ടോമേട്ടന്റെ കയ്യബദ്ധവും …?ജെറിമോന്റെ പ്രതികാരവും….?[John Wick] 132

 

ടോമിന് അവരുടെ ചിരിയും കളിയുമൊക്കെ കേൾക്കാം….നേരത്തെ ജെറിയോട് ചൂടായ ടൂടിൽ തന്നെയാണോ ഇത് എന്ന് അവൻ സംശയിച്ചു….

 

കുറച്ച് നേരത്തിനു ശേഷം ടൂടിൽ ടോമിന് ഭക്ഷണവുമായി വന്നു…

 

“ടോമേട്ടാ….ഇതാ ഭക്ഷണം….”ടൂടിൽ ചെറിയ നാണത്തിൽ പറഞ്ഞു….

 

ഇതെന്ത് കൂത്ത് എന്ന് വിചാരിച്ച് ടോമിന്റെ വായ പൊളിഞ്ഞു…..

 

“ഹാ വായ അടക്ക് ടോമേട്ടാ….ഈച്ച കേറും…”ടൂടിൽ പറഞ്ഞു..

 

“ഇതെന്താ ബേബി….. ടോമിട്ടാ എന്നൊക്കെ….?”ഉള്ളിൽ തേട്ടി വന്ന ഗ്യാസിനെ ചോദ്യ രൂപത്തിൽ ടോം ചോദിച്ചു…

 

“ഇനി തൊട്ട് ഞാൻ അങ്ങനെയേ വിളിക്കു….ടോമേട്ടൻ എനിക്കെന്റെ സ്വന്തം ഏട്ടനെ പോലെയാ….”ടൂടിൽ പറഞ്ഞു….

 

“ഏഹ് നീ എന്താടി പറഞ്ഞെ….”ടോം ചോദിച്ചു…

 

“ടോമേട്ടൻ എന്നെ അനുഗ്രഹിക്കണം ….എന്റെ കല്യാണം കഴിഞ്ഞു….”ടൂടിൽ പറഞ്ഞു….

 

വാഴ വെട്ടിയിട്ട പോലെ ടോം കിടക്കയിലേക്ക് വീണു….

 

ലേശം കഴിഞ്ഞപ്പോഴേക്കും ടോം എണീറ്റു…

 

“ആഹ് നടന്നത് നടന്നു….ആരാ നിന്റെ കെട്ടിയോൻ….?”നിസ്സംഗ ഭാവത്തോടെ ചോദിച്ചു…..

 

“ജെറി ചേട്ടാ….”ടൂടിൽ നീട്ടി വിളിച്ചു…

 

ജെറി എന്താ മോളെ എന്ന് ചോദിച്ചു കൊണ്ട് അങ്ങോട്ടേക്ക് വന്നു…

 

“ടോമേട്ടാ….ഇതാണെന്റെ കെട്ടിയോൻ….”നാണം കൊണ്ട് പൂത്തുലഞ്ഞ ടൂടിൽ പറഞ്ഞു….

 

“ഏഹ്….എടി എപ്പരാച്ചി….നിനക്കിവനെയെ കിട്ടിയുള്ളൂ പ്രേമിക്കാൻ….”ടോം ചോദിച്ചു….

 

“പ്രേമത്തിന് കണ്ണില്ല….മൂക്കില്ല….വായില്ല… എന്നല്ലേ പഴമക്കാർ പറഞ്ഞിരിക്കുന്നെ…”ടൂടിൽ ആ ചോദ്യത്തെ പുച്ഛിച്ചു തള്ളി…

 

“എടാ ജെറിമോനെ….കൂടെ നിന്ന് ചതിച്ചു അല്ലേ….”ടോം ജെറിയോട് ദയനീയമായി ചോദിച്ചു…

 

“ടോമേട്ടാ… പക അത് വീട്ടാൻ ഉള്ളതാണ്….”ജെറി വിജയിയുടെ മട്ടിൽ പറഞ്ഞു….

 

“എടി മോളെ… നിനക്ക് ആ അപ്പുറത്തെ സ്‌പൈക്ക് അണ്ണനെയെങ്കിലും പ്രേമിച്ചാൽ മതിയായിരുന്നില്ലേ….”ടോം ചോദിച്ചു….

 

“എന്റെ ടോമേട്ടാ….അങ്ങേരെ കണ്ടാൽ തന്നെ എന്റെ മുട്ടിടിക്കും….ജെറി ചേട്ടൻ സ്വീറ്റ് അല്ലേ… ലോവിംഗ് അല്ലേ… റൊമാന്റിക് അല്ലേ… പിന്നെ നല്ല ടേസ്റ്റിയുമല്ലേ….”ടൂടിൽ പറഞ്ഞു…

 

“എന്നാലും….”ടോം വീണ്ടും പറഞ്ഞു…

 

“എന്റെ ടോമേട്ടാ… ഒന്നുല്ലേലും വിശന്നാൽ ജെറി ചേട്ടനെയെങ്കിലും പിടിച്ചു തിന്നാലോ….?”ടൂടിൽ പറഞ്ഞു….

 

സബാഷ്…….

 

************************************************

 

ശുഭം…..

 

93 Comments

  1. ༒☬SULTHAN☬༒

    എന്റെ പൊന്ന് വിക്കാ…. നിനക്ക് ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ……

    അടിപൊളി ❤❤❤❤❤❤❤❤

  2. ???

Comments are closed.