്നെയാ വിചാരിക്കുന്നെ….. പക്ഷെ അവള് നോ പറഞ്ഞാൽ…..”

“നോ പറയാൻ ചാൻസ് ഇല്ല… നീ പറഞ്ഞത് വെച്ച് അവൾക്കും നിന്നെ ഇഷ്ടം ആണ്.. അല്ലെങ്കിൽ പിന്നെ നിന്റെ പെണ്ണുകാണൽ ആണെന്ന് തെറ്റിദ്ധരിച്ച് അങ്ങനെയൊക്കെ കാണിച്ചു കൂട്ടേണ്ട കാര്യം ഇല്ലാലോ….”

“മ്മ്….”

“നീ ഒന്ന് സംസാരിക്ക്…”

“ഞാനും അത് ആലോചിച്ചു…ഒരു സ്ട്രോങ്ങ് യെസ് കിട്ടിയിട്ട് സ്വപ്നം കണ്ടാൽ മതിയല്ലോ… വെറുതെ…”

“അവളുടെ യെസ് മാത്രം കിട്ടിയിട്ട് കാര്യം ഇല്ല മെൽവി… വേറെയും കുറെ യെസ് കിട്ടാനുണ്ട്… അമ്മച്ചിയുടെ… അവളുടെ വീട്ടുകാരുടെ…. വേറെ സഭ ആണെന്ന് പറഞ്ഞു ഇച്ചേച്ചിക്ക് വന്ന രണ്ട് ആലോചനയാ അമ്മച്ചി വേണ്ടെന്നു വെച്ചത്…. അത് ഓർത്തോ….”

“പേടിപ്പിക്കാതെടാ…..”

വിനീതിനോട് ഞാൻ ഒന്നും ഒളിക്കാറില്ല…. അവനും….

 

ഞാൻ പണ്ടേ എല്ലാം അപ്പപ്പോൾ തോന്നുന്ന പോലെ ചെയ്യുന്ന കൂട്ടത്തിലാണ്… അവൻ ആണേൽ എല്ലാം നോക്കിയും കണ്ടും ആലോചിച്ചുമേ ചെയ്യു…. അത് കൊണ്ട് തന്നെ എന്ത് കാര്യത്തിനും ഞാൻ അവനോടു കൂടി ആലോചിക്കും… അത് ഒരിക്കലും തെറ്റായിട്ടും ഇല്ല….

???????????????

20 Comments

  1. ❤❤❤❤❤

  2. Rajeev (കുന്നംകുളം)

    ഇതിൽ എന്ത് പറയാന്‍… നാളെ എപ്പോള്‍ വരും കഥ?

    1. ഈവെനിംഗ്. 5

  3. അറക്കളം പീലിച്ചായൻ

    2,3,4 ഭാഗങ്ങൾ ഇപ്പോളാണ് വായിച്ചത്.
    ഈ സമയത്തും ഉറക്കം തൂങ്ങിയിരുന്നു വായിക്കാൻ ഉള്ളത് ആ എഴുത്തിൽ ഉണ്ട്.????

    1. ഇച്ചായോ… കണ്ടില്ലലോ എന്ന് ഞാനും വിചാരിച്ചിരിക്കുവായിരുന്നു….

      ??

  4. It’s really fantastic writing saho….. Oro bhagathum valreyere akamksha nirakkuvan sadichittund… Expecting the same tempo in entire stroy… Moreover have curiosity to reveal the headline matching with story….. Good luck sahoo….??

    1. Tnku…. Ee oru line maintain cheyyan sramichittund…. ?

  5. Thrilling ????????
    Eee part vayikkan thudangumbo thanne adutha part enn kittum enn alochikkum.
    Orupad wait chyan ulla kshama kittunnilla Ashaane
    ❤️❤️❤️❤️❤️❤️❤️

    1. Njan vaikippikkunnillalo… 4 nu vaikitt kanum… ?

  6. Vayich kazhinjappo vayikkandarnu enn thonnipoyi…

    Vere onnum kond alla ini adutha part upload cheyunnath vare wait cheyan olla patience enik illa athonda?…

    Enthayalum kadha kalakii ❤️

    1. അങ്ങനെ പറയല്ലേ…. ?

  7. ഒന്നാം തീയതിയാവാൻ കാത്തിരിപ്പായിരുന്നു..
    അതിനിടയിൽ കിട്ടിയ സമയത്ത് ആശാന്റെ പഴയ ഐറ്റംസ് എല്ലാം എടുത്തു വായിച്ചിരുന്നു..നല്ല ഒഴുക്കിൽ വായിക്കാൻ കഴിയുന്നുണ്ട് ആശാന്റെ ഓരോ കഥകളും അതിന്റെ ഭാഗങ്ങളും..

    ഇന്ന് നേരം വെളുത്തപ്പോ ഈ ഐറ്റം അപ്കമിങ്ങിൽ ഇല്ലാത്തതു കണ്ടു ഉണക്കദിവസമായതു കൊണ്ട് ഇന്നുണ്ടാവില്ലെന്നു കരുതിയതാ.. ???
    എന്നാലും എങ്ങാനും ബിരിയാണി കിട്ടിയാലോന്നു വിചാരിച്ചു വെറുതെ വന്നതായിരുന്നു.. അത് നന്നായി.. ???

    വീണ്ടും അടിപൊളി എപ്പിസോഡ്..
    പഴയതു വീണ്ടും പറഞ്ഞു ചാറാക്കുന്നില്ല..
    നല്ല സ്പീഡ്, ആറ്റിക്കുറുക്കിയ പോലത്തെ കൃത്യം വിവരണം.. എല്ലാം കാരണം വായന ഒട്ടും മുഷിയുന്നില്ല..

    നാരായണൻ സാർ ഒരു ഗംഭീര കഥാപാത്രമായി വികസിക്കുന്നുണ്ട്.. കൂടെ മണിയേട്ടനും.. ???

    പ്രണയകഥ പറയാൻ ഒരുപാടൊന്നും എഴുതി പിടിപ്പിക്കേണ്ട കാര്യം തന്നെയില്ല എന്ന് തോന്നും ഈ എപ്പിസോഡ് വായിച്ചാൽ.. മൗനം വാചാലമെങ്കിൽ ഒരു വലിയ പ്രണയം ഈ കുറഞ്ഞ വാക്കിലും ശക്തമായി അവതരിപ്പിക്കാമെന്നു ഈ എപ്പിസോഡ് വായിച്ചാൽ മനസിലാകും .. ???

    ആശാൻ അന്നാവശ്യപ്പെട്ട ആ കുപ്പി റെഡിയാണ്.. നല്ല വൃത്തിയായി അകവും പുറവും കഴുകി ഉണക്കി പഞ്ചവർണക്കടലാസിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.. എവിടെ എത്തിക്കണമെന്ന് പറഞ്ഞാൽ നേരിട്ട് അവിടെ ഡെലിവറി തരാം ആശാനേ ???

    അപ്പൊ അടുത്ത എപ്പിസോഡിന്റെ സമയം പറഞ്ഞാ എനിക്ക് ഒരു സമാധാനം.. അപ്പൊ വന്നേക്കാം ???

    ???

    1. സത്യം പറയാലോ… ഇന്നലെ തന്നെ ഈ പാർട്ട് സ്‌ചെടുലെ ചെയ്തതാ… പക്ഷെ ഒരു പറ്റ് പറ്റി…. ടൈറ്റിൽ നെയിം കൊടുക്കാൻ വിട്ടു പോയി… ???? അതാ ശ്രദ്ധിക്കാതിരിന്നിട്ടുണ്ടാവുക…..

      ഇന്ന് രാവിലെയാണ് പേര് അപ്ഡേറ്റ് ചെയ്തത്….

      പ്രണയം എനിക്ക് ഇങ്ങനെയേ പറയാൻ അറിയൂ… റൊമാന്റിക് ആയി എഴുതാൻ എനിക്ക് അറിയില്ല… ഈ പ്രണയവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…

      നെക്സ്റ്റ് പാർട്ട് ഒരു മൂന്ന് ദിവസം…. 4നു vaikitt?

  8. Sai bro, വായിച്ചു കഴിഞ്ഞു കഥ കൂടുതൽ കൂടുതൽ ഇഷ്ടപെടുന്നു…. ❤❤❤❤
    അടുത്ത part വൈകാതെ ഉണ്ടാകില്ലേ

    1. Tnks കുട്ടൻസ്…..

      മൂന്ന് നാള് ദിവസം… അപ്പോഴേക്ക് വരും…

  9. എന്താ ഒരു സുഖം വായിക്കുമ്പോൾ…. ❤❤❤???? നല്ല ശൈലി തന്നെ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കേട്ടോ ❤❤❤?????

    1. Tnku???

  10. Nalla kadha. Romance okke undenkilum Suspense aanu chutti nilkkunnathu.
    Waiting

    1. Tnku… റൊമാൻസ് ഒരു പാർട്ട് മാത്രം ആണു…. ?

Comments are closed.