?Universe 4?
Author : Pranayaraja
Previous Part
അന്ന് ക്ലാസ്സിൽ ഉടനീളം എയ്ഞ്ചൽ എന്നെ നോക്കിയത് ദേഷ്യത്തോടെ തന്നെയായിരുന്നു. അവളുടെ ദേഷ്യത്തിന് കാരണം എനിക്ക് വ്യക്തമായിരുന്നില്ല. പക്ഷേ അവളുടെ ആ നോട്ടം, അതിനു വല്ലാത്ത തീവ്രതയുണ്ടായിരുന്നു, എന്നെപ്പോലെ ഒരുവൻ്റെ ചങ്കിൽ ഭയത്തിന്റെ കനൽ എരിയിക്കുവാൻ അവൾക്കായി.
ക്ലാസ്സ് കഴിഞ്ഞതും വേഗം തന്നെ, കാറിന് അരികിലേക്ക് ഞാൻ പോയി,എത്രയും പെട്ടെന്ന് എയ്ഞ്ചലിന്റെ കണ്ണിൽ നിന്നും രക്ഷപ്പെടുക, എന്നതു മാത്രമായിരുന്നു ആ സമയത്തെ എന്റെ ചിന്ത. കാറിന്റെ ഡോർ തുറക്കുമ്പോൾ,കുറച്ചകലെയായി ഞാൻ അവളെ കണ്ടു, എയ്ഞ്ചലിനെ.
ഞാനാണ് ക്ലാസിൽ നിന്നും ആദ്യം ഇറങ്ങിയത്, വളരെ വേഗത്തിൽ ആണ് ഞാൻ വന്നത്, സെൽറ്റയെ പോലും കാത്തു നിൽക്കാതെ, പക്ഷേ എനിക്കു മുന്നേ അവൾ , ഇതെങ്ങനെ സംഭവിച്ചു, അതെനിക്ക് ഉത്തരമില്ലാത്ത ചോദ്യമായിരുന്നു. ആ സമയം അവളുടെ കണ്ണിൽ ദേഷ്യത്തിന്റെ കനലെരിയുന്നത് ഞാൻ കണ്ടിരുന്നു. അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് തന്നെ, ഞാൻ കാറിൽ കയറി, കാർ അതിവേഗം എന്നെയും കൊണ്ട് മുന്നോട്ട് കുതിച്ചു
ഒലീവ…
എന്താണ് മാക്സ്,
അവൾ എങ്ങനെ ഇത്ര പെട്ടെന്ന്, അവിടെ വന്നത്.
അത് നീ.. അവളോട് തന്നെ ചോദിക്കണം.
ഒലിവാ… തമാശ കളിക്കല്ലേ….
ഞാൻ തമാശ പറഞ്ഞത് അല്ല മാക്സ്, ഞാൻ പറഞ്ഞത് സത്യമാണ്.
നിനക്ക് എല്ലാ കാര്യവും അറിയാം എന്ന് പറഞ്ഞത്.
പൊതുവായുള്ള കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. മാക്സ്, പിന്നെ ഒരാളുടെ കാര്യം അറിയണമെങ്കിൽ,
അറിയണമെങ്കിൽ പറയൂ… ഒലീവ.
ഒന്നെങ്കിൽ നീ കുറച്ചു നേരത്തേക്കെങ്കിലും അവളെ സ്പർശിക്കണം, അല്ലെങ്കിൽ അവൾ നിന്റെ തൊട്ടരികിൽ, കച്ച് അധിക നേരം ഇരിക്കണം,എങ്കിൽ എനിക്ക് അവളുടെ മനസ്സ് വായിക്കാൻ കഴിയും.
എങ്കിൽ നടന്നത് തന്നെ,
അതെന്താ… മാക്സ്,
അവളെ കാണുമ്പോൾ തന്നെ പേടിയാവുന്നു. എന്തൊരു നോട്ടമാ അതിൻ്റെ.
മാക്സ്, നീയെന്തിനാ… ഭയക്കുന്നത്, ഈ ഭൂമിയിൽ ഒരു മനുഷ്യനും, അവരുടെ ഒരു ആയുധത്തിനും നിന്നെ ഒന്നും ചെയ്യാൻ കഴിയില്ല, അതിനേക്കാൾ പത്തുമടങ്ങ്, ശക്തനാണ് നീ, നിൻ്റെ ആയുധങ്ങളും
എൻ്റെ ആയുധങ്ങളോ…
അതെ മാക്സ്, നിന്റെ സംരക്ഷണത്തിനായി,അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനായി, ഒട്ടനവധി ആയുധങ്ങൾ നിനക്ക് സ്വന്തമായിട്ടുണ്ട്. അതൊന്നും ഈ ഭൂമിയിലെ ടെക്നോളജി ഉപയോഗിച്ച് ഉണ്ടാക്കിയതല്ല , അതു കൊണ്ട് തന്നെ അവയുടെയെല്ലാം പ്രഹരശേഷി, ഒരു മനുഷ്യന് ചിന്തിക്കാവുന്നതിനും അപ്പുറമാണ്.
പക്ഷേ… ഒലീവ, ഈ ആയുധങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ലല്ലോ…
ആയുധങ്ങൾ നീ കണ്ടിട്ടില്ല, അത് ശരിയാണ്.എന്നാൽ നിനക്ക് ഞാൻ തന്നെ ട്രെയിനിംഗിൽ , അവ ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് ഞാൻ പഠിപ്പിച്ചിട്ടുണ്ട്.
സ്വയരക്ഷയ്ക്ക് വേണ്ടി പഠിപ്പിച്ചത്, എനിക്കോർമ്മയുണ്ട്.
മാക്സ്, സ്വയം രക്ഷയ്ക്കു വേണ്ടി തന്നെയാ…,നിനക്ക് ഈ ആയുധങ്ങൾ , അവ എനി മുതൽ നേരിട്ട് ഉപയോഗിക്കാൻ നീ പഠിക്കേണ്ടതുണ്ട്.
അതിന് ആയുധങ്ങൾ എവിടെയാണ്.
നമ്മുടെ വീട്ടിൽ തന്നെയുണ്ട്.
നീ എന്താണ് പറയുന്നത് ഒലീവ, ആ വീട് മുഴുവൻ ഞാൻ കണ്ടതാണ്, അവിടെ എവിടെയും ആയുധങ്ങൾ ഞാൻ കണ്ടിട്ടില്ല.
ഇത്തരം ആയുധങ്ങൾ പെട്ടെന്ന് കാണുന്ന രീതിയിൽ വെക്കാൻ കഴിയുമോ…,മാക്സ്,നീ.. തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ….
ഒലീവ, അപ്പോ ആ വീട്ടിൽ സീക്രറ്റ് പ്ലേസ് ഉണ്ടല്ലേ….
ഒന്നല്ല, ഒത്തിരി അധികം ഉണ്ട്.
ഒലീവ, എനിക്കൊന്നും വിശ്വസിക്കാനാവുന്നില്ല.
നീ വിശ്വസിച്ചേ… മതിയാകു..,നമ്മൾ ഇപ്പോൾ വീട്ടിലേക്ക് അല്ലേ പോകുന്നത്, അവിടെ ചെന്ന് നേരിൽ കണ്ട് ബോധ്യപ്പെടാം അതല്ലെ നല്ലത്.
ഒലീവയത് പറഞ്ഞപ്പോൾ, ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല, കാരണം എല്ലാം നേരിൽ കാണാൻ പോകുന്നതിൻ്റെ സന്തോഷം മാത്രമാണ്, ഒരു നിമിഷം ഞാനെൻ്റെ അമ്മയെ ഓർത്തു പോയി. എനിക്കു വേണ്ടി എന്തെല്ലാമാണ് അമ്മ ഒരുക്കി വെച്ചത് , കൂടെ അമ്മയും അച്ഛനും ഇല്ലല്ലോ എന്ന സങ്കടം മാത്രം.
മാക്സ് വിഷമിക്കാതിരിക്കൂ….
ഒലീവയുടെ സ്വാന്തന വാക്കുകൾ എന്നെ തേടിയെത്തി. സത്യത്തിൽ എനിക്ക് അമ്മ നൽകിയ ഏറ്റവും വിലമതിക്കാനാവാത്ത സമ്മാനമാണ് ഒലീവ. അങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കെ , ഞങ്ങൾ വീട്ടിലേക്കെത്തിയിരുന്നു.
പതിവു പോലെ ദേവകിയമ്മ നൽകിയ ചായയും കുടിച്ച്, കുറച്ചു നേരം ദേവകിയമ്മയോട് സംസാരിച്ചു. അവരോട് സംസാരിക്കുമ്പോ മരിച്ചു പോയ ഞാൻ നേരിൽ കണ്ടതായി പോലും ഓർക്കാത്ത എൻ്റെ സ്വന്തം അമ്മയോട് സംസാരിക്കുന്ന പ്രതീതി.
മാക്സ്, വാ… നമുക്ക് മുറിയിൽ പോകാം.
ഒലീവ പറഞ്ഞതും ഞാൻ ദേവകിയമ്മയോട് പറഞ്ഞിട്ട് മുറിയിലേക്കു പോയി. ഞാൻ മുറിയിൽ കയറിയതും വാതിൽ താനെ അടഞ്ഞു. ലോക്ക് ചെയ്യപ്പെട്ടു. അതെല്ലാം ഒലീവയുടെ പണിയാണ്. ഈ വീട് മൊത്തം നിയന്ത്രിക്കുന്നത് അവളാണ്.
മാക്സ് ആ ഫോട്ടോ കണ്ടോ….
ഒലീവ പറഞ്ഞ ഫോട്ടോയിലേക്കു ഞാൻ നോക്കി. ചുമരിൽ പതിപ്പിച്ച മൊണാലിസയുടെ ഒരു ഫോട്ടോ…..
മാക്സ് ,ആ ഫോട്ടോയുടെ മുന്നിൽ ചെന്നു നിൽക്കൂ…..
ഒലീവ പറഞ്ഞത് ഞാൻ അനുസരിച്ചു, ഫോട്ടോയ്ക്കു മുന്നിൽ ചെന്നു നിന്നതും, മൊണാലിസയുടെ കണ്ണുകളിൽ നിന്നും നീല പ്രകാശരശ്മികൾ പുറത്തേക്കു വന്നു. ആ രശ്മികൾ ആദ്യം എൻ്റെ മുഖത്തെയും പിന്നെ കണ്ണുകളേയും സ്കാൻ ചെയ്തു. പെട്ടെന്ന് മൊണാലിസയുടെ ചിത്രം പച്ച വർണ്ണത്തിലായി, അതെനിക്ക് കൗതുകം നിറഞ്ഞ കാഴ്ച്ചയായിരുന്നു.
പെട്ടെന്ന് ഫോട്ടോയ്ക്കരികിലുണ്ടായ ചുമർ പാളികൾ ഇളകി പുതിയ ഒരു വഴി തുറന്നു വന്നു. മുറിയിലെ വെളിച്ചം അതിനുള്ളിലേക്ക് അരിച്ചു കയറി, താഴേക്ക് ചെറിയ ഒരു പടി കാണാം. ഞാൻ നോക്കിയപ്പോ കൂടുതൽ ഒന്നും കാണാനാവുന്നില്ല ഇരുട്ടാണ് മൊത്തം.
നടക്കൂ…. മാക്സ്.
ഒലീവ പറഞ്ഞതും ഞാനെൻ്റെ കാലടി മുന്നോട്ടു വെച്ചു അടുത്ത നിമിഷം തന്നെ ഞാനൊന്നു ഞെട്ടി. ഞാൻ കാലു പതിപ്പിച്ച പടിയിൽ നിന്നും വെള്ളിച്ചം പുറത്തേക്കു വരുന്നു, ആ വെളിച്ചം താഴേക്കുളള അഞ്ചു പടികൾ വരെ കാണാൻ പര്യാപ്തമാണ്.
ഒരു കൗതുകത്തിൻ്റെ പേരിൽ ഞാൻ കാൽ പിന്നോക്കം വലിച്ചതും , പടിയിലെ പ്രകാശം ഇല്ലാതായി, വീണ്ടും കാൽ വെച്ചതും പ്രകാശിതമായി, അതു ഞാൻ പലവട്ടം ചെയ്തു.
മാക്സ്, ഇതു നിനക്ക് പിന്നെ കളിക്കാം, ഇപ്പോ താഴോട്ട് നടക്ക്.
ഞാൻ പടികൾ ഇറങ്ങാൻ തുടങ്ങിയതും, ആ ഡോർ അടഞ്ഞു. ഒരു നിമിഷം ഭയത്തോടെ ഞാനാ ഡോറിലേക്കു നോക്കി..
എന്തിനാ…. മാക്സ്, നി ഭയപ്പെടുന്നത്, ഇവിടെ ഉള്ളതെല്ലാം നിൻ്റെയാ… ഇവിടെയും ഭയം വേണോ…
അവൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും അറിയാം പ്രതീക്ഷിക്കാതെ ചിലതു നടക്കുമ്പോൾ നമ്മൾ ഭയക്കാല്ലെ, പടികൾ ഞാൻ വേഗത്തിൽ ഇറങ്ങി, അതൊരു അൻഡർ ഗ്രൗഡ് , സീക്രറ്റ് പ്ലെയ്സ് ആയിരുന്നു.
ഞാനവിടെ എത്തിയതും താനെ ലൈറ്റുകൾ ഓരോന്നായി , തെളിയുവാൻ തുടങ്ങി. വരി വരിയായി ലൈറ്റുകൾ തെളിയുന്നത് കാണാൻ തന്നെ നല്ല രസം. അവിടെ മൊത്തം പ്രകാശം പരന്നു. ഒരു വലിയ പാർക്കിംഗ് പ്ലോട്ടു പോലെ. മറ്റൊന്നും അവിടെ കാണാനില്ല.
എന്താ… ഒലീവ ഇവിടെ ഒന്നും ഇല്ലല്ലോ…
അതു നിനക്കു തന്നെ ഇപ്പോ മനസിലാകും. ദാ… ആ നടുക്ക് കാണുന്ന വൃത്തത്തിൽ പോയി നിൽക്ക്.
ഒലീവ പറഞ്ഞതനുസരിച്ച്, ഞാൻ ആ വട്ടത്തിൽ നിന്നു.
മാക്സ് , ഞാൻ പറ്റുന്നത് ഏറ്റു പറയുക, ഉറക്കെ .
ഒക്കെ ഒലീവ…
ഞാൻ മാക്സ്, SA 412 , മാസ്റ്റർ…
ഞാൻ മാക്സ്, SA 412 , മാസ്റ്റർ…..
ഞാനും അതേറ്റു പറഞ്ഞു.
ആക്റ്റിവേറ്റ് ട്രെയ്നിംഗ്…..
ഒലീവ അതു പറഞ്ഞതും ഞാനും അതേറ്റു പറഞ്ഞു.
ആക്റ്റിവേറ്റ് ട്രെയ്നിംഗ്…..
ഞാനതു പറഞ്ഞു തീർന്നതും എൻ്റെ കയ്യിൽ നിന്നും ഒലീവ വേർപ്പെട്ടു, എൻ്റെ തലയ്ക്കു മുകളിൽ വായുവിൽ ഒലീവ വട്ടം കറങ്ങി. അടുത്ത ക്ഷണം നാലു ദിക്കിൽ നിന്നും ഒരു ലൈസർ ഭീം ഒലീവയിൽ പതിച്ചു.
വെരിഫിക്കേഷൻ കംപ്ലീറ്റഡ്.
നാലു ദിക്കിൽ നിന്നും ആ ശബ്ദം കേൾക്കാം എന്താണ് സംഭവിക്കുന്നത് എന്നെനിക്കു മനസിലായില്ല.
ഹായ് മാക്സ്…
പെട്ടെന്നു പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. ഒരു സ്ത്രീരൂപം, അതെ അന്നമ്മയെ കണ്ട പോലെ തന്നെ ഹോളോഗ്രാം ടെക്നോളജി. അവൾ എനിക്കരികിലേക്കു നടന്നു വന്നു.
മാക്സ്, വെൽക്കം റ്റു സേവേഴ്സ് ആർമി ട്രെയിനിംഗ്.
എനിക്കെന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ല, പക്ഷെ എല്ലാം ഒരു മായക്കാഴ്ച്ച പോലെ.
മാക്സ്, ഞാൻ SAT III , നിൻ്റെ ട്രെയ്നർ.
ഒന്നും മനസിലാവാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു.
നിനക്കെന്നെ, മെലിറ്റ എന്നു വിളിക്കാം, ഒക്കെ
യാന്തികമായി ഞാൻ മറുപടി നൽകി.
ഒക്കെ,
മാക്സ് നിൻ്റെ വലതു കൈ മുന്നോട്ട് നീട്ടി പിടിക്ക്.
ഞാൻ എൻ്റെ കൈ മുന്നോട്ട് നീട്ടി പിടിച്ചതും ഒലീവ തിരികെ വന്നു , എൻ്റെ കയ്യിൽ പഴയ പോലെ ലയിച്ചു.
വെപ്പൺ ആക്ടിവേറ്റ്……
പെട്ടെന്ന് അവൾ അതു പറഞ്ഞതും എല്ലാ ചുമരുകളുടെയും പാളികൾ നീങ്ങി, കണ്ണാടി ചില്ലിൽ നിർമ്മിച്ച കൂട് പുറത്തേക്കു വന്നു. ചുവന്ന തുണി വിരിച്ചിട്ടുണ്ട്. അതിനു മുകളിലായി ചെറുതും വലുതുമായ ഒട്ടനവധി ആയുധങ്ങൾ,.
ഒരു നിമിഷം ഹൃദയം സ്തംഭിച്ച അവസ്ഥ , ഒലീവ പറഞ്ഞിരുന്നെങ്കിലും ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇത് എൻ്റെ പ്രതീക്ഷകൾക്കും അപ്പുറമാണ്.
മാക്സ് , പേടിക്കണ്ട , എനി മെൽറ്റ പറയുന്നതെല്ലാം നീ അനുസരിക്കണം.
ട്രെയിനിംഗ് ലവൽ വൺ ആക്ടിവേറ്റ്…
മെൽറ്റ അതു പറഞ്ഞതും ചില തൂണുകൾ നിലത്തു നിന്നും പതിയെ പൊന്തി വന്നു. ആ തൂണുകൾക്ക് വീതി കുറവാണ് , ഒരു മൂന്നടി ഉയരത്തിൽ അവ വന്നു നിന്നു.
മാക്സ്…
എന്താ മെൽറ്റ.
പറയു എന്താണ് നിൻ്റെ ബലം, എന്താണ് നിൻ്റെ ബലഹീനത.
മെൽറ്റയുടെ ,ആ ചോദ്യം സത്യത്തിൽ എന്നെ തളർത്തി, എന്താണ് എൻ്റെ ബലം എന്നത് എനിക്കറിയില്ല, എന്താണ് എൻ്റെ ബലഹീനത എന്നതും എനിക്കറിയില്ല.
മെൽറ്റ എനിക്കതറിയില്ല…..
അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു, പെട്ടെന്ന് ആ മുഖഭാവം മാറി.
ട്രെയിനിംഗ് ലെവൽ വൺ ഡിയാക്ടിവേറ്റ്.
അവളത് പറഞ്ഞതും , ആ തൂണുകൾ പതിയെ താന്നു പോയി. എനിക്ക് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. സത്യത്തിൽ എനിക്ക് കരച്ചിലാണ് ആ സമയത്ത് വന്നത്. പക്ഷെ ഞാനെൻ്റെ വികാരത്തെ പിടിച്ചു വെച്ചു. ആ സമയം മെൽറ്റ എനിക്കരികിൽ വന്നു.
മാക്സ്, ഒരു യോദ്ധാവിന് അവൻ്റെ ബലവും ബലഹീനതയും അറിഞ്ഞിരിക്കണം. അവനായിരിക്കും ശക്തൻ, അവർക്കായാണ് സേവേഴ്സ് ആർമി ട്രെയിനിംഗ് അല്ലാതെ നിന്നെ പോലെ,
മെൽറ്റ….
ഒലീവ, മനുഷ്യർ അശക്തരാണ്, അതു നിന്നക്കും അറിയുന്നതല്ലെ,
ശരിയാണ്, പക്ഷെ മെൽറ്റ SA 412, ഇപ്പോ ഇവനാണ്. അവനെ ട്രെയിൻ ചെയ്യേണ്ടത് നിൻ്റെ കടമയാണ്.
ശരിയാണ് ഒലീവ, ഞാൻ ചെയ്യാം. എന്നാൽ അവൻ ആദ്യം അവൻ്റെ ബലവും ബലഹീനതയും കണ്ടെത്തട്ടെ, എന്നിട്ട് ഞാൻ ട്രെയിൻ ചെയ്യാം അവനെ.
മെൽറ്റ…
Kidu machane…. korachoode onnu lengthy aaki thanna mathi pettenn vayich theernnpoyi✌
♥♥♥♥♥♥
??
Kidu….. ??????
Bro,inakuruvigal nirthiyedhano adho ini veraan chance undo
Avan ath ezhuthann moodillann. Thonnumbo thodangumenn. Koppan. Njn oru kollam ath choichind. Oro stories puthiyath tgodnangi vachh choichapoo ith kzhiyattrnn parayyum. Adh choikumbo avane entelum kuttam paranja avante korch friends theri ayakum. Ennalum njn kore choichind. Last hidden face 9 il choichu. Ann paranju mood illa athilekk ini povan. Thonnumbo thudnagumnn
Bro njan paranjath sathyam… Aane bro….oral chadappichu innenik mood illa….athezhuthan. sathyamane , ezhuthan sremichu itta 2 part ittu readers thanne pazhaya feel varunnilla ennu paranju atha avastha
Appo ini athin vendi pradeshikandallo.
അടിപൊളി ബ്രോ സൂപ്പർ ഇനി ആയിരിക്കും കഥ പൊളിക്കുന്നത് ???????????
Nice
Super ♥️♥️♥️
Bro e kadha next parts kanuvo?? Story drop chyuva enna parayunna kettu
❤️❤️
പ്രേണയരാജ❤️?,
ന്റെ ദൃഷ്ടി ഇതിൽ പതിഞ്ഞിട്ടുണ്ട് ?… Max 3 days… അതിനുള്ളിൽ വായിച്ചു കമന്റ് ഇട്ടു വെറുപ്പിക്കും ഞാൻ….
❤️?❤️?
super
waiting for next part
ഈ ഭാഗവും അടിപൊളി….,,,, മാക്സിൻ്റെ power ഓക്കെ പുറത്തേക്ക് വന്നുവല്ലോ…. ഏത് രൂപവും സ്വീകരിക്കാൻ സാധിക്കുന്ന ശക്തി…പോളി……
ഏയ്ഞ്ചൽ അവനെ പോലെയാണ് …ആപ്പോ അവള് ആണ് നായിക…….. ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ waiting ആണ്
.
❤️❤️❤️❤️?
അടുത്ത ഭാഗത്തിനായി കത്തിരിക്കുന്ന
??????
Superb ??
❤♥♥♥♥♥♥♥
❤️❤️??
❤️❤️❤️❤️
ഉഫ് സൂപ്പാർബ് ❤❤?❤❤.
അടുത്ത ഭാഗം ഉടനെ വരുമെന്നു കരുതുന്നു.
കൂടുതൽ പവർസ് കാണിച്ചു കിളി പാറിപ്പോകുന്ന രീതിയിൽ എഴുതണ൦ താ ഇതുപോലെ. എയ്ഞ്ചൽ ആദ്യമേ എനിക്കു തോന്നിയിരുന്നു special character ആണെന്ന്.
Stay home
Stay safe
BØSCØ ?
?
???
Evdem unniyettan 2nd?
?
വായിക്കട്ടെ