ടോമേട്ടന്റെ കയ്യബദ്ധവും …?ജെറിമോന്റെ പ്രതികാരവും….?[John Wick] 132

 

അവൻ വന്നതാണെങ്കിൽ 2 സൽസ കുപ്പി കയ്യിൽ പിടിച്ചും….അന്ന് തൊട്ട് ഇന്ന് വരെ സൽസ അവന്റെ കൂടപ്പിറപ്പാണ്…

 

~~~~അപ്പൊ ബാക്ക് ടു ദി പ്രെസെന്റ്~~~~

 

നാളെ ടോമിന്റെ പെണ്ണ് ടൂടിൽ വരുന്നുണ്ട്… ടോമിന് നാളെയെന്തെങ്കിലും കാര്യമായി നടത്താൻ ആഗ്രഹമുണ്ട്….ഏത്..?

 

ടോം ആണെങ്കിൽ നാളെ എന്തുണ്ടാക്കും എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്… ചിക്കൻ വേണോ അതോ മീൻ മതിയോ എന്നൊരു സംശയത്തിലാണ്….ഒടുവിൽ രണ്ടും വാങ്ങാം എന്ന് ടോം ഉറപ്പിച്ചു…

 

അപ്പോഴാണ് നമ്മുടെ ജെറി ബീവറേജ്‌സിൽ നിന്നും കുപ്പി വാങ്ങി അതിലൂടെ വരുന്നത്… ജെറിയെ കണ്ടതോടെ ടോമിന്റെ ഉത്സാഹമൊക്കെ മാറി… കുറ്റബോധം നിറഞ്ഞു…

 

പാവം ടോം വിശന്നു കണ്ണ് കാണാഞ്ഞിട്ട് ചെയ്തതാണെന്ന് ജെറിയോട് പറയാൻ പല വട്ടം ശ്രമിച്ചെങ്കിലും ജെറി അതിന് നിന്ന് കൊടുത്തില്ല…

 

ഇന്നെന്തായാലും പറയാം എന്ന് ഉറപ്പിച്ച് ടോം ജെറിയെ വിളിച്ചു…

 

“ജെറിമോനെ”

 

“ടോമേട്ട… വീണ്ടും ആ കാര്യം പറയാൻ ആണേൽ എന്നെ വിട്ടേക്ക്…”ജെറി താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു…

 

“ജെറിമോനെ നീ ഞാൻ പറയുന്നത് കേൾക്കു… എന്നിട്ട് മതി ഇനി എന്തും..”ഉറച്ച ശബ്‍ദത്തോടെ ടോം പറഞ്ഞു…

 

ടോം അന്ന് നടന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറഞ്ഞു… ജെറി ഇതെല്ലാം കേട്ട് തലക്ക് കൈ കൊടുത്തു….

 

“ഇത്രക്ക് നിരപരാധി ആയിരുന്നോ എന്റെ ടോമേട്ടൻ….”ഗദ്ഗതത്തോടെ അവൻ പറഞ്ഞു…

 

“ജെറി മോനെ….നീ നല്ലവനാ… എന്റെ നിരപരാധിത്വം നീയെങ്കിലും മനസിലാക്കിയല്ലോ… അത് മതി എനിക്ക്…”

 

“ടോമേട്ടാ… നമുക്ക് ഇനി അങ്ങോട്ട് കള്ളും കുടിച്ച് പാട്ടും പാടി നടക്കാം….അതും എന്റെ ചിലവിൽ…”ജെറി പറഞ്ഞു…

 

ഇതൊക്കെ കേട്ടപ്പോൾ തന്നെ ടോമിന് സന്തോഷം വന്നിട്ട് മൂട്ടിൽ പൂത്തിരി കത്തി…

പക്ഷെ പൂച്ചയല്ലേ സർ അതിവിദഗ്തമായി ആ സന്തോഷം മറച്ചു വെച്ചു…

 

“ജെറിമോനെ ഇന്നേതാ ബ്രാൻഡ്… ഇന്നെനിക്ക് എന്റെ ജെറിക്ക് വേണ്ടി പാടി മരിക്കണം…”

 

“ഇന്ന് സൽസയാണ് ടോമേട്ടാ….എനിക്ക് വേണ്ടി നിങ്ങൾ ‘ഏകാന്തതയുടെ അപാര തീരം’ പാടുമോ….”ജെറി ചോദിച്ചു

 

“നീ എനിക്ക് ആ കുപ്പി ഇങ്ങ് തന്നെ… നീ പറയുന്ന ഏത് പാട്ടും ഈ ടോമേട്ടൻ പാടും…”

 

“ടോമേട്ടാ ഇന്നാ പിടി… ഹ്മ്മ് എന്നിട്ട് പാട്”ജെറി കുപ്പി കൊടുത്ത് ടോമിനെ പ്രോത്സാഹിപ്പിച്ചു

 

ടോം കയ്യിൽ കിട്ടിയ പുതിയ കുപ്പി തുറന്ന് വായിലേക്ക് കമിഴ്ത്തി…

 

“ടോമേട്ടാ ചങ്ക് വാടിപ്പോവും ഇങ്ങനെ കുടിച്ചാൽ….നിങ്ങൾ അങ്ങനെ അങ്ങ് ചാവാൻ പാടില്ല…”ജെറി പെട്ടന്ന് പറഞ്ഞു

93 Comments

  1. ༒☬SULTHAN☬༒

    എന്റെ പൊന്ന് വിക്കാ…. നിനക്ക് ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ……

    അടിപൊളി ❤❤❤❤❤❤❤❤

  2. ???

Comments are closed.