ഒലീവ , മെൽറ്റയെ വിളിച്ചു , അപ്പോഴേക്കും, അവളുടെ ആ രൂപം മാഞ്ഞു പോയി. പെട്ടെന്നു തന്നെ ആ വലിയ ആയുധ ശേഖരങ്ങളും അകത്തേക്ക് പോയൊളിച്ചു. ആ സമയം എന്നിൽ ഉണർന്നത് ദേഷ്യമായിരുന്നു. എല്ലാം എനിക്ക് സ്വന്തം എന്ന് പറഞ്ഞിട്ട്, എന്നെ ഇവിടെ കൊണ്ടു വന്ന് അപമാനിച്ചത് പോലെ. കലി തുള്ളി ഞാൻ മുകളിലേക്ക് പടി കയറി പോവുകയായിരുന്നു.
മാക്സ്….
മാക്സ്, ഞാനൊന്നു പറയുന്നത് കേൾക്ക്..
മാക്സ്, നീയെന്താ…. ഒന്നും മിണ്ടാത്തത്.
മാക്സ് ,നിന്നോടാണ് ഞാൻ ചോദിച്ചത്
ഒലീവയുടെ വാക്കുകളെല്ലാം ഞാൻ കേട്ടിരുന്നു. പക്ഷെ മറുപടി കൊടുക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. കുറച്ചു ദിവസത്തെ പുറം ലോകത്തെ വാസം തന്നെ, എന്നിൽ ഒത്തിരി മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. വികാരങ്ങൾ എന്തെന്നറിയാത്ത എനിക്ക്,ഇപ്പോൾ വികാരങ്ങൾ ഉണരുന്നുണ്ട്. എന്നാൽ ആ വികാരങ്ങളെയൊന്നും നിയന്ത്രിക്കാൻ എനിക്ക് ആവുന്നുമില്ല.നേരെ ഞാൻ മുറിയിലേക്കാണ് എത്തിയത്. ബെഡിൽ കയറി കിടന്നു , ഉറങ്ങാനായി ആണ് കിടന്നത്.
അതെ, എനിക്കുണ്ടായ അപമാനവും, എന്നിലെ ദേഷ്യവും, ദുഃഖവും എല്ലാം മറന്നു കൊണ്ട് ശാന്തമായി ഉറങ്ങുവാൻ ഞാനാഗ്രഹിച്ചു. ഒരിക്കലും ഉണരാത്ത ഒരു നിദ്രയിൽ എത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ ചിന്തകൾ എല്ലാം ഒലീവ വായിച്ചെടുക്കുന്നുണ്ട്, അതു കൊണ്ടു തന്നെ അവൾ എനെ സമാധാനപ്പെടുത്തുവാൻ പരിശ്രമിക്കുന്നുണ്ട്. പക്ഷേ , അതൊന്നും എന്റെ കാതുകൾക്ക് ഉൾക്കൊള്ളുവാൻ സാധിച്ചില്ല.
ഇന്നത്തെ ദിവസം തന്നെ,എനിക്ക് നശിച്ച ദിനമാണ്, എൻ്റെ മനസ്സിൽ പ്രണയം മൊട്ടിട്ട ഡെൽറ്റക്ക്, എന്നോട് പ്രണയം ഇല്ലെന്നു തോന്നുന്നു. ഞാൻ മറ്റൊരു ഒരു പെൺകുട്ടിയെ നോക്കുന്നതിൽ അവൾക്ക് ഒരു വിഷമവുമില്ല. അതെല്ലാം വിഷമമായി തോന്നുന്നത് എനിക്ക് മാത്രം. എന്തിന്.? എയ്ഞ്ചൽ,ആരെയും മനം മയക്കുന്ന സൗന്ദര്യം, ഞാൻ നോക്കിയപ്പോൾ എന്തിനാണ് അവൾ ദേഷ്യപ്പെട്ടത്. ഞാൻ അതുപോലെ തന്നെയാണ് ഡെൽറ്റയെ നോക്കിയത്. പക്ഷേ, അവൾ അങ്ങനെ പെരുമാറില്ല, എയ്ഞ്ചലിൻ്റെ മുന്നിൽ ഞാൻ തളർന്നു പോകുന്നത് എന്തു കൊണ്ട് എന്ന് എനിക്കും അറിയില്ല.അവളെ എനിക്ക് ഒത്തിരി ഇഷ്ടമായി,വല്ലാത്തൊരു ആകർഷണം.ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം,അതിനോടുള്ള ഒരു കൗതുകം എന്നതിലുപരി,എനിക്ക് മറ്റൊന്നും അവളോട് തോന്നിയതുമില്ല.
ഡെൽറ്റയും, എയ്ഞ്ചലും മനസ്സിൽ തീർത്ത മുറിവുകൾ,താങ്ങാൻ എനിക്കാവും. കാരണം എനിക്ക് പ്രതീക്ഷ ഉണ്ട് നാളെ എല്ലാം തിരുത്തിക്കുറിക്കാൻ കഴിയുമെന്ന്. എന്നാൽ മെൽറ്റ, അവൾ എന്നെ പൂർണ്ണമായി തകർത്തു കളഞ്ഞു. എന്നെ അശക്തമാക്കി, എന്നെ അപമാനിച്ചു. ഇനി അവളുടെ മുന്നിൽ ചെല്ലില്ല. അതൊരു ഉറച്ച തീരുമാനമായിരുന്നു. ഞാനൊരു മനുഷ്യനാണ്, ഞാനൊരു ബലഹീനൻ ആണ്. അതു കൊണ്ടു തന്നെ ഞാൻ ഇതിനൊന്നും യോഗ്യനല്ല. ഇത് എന്റെ ജീവിതം, എനിക്ക് ഇഷ്ടമുള്ള പോലെ ഞാൻ ജീവിക്കും.
ചിന്തകൾ കാടു കയറിയ ഏതോ ഒരു യാമത്തിൽ,നിദ്ര ദേവി എന്നെയും കടാക്ഷിച്ചിരുന്നു. ദേഹം ചുട്ടു പൊള്ളുന്ന വേദനയാൽ പിടയുമ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത്. അസഹ്യമായ വേദനയായിരുന്നു,എല്ലുകൾ നുറുങ്ങുന്നതു പോലെ, കാലുകൾ ആരോ വലിച്ചു ഊരാൻ ശ്രമിക്കുന്നത് പോലെ.
എൻ്റെ ശരീരതാപനില ക്രമാതീതമായി വർദ്ധിക്കുന്നു. ദേഹത്തു നിന്നും വിയർപ്പു കണങ്ങൾ ഒലിച്ച് ഇറങ്ങുകയാണ്. കാലിൽൽ നിന്നും ഉണർന്ന അസഹനീയമായ വേദന, സഹിക്കാവുന്നതിലും അപ്പുറം ആയപ്പോഴാണ് ഞാൻ എന്റെ കാലുകളിലേക്ക് നോക്കിയത്. ഭയന്നു വിറച്ചു കൊണ്ട് ഞാൻ അലറി വിളിച്ചു.. എന്നാൽ ആവുന്ന ഇത്രയും ഉറക്കെ ആണ് ഞാൻ അലറിയത്.
മാക്സ് ശബ്ദം ഉണ്ടാകാതിരിക്കുക,
ആളുകൾ അറിയും, മാക്സ്…
ഒലീവയുടെവാക്കുകൾ ഒന്നും തന്നെ എനിക്ക് ശ്രമിക്കാൻ സാധിക്കുന്നണ്ടായിരുന്നില്ല, അസഹനീയമായ വേദനയും, ഞാൻ കണ്ട ആ ഭീകര കാഴ്ചയും താങ്ങാവുന്നതിനും അപ്പുറമായിരുന്നു. പലതും പറഞ്ഞ് എന്നെ ശാന്തനാക്കാൻ ഒലീവക്കായില്ല, അതു കൊണ്ട് തന്നെ അവൾ അതിനായി മറ്റൊരു വഴി തെരഞ്ഞെടുത്തു.
എന്റെ കട്ടിലിന് താഴെയുണ്ടായിരുന്ന ടൈലുകൾ പെട്ടെന്ന് രണ്ടു വശത്തേക്കായി മാറാൻ തുടങ്ങി , ഒരു വാതിൽ എന്ന പോലെ . പെട്ടെന്ന് അവ നീങ്ങിയതും എന്റെ കട്ടിൽ താഴേക്ക് വീണു ചെറിയൊരു താഴ്ചയിൽ വീണ കട്ടിൽ, അവിടെ തന്നെ നേരെ നിന്നതും,മുകളിൽ ലൈൽ പാളികൾ വന്ന് അടയുന്നത് ഞാൻ കണ്ടിരുന്നു, പെട്ടെന്ന് ശരവേഗത്തിൽ കട്ടിൽ മുന്നോട്ടു കുതിച്ചു മുന്നോട്ട്ട പോവുകയാണ്, വളഞ്ഞും ,പുളഞ്ഞും ചെരിഞ്ഞും, താഴ്ന്നു., കട്ടിൽ എന്നെയും കൊണ്ട് ഒഴുകിപ്പോയി.
ഒടുക്കം മറ്റൊരു വലിയ മുറിയിൽ,ആ കട്ടിൽ വന്നു നിന്നു. പ്രകാശ പൂരിതമായ ആ മുറിയിൽ എന്ന് രൂപം കണ്ട എനിക്കു തന്നെ ഭയമായി,അര വരെ മനുഷ്യ രൂപത്തിലും, അരയ്ക്കു താഴെ നാഗത്തെ പോലെ…എന്റെ, എന്റെ കാലുകളുടെ സ്ഥാനത്ത്, പാമ്പിൻ്റെ ശരീരം ആയിരുന്നു , അതിനു വല്ലാതെ നീളവും വണ്ണവും ഉണ്ടായിരുന്നു.
മാക്സ്,..ശാന്തൻ ആവൂ
ഞാൻ പെട്ടെന്ന് ഒന്നും ശാന്തനാവില്ലെന്ന് കണ്ട ഒലീവ, എന്നെ അവിടെയുണ്ടായിരുന്ന പൂളിലേക്ക്, വീഴ്ത്തി. ജലത്തിൽ വീണതും ഞാൻ കൂടുതൽ ഭയപ്പെട്ടു, ഒരു ഭ്രാന്തനെപ്പോലെ ഞാൻ അലറി, കുറെയധികം സമയം ഞാനെന്തു കാണിച്ചു, എന്തു ചെയ്തു എന്ന് എനിക്ക് പോലും എനിക്ക് അറിയില്ല, പാമ്പിനെ പോലെ പലയിടത്തും ഇഴഞ്ഞു നടന്നു.ഉറക്കെ അലറി വിളിച്ചു. ആരും കേൾക്കുവാൻ ഉണ്ടായിരുന്നില്ല.
ഒടുക്കം തളർന്നു പൂവിൻ്റെ ഓരത്ത് ഞാൻ ചുരുണ്ടു കൂടി കിടന്നു ,വാൽഭാഗം,എന്റെ ശരീരത്തിന് ചുറ്റും വൃത്താ ആകൃതിയിൽ വട്ടം ചുറ്റി വെച്ചിരുന്നു, ഇപ്പോ എനിക്ക് ഇഴയുവാനോ, ഉറക്കെ അലറാനോ ശക്തി ഉണ്ടായിരുന്നില്ല. ഞാൻ ക്ഷീണിച്ചിരുന്നു, ഞാൻ ചെയ്തു കൂട്ടിയ പേക്കൂത്തുകൾ അത്രമാത്രം വലുതായിരുന്നു. പതിയെ അവിടെ കിടന്ന് ഞാൻ മയങ്ങി.
?????
സൂര്യകിരണങ്ങൾ കണ്ണിനെ കുത്തി നോവിച്ചു തടങ്ങിയപ്പോയാണ്, ഞാൻ ഉറക്കമുണർന്നത്. മിഴികൾ തുറന്നപ്പോൾ ഞാൻ എന്റെ മുറിയിലായിരുന്നു. പെട്ടെന്ന് ഞെട്ടി ഞാനെന്റെ കാലുകളിലേക്ക് നോക്കി, ഒരു വ്യത്യാസവും കാണുവാൻ സാധിച്ചില്ല. എന്റെ ഓർമ്മയിൽ അവശേഷിക്കുന്ന, ആ കഴിഞ്ഞ രാത്രി. അപ്പോഴത്തെ പേടി അത്, ഇപ്പോഴും എന്നെ വിട്ടു പോയിട്ടില്ല.
രാത്രിയിൽ ഞാൻ കണ്ടത് ഒരു സ്വപ്നം മാത്രമാണോ അതോ, അതെനിക്ക് തോന്നുന്നതാണോ , ഇനി അങ്ങനെ വല്ലതും നടന്നിട്ടുണ്ടോ….. ഒട്ടനവധി ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉയർന്നു വന്നു.
മാക്സ്.
ഒലീവാ…
ഒന്നും സ്വപ്നമായിരുന്നില്ല മാക്സ്, നിന്റെ ഓർമയിൽ ഉള്ളതെല്ലാം സത്യമാണ്.
ഒരു ഞെട്ടലോടെ ഒലീവ പറഞ്ഞത് ഞാൻ ഉൾക്കൊണ്ടു, സപ്തനാഡികളും ഒരു നിമിഷം നിശ്ചലമായ പോലെ, ശ്വാസം എടുക്കാൻ പോലും എനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് പോലെ. ഒരു തരം മരവിപ്പ് ശരീരമാസകലം പടർന്നു കയറി.
മാക്സ്, നീ ഇങ്ങനെ ഭയപ്പെടരുത്.
ഒലീവ, എനിക്ക് ശരിക്കും ഭയമാകുന്നു, ഇന്നലെ ഞാൻ കണ്ട ആ രൂപം, അതെന്റെ തന്നെയല്ലേ…
അതെ, മാക്സ്…
എന്റെ ശക്തികൾ ഉണർന്നാൽ, ഞാനാ രൂപത്തിലായി പോയാൽ, പിന്നെ എനിക്ക് ഈ ഭൂമിയിൽ വസിക്കാൻ കഴിയുമോ..?
മാക്സ്, നീ ഭയപ്പെടേണ്ടതില്ല, നിനക്ക് ഇപ്പോൾ ഉള്ള ഈ രൂപം, ഇതാണ് നിന്റെ യഥാർത്ഥ രൂപം.
അതെങ്ങനെ ഉറപ്പിക്കുവാനാകും ഒലീവ,
ഉറപ്പിക്കാൻ കഴിയും മാക്സ്, നിന്റെ ശക്തികൾ ഉണ്ടാരാതെ ഇരിക്കുവാനായി നീ കുടിച്ച ആ മരുന്ന് ഓർമ്മയില്ലേ.
ഓർമ്മയുണ്ട്, ഒലീവ..
അത് കഴിക്കുന്ന സമയത്ത്, ശക്തികൾ ഒന്നും തന്നെ പ്രകടം ആവില്ല, അശക്തനായ നീ നിന്റെ യഥാർത്ഥ രൂപത്തിൽ തന്നെയായിരിക്കും കഴിയുക, ഇത്രയും നാൾ നീ മനുഷ്യ രൂപത്തിൽ ആണ് കഴിഞ്ഞത് അതുകൊണ്ട് ഇതു തന്നെയാണ് നിന്റെ യഥാർത്ഥ രൂപം.
ഒലിവയുടെ വാക്കുകൾ എനിക്ക് ഏറെ സന്തോഷം പകർന്നു, ഒപ്പം ഒത്തിരി പ്രതീക്ഷയും. ആ രൂപത്തിൽ ആയിരുന്നു ഞാൻ എങ്കിൽ ഈ ഭൂമിയിൽ , ഞാൻ എങ്ങനെ വിശ്വസിക്കും.
മാക്സ്, അനാവശ്യ കാര്യങ്ങളാണ് നി ചിന്തിക്കുന്നത്. നിന്റെ അമ്മയുടെ സ്പീഷിസിൻ്റെ എ പ്രത്യേകത തന്നെ ,ഇഷ്ട രൂപങ്ങൾ സ്വീകരിക്കാൻ കഴിയുന്നതാണ്. അതുകൊണ്ട് തന്നെ നി ആ രൂപത്തിൽ ആയിരുന്നെങ്കിലും, നിനക്ക് ഇഷ്ടമുള്ള രൂപം സ്വീകരിക്കാൻ കഴിയുമായിരുന്നു.
മനസ്സിലായി ഒലീവാ..
ഇല്ല, മാക്സ് ,നിനക്കൊന്നും മനസ്സിലായിട്ടില്ല.
മനസ്സിലായി, ഒലീവാ… സത്യം
ഇല്ല, ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം, ഇന്നലെ രാത്രി, എനിക്ക് എത്ര ശ്രമിച്ചിട്ടും നിന്നെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല, നീ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത് എന്ന് വല്ല നിശ്ചയവും ഉണ്ടോ…
അത് ഒലീവാ… ഞാൻ,
ഈ മുറിയിൽ കിടന്നാ നീ അലറി വിളിച്ചത്, ഇവിടെ ഇപ്പോ ജോലി ചെയ്യുവാൻ മനുഷ്യരുണ്ട്, നിൻ്റെ ശബ്ദം കേട്ട് അവർ വന്നില്ലെങ്കിലോ , നിനക്ക് എന്തെങ്കിലും പറ്റി എന്നു വിചാരിച്ച് അവർ മറ്റാരെയെങ്കിലും സഹായത്തിനായി വിളിച്ചിരുന്നെങ്കിലോ… ഓർത്തിട്ടുണ്ടോ അതിനെ കുറിച്ച്.
ഞാൻ അറിയാതെ പറ്റി പോയതാ… ഒലിവ
അതു മറ്റുള്ളവർ അറിയാതിരിക്കാൻ സിക്രട് മുറിയിലേക്ക് നിനെ ഞാൻ കൊണ്ടു പോയി, അവിടെ പോയിട്ടും നീ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത് നിനക്ക് കാണണ്ടേ…
അതു പറഞ്ഞപ്പോൾ ഞാൻ തല കുനിച്ചു, അതിനു മറുപടി കൊടുക്കാൻ എനിക്കാവില്ല, പെട്ടെന്ന് എന്റെ കണ്ണിനു മുന്നിൽ ഒലീവ ഇന്നലെ രാത്രി നടന്ന ദൃശ്യങ്ങൾ കാണിച്ചു തന്നു. എല്ലാം കണ്ട ശേഷം എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല.
മാക്സ്, നിനക്ക് എന്തൊക്കെ ശക്തികൾ ഉണ്ടെന്ന് എനിക്കും പറയാൻ ആവില്ല, അവയെല്ലാം പതിയെ , പതിയെ ഉണർന്നു വരികയാണ് ചെയ്യുക. ശക്തികൾ ഉണരുന്നത് അനുസരിച്ച്, നീ ആ ശക്തികളെ നിയന്ത്രണവിധേയമാക്കണ്ടേതുണ്ട് . അത് നിന്റെ കടമയാണ്.
പക്ഷേ ഒലിവ, ഞാനെന്താ ചെയ്യേണ്ടത്, അതിനെ കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ല.
മാക്സ്, നിൻ്റെ ശക്തികൾ നിനക്ക് നിയന്ത്രിക്കണം എങ്കിൽ, നിന്റെ മനസ്സും ശക്തിയാർജ്ജിക്കണം, ഒപ്പം നിന്റെ ശരീരവും. അതിന് മെൽറ്റയുടെ സഹായം കൂടിയേ…തീരൂ.
അവളെക്കുറിച്ച് നീ പറയരുത്, എനിക്ക് കേൾക്കണ്ട.
മാക്സ്, മെൽറ്റ സേവേഴ്സ് ആർമിയുടെ, പ്രധാനപ്പെട്ട പ്രോഗ്രാമാണ്, നിന്നെ കൂടുതൽ ശക്തനാക്കാൻ, പടപൊരുതാൻ, തയാറാക്കാൻ, യുദ്ധതന്ത്രങ്ങൾ മെനയാൻ പ്രാപ്തനാക്കാൻ എല്ലാം അവൾക്ക് മാത്രമേ പഠിപ്പിക്കാൻ കഴിയൂ…..
പക്ഷേ, അവൾ പറഞ്ഞത് കേട്ടില്ലേ…നീ,
അവൾ പറഞ്ഞതിൽ എന്താണ് തെറ്റ്. മാക്സ്, നിന്റെ ബലത്തെയും ബലഹീനതയെയും അറിഞ്ഞു കഴിഞ്ഞാൽ, മറ്റൊരാൾക്ക് നിന്നെ തോൽപ്പിക്കാനാവില്ല. അതാണ് സത്യം, അതാണ് മെൽറ്റയും ചോദിച്ചത്.
എനിക്ക് ഒന്നും മനസ്സിലായില്ല.
നിന്റെ ബലം അറിഞ്ഞാൽ, നിൻ്റെ യഥാർത്ഥ സലം ഏതു വിധത്തിൽ ഉപയോഗിക്കാൻ കഴിയുമെന്ന് അവൾ പഠിച്ചു തരും, നിന്റെ ബലഹീനതയെ നി അറിഞ്ഞാൽ , ആ ബലഹീനതയെ ശത്രുവിൽ നിന്ന് എങ്ങനെ മറച്ചു പിടിക്കാം എന്നും എങ്ങനെ രക്ഷപ്പെടാം എന്നും അവൾ നിനക്ക് പഠിപ്പിച്ചു തരും.
അങ്ങനെ ബലവും ബലഹീനതയും അറിഞ്ഞു പൊരുതുന്നവനെ തോൽപ്പിക്കുക എന്നത് അസാധ്യമാണ്.
പക്ഷേ എങ്ങനെ ഞാൻ അതു കണ്ടെത്തും,
അതു നീ കണ്ടെത്തിയെ മതിയാകൂ , അതും എത്രയും പെട്ടെന്ന്, എനിക്ക് ഉറപ്പാണ് മാക്സ് നീയത് കണ്ടെത്തും.
ആ സംസാരം അവിടെ അവസാനിച്ചു, കാരണം സമയം നന്നായി വൈകിയിരുന്നു, ക്ലാസ്സിൽ പോകുവാൻ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു.
?????
ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ, പ്രൊഫസർ വന്നിരുന്നു. മടിയോടെ ഞാൻ സാറിനെ വിളിച്ചു.
സർ…
എന്താ വൈകിയത്.
അത് സാർ ഞാൻ,
മാക്സ് കമ്പനി കുറച്ച് ജോലി തിരക്കുണ്ടായിരുന്നു. അതു കൊണ്ടാണ് വൈകിയതെന്ന് പറയൂ…
എന്താ… ഒലീവ, നീ പറയുന്നത്.
ഞാൻ പറഞ്ഞത് തന്നെ പറയൂ… മാക്സ്
ശരി, ഒലീവ.
സർ, കമ്പനി കുറച്ച് ജോലി തിരക്കുണ്ടായിരുന്നു. അതു കൊണ്ടാണ് വൈകിയത്.
എന്താ പറഞ്ഞേ… നീ എന്താ ആളെ കളിയാക്കുകയാണോ…
പരിഹാസം നിറഞ്ഞ നോട്ടമായിരുന്നു പ്രൊഫസറിൻ്റേത്.
മാക്സ്, പ്രിൻസിപ്പാൾ അതിന് പെർമിഷൻ തന്നിട്ടുണ്ടെന്ന് പറയൂ…
ഒലീവ….
ഭയക്കാതെ പറയൂ… മാക്സ് ,ഞാനല്ലേ… പറയുന്നത്.
ശരി,
ഒലീവ ,പറഞ്ഞത് തന്നെ ഞാനും പറഞ്ഞു. എന്നോട് അവിടെ നിൽക്കാൻ പറഞ്ഞതിനുശേഷം, പ്രൊഫസർ, പ്രിൻസിപ്പാളിനെ വിളിക്കാനായി പ്യൂണിനോട് പറഞ്ഞു.
എന്നെ ഒന്നു തുറിച്ചു നോക്കിയ ശേഷം പ്രൊഫസർ എന്നോടായി പറഞ്ഞു.
മാക്സ് ,അവിടെ പോയി നിൽക്ക്.
ക്ലാസിലെ നടുക്ക്, എല്ലാവരെയും ഫെയ്സ് ചെയ്യുന്ന രീതിയിൽ, സാറെന്നെ നിർത്തിച്ചു. ആ സമയം ദയനീയമായി ഡെൽറ്റ എന്നെ നോക്കിയിരുന്നു, എന്റെ മിഴികൾ എയിഞ്ചലിനു നേരെ, തിരിഞ്ഞതും, അവൾ എന്നെ നോക്കി ദഹിപ്പിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.
ആ സമയം പ്രിൻസിപ്പാൾ ക്ലാസ്സിൽ വന്നിരുന്നു, പ്രിൻസിപ്പാൾ വന്ന ഉടനെ തന്നെ പ്രൊഫസർ എല്ലാവരു കേൾക്കുന്ന വിധത്തിൽ പരിഹാസ രൂപേണ പറഞ്ഞു തുടങ്ങി.
സർ ബൻ പറഞ്ഞത് കേട്ടില്ലേ…, കമ്പനിയിൽ ജോലി തിരക്കുണ്ടായിരുന്നു, അതാണ് വൈകിയതെന്നും , വൈകി വരാൻ സർ പെർമിഷൻ നൽകിയിട്ടുണ്ടെന്നും.
അത് കേട്ടതും, എനിക്ക് അവിടെ നിന്നും ഓടി പോകുവാനാണ് തോന്നിയത്, എല്ലാവരുടെ മുന്നിലും ഒരു പരിഹാസപാത്രമായി നിൽക്കുവാൻ ഞാൻ ആഗ്രഹമുണ്ടായിരുന്നില്ല
പേടിക്കാതെ ,മാക്സ്..
ഒലീവയുടെ ആശ്വാസവാക്കുകൾക്കു പിറകെ , പെട്ടെന്ന് പ്രിൻസിപ്പാൾ പറഞ്ഞു തുടങ്ങി.
പ്രൊഫസർ ആ കുട്ടി പറഞ്ഞത് സത്യമാണ്, ഇവിടെ ജോയിൻ ചെയ്യുന്നതിനു മുമ്പ് തന്നെ അതിനുള്ള പെർമിഷൻ അവൻ വാങ്ങിയതാണ്.
അത് കേട്ടതും പ്രൊഫസർ ഒന്നു ഞെട്ടി, ഒപ്പം ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാ കുട്ടികളും.
സാറെന്താ പറയുന്നത്,
അതേ പ്രൊഫസർ, സാർ, മാക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് കേട്ടിട്ടുണ്ടോ…
ഉണ്ട് സാർ,
എന്നാൽ ആ കമ്പനിയുടെ CEO , മാക്സ് ആണ്.. സാറിൻ്റെ മുന്നിൽ നിൽക്കുന്നത്.
കിടിലൻ കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????? പിന്നെ ബാക്കി കുറെ നാളായി വരധിരുന്ന കഥകളുടെ തുടർച്ച സാവധാനം സമയമെടുത്ത് എഴുതിയാൽ മതി വെറുതെ വാരി വലിച്ചെഴുതി കഥയെ നശിപ്പിക്കനടല്ലോ ഒരു കഥ അതിൻ്റെ പൂർണതയിൽ വായിച്ചാൽ മാത്രേ തൃപ്തി ഉണ്ടാഗുള്ളൂ… എല്ലാ കഥയും തുടരുമെന്ന പ്രതീക്ഷയോടെ… പിന്നെ ആരോ കുറച്ച് പേര് എന്തോ പറഞ്ഞു എന്ന് മൊത്തം നിർത്തി പോകരുത് ഒരാൾ ബ്രോയുടെ കഥ വായിച്ചില്ലെങ്കിൽ വേറെ 100പേര് കാണുംവായിക്കാൻ
Nxt എന്നാ bro തിരക്കിൽ ആണെകിൽ സാവധാനം മതി കാത്തിരിക്കാം nxt എന്താണ് എന്നു അറിയാത്ത കാരണം ഭയങ്കര ടെൻഷൻ അതാ പറ്റുമെങ്കിൽ ഒരു ടീസർ ഇടോ
Nale varum
മച്ചാനെ kidu സ്റ്റോറി ഓരോ ഭാഗം വായിക്കുമ്പോൾ ത്രിലിങ് ആയിരുന്നു എന്താണ് അവന്റെ ശക്തി ബലഹീനത അറിയൻ കാത്തിരിക്കുന്നു angel ഒരു ഹാഫ് ബ്ലഡ് ആണല്ലേ അവൾ ആണ് നായിക mk de സ്റ്റോറി മാത്രം ഇങ്ങനെ കണ്ടിട്ടുള്ളു ഇന്നാണ് ഞാൻ ഈ സ്റ്റോറി വായിച്ചത് full വായിച്ചു ഒറ്റ ഇരിപ്പിന് nxt പാർട്ടിനു കാത്തിരിക്കുന്നു ഉടനെ post ആകണേ
അവൻ ട്രെയിനിങ് എല്ലാം ചെയ്യട്ടെ പടിക്കട്ടെ
Bro ithu speed varill… Mainly njan nokkunna 2 kadha unde, love and war, inakkuruvigal, athinu shesham kittana time mathre ithinu spending ullu… Athigam vaigikkilla ennu mathram
ഞാൻ ഈ സ്റ്റോറിക്ക് കമന്റ് ഇടാൻ വന്നതല്ല. ഇത് ഞാൻ വായിച്ചിട്ടില്ല. അരുണഞ്ജലി അതിന്റെ അപ്ഡേറ്റ് vallathum ഉണ്ടോ അറിയാൻ ആണ്. അത് onnu complete akkitt vere സ്റ്റോറി എഴുതിയ entha കുഴപ്പം.
Sry ഞാൻ അത് ഇപ്പോഴാ വായിച്ചത് അപ്പൊ onnu പറയാൻ തോന്നി
Bro ith pole njan Ivante pinnil nadakkan thudangeet kore aayi. Ee parayunn arunanjalikum kamukikum okke munne vannoru inakuruvikal und athin vendi. Ee chodyam njnum kore choichu. Avar vijarkunna poleye nadaku. Namalde vakkinonnum avark vilayilla. Itgokke vaayikunna nammal alle mandanmar. Kamuki kazhinju njn Ivante onnum vaychitilla. Athupole aan avaganana
Ith ente comment aan ketto sanju enna peril
Kamuka thannodum njan paranjatha… Nale muthal aa kadha varum feel illelum undelum ningale vayikkallo… Ningakku vendi njan athu wnthayalum ezhutha
Sanju inakuruvikal njan paranja karyamane…. Njan aayi nirthiya kadha alla athe kamukiyum athum koode orupole kondu poya kadhayane, pakshe… Enne maduppichathum oru reader thanne aane pinne angotte kore vattam sramichu aa feel kadhakku varanilla… Ninak inakuruvikal vayicha mathram mathiyooo nale muthal part varum, puthiya part pazhaya aa feel illa ithilum bhedam ezhuthathieunnede ennoral chodicha… Ividam njan vidum. Ennannekkumayi… Ethra thavana njan paranju. Drop chaithittilla sramikkanunde… Aa pazha track kittiy annu njan postum aa kadhaa… Athu sathya ariyam othiri pearu kathirikkanundenne
Bushraa, accident aayi ezhuth pade ninnirunnu.. So ivide onnum varathirikkanda ennu karuthi… Vere oridath pakuthi aaya kadha ivide ittennu mathram.
Bro*
അയ്യോ സോറി accident ആയ കാര്യം എനിക്ക് അറിയില്ല. ഞാൻ ഇപ്പൊ സത്യം പറഞ്ഞ തന്റെ സ്റ്റോറി ആണ് വായിക്കുന്നത്. ഇന്ന് അടുത്ത സ്റ്റോറി വായിക്കണം
Ok bro ippo kai set aayi thodangi vaigathe kadhakal ezhuthi thudangum… June kazhinje proper aakanane sramika
Hm OK wait cheyunnu. Aa story varathe mattu stories varinnath kanumbo enik endho pole ?. Etra kathaya adhin seshom vannath. OK waitung
Kamuka enikkariya..athu vayikkan kothikkana othiri aalugal undenne pakshe…athu aa pazhaya feel ezhuthana njan aagrahikkunne sramikkanjittalla….aa track kittanill…onne theere sahithyam illathavum I..alle motham sahithyamayi ponu…2 nteyum oru mix combination aane aa story angane vannale athu vayikkan rasam indavu athaa
♥️♥️?
Bro dayavu cheyth njan paranjathu onn kelkanm. Pending 2,3 story undenkil dayavu cheyth puthiya stories thudangallw. Pls. Ninte oru nature vech puthiyath thudangyal ni pazhayth markum. Njn okke matte sitil vanna timil vaaycha story aan inakkuruvikal???. Enth feel aayrunnunn ariyalo. Aa story ni pakuthy aaki kamuki kandapoo vishamm thonni. Ninte ezhuth ishtayond kamuki vaychu. Ath nallathyarinnu. Pakshe aaro chadapichunn paranju ni ath nirthalle. ???. Etra per ath kaathirikunnundenn ariyo. Ni ee pudiya stories thudangunnathan ellathonum karanam. Njn munne yum paranjind.
Ni ithin reply tharanm. Ipoo ulla onnum njn vayikarilla. Njn ee sitil varinnath inakuruvikale kurich ariyanaa. Ni ath ezhuthann ini. Ee kadhayokke onn korch kalthekk nirth. Inakuruvikal oru kollatholam nirtheele. Ini ath ezhuth. Pls. Ini njn parayilla bye
Sramikkanunde muthee aa pazhaya feel varanilla… Njanum athina sramikkunne… Enikka kadha theerkkanam… Ennu 100 words ezhuthi njan delete aakanunde… Sramikkanjittalla… Aa feel oru part kittiya mathi… Udane njan ella kadhayum stop aaki athe theerkku, athurappa
❤️
?
പ്രേണയരാജ❤️?,
എന്റെ ഓർമ്മ ശെരി ആണെങ്കിൽ ആദ്യം ആയാണ് നിങ്ങളുടെ കഥ ഞാൻ വയ്ക്കുന്നത്,,, ഇത്രയും നല്ലൊരു ത്രെഡ് ഉള്ള കഥ നേരത്തെ തൊട്ട് ഫോളോ ചെയ്യാഞ്ഞതിൽ എനിക്ക് നഷ്ടബോധം ഉണ്ട് എങ്കിലും ഒരുമിച്ചു ഇത്രയും പാർട്ട് വായിച്ചു എന്നുള്ള സന്തോഷവും ഉണ്ട്…..
MK കഥകളിൽ മാത്രം ഒരു alien കഥ വായിച്ചു ഒതുങ്ങി നിന്ന വ്യക്തി എന്ന നിലയിൽ ഈ കഥ എനിക്ക് പുതിയ ഒരു അനുഭവം എന്ന് തന്നെ പറയാം… ഓരോ ഭാഗത്തിലും വരുന്ന ഫീലിങ്‌സും എടുത്ത് പറയേണ്ട ഒന്ന് തന്നെ,,,,,
ഒരു ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് നിയന്ത്രിതമായ ഒരു മനുഷ്യൻ എന്നാൽ alien അവന്റെ ഓരോരോ നീക്കവും അളന്നു കുറിച്ചുള്ള കണക്കിൽ അത്യാധുനിക പ്രോഗ്രാമിങ് അവനെ സഹായിക്കുന്നു… ഭാവിയിൽ ഇതിനെ കൊണ്ട് വരാൻ മനുഷ്യർ കിടന്നു പരിശ്രെമിക്കുന്നും ഉണ്ടല്ലോ ALEXA എന്ന ആമസോൺ കൊണ്ട് വന്ന robot ഉദാഹരണം…..
കഥയുടെ തുടക്കത്തിൽ അവന്റെ അനാഥത്വം ശെരിക്കും വിഷമിപ്പിച്ചു കളഞ്ഞു!!! ഒരു ബോർഡിങ്ങിൽ വളർന്നു വരുന്ന മിക്ക കുട്ടികളുടെയും പ്രേശ്നമാണ് അറിവുണ്ടേലും സമൂഹത്തിൽ അടുക്കുവാനും ഉൾക്കൊള്ളുവനും ഉള്ള ബുദ്ധിമുട്ട് അതിവിടെയും അവന്റെ ജീവിതത്തിൽ കാണാൻ കഴിഞ്ഞു!!! കഥയുടെ ആവിഷ്കരണ മികവ് എടുത്ത് പറയണ്ട തന്നെ ഒന്നാണ്… ഇനി angel ആകുമോ അവന്റെ ജീവിത സഖി അതോ ഡെൽറ്റ ആണോ??? പ്രൊഫസർ നിർത്തി നാണം കെടുത്താൻ നോക്കിയപ്പോൾ ഡെൽറ്റ വളരെ വിഷമത്തോടെ അവനെ നോക്കിയ ഒരു നോട്ടം ഉണ്ടല്ലോ ?…… അപ്പോൾ അടുത്ത ഭാഗം അടുത്ത് തന്നെ കാണും എന്ന് അത്യധികം പ്രതീക്ഷിക്കുന്നു…,
❤️?❤️?
Thanks bro