അവൻ്റെ ബെഡിൽ തൻ്റെ കൈ കൊണ്ട് തലോടി കൊണ്ടവൾ നടന്നു. പതിയെ ബെഡിൽ കിടന്ന തലക്കാണ എടുത്ത് മാറോടു ചേർത്തു പിടിച്ചു. പിന്നെ പിൻതിരിഞ്ഞു നിന്നു കൊണ്ട് തന്നെ കട്ടിലിലേക്ക് ചാടിക്കിടന്നു.
ആ കട്ടിലിൽ കണ്ണടച്ചു കിടന്ന്, തലക്കാണയെ തന്നോട് ചേർത്തു പിടിച്ച് അവൾ മനസിൽ സ്വപ്നങ്ങൾ നെയ്തു. അവൻ തനിക്കരികിൽ കിടക്കുന്നതായി. പെട്ടെന്നവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് മാറി നിന്ന് ദീർഘശ്വാസം വലിച്ചു.
ഹാഗറിൽ കിടക്കുന്ന അവൻ്റെ ഷർട്ട് കണ്ടപ്പോൾ അവൾ അവിടേക്കു നടന്നു. ആ ഷർട്ട് അവൾ പതിയെ ഊരിയെടുത്തു. അതു തൻ്റെ മുഖത്തോടു ചേർത്ത് ശ്വാസം ആഞ്ഞു വലിച്ചു. അവൻ്റെ ഗന്ധം ആസ്വദിക്കാനെന്ന പോലെ.
പിന്നെ ആ ഷർട്ട് സ്വയം അണിഞ്ഞ് അവൾ കണ്ണാടിയുടെ മുന്നിൽ പോയി നോക്കി. നാണത്താൽ അവളുടെ മുഖം ചുവന്നു. അവൾക്കു തന്നെ അറിയില്ല, അവൾക്ക് എന്താണ് സംഭവിക്കുന്നത് എന്നത് .
നാണം എന്ന വികാരം അറിയാത്ത എയ്ഞ്ചലിന് ഇപ്പോ അവനെ കുറിച്ച് ചിന്തിക്കുമ്പോയേക്കും നാണത്തിന് അടിമപ്പെടേണ്ടി വരുന്നു. ഒരു പുഞ്ചിരിയോടെ അവൾ ആ ഷർട്ട് ഊരി തിരച്ച് ഹാഗറിൽ തൂക്കി.
മനസ് പാറി പറയുന്ന ശലഭം പോലെ ആയിരിക്കുന്നു. തൻ്റെ പ്രണയ മധു പകരാൻ അവനെ കഴിയൂ.. അവനു ചുറ്റും വട്ടമിട്ടു പറക്കുന്ന ശലഭം മാത്രമാണ് താൻ, അതു ചിന്തിച്ചു കൊണ്ട്, തൻ്റെ കൈകൾ ഉയർത്തി വെച്ച് ആ മുറിയിൽ വട്ടമിട്ടു കറങ്ങുകയാണ് ഏയ്ഞ്ചൽ. അവൾ പ്രണയത്തിൻ്റെ പുതു ലോകത്ത് വസിക്കുവാൻ തുടങ്ങി.
?????
മാക്സ് ബോധരഹിതനായി കിടക്കുകയാണ്. സിമോണിയ അവനെ നോക്കി ആ നിൽപ്പ് നിൽക്കുകയാണ്. അവൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നതിൻ്റെ അമർഷം ഉണ്ട്, എന്നാൽ അതു പോലും പ്രകടിപ്പിക്കാനാവാതെ അവനെ നോക്കി നിൽക്കുകയാണ്.
അബോധാവസ്ഥയിലും അവനറിയുന്നുണ്ട്, പുറത്ത് അമ്മ അവനെ നോക്കി നിൽക്കുന്നത്. അവരുടെ സാന്നിധ്യം അവന് അനുഭവിക്കാനാവുന്നുണ്ട്. എന്നാൽ അതോടൊപ്പം തൻ്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും അവൻ അറിയുന്നുണ്ട്.
എന്തോ ഒന്ന് തൻ്റെ ശരീരത്തിൽ തിളച്ചു മറിയുന്നുണ്ട്. പക്ഷെ എന്താണ് തനിക്കു സംഭവിക്കുന്നത് എന്നു മാത്രം അവനറിയില്ല. പതിയെ പതിയെ തന്നിലെ ദേഹതാപം ഉയരുന്നത് അവൻ അറിയുന്നുണ്ട്. എന്നാൽ അവനു പ്രതികരിക്കാനാവുന്നില്ല.
അവനിലെ ചെറു ഞരക്കങ്ങളും ശരീരത്തിൽ നിന്നും വമിക്കുന്ന ആവിയും ഭയത്തോടെയാണ് സിമോണിയ നോക്കി കണ്ടത്. അവളുടെ ഉള്ളിലെ അമ്മയുടെ വ്യകുലത കൂടി വന്നു.
ഒലീവ…
എന്താ സിമോണിയ,
ഓണത്തിന് ഇടാം എന്ന് പറഞ്ഞിട്ട് ഇട്ടില്ലേ ബ്രോ……ഞാൻ കൊറേ പ്രതീക്ഷിച്ചു.
Onathine idam makkale ivide keral korava ath chat kananje. ??
pranyaraj_nv ente insta aane avide vene varam, onnormippicha njan set aakande??
എന്താണ് സഹോ……. ഉരുപാടായി കാത്തിരിക്കുന്നു…..എഴുതാൻ തുടങ്ങിയോ……. എന്തെങ്കിലും ഒരു റിപ്ലൈ തരാമോ.
സൂപ്പർ ബാക്കിയെന്നു വരും
ബാക്കി എന്നു വരുഠ
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
അടിപൊളി ആയിട്ടുണ്ട് ???
bro kamuki pdf please
Kamuki kure project athinte pirage unde bro so, ath pdf possible alla
// kure project athinte pirage unde //
Manasilayilla
Oru team aa kadha block aaki vechathane. Avark serious chaiyan
താങ്കളുടെ ഈ ശിവശക്തി എന്ന കഥയുടെ ബാക്കി ഭാഗം ഇനി എപ്പോഴെങ്കിലും ഉണ്ടാകുമോ അതോ അത് avasanippicho
അവിടെ ചോദിച്ചിട്ട് no reply അതാ ഇവിടെ ചോദിച്ചേ
Muthee aa kadha nalla pole vaigum chila prashnangal unde aa kadhayile so athonne clear aakiya sheshame continue chaiyu
Sry buddies ivide keral kuravane njan athane, ariyathe pogunnath. Onam anne idanne vecha neekki vechath.
pranayaraja_nv ente insta aane, aarelu onne idakkenne ormippicha mathi…