?‍♀️Univers 6?‍♀️ [ പ്രണയരാജ] 477

അതിരാവിലെ തന്നെ മാക്സ് ഉണർന്നിരുന്നു.ഒന്ന് ഫ്രഷ് ആയി പുറത്തേക്കിറങ്ങിയതും,  സിമോണിയ പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു.

അവർ നേരെ പോയത്, പുറത്തു ഉദ്യാനത്തിലേക്ക് ആയിരുന്നു. അവിടെ, മൂന്നു ചെറിയ പായകൾ വിരിച്ചിരുന്നു. അതിലൊന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സിമോണിയ പറഞ്ഞു.

മാക്സ് അവിടെ ഇരിക്കു,

സിമോണിയയുടെ നിർദ്ദേശപ്രകാരം, ഞാനൊരു പായയിൽ ഇരുന്നു, പെട്ടെന്ന് എനിക്ക് അരികിലുള്ള പായയിലേക്ക്  എയ്ഞ്ചൽ ഓടി വന്നിരുന്നു. അവളുടെ പെരുമാറ്റത്തിൽ എന്തോ ഒരു പന്തികേട് എനിക്കും തോന്നാതിരുന്നില്ല.

മാക്സ് എയ്ഞ്ചൽ ഇരിക്കുന്നതു പോലെ, നീയും ഇരിക്കുക.

ഞാൻ ,എയ്ഞ്ചലിനെ, നോക്കി. അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഒളിഞ്ഞു കിടക്കുന്നതു പോലെ എനിക്കു തോന്നി. കൂടുതൽ ഒന്നും ചിന്തിക്കാതെ തന്നെ, അവൾ ഇരുന്നതു പോലെ ചമ്രം പടിഞ്ഞിരുന്നു. ഇരു കൈകളും നീട്ടി, മുട്ടുക്കാൽ തൊടുന്ന രീതിയിൽ വെച്ച് ഞാൻ സിമോണിയയെ നോക്കി .

മാക്സ് മിഴികൾ അടയ്ക്കുക.

ഞാൻ പതിയെ എൻ്റെ മിഴികൾ അടച്ചു.

എനി ശ്വാസം പതിയെ എടുക്കുക, പിന്നെ പതിയെ വിടുക….

ആൻ്റി പറഞ്ഞതു പോലെ എൻ്റെ ശ്വസനവും ഞാൻ നിയന്ത്രിച്ചു ആ സമയം ആൻ്റിയുടെ ശബ്ദം എൻ്റെ കാതുകളിൽ അലയടിച്ചു.

ഞാൻ പറയുന്നത് വരെ ഇതു നിർത്തരുത്.

മിഴികൾ അടച്ച് ശ്വാസോച്ഛാസത്തിൽ ശ്രദ്ധ ചെലുത്തി, സമയങ്ങൾ കടന്നു പോകവെ, എൻ്റെ ഹൃദയതാളം വളരെ വ്യക്തമായി കാതിൽ മുഴങ്ങാൻ തുടങ്ങി. ചുറ്റും നടക്കുന്ന ചെറു ചലനങ്ങൾ പോലും ഞാൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും ഞാനത് ആസ്വദിച്ചാണ് ചെയ്തത്.

എനി കണ്ണുകൾ തുറന്നോള്ളൂ….

പതിയെ മിഴികൾ തുറന്നപ്പോൾ ഒരു പുത്തൻ ഉണർവ് ലഭിച്ചതു പോലെ പ്രതീതമായി.

ഇന്ന് ഇത്രയും മതി,

ഉം… കോളേജിൽ പോവാൻ നോക്ക്.

ആൻ്റി അതു പറഞ്ഞതും എയ്ഞ്ചൽ അവളുടെ മുറിയിലേക്കു പാഞ്ഞു. ഞാൻ ആൻ്റിയെ തന്നെ ഉറ്റു നോക്കി. ആൻ്റി ആ നോട്ടം കണ്ടു എന്നു മനസിലാക്കിയതും, ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞതും.

മാക്സ്,

എന്താ… ആൻ്റി ,

നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടോ…

ഒന്നുമില്ല, ആൻ്റി,

എന്തിനാ മാക്സ് മടിക്കുന്നത്, ഞാൻ നിൻ്റെ ട്രെയ്നർ ആണ് .

നിൻ്റെ സംശയങ്ങൾ തീർക്കേണ്ടത് എൻ്റെ കടമയാണ്.

അത് ആൻ്റി,

മടിക്കാതെ ചോദിക്കൂ….

ആൻ്റി , ഇതു കൊണ്ട് ഞാൻ ശത്രുക്കളെ എങ്ങനെ നേരിടാനാണ്.

ധ്യാനത്തിൽ ഇരുത്തിയതിനെ കുറിച്ചാണോ…

അതെ ആൻ്റി ,

മാക്സ് ഒരു പുസ്തകം വായിക്കണമെങ്കിൽ ആദ്യം അക്ഷരം പഠിക്കണം. ഇതും അതുപോലെ തന്നെയാണ്.

എനിക്കൊന്നും മനസിലായില്ല.

ഞാൻ പറഞ്ഞു തരാം .

നിന്നിലെ ശക്തികളെ ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ നിന്നിൽ മനശക്തി വേണം.

ധ്യാനം മനസിനെയും ശരീരത്തെയും ശക്തി പെടുത്തും

നീ മനശക്തി നേടിയ ശേഷം നമുക്കു യഥാർത്ഥ ട്രെയിനിംഗിലേക്കു കടക്കാം.

സമയം കുറേ… നഷ്ടമാവില്ല.

അധ്വാനത്തിൻ്റെ ഫലത്തിന് മാധുര്യം കൂടും മാക്സ്.

ഞാൻ മുറിയിൽ പോയി, വസ്ത്രം മാറുമ്പോയാണ്.ഒരു കാര്യം ശ്രദ്ധിച്ചത്, ഇതുവരെ ഒലീവ എന്നോട് മിണ്ടിയിട്ടില്ല.

ഒലീവ….

ഒലീവ…

ഞാൻ വിളിച്ചിട്ടും ഒലീവ മറുപടി തരാതിരുന്നപ്പോൾ നിവർത്തിയില്ലാതെ ഞാൻ ഒലിവയൊട് ആജ്ഞാപിച്ചു.

ഒലീവ, നിൻ്റെ മാസ്റ്റർ ആണ് വിളിക്കുന്നത് മറുപടി നൽകൂ….

പറഞ്ഞാലും മാസ്റ്റർ,

ഒലീവയുടെ ശബ്ദം കേട്ടപ്പോൾ സന്താേഷം തോന്നിയെങ്കിലും മാസ്റ്റർ എന്ന വിളി ഒരു വേദനയായി.

നീയെന്താ… എന്നോട് മിണ്ടാത്തത്.

മറുപടിയൊന്നും വരാതായപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.

മാസ്റ്ററിൻ്റെ ചോദ്യത്തിന് ഉത്തരം നൽകണം എന്നറിയില്ലെ,

അതു മാസ്റ്റർ, ഇന്നലെ ഞാൻ എത്ര തടഞ്ഞിട്ടും എൻ്റെ വാക്കുകൾ മാസ്റ്റർ കേട്ടിരുന്നില്ല, എൻ്റെ സാന്നിധ്യം മാസ്റ്ററിന് ബുദ്ധിമുട്ടാവാതിരിക്കാനാണ് ഞാൻ മറുപടി നൽകാഞ്ഞത്.

ഒലീവ അതു പറഞ്ഞപ്പോൾ എനിക്കും താങ്ങാനാവുന്നുണ്ടായിരുന്നില്ല. സത്യത്തിൽ ഇത്രയും നേരം ഒലീവയെ കുറിച്ച് ഓർക്കാത്തതിൽ എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നി.

ഒലീവാ…..

ഇപ്പോ ഞാൻ നിൻ്റെ മാസ്റ്റർ അല്ല, ആ പഴയ മാക്സ് ആണ്.

എനിക്കെൻ്റെ ഫ്രണ്ടായ ഒലീവയെ തിരിച്ചു വേണം.

ഒലീവാ….

ഒലീവാ….

മറുപടിയൊന്നും വരാതായപ്പോൾ അവനതു താങ്ങാനായിരുന്നില്ല. അവനിലെ വികാര വേലിയേറ്റങ്ങൾ അവനിലെ ശക്തികൾ പ്രകടമാക്കുവാൻ തുടങ്ങി. അവൻ്റെ ദേഹവർണ്ണങ്ങളിൽ മാറ്റം വന്നു.

ഒലീവ….

നിനക്ക് പഴയ ഒലിവയാവാൻ പറ്റില്ല എങ്കിൽ അതു പറ,

പറ്റില്ല,

ഉടനടി മറുപടി ലഭിക്കുകയും ചെയ്തു, എന്നാൽ ആ മറുപടി, അവനെ ഒരു ഭ്രാന്തമായ അവസ്ഥയിലേക്കെത്തിച്ചു. കൈയ്യിലെ വാച്ചിനെ അവൻ പറച്ചെടുത്തു. അവൻ്റെ ശരീരത്തിൽ തുളഞ്ഞു കയറിയ കൂർത്ത മുനകൾ തീർത്ത മുറിവിലൂടെ രക്തം വന്നു. വാച്ചിനെ അവൻ കിടക്കയിലേക്കു വലിച്ചെറിഞ്ഞു.

ഒലീവ, എനി എനിക്കു നിന്നെ വേണ്ട, ഞാൻ പുതിയ സുഹൃത്തിനെ തിരഞ്ഞെടുത്തു. മരണം.

മാക്സ്…..

ഈ കോലത്തിൽ പുറത്തു പോയാൽ….

ഹാ…. ഹാ.. ഹാ…

ഒരു ഭ്രാന്തനെ പോലെ ചിരിച്ചു കൊണ്ട് വാതിൽ ലക്ഷ്യമാക്കി അവൻ നടന്നതും വാതിൽ തനെ അടഞ്ഞു. വാതിൽ തകർക്കാൻ അവൻ ശ്രമിച്ചപ്പോൾ മുറിയുടെ പല പാളികളിലും മാറ്റം വന്നു. പെട്ടെന്ന് ഒരു ഗർത്തത്തിലേക്കവൻ വീണു.

നിലത്തവൻ വീണതും അവൻ്റെ കയ്യിൽ വീണ്ടും ആ വാച്ചു വന്ന് ലയിച്ചു. അവനത് പറിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴേക്കും എന്തോ ഒരു മരുന്ന് അവനിലേക്കു കയറി, കുറച്ചു നിമിഷങ്ങൾക്കു ശേഷം അവൻ ശാന്തനായി .

സോറി മാക്സ്,

ഒലീവയ്ക്കു മറുപടി നൽകാതെ, അവൻ നടന്നപ്പോൾ

മാക്സ് പ്ലീസ് എനിക്കു തെറ്റു പറ്റി.

ഒലീവ, നീയെനിക്ക് ആരാണെന്നു എനിക്കു പറയാനറിയില്ല. എനിക്കെല്ലാം നീയാണ്, ആ നിനക്ക് എന്നെ മനസിലാക്കാൻ കഴിഞ്ഞില്ല എങ്കിൽ,

സോറി മാക്സ്, അന്ന് അങ്ങനെ നടന്നപ്പോ ഞാൻ തോറ്റു പോയ പോലെ തോന്നി. എൻ്റെ മാസ്റ്റർ എന്നെ ഏൽപ്പിച്ച ജോലിയിൽ ഞാൻ,

ഒലീവ…..

മാക്സ് നിനക്കെന്തെങ്കിലും പറ്റിയാൽ ഞാൻ തോറ്റു പോകും, നിൻ്റെ ട്രെയ്നിംഗ് കഴിയുന്നത് വരെ നിന്നെ സംരക്ഷിക്കുക എൻ്റെ ജോലിയാണ്.

എനിക്കും തെറ്റു പറ്റിയിട്ടുണ്ട് ഒലീവ, പക്ഷെ നല്ല ഒരു സുഹൃത്ത് , ക്ഷമിക്കേണ്ടതുണ്ട്

അപ്പോൾ നീ…

ഞാൻ ക്ഷമിച്ചിരിക്കുന്നു.

മാക്സ് കോളേജിൽ പോകട്ടെ,

ഉം.. പോകണം.

?????

ഇന്നും ഞാനും ഏയ്ഞ്ചലും ഒന്നിച്ചാണ് കോളേജിലേക്ക് യാത്ര തിരിച്ചത്. ഇന്ന് പതിവിനു വിപരീതമായി എയ്ഞ്ചൽ എന്നോടു സംസാരിച്ചു.

മാക്സ്,

ഉം….

എന്താ ഒന്നും മിണ്ടാത്തത്.

ഈ കാർ എൻ്റെയാ…. ഇപ്പോ ഞാൻ വല്ലതും പറഞ്ഞാൽ അധികാരം കാണിക്കലാവും എന്തിനാ വെറുതെ,

ഞാനതു പറഞ്ഞതും അവൾ മുഖം തിരിച്ചു അറിയാതെ ആ സമയം എൻ്റെ നാവിൽ നിന്നും വീണു പോയി.

ഇതിനെ ഒക്കെ എങ്ങനാണെൻ്റെ ഈശ്വരാ സഹിക്കുക,

എൻ്റെ കഷ്ടകാലത്തിന് അതവൾ കേൾക്കുകയും ചെയ്തു.

എന്താ… എന്താ… പറഞ്ഞേ…

ഒന്നുന്നില്ല,

എന്നെ സഹിക്കാൻ ഞാൻ പറഞ്ഞോ നിന്നോട്,

ഞാനൊന്നും പറഞ്ഞില്ല,

പിന്നെ ഞാൻ കേട്ടതോ…

ഒലിവ കാർ നിർത്ത്.

ഞാനതു പറഞ്ഞതും ഒലീവ കാർ നിർത്തി. ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. കുറച്ച് ആശ്വാസം ലഭിച്ചതു പോലെ. ആ സമയം അവളും പുറത്തേക്കിറങ്ങി.

മാക്സ് കാറിൽ കയറ്.

അവളുടെ ആജ്ഞാ സ്വരം എനിക്കിഷ്ടമായില്ല അതു കൊണ്ട് തന്നെ ഞാൻ കാറിൽ നിന്നും കുറച്ച് അകലത്തേക്കു നടന്നു.

മാക്സ്….

അവൾ വിളിക്കും തോറും വാശിയോടെ ഞാൻ കാറിൽ നിന്നും അകന്നു കൊണ്ടിരുന്നു. അകന്ന് അകന്ന് ഒരു വനത്തിൻ്റെ  തുടക്കത്തിലെത്തി. ദേഷ്യം പിടിച്ച മുഖവും കാണിച്ച് അവൾ കാറിൽ കയറി ഇരുന്നതും ഞാൻ കാടിനകത്തേക്കോടി.

മാക്സ്,….

കോളേജ് പോണ്ടെ,

ഇന്നു വേണ്ട , അവളെ ഒരു പാഠം പഠിപ്പിക്കണം.

നീയെന്തിനാ അവളോട് ശത്രുത വച്ചു പുലർത്തുന്നത്.

ഒലീവ ഒന്ന് ഇഷ്ടപ്പെടാൻ ശ്രമിച്ചതാ… ഞാൻ, പക്ഷെ ഇന്നലെ മുതൽ അവൾ കാണിച്ചതൊന്നും എനിക്കിഷ്ടമായില്ല.

മാക്സ്…

ഒലീവ പ്ലീസ് കുറച്ചു നേരം.

അതും പറഞ്ഞു കൊണ്ട് അവൻ കാടിനുള്ളിൽ തലങ്ങും വിലങ്ങും ഓടി, അവളെ ഒന്നു വട്ടു പിടിപ്പിക്കണം അതു മാത്രമാണ് അവൻ്റെ ലക്ഷ്യം. വനത്തിലൂടെ അവൻ ഓടി ….

പെട്ടെന്ന് പിന്നിൽ നിന്നും മരങ്ങൾ പിഴുതു കൊണ്ട് എന്തോ ഒന്ന് എനിക്കു നേരെ കുതിച്ചു വന്നു. പെട്ടെന്ന് എന്തോ ഒന്ന് എന്നെ തട്ടി തെറുപ്പിച്ചു. ഞാൻ ദൂരേക്കു തെറിച്ചു വീണു.

എൻ്റെ മിഴികൾക്കു മുന്നിൽ ആ രൂപം തെളിഞ്ഞു വന്നു. സാധാരണ മനുഷ്യനെക്കാൾ പൊക്കവും ശരീരവും ആ രൂപത്തിനുണ്ടായിരുന്നു. പച്ച നിറമാണ് അതിൻ്റെ ദേഹം, തലയ്ക്ക് വലുപ്പം കൂടുതലാണ് , തലയുടെ മുകൾ ഭാഗം ചതുരാകൃതി.

നെഞ്ചിൽ തിളങ്ങുന്ന നീല വർണ്ണത്തിലുള്ള ഒരു വലിയ ഗോളം. ദേഹത്ത് പലയിടത്തിലായി അത്തരം ഗോളങ്ങൾ കാണാം. ദേഹം മുഴുവൻ തുന്നി കൂട്ടിയ പാടുകൾ.

51 Comments

  1. ബ്രോ അടുത്ത ഭാഗം എന്ന് വരും?
    എഴുതാൻ തുടങ്ങിയില്ലേയ്……..?
    Waiting ❣️

  2. തുമ്പി ?

    Actually ee max njanau nte ullilulla illenkil njan akanam ennu.. Conceptulla parts ahnu fullummu….?

  3. Bro Super❤️
    ഒലിവ ഫാൻസ്‌ ???
    Angel ലാസ്റ്റ് ആ പറഞ്ഞത് ഇഷ്ടായിട്ട, അങ്ങനെ മനസിൽ ഉള്ളത് പുറത്തു വന്നാലേയ് ?…….

    വെയ്റ്റിംഗ് 4 നെക്സ്റ്റ് പാർട്ട്‌ ബ്രോ ❣️
    With Love ?

  4. ?സിംഹരാജൻ

    പ്രണയരാജ❤?,
    ഈ ഭാഗവും മനോഹരം…
    സമയം പോലെ അടുത്ത ഭാഗം ഇട്ടാൽ സമയം പോലെ വായിക്കും….
    ❤?❤?

  5. Spr ഓരോ സീനും spr last angel പറഞ്ഞത് കേട്ടു ഒരു പാട് സന്തോഷം ആയി nxt part കാത്തിരിക്കുന്നു

  6. ❤️❤️❤️❤️

Comments are closed.