“ഏഹ് നീ എന്താടാ അങ്ങനെ പറഞ്ഞെ… ഞാൻ ചാവട്ടെടാ… ചങ്കും കരളും വാടി ചാകട്ടെ….എന്റെ ജെറിമോന്റെ പെണ്ണിനെ തിന്ന ഞാൻ ചങ്ക് വാടി ചാകട്ടെ…”തലക്ക് ലഹരി പിടിച്ച് തുടങ്ങിയ ടോം പറഞ്ഞു..
“നിങ്ങള് ചത്താൽ ടൂഡിൽ ചേച്ചിക്ക് പിന്നെയാരാ…”ജെറി ചോദിച്ചു
“ആഹ് ശെരിയാ… അവൾക്ക് പിന്നെയാരാ… എന്ന പ്ലാൻ ചേഞ്ച്ഡ്… നമുക്ക് എല്ലാ ദിവസവും കള്ളും കുടിച്ച് പാട്ടും പാടി നടക്കാം….എന്താ പോരെ…”ടോം ചോദിച്ചു.
“മതി അത് മതി… നിങ്ങള് പാട്ട് പാടു..”ജെറി വീണ്ടും ആവശ്യപ്പെട്ടു.
“ഏകാന്തതയുടെ….അപാര തീരം…”ടോം പാടി തുടങ്ങി.
ഹോ ഈ വതൂരിയുടെ പാട്ട് ഇനി എന്നും കേൾക്കണമല്ലോ എന്നോർത്തപ്പോൾ ജെറിക്ക് കാലേൽ നിന്ന് വിറഞ്ഞു കയറി. അത്രക്ക് അലമ്പാക്കിയായിരുന്നു ടോമിന്റെ പാട്ട്.
ജെറി പാട്ടും കേട്ട് ആലോചനിയിലേക്ക് കടന്നു. നാളത്തെ ടോമിന്റെയും ടൂടിലിന്റെയും പ്രേമസുരഭില നിമിഷങ്ങൾ എങ്ങനെ മുടക്കും എന്ന ചിന്തയായിരുന്നില്ല അത്.
മറിച്ച് നാളെ ടോം എന്ത് കറി ആണ് ഉണ്ടാക്കുക എന്ന വളരെ പ്രാധാന്യമുള്ള ചിന്തയായിരുന്നു അത്. എന്തായാലും ടോമിന് പണി കൊടുക്കണമെന്ന് ജെറി തീരുമാനിച്ചു.
“ടോമേട്ടാ… മതി ഇനി നാളെ ആവാം”ലേശം കൂടെ കഴിഞ്ഞപ്പോൾ ജെറി പറഞ്ഞു.
“അയ്യോ… അങ്ങനെ പറഞ്ഞൂടാ… ഞാൻ ഇപ്പോഴാ ഒന്ന് ഫ്ലോയിൽ ആയത്… ഇന്നാ പിടി അടുത്ത ഗാനം…
‘മാനസ മൈനേ വരൂ….മധുരം തുള്ളി തരൂ’ “ടോം കുഴയുന്ന സ്വരത്തിൽ പാടി.
“ഓഹ് എന്റെ ടോമേട്ടാ ഒന്ന് നിർത്തു”സഹികെട്ടു ജെറി പറഞ്ഞു.
“ഓക്കേ… ജെറി മോൻ പറഞ്ഞ ഈ ടോമേട്ടൻ അപ്പൊ നിർത്തും… ജെറിമോൻ പറഞ്ഞ എന്തും ചെയ്യും…”ടോം പറഞ്ഞു.
“ഇപ്പൊ ഒന്ന് പോയി കിടക്കുമോ… അത്രേം മതി”ജെറി അലോസരത്തോടെ പറഞ്ഞു.
“ഓക്കേ….ഒൽറൈറ്റ്….ഗുഡ് നൈറ്റ്…”ഇതും പറഞ്ഞു ടോം തിരികെ റൂമിലേക്ക് ആടു പാമ്പ് സ്റ്റൈലിൽ പോയി.
“പിന്നെ ജെറിമോനെ….”റൂമിലേക്ക് കടക്കുന്നതിനു മുന്നേ ടോം വിളിച്ചു.
“ആ കുപ്പി എനിക്ക് തരുമോ നീ…”ഇളിച്ച മോന്തയുമായി ടോം ചോദിച്ചു.
“ന്നാ കൊണ്ടുപോയി പുഴുങ്ങി തിന്ന്…”ജെറി ടോമിന് കുപ്പി കൊണ്ടുപോയി കൊടുത്തു.
“ഓഹ് തങ്കു തങ്കു….”ടോം അതും പറഞ്ഞു കുപ്പിയെ ഉമ്മ വെച്ചു.
ജെറിയും അവന്റെ ഫ്ലാറ്റിലേക്ക് പോയി….
************************************************
ജെറിക്ക് ടോമിന് എന്ത് പണി കൊടുക്കും എന്ന് ആലോചിച്ചു ഉറക്കം കിട്ടിയില്ല…
‘കുറച്ച് പാഷാണം കലക്കി കൊടുത്താലോ?,…… ഏയ് അല്ലേൽ വേണ്ട ആസനത്തിൽ കമ്പി കുത്തികേറ്റിയാലോ…,,,, അതുമല്ലെങ്കിൽ ലേശം നായ്ക്കരണ പോടി മൂന്നാം കാലിൽ ഇട്ട് കൊടുത്താലോ….’
എന്റെ പൊന്ന് വിക്കാ…. നിനക്ക് ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ……
അടിപൊളി ❤❤❤❤❤❤❤❤
???
??