അങ്ങനെ പോയി ജെറിയുടെ ചിന്തകൾ….പെട്ടെന്ന് ജെറിക്ക് ഒരു സ്പാര്ക് അടിച്ചു…
“ബുഹഹഹഹഹഹഹ…..”ജെറി അട്ടഹസിക്കാൻ തുടങ്ങി.
“പണിവരുന്നുണ്ട് ടോമേട്ടാ….?”
************************************************
രാവിലെ ജെറി എണീറ്റ് വരുമ്പോൾ കാണുന്നത് ഡാംബ്ൾസ് പൊക്കി കൊണ്ടിരിക്കുന്ന ടോമിനെ….
ഇതെന്ത് കൂത്ത് എന്ന് ജെറി വിചാരിച്ചു.
“അല്ല ഇതെന്താ ടോമേട്ടാ….പതിവില്ലാതെ ഒരു എക്സർസൈസ് ഒക്കെ….”ജെറി ചോദിച്ചു.
“ജെറി മോനെ….. ഇന്ന് ടൂടിൽ വരുന്നുണ്ടേ… അതിന്റെയാ…?”ഒരു കള്ള ചിരിയോടെ ടോം പറഞ്ഞു.
“ഓഹ് ലങ്ങനെ….”ആദ്യം മനസിലായില്ലെങ്കിലും ജെറിക്ക് കാര്യം മനസിലായി… ഏത് നമ്മുടെ പുഷ്‌പ്പിക്കലേ…?
“അപ്പൊ ഇന്ന് ടോമേട്ടൻ പണിയൊന്നും എടുക്കേണ്ട എല്ലാം എന്റെ വക….ജെറിമോൻ അറ്റ് യുവർ സർവീസ്…”ജെറി ഇതും പറഞ്ഞോണ്ട് ടോമിനെ വണങ്ങി.
“ഓഹ് ആയിക്കോട്ടെ….അയ്യോ സമയം 9 മണി ആയോ….അവളിപ്പോ വരും… ജെറിമോനെ ചിക്കൻ കറി ഞാൻ അവിടെ വെച്ചിട്ടുണ്ട് ഒന്ന് നോക്കിയേക്കണേ…”ടോം ഇതും പറഞ്ഞ് ബാത്‌റൂമിലേക്ക് ഓടി കയറി.
ജെറി ചിക്കൻ കറി നോക്കാൻ അടുക്കളയിലേക്കും.
************************************************
ലേശം കഴിഞ്ഞപ്പോഴേക്കും ടൂടിൽ വന്നു. ടോം അവളുമായി ലിവിങ് റൂമിലെ സോഫയിൽ പോയിരുന്നു…
ലേശം കഴിഞ്ഞപ്പോഴേക്കും ജെറി ടോമിനോട് കറി നേരയായി എന്ന് പറയാൻ വന്നു…
“ടോമേട്ട…”പറഞ്ഞു തീരുന്നതിനു മുന്പേ ജെറിയുടെ വായ അവിടുത്തെ കാഴ്ച കണ്ട് അടഞ്ഞു.
ടോമിന്റെ മടിയിൽ കയറി ഇരുന്ന് ടൂടിൽ ചുംബനങ്ങളാൽ ടോമിന്റെ മുഖത്തെ മൂടുന്നു.
“അയ്യേ… ഞാൻ ഒന്നും കണ്ടില്ല…”ജെറി അതും പറഞ്ഞു കണ്ണുപൊത്തി അവർക്കെതിരെ പുറം തിരിഞ്ഞു നിന്നു..
“ബേബി….ഇതാരാണ്….”ടൂടിൽ ജെറി ആരാണെന്ന് ടോമിനോട് ചോദിച്ചു..
“ഓഹ്….. ഇതിവിടുത്തെ അടുക്കളക്കാരൻ ആണ് ബേബി….യൂ നോ ഞാൻ ഭയങ്കര ബിസി അല്ലേ… അപ്പൊ ഒരു അടുക്കളക്കാരൻ വേണ്ടേ….”ടോം വിക്കി വിക്കി പറഞ്ഞു.
അതിന് ശേഷം ജെറിയെ നോക്കി വെറുതെ എന്ന രീതിയിൽ കണ്ണിറുക്കി…
“ഈ അടുക്കളക്കാരൻ ഒക്കെ എന്തിനാ ഇങ്ങോട്ട് കയറി വരുന്നേ….ഗെറ്റ് ഔട്ട് യൂ ബ്ലഡി ഫൂൾ….”ടൂടിൽ പെട്ടെന്ന് തന്നെ അപരാജിതനിലെ പാറുവായി…
“സോറി മാഡം….സോറി സർ….”ഇതും പറഞ്ഞ് ജെറി അടുക്കളയിലേക്ക് പോയി.
“ആ പിന്നെ ഞങ്ങൾക്ക് കുടിക്കാൻ എന്തേലും താ….”ടൂടിൽ ജെറിയോട് വിളിച്ചു പറഞ്ഞു.
************************************************
എന്റെ പൊന്ന് വിക്കാ…. നിനക്ക് ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ……
അടിപൊളി ❤❤❤❤❤❤❤❤
???
??