പ്രിൻസിപ്പൾ പറഞ്ഞത് ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്. എൻ്റെ തലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന പോലെയുള്ള അവസ്ഥ. ക്ലാസ്സിൽ കയറി ഇരുന്നു കൊള്ളുവാൻ പ്രൊഫസർ പറഞ്ഞപ്പോഴാണ്, ഞാൻ ബോധത്തിലേക്ക് വന്നത് തന്നെ.
ഞാൻ ഡെൽറ്റയ്ക്ക് അടുത്തു പോയിരുന്നു, അവൾ ഒരു വല്ലാത്ത നോട്ടം എന്നെ നോക്കിയിരുന്നു, അതിന്റെ അർത്ഥം മാത്രം എനിക്കറിയില്ല, പക്ഷേ, ആ സമയത്ത് അതു കണ്ടില്ലെന്ന് നടിക്കുവാൻ ആയിരുന്നു എനിക്കും തോന്നിയത്.
പ്രൊഫസർ ക്ലാസെടുക്കാൻ തുടങ്ങി, എല്ലാവരുടെയും ശ്രദ്ധ ക്ലാസ്സിലേക്ക് തന്നെയായി, എന്റെ മനസ്സ് കലുഷിതമായിരുന്നു, ഒന്നിനും ഒരു ഉത്തരം ഇല്ലാത്ത അവസ്ഥ, ഒത്തിരി ഒത്തിരി ചോദ്യങ്ങൾ.
നിനക്ക് എന്താണ് അറിയേണ്ടത്, മാക്സ്
ഒലീവയുടെ ചോദ്യം എന്നിൽ പ്രതീക്ഷയുണർത്തി.
ഒലീവ, ആ കമ്പനി ഏതാ…
നിന്റെ അമ്മ പറഞ്ഞത് നീ മറന്നു പോയോ…,
എന്ത്,
നിനക്ക് അന്ന് ഡോക്യുമെന്റസ് തന്നിരുന്നു, അതിലൊന്ന് വീടിൻ്റെയും ഒന്ന് കമ്പനിയുടെയും ആയിരുന്നു.
അമ്മ പറഞ്ഞ ആ കമ്പനി,
അതെ മാക്സ്
അപ്പോ ആ കമ്പനിയുടെ കാര്യങ്ങൾ എല്ലാം ഇതുവരെ ആരു നോക്കി നടത്തി.,
അതിനല്ലേ മാക്സ്, ഞാൻ ഉള്ളത്, ഇതുവരെ നിന്റെ അമ്മ മരിച്ചത് പുറം ലോകത്തിന് അറിയില്ല, അവിടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് നിന്റെ അമ്മ തന്നെയാണ്
എങ്ങനെ,
അതായത്, കമ്പ്യൂട്ടർ വഴി, നിർദ്ദേശങ്ങൾ നൽകുന്നത് അനുസരിച്ചാണ് ആ കമ്പനി വർക്ക് ചെയ്യുന്നത്, അതായത് ഞാൻ.
ഒലീവ, അപ്പോഅമ്മയുടെ സിഗ്നേച്ചർ ആവിശ്യമായി വരില്ലേ..
മാസ്റ്ററുടെ സിഗ്നേച്ചർ എനിക്ക് അറിയാം , ആവശ്യ സ്ഥലങ്ങളിൽ അത് ഉപയോഗിക്കാനുള്ള അനുവാദം, മുമ്പു തന്നെ മാസ്റ്റർ എനിക്ക് തന്നിട്ടുണ്ട്.
ഒന്നും എനിക്കറിയില്ല, എന്താ.. ഞാൻ ഒന്നും അറിയാതെ പോയത്.
അത് സമയം ആവുന്നതേ ഉണ്ടായിരുന്നുള്ളു മാക്സ്, ഇന്നലെയാണ് നിന്നെ ഒഫീഷ്യലായി CEO ആയി പ്രഖ്യാപിച്ചത്.
വിശ്വസിക്കാനാവുന്നില്ല, ഒലീവ നീയെന്നോട് പറഞ്ഞിരുന്നില്ല,
അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല, മാസ്റ്റർ എന്നെ ഏൽപ്പിച്ച കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്, നീ എൻ്റെ കമാൻഡറാണ്, എന്നാൽ മാസ്റ്റർ എന്നെ ഏൽപ്പിച്ച കാര്യങ്ങൾ തിരുത്തിക്കുറിക്കാൻ നിനക്ക് അധികാരമില്ല.
എനിക്ക് മനസ്സിലായി, ഒലീവാ.
നാളെ സൺഡേ ആണ്,
അതിനെന്താണ്.
നാളെ നമ്മൾ കമ്പനിയിലേക്ക് പോകും.
ഒലീവ അത്,
പോകണം.. മാക്സ്,
ഓക്കേ,
ആദ്യമായി ആരോ എന്നെ, വീക്ഷിക്കുന്നതായി എനിക്ക് തോന്നി തുടങ്ങി, ഞാൻ ഡെൽറ്റയെ നോക്കി അവൾ അല്ല, രണ്ട് വശത്തേക്കു നോക്കിയപ്പോൾ മറ്റ് കുട്ടികൾ എല്ലാം ക്ലാസ് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്, ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എയ്ഞ്ചൽ നോക്കുകയായിരുന്നു.
ഞാൻ തിരിഞ്ഞു നോക്കിയത് മനസ്സിലാക്കിയതും അവൾ മുഖം തിരിച്ചു, ആ നിമിഷം ഞാൻ അനുഭവിച്ച സന്തോഷം, പറഞ്ഞറിയിക്കാനാവില്ല, ഇന്നലെ ഞാൻ അവളെ നോക്കിയ സമയത്ത്, എന്നെ അവൾ നോക്കി ദഹിപ്പിക്കുകയായിരുന്നു, അതിനു മറുപടിയായി, ഇന്ന് അവളെന്നെ നോക്കുമ്പോൾ തന്നെ ഞാൻ നോക്കിയ ആ നിമിഷം തന്നെ അവൾക്കും മുഖം തിരിക്കേണ്ടി വന്നു.
അന്നത്തെ ലഞ്ച് ബ്രേക്ക്, എന്നെ സംബന്ധിച്ചിടത്തോളം, വളരെ വലുതായിരുന്നു. ക്ലാസിലെ മൊത്തം കുട്ടികൾ പരിചയപ്പെടുവാൻ കാണിച്ച, ആവേശം. പെൺകുട്ടികളെ എന്നോടുള്ള പെരുമാറ്റ രീതിയിൽ വന്ന മാറ്റം, എല്ലാവരുടെ കണ്ണുകളിൽ ഞാൻ കണ്ട തിളക്കം, അതിൻ്റെയൊക്കെ അർത്ഥം എനിക്ക് കൃത്യമായി വിവരിക്കുവാൻ അറിയില്ല.
എന്നാൽ അവൾ എയ്ഞ്ചൽ മാത്രം എല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നു, അവൾ മാത്രം എന്നോട് സംസാരിക്കാൻ വന്നിരുന്നില്ല, എന്നെ അവൾ ശ്രദ്ധിച്ചത് പോലുമില്ല. അപ്പോൾ രാവിലെ അവൾ എന്തിനാ എന്നെ ശ്രദ്ധിച്ചത്, എന്ന ചോദ്യത്തിന് എനിക്ക് ഉത്തരവും ഇല്ല, പിടിതരാതെ ഒരു ക്യാരക്ടറാണ് അവളെന്ന് എനിക്ക് മനസ്സിലായി, ഒരു നിഗൂഢത നിറഞ്ഞ പെൺകുട്ടിയായി അവൾ എന്റെ മുന്നിൽ നിന്നു.
അന്ന് ക്ലാസ് കഴിഞ്ഞ വൈകിയാണ് വീട്ടിലേക്കു മടങ്ങിയത് , കാറിൽ പോകുമ്പോൾ, ടയർ പഞ്ചറായി, കാറിൽ നിന്ന് ഞാൻ പുറത്ത് ഇറങ്ങി നടക്കുകയായിരുന്നു. കുറച്ചകലെയായി കാടുപിടിച്ച് പ്രദേശം ഞാൻ കണ്ടു. കൂടുതൽ ശ്രദ്ധിക്കാതെ നടക്കുമ്പോഴാണ് ആ കാഴ്ച ഞാൻ കണ്ടത്.
ആ കാടിന് അകത്തേക്ക്, ഒരാൾ നടന്നു പോകുന്നത്. അത് എയ്ഞ്ചൽ ആയിരുന്നു. പെട്ടന്ന് തോന്നിയ കൗതുകത്തിൽ ഞാൻ അവളെ പിന്തുടർന്നു. അവൾ കാടിൻ്റെ അകത്തേക്ക് പതിയ നടന്നു, കുറച്ച് അകലം പാലിച്ച് കൊണ്ട് ഞാനും ഉണ്ടായിരുന്നു.
കുറച്ചു ദൂരം പിന്നിട്ടതും, പിന്നീട് അവൾ നടന്നത്, നൃത്ത ചുവടുകൾ വെച്ച് കൊണ്ടായിരുന്നു, അത് കാണുവാൻ അതിമനോഹരവും ആയിരുന്നു, അതു കൊണ്ടു തന്നെ എന്റെ ശ്രദ്ധ എല്ലാം കൈവിട്ടു പോയിരുന്നു.
മാക്സ് സൂക്ഷിച്ചു നടക്കൂ..
ഒക്കെ ഒലിവാ..
അവളിലായിരുന്നു എന്റെ മിഴികൾ പൂർണ്ണമായും പതിഞ്ഞിരുന്നത്, അതു കൊണ്ടു തന്നെ അടുത്തു കണ്ട ഒരു മരത്തിന്റെ കൊമ്പിൽ നോക്കാതെയാണ് ഞാൻ കൈ വച്ചത്, കയ്യിലേക്ക് എന്തോ ഒന്ന് തറച്ചു കയറി. കയ്യ് ഞാൻ വലിച്ചൂരി ,അടുത്ത ക്ഷണം എന്റെ കയ്യിലെ കുഞ്ഞു തുളയിലൂടെ പ്രകാശരശ്മികൾ പുറത്തേക്ക് വന്നു.
സത്യത്തിൽ അതെന്നെ ഭയപ്പെടുത്തുന്ന ഒന്നായിരുന്നു, പെട്ടെന്ന് അലറി വിളിച്ചു കൊണ്ട് ഞാൻ കാടിനു പുറത്തേക്ക് ഓടാൻ ശ്രമിച്ചു. എന്നാൽ കാടിന് പുറത്തേക്ക് എത്തുന്നതിനു മുൻപേ ഞാൻ നിലം പതിച്ചിരുന്നു. എന്റെ പുറത്ത് ആരാേ ഇരിക്കുന്നതായി തോന്നി. എൻ്റെ വലതു കൈ പെട്ടെന്ന് ആരോ പിടിച്ച് പിറകോട്ട് ആക്കിയത് പോലെ.
പെട്ടെന്നുള്ള ആവേശത്തിൽ കുതറി കൊണ്ട് ഞാൻ ഓടാൻ ശ്രമിച്ചതും, എൻ്റെ കാലുകളിൽ ആരോ മുറുക്കിപ്പിടിച്ചു, തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടിപ്പോയി, അത് എയ്ഞ്ചൽ ആയിരുന്നു. അവളിൽ നിന്നും എൻ്റെ കാലുകളെ മോചിപ്പിക്കാൻ എനിക്കായില്ല. അത്രയ്ക്ക് ശക്തമായിരുന്നു അവിടെയാണ് ബന്ധനം
മാക്സ് നി എന്തിനിവിടെ വന്നു…
അത് ഞാൻ,
നിന്റെ കൈ എന്താ ഇങ്ങനെ,
അവളത് ചോദിച്ചതും എന്റെ കൈ ഷർട്ടിന് ഉള്ളിലേക്ക് കയറ്റി ,മറച്ചു പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
എങ്ങനെ ഒന്നുമില്ലല്ലോ…
ആ സമയം എന്തോ ഒന്ന് എന്റെ ഞരമ്പുകളിൽ പടർന്നത് ഞാനറിഞ്ഞിരുന്നു. വേദനയാൽ അലറാൻ ഒരുങ്ങുമ്പോഴാണ് എന്റെ കാതുകളിൽ ഒലീവയുടെ ശബ്ദം പതിഞ്ഞത്.
വേദന കുറച്ചു നേരം സഹായിക്കൂ.. മാക്സ്,
നിനക്ക് ആവശ്യമായ മരുന്നാണ്, ഇപ്പോൾ നിൻ്റെ ഞരമ്പുകളിൽ പ്രവഹിക്കുന്നത്.
ഒലിവ പറഞ്ഞതു കൊണ്ട്, മാത്രം, വേദന ഞാൻ കടിച്ചമർത്തി പിടിക്കുകയായിരുന്നു.
മാക്സ് നിന്നോടാണ് ഞാൻ ചോദിച്ചത്, നിന്റെ കൈകൾ എന്താ അങ്ങനെ,
എങ്ങനെ, നീ… എന്താ ഈ പറയുന്നത്
മാക്സ് നീ ധൈര്യമായി കൈകൾ കാണിച്ചു കൊള്ളൂ… ഇപ്പോ ഒരു കുഴപ്പവും ഇല്ല.
ഒലിവയുടെ വാക്കുകൾ വന്നതും ഞാൻ എന്റെ കൈകൾ അവൾ നേരെ കാട്ടി, കൊണ്ട് ചോദിച്ചു.
എന്താ… എന്താ എന്റെ കൈകളിൽ ഉള്ളത്.
എയ്ഞ്ചൽ ഒരു നിമിഷം എന്റെ കൈകളിലേക്ക് സൂക്ഷിച്ചു നോക്കി
അടുത്ത ക്ഷണം എൻ്റെ ഇ കാലുകളിൽ പിടിച്ചു വലിച്ചു കൊണ്ട്. അവൾ കാടിനുള്ളിലേക്ക് നടന്നു നീങ്ങി.
എയ്ഞ്ചൽ , എന്താ നീ… ഈ കാണിക്കുന്നത്, എന്നെ വിടൂ…
മാക്സ് മിണ്ടാതിരിക്ക്
മാക്സ് കുറച്ചു നേരം നിശബ്ദത പാലിക്കുക,
ഒലീവാ…
അവളുടെ ഉദ്ദേശം എന്താണെന്ന് ആദ്യം അറിയണം.
ഒലിവാ.നീ.. എന്താണ് പറയുന്നത്,
അന്നു ഞാൻ പറഞ്ഞില്ലേ.. എനിക്കൊരു എനർജി ലവൽ ഫീൽ ആയെന്ന്,
അതെ,
ഇപ്പോൾ അവൾ നിന്റെ കാലിൽ സ്പർഷിച്ചപ്പോൾ അവളിൽ നിന്നും എനിക്ക് നല്ല പോലെ ആ എനർജി ലവൽ ഫീൽ ചെയ്യാൻ സാധിക്കുന്നുണ്ട്.
അതിനർത്ഥം ഏയ്ഞ്ചൽ ഒരു ഏലിയൻ ആണെന്നാണോ…
അതെനിക്കറിയില്ല മാക്സ്, കാരണം അവളുടെ മനസ്സ് വായിക്കാൻ സാധിക്കുന്നില്ല,
അപ്പോ നമ്മൾ എന്ത് ചെയ്യും
തൽക്കാലം അവൾ നമ്മളെ എങ്ങോട്ട് കൊണ്ടു പോകും എന്ന് നോക്കാം.
ഓക്കേ ഒലീവാ..
എന്നെ അതിശയപ്പെടുത്തിയത് അവളുടെ ശക്തിയായിരുന്നു, എന്നെ പോലെ ഒരുത്തനെ നിഷ്പ്രയാസം കാല് പിടിച്ച് വലിച്ചിഴച്ച് കൊണ്ടാണ് അവൾ പോകുന്നത്, നിലത്തുരഞ്ഞ് എൻ്റെ ശരീരത്തിൽ പലയിടത്തു നിന്നും ചോര പൊടിഞ്ഞു. ഒന്നും ഞാനും കാര്യമാക്കിയില്ല.
കുറച്ചധികം ദൂരം ചെന്നതും, കാടിനുള്ളിൽ ഒരു ഒ വീട്, അവിടേക്കാണ് അവൾ എന്നെയും വലിച്ചു കൊണ്ട് പോയത്.
പെട്ടെന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറിയതും, ഒരു വലിയ ശബ്ദം ഞാൻ കേട്ടു.
എയ്ഞ്ചൽ, മോളി നീ വന്നോ…
ഏയ്ഞ്ചലിനെ പോലെ തന്നെ അതിസുന്ദരിയായ, ഒരു സ്ത്രീ എന്റെ മുന്നിൽ വന്നു നിന്നു.
എയ്ഞ്ചൽ ആരാണിവൻ
അത് ,അമ്മേ…
പുറത്ത് നിന്നും ആരേയും ഇവിടേക്ക് കൊണ്ടു വരരുതെന്ന് നിനക്ക് അറിയുന്നതല്ലേ…
അമ്മേ… അത് ഞാൻ, ഇവൻ എന്നെ ഫോളോ ചെയ്തതായിരുന്നു.
അതിന് അവനെ ഇവിടെ കൊണ്ടു വന്നത് എന്തിനാ… പേടിപ്പിച്ചു ഓടിക്കണ്ടേ..
എന്റെ കൂടെ പഠിക്കുന്നവനാണ്, പേടിപ്പിച്ചാൽ എല്ലാവരും അറിയും.
എങ്കിൽ നിനക്ക് ഇവനെ കൊന്നു കൂടായിരുന്നോ…?
അവളോട് അവരത് പറഞ്ഞപ്പോൾ, ഞാൻ ശരിക്കും ഞെട്ടി പോയി, എന്തു ചെയ്യണമെന്നറിയാതെ, ഞാനും,
അമ്മേ…അത് ഇവൻ്റെ കൈ മുറിഞ്ഞ സമയത്ത് ,ഇവൻ്റ് കയ്യിൽ നിന്നും വെളിച്ചം വരുന്നത് ഞാൻ കണ്ടു.
എന്ത്,
ഇവനൊരു ഏലിയൻ ആണോ എന്ന് സംശയം തോന്നി, അതാ ഞാൻ ഇങ്ങോട്ട് പിടിച്ചു കൊണ്ട് വന്നത്.
നിന്റെ സംശയം ഞാൻ തീർത്തു തരാം
അവരത് പറഞ്ഞതിനു ശേഷം. അകത്തു പോയി ഒരു ചെറിയ കത്തി എടുത്തു വന്നു ,
എയ്ഞ്ചൽ അവൻ്റെ വാ തുറന്നു പിടിക്ക്
അവർ ആജ്ഞാപിച്ചതും എയ്ഞ്ചൽ, തന്റെ കൈകൾ ഉപയോഗിച്ച് എൻ്റെവാ തുറന്നു പിടിച്ചു. അവർ ആ കത്തി മൂർച്ച കൂട്ടി കൊണ്ട് എന്റെ വായ ലക്ഷ്യമാക്കി വരുമ്പോഴാണ്, പെട്ടെന്ന് അവരുടെ പിന്നിൽ ഒരു സ്ത്രീ രൂപം വന്നത്, ഒരു ഹോളോഗ്രാം ടെക്നോളജി
നീ ഇവനെ എന്തു ചെയ്യാൻ പോകുന്നു.
നീ… ആരാണ്,
ഞാൻ ഒലീവ,
നീ എന്തിനാ അവിടെ വന്നത്
നിങ്ങൾ ഞാൻ പറയുന്നത് കേൾക്കൂ നോവിക്കരുത്, അതിന്ശ്രമിച്ചാൽ, അതിന്റെ പരിണതഫലം നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
എങ്കിൽ അത് നേരിടാൻ ഞാനൊരുക്കമാണ്.
ആ സമയം ഒലിവ എൻ്റെ കാതുകളിൽ മന്ത്രിച്ചു.
മാക്സ് , ഞാൻ മരുന്നു ഇൻജക്ട് ചെയ്യാൻ പോവുകയാണ്, അതു നിൻ്റെ ശക്തികളെ എല്ലാം പെട്ടെന്ന് തന്നെ ഉണർത്തും , കുറച്ചു നേരത്തേക്ക്. ആ സമയത്ത് നീ എന്തൊക്കെ ചെയ്യും എന്ന്, എനിക്ക് പോലും നിശ്ചയമില്ല, ഇവരെ നേരിടാൻ നിനക്കിപ്പോ ശക്തികൾ ആവിശ്യമാണ്.
ഒലിവ വേണ്ട,
മാക്സ്
ഒലീവ വേണ്ട പ്ലീസ്സ്, എന്നാക്കാവില്ല ഇത്,
എങ്കിൽ ഞാൻ പ്രൊഡക്ഷൻ ഷിൽഡ് ഓൺ ആക്കാൻ പോവുകയാണ്.
എന്താണത്,
അതു വിവരിക്കാൻ നേരമില്ല,
ഒലിവ അത് പറഞ്ഞു തീരുന്നതിനു മുൻപേ, എന്റെ കയ്യിലുള്ള വാച്ചിൽ നിന്നും ശക്തമായ വെളിച്ചം പുറത്തേക്കു വന്നു , അതൊരു ഗോളാകൃതിയിൽ എന്നെ പൊതിഞ്ഞു വെച്ചതും, ചുട്ടു പൊളിയ കൈ എയ്ഞ്ചൽ എന്നെ വിട്ടു ഗോളത്തിന് പുറത്തേക്കു വലിച്ചു .
എന്താ അത് ,
സേവേഴ്സ് ആർമി ഷീൽഡ്,
സേവേഴ്സ് ആർമ്മി എന്നു കേട്ടതും ഏയ്ഞ്ചലിൻ്റെ അമ്മ മുട്ടിൽ നിന്നു.
അപ്പോൾ നിനക്ക് അറിയാം അല്ലേ..
അത് ഞാൻ…
ഇനി പറയൂ നീ ആര്,
ഞാൻ, സിമോണിയ, സെപ്യൂൺ ഗ്രഹത്തിൽ നിന്നും വന്നതാണ്.
നാച്ചുഡ്രാഗസ്സ് സ്പീഷ്യസ് അല്ലേ…
അതെ ,
അമ്മേ… എന്താ ഈ കാണിക്കുന്നത്,
എയ്ഞ്ചൽ നീയൊന്ന് മിണ്ടാതിരിക്കുമോ..
അമ്മ എന്തിനാ ഇവരെ ഭയക്കുന്നത്,
ഇത് സേവേഴ്സ് ആർമിയുടെ ആളാണ്, സ്വന്തം ഗൃഹത്തിൽ അല്ലാതെ വസിക്കുന്ന ഏതൊരു അന്യഗ്രഹജീവിയെയും, ചോദ്യം ചെയ്യാൻ അധികാരം ഉള്ളവരാണ് ഇവർ, അതു കൊണ്ട് തന്നെ സ്വഗ്രഹത്തിൽ അല്ലാതെ വസിക്കുന്ന ഏതൊരു പുലിയനും ഇവരുടെ ചോദ്യങ്ങൾക്കുത്തരം നൽകിയേ മതിയാകൂ… മോളെ, ഇതു ലിഖിതമായ നിയമമാണ്,
അപ്പോ ഏയ്ഞ്ചലും നിൻ്റ സ്പീഷ്യസിൽ പെട്ടെതു തന്നെ അല്ലേ….
അല്ല, അവൾ ഒരു ഹാഫ് ബ്ലഡ് ആണ്.
ഏതു സ്പീഷ്യസിൻ്റെ,
മനുഷ്യൻ,
എന്ത്
അതെ , ഞാൻ പറഞ്ഞത് സത്യമാണ്.
മാക്സ്, എയ്ഞ്ചൽ നിന്നെ പോലെയാണ്,
.ഒലീവ പറഞ്ഞത് പെട്ടെന്ന് എനിക്ക് വിശ്വസിക്കാനായില്ല,
ഞാൻ അവൻ്റെ ഷീൽഡ് ഒഴിവാക്കാൻ പോവുകയാണ്, ഇവിടെ അവനു നേരെ ഒരക്രമവും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു.
ഒരു അക്രമവും ഉണ്ടാവില്ല , ഒലിവ
അവരത് പറഞ്ഞു തീർന്നതും, എനിക്ക് ചുറ്റുമുണ്ടായിരുന്നു ഷീൽഡ് മാഞ്ഞു പോയി.
എയ്ഞ്ചൽ ദേഷ്യത്തോടെ തന്നെ എന്നെ നോക്കുകയായിരുന്നു. അതിൻ്റെ കാരണം എനിക്ക് വ്യക്തമായിരുന്നില്ല, അവളുടെ മുഖം കോപത്താൽ ചുവന്നു തുടുത്തിരുന്നു, എന്നാൽ കോപത്തിൽ ചുവന്നു തുടുത്ത ആ മുഖം കാണുവാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.
അവളെ നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു, അവളും എന്നെ പോലെയാണ്, ഒരു മനുഷ്യന്റെയും എലിയൻസിൻ്റെയും കുഞ്ഞാണ് അവളും . ആ സമയമാണ് ഡെൽറ്റയുടെ വാക്കുകൾ എനിക്ക് ഓർമ്മ വന്നത്, ഇത്രയധികം ആളുകൾ പരിശ്രമിച്ചിട്ടും എന്തു കൊണ്ടാണ് അവൾ ആരോടും ഇഷ്ടമാണെന്നു പറയാത്തതിൻ്റെ കാരണം,
( തുടരും….)
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????? പിന്നെ ബാക്കി കുറെ നാളായി വരധിരുന്ന കഥകളുടെ തുടർച്ച സാവധാനം സമയമെടുത്ത് എഴുതിയാൽ മതി വെറുതെ വാരി വലിച്ചെഴുതി കഥയെ നശിപ്പിക്കനടല്ലോ ഒരു കഥ അതിൻ്റെ പൂർണതയിൽ വായിച്ചാൽ മാത്രേ തൃപ്തി ഉണ്ടാഗുള്ളൂ… എല്ലാ കഥയും തുടരുമെന്ന പ്രതീക്ഷയോടെ… പിന്നെ ആരോ കുറച്ച് പേര് എന്തോ പറഞ്ഞു എന്ന് മൊത്തം നിർത്തി പോകരുത് ഒരാൾ ബ്രോയുടെ കഥ വായിച്ചില്ലെങ്കിൽ വേറെ 100പേര് കാണുംവായിക്കാൻ
Nxt എന്നാ bro തിരക്കിൽ ആണെകിൽ സാവധാനം മതി കാത്തിരിക്കാം nxt എന്താണ് എന്നു അറിയാത്ത കാരണം ഭയങ്കര ടെൻഷൻ അതാ പറ്റുമെങ്കിൽ ഒരു ടീസർ ഇടോ
Nale varum
മച്ചാനെ kidu സ്റ്റോറി ഓരോ ഭാഗം വായിക്കുമ്പോൾ ത്രിലിങ് ആയിരുന്നു എന്താണ് അവന്റെ ശക്തി ബലഹീനത അറിയൻ കാത്തിരിക്കുന്നു angel ഒരു ഹാഫ് ബ്ലഡ് ആണല്ലേ അവൾ ആണ് നായിക mk de സ്റ്റോറി മാത്രം ഇങ്ങനെ കണ്ടിട്ടുള്ളു ഇന്നാണ് ഞാൻ ഈ സ്റ്റോറി വായിച്ചത് full വായിച്ചു ഒറ്റ ഇരിപ്പിന് nxt പാർട്ടിനു കാത്തിരിക്കുന്നു ഉടനെ post ആകണേ
അവൻ ട്രെയിനിങ് എല്ലാം ചെയ്യട്ടെ പടിക്കട്ടെ
Bro ithu speed varill… Mainly njan nokkunna 2 kadha unde, love and war, inakkuruvigal, athinu shesham kittana time mathre ithinu spending ullu… Athigam vaigikkilla ennu mathram
ഞാൻ ഈ സ്റ്റോറിക്ക് കമന്റ് ഇടാൻ വന്നതല്ല. ഇത് ഞാൻ വായിച്ചിട്ടില്ല. അരുണഞ്ജലി അതിന്റെ അപ്ഡേറ്റ് vallathum ഉണ്ടോ അറിയാൻ ആണ്. അത് onnu complete akkitt vere സ്റ്റോറി എഴുതിയ entha കുഴപ്പം.
Sry ഞാൻ അത് ഇപ്പോഴാ വായിച്ചത് അപ്പൊ onnu പറയാൻ തോന്നി
Bro ith pole njan Ivante pinnil nadakkan thudangeet kore aayi. Ee parayunn arunanjalikum kamukikum okke munne vannoru inakuruvikal und athin vendi. Ee chodyam njnum kore choichu. Avar vijarkunna poleye nadaku. Namalde vakkinonnum avark vilayilla. Itgokke vaayikunna nammal alle mandanmar. Kamuki kazhinju njn Ivante onnum vaychitilla. Athupole aan avaganana
Ith ente comment aan ketto sanju enna peril
Kamuka thannodum njan paranjatha… Nale muthal aa kadha varum feel illelum undelum ningale vayikkallo… Ningakku vendi njan athu wnthayalum ezhutha
Sanju inakuruvikal njan paranja karyamane…. Njan aayi nirthiya kadha alla athe kamukiyum athum koode orupole kondu poya kadhayane, pakshe… Enne maduppichathum oru reader thanne aane pinne angotte kore vattam sramichu aa feel kadhakku varanilla… Ninak inakuruvikal vayicha mathram mathiyooo nale muthal part varum, puthiya part pazhaya aa feel illa ithilum bhedam ezhuthathieunnede ennoral chodicha… Ividam njan vidum. Ennannekkumayi… Ethra thavana njan paranju. Drop chaithittilla sramikkanunde… Aa pazha track kittiy annu njan postum aa kadhaa… Athu sathya ariyam othiri pearu kathirikkanundenne
Bushraa, accident aayi ezhuth pade ninnirunnu.. So ivide onnum varathirikkanda ennu karuthi… Vere oridath pakuthi aaya kadha ivide ittennu mathram.
Bro*
അയ്യോ സോറി accident ആയ കാര്യം എനിക്ക് അറിയില്ല. ഞാൻ ഇപ്പൊ സത്യം പറഞ്ഞ തന്റെ സ്റ്റോറി ആണ് വായിക്കുന്നത്. ഇന്ന് അടുത്ത സ്റ്റോറി വായിക്കണം
Ok bro ippo kai set aayi thodangi vaigathe kadhakal ezhuthi thudangum… June kazhinje proper aakanane sramika
Hm OK wait cheyunnu. Aa story varathe mattu stories varinnath kanumbo enik endho pole ?. Etra kathaya adhin seshom vannath. OK waitung
Kamuka enikkariya..athu vayikkan kothikkana othiri aalugal undenne pakshe…athu aa pazhaya feel ezhuthana njan aagrahikkunne sramikkanjittalla….aa track kittanill…onne theere sahithyam illathavum I..alle motham sahithyamayi ponu…2 nteyum oru mix combination aane aa story angane vannale athu vayikkan rasam indavu athaa
♥️♥️?
Bro dayavu cheyth njan paranjathu onn kelkanm. Pending 2,3 story undenkil dayavu cheyth puthiya stories thudangallw. Pls. Ninte oru nature vech puthiyath thudangyal ni pazhayth markum. Njn okke matte sitil vanna timil vaaycha story aan inakkuruvikal???. Enth feel aayrunnunn ariyalo. Aa story ni pakuthy aaki kamuki kandapoo vishamm thonni. Ninte ezhuth ishtayond kamuki vaychu. Ath nallathyarinnu. Pakshe aaro chadapichunn paranju ni ath nirthalle. ???. Etra per ath kaathirikunnundenn ariyo. Ni ee pudiya stories thudangunnathan ellathonum karanam. Njn munne yum paranjind.
Ni ithin reply tharanm. Ipoo ulla onnum njn vayikarilla. Njn ee sitil varinnath inakuruvikale kurich ariyanaa. Ni ath ezhuthann ini. Ee kadhayokke onn korch kalthekk nirth. Inakuruvikal oru kollatholam nirtheele. Ini ath ezhuth. Pls. Ini njn parayilla bye
Sramikkanunde muthee aa pazhaya feel varanilla… Njanum athina sramikkunne… Enikka kadha theerkkanam… Ennu 100 words ezhuthi njan delete aakanunde… Sramikkanjittalla… Aa feel oru part kittiya mathi… Udane njan ella kadhayum stop aaki athe theerkku, athurappa
❤️
?
പ്രേണയരാജ❤️?,
എന്റെ ഓർമ്മ ശെരി ആണെങ്കിൽ ആദ്യം ആയാണ് നിങ്ങളുടെ കഥ ഞാൻ വയ്ക്കുന്നത്,,, ഇത്രയും നല്ലൊരു ത്രെഡ് ഉള്ള കഥ നേരത്തെ തൊട്ട് ഫോളോ ചെയ്യാഞ്ഞതിൽ എനിക്ക് നഷ്ടബോധം ഉണ്ട് എങ്കിലും ഒരുമിച്ചു ഇത്രയും പാർട്ട് വായിച്ചു എന്നുള്ള സന്തോഷവും ഉണ്ട്…..
MK കഥകളിൽ മാത്രം ഒരു alien കഥ വായിച്ചു ഒതുങ്ങി നിന്ന വ്യക്തി എന്ന നിലയിൽ ഈ കഥ എനിക്ക് പുതിയ ഒരു അനുഭവം എന്ന് തന്നെ പറയാം… ഓരോ ഭാഗത്തിലും വരുന്ന ഫീലിങ്സും എടുത്ത് പറയേണ്ട ഒന്ന് തന്നെ,,,,,
ഒരു ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് നിയന്ത്രിതമായ ഒരു മനുഷ്യൻ എന്നാൽ alien അവന്റെ ഓരോരോ നീക്കവും അളന്നു കുറിച്ചുള്ള കണക്കിൽ അത്യാധുനിക പ്രോഗ്രാമിങ് അവനെ സഹായിക്കുന്നു… ഭാവിയിൽ ഇതിനെ കൊണ്ട് വരാൻ മനുഷ്യർ കിടന്നു പരിശ്രെമിക്കുന്നും ഉണ്ടല്ലോ ALEXA എന്ന ആമസോൺ കൊണ്ട് വന്ന robot ഉദാഹരണം…..
കഥയുടെ തുടക്കത്തിൽ അവന്റെ അനാഥത്വം ശെരിക്കും വിഷമിപ്പിച്ചു കളഞ്ഞു!!! ഒരു ബോർഡിങ്ങിൽ വളർന്നു വരുന്ന മിക്ക കുട്ടികളുടെയും പ്രേശ്നമാണ് അറിവുണ്ടേലും സമൂഹത്തിൽ അടുക്കുവാനും ഉൾക്കൊള്ളുവനും ഉള്ള ബുദ്ധിമുട്ട് അതിവിടെയും അവന്റെ ജീവിതത്തിൽ കാണാൻ കഴിഞ്ഞു!!! കഥയുടെ ആവിഷ്കരണ മികവ് എടുത്ത് പറയണ്ട തന്നെ ഒന്നാണ്… ഇനി angel ആകുമോ അവന്റെ ജീവിത സഖി അതോ ഡെൽറ്റ ആണോ??? പ്രൊഫസർ നിർത്തി നാണം കെടുത്താൻ നോക്കിയപ്പോൾ ഡെൽറ്റ വളരെ വിഷമത്തോടെ അവനെ നോക്കിയ ഒരു നോട്ടം ഉണ്ടല്ലോ ?…… അപ്പോൾ അടുത്ത ഭാഗം അടുത്ത് തന്നെ കാണും എന്ന് അത്യധികം പ്രതീക്ഷിക്കുന്നു…,
❤️?❤️?
Thanks bro