അടുക്കളയിൽ ജെറി അവർക്കു വേണ്ടി നാരങ്ങ വെള്ളം ഉണ്ടാക്കുകയായിരുന്നു…
“ഞാൻ അടുക്കളക്കാരൻ ആണല്ലേ….കാണിച്ചു തരാം…”ജെറി പിറുപിറുത്തു…
അവൻ ടോം കുടിക്കുന്ന ഗ്ലാസ്സിലേക്ക് ‘നൂറ് ചെറുനാരങ്ങയുടെ ശക്തി‘ ലേശം ഇട്ടു.
എന്നിട്ട് ഇളക്കി ഗ്ലാസിലേക്കാക്കി… ആ ഗ്ലാസുകൾ എടുത്ത് ട്രെയിലാക്കി കൊണ്ട് പോയി..
************************************************
ജെറി നാരങ്ങ വെള്ളവുമായി വരുമ്പോൾ അന്ന് കറങ്ങാൻ പോകുന്ന കാര്യം പറഞ്ഞിരിക്കുകയായിരുന്നു ടോമും ടൂടിലും…
ജെറി നേരെ നാരങ്ങ വെള്ളം എടുത്ത് ടൂടിലിന് കൊടുത്തു….എന്നിട്ട് സ്പെഷ്യൽ സാധനം ടോമിന് കൊടുത്തു…
ടോം അത് ലാഘവത്തോടെ കുടിച്ചിറക്കി…
“ബേബി… എന്നാൽ നമുക്ക് കുറച്ച് നേരം കഴിഞ്ഞ് പോയാലോ പുറത്ത്….?”ടൂടിൽ ചോദിച്ചു
“ഓക്കേ ബേബി….ഞാൻ ഒന്ന് ഡ്രസ്സ് മാറട്ടെ….”ടോം അതും പറഞ്ഞ് എഴുന്നേറ്റതെ ഓർമ്മയുള്ളൂ….
“അമ്മേ…..”എന്ന് ടോം നിലവിളിച്ചു…
“എന്താ ബേബി….”ടൂടിൽ ചോദിച്ചു.
“ടോമേട്ടാ….എന്താ….”ജെറിയും ചോദിച്ചു.
“ജെറിമോനെ എനിക്ക് വയറ് വേദനിക്കുന്നു….”അസഹ്യമായ വേദനയോടെ ടോം പറഞ്ഞു..
“ഓഹ് എന്റെ ടോമേട്ടാ….നിങ്ങള് വെറുതെ രാവിലെ എക്സർസൈസ് ചെയ്തിട്ടല്ലേ….”ജെറി ഒന്നും അറിയാത്ത പോലെ പറഞ്ഞു.
“ഉയ്യോ… എനിക്ക് തൂറാൻ മുട്ടുന്നേ….”എന്ന് പറഞ്ഞ് കൊണ്ട് ടോം ബാത്‌റൂമിലേക്ക് ഓടി..
************************************************
അങ്ങനെ ഒരു നാലഞ്ചു പ്രാവശ്യം ബാത്‌റൂമിലേക്ക് ടോം ഓടേണ്ടി വന്നു…
അത് കഴിഞ്ഞപ്പോഴേക്കും ടോം റൂമിലെ ബെഡിൽ കിടന്നു…
ഇനി തൂറിപ്പോകാൻ ഒന്നുമില്ലെന്ന് വയറിനു പോലും മനസിലായി…
ടൂടിൽ അവളുടെ പ്രേമഭാജനത്തിന്റെ അടുത്ത് ചെന്നിരുന്നു….
“ബേബി… നമുക്ക് പുറത്ത് ഷോപ്പിംഗിന് പോണ്ടേ….”ടൂടിൽ ചോദിച്ചു.
“ചാവാൻ കിടക്കുമ്പോൾ തന്നെ പോകണോടി നിനക്ക്….”ദേഷ്യം വന്ന ടോം ചോദിച്ചു..
“അല്ലേലും നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവുമില്ല….”ടൂടിൽ അതും പറഞ്ഞ് ജെറി നിൽക്കുന്നിടത്തേക്ക് നോക്കി പറഞ്ഞു…..
“എടാ നീ എന്റെ കൂടെ വാടാ… ഇയാൾക്ക് വട്ടാണ്…”
“എടി….”ടോം വിളിച്ചു..
“പോടി…”എന്ന് തിരിച്ചു പറഞ്ഞുകൊണ്ട് ടൂടിൽ തിരിച്ചു നടന്നു….പിറകെ ജെറിയും…
************************************************
രണ്ടുമണിക്കൂറിന് ശേഷം ജെറിയും ടൂടിലും കൂടെ വന്നു….അപ്പോഴും ടോം റൂമിൽ കിടക്കുകയാണ്…..
എന്റെ പൊന്ന് വിക്കാ…. നിനക്ക് ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ……
അടിപൊളി ❤❤❤❤❤❤❤❤
???
??