?വാതിലിനപ്പുറം [Sai] 1713

”ഇന്ന് പോലീസ് ചെക്കിംഗ് കുറവാണെന്ന് പറഞ്ഞു. അതാ അങ്ങോട്ട് പോയെ…… ചെക്കിംഗ് ഉണ്ടെൽ പോകുന്നത് റിസ്കാ……”

 

”ഹമ്…….”

 

 

അവർ പറഞ്ഞ മൂന്നാം നാൾ ഇന്നാണ്. ഞങ്ങളുടെ അവസാന നാൾ……..

 

ഏകദേശം പതിനൊന്ന് മണി ആയപ്പോഴാണ് അവർ വന്നത്. അഞ്ച് പേരുണ്ട്. സംസാരത്തിൽ നിന്നും അറിയാം എല്ലാം ഹിന്ദിക്കാരാണ്.

 

ചെറുപ്പകാരൻ അവരെ ഞങ്ങളുടെ റൂമിൻ്റെ തൊട്ടടുത്ത റൂമിൽ ഇരുത്തി.

 

“ടാ… ചായയൊന്നും വേണ്ട. നീ പറഞ്ഞ സദ്യ കൊതിച്ച് വന്നതാ ഞങ്ങള്. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ബുദ്ധിമുട്ടിലാവുന്നത് നിൻ്റെ ഭാര്യയും മകളുമായിരിക്കും.”

 

ആ അഞ്ചു പേരുടെയും ചിരി ഞങ്ങൾ എല്ലാവരുടെയും ചങ്കിലാണ് തറച്ചത്. ക്രൂരതയുടെ പര്യായങ്ങളാണവർ.

 

” ഇല്ല…. എല്ലാം റെഡിയാവും”

 

അവർ വന്നതിന് ശേഷം ഒരു പാട് തവണ ആ വാതിൽ തുറന്നടഞ്ഞു. ഓരോ പ്രാവശ്യവും ഞങ്ങളിൽ ഓരോരുത്തരെ അവർ………….

 

ഇപ്പോൾ ഞങ്ങൾ രണ്ടു പേര് മാത്രം ബാക്കി. ഇരുട്ടും നിശബ്ദതയും മാത്രം…….

 

ആ വാതിൽ വീണ്ടും തുറന്നു. ഇത്തവണ വാതിൽ തുറന്ന് വന്നത് ആ ഹിന്ദിക്കാരിൽ ഒരാളായിരുന്നു. അവൻ എൻ്റെ കൂടെ ഉണ്ടായിരുന്നവ ദിൽ പിടിത്തമിട്ടു. ഞങ്ങളിൽ ഏറ്റവും സുന്ദരി അവളയിരുന്നു. ആ അഞ്ച് പേർ ഒന്നിച്ച് അവളെ പിച്ചിചീന്തി.

 

എൻ്റെ മനസ്സു മടുത്തു. ആകെ തകർന്നു. ആ വാതിൽ ഇനി തുറന്നാൽ അത് എനിക്ക് വേണ്ടിയാണെന്നുറപ്പ്.

 

കാത്തിരിപ്പ്. അതിനേക്കാൾ വലിയ വേദനയില്ല.

 

ഇപ്പോൾ ഞാനും മനസ്സു കൊണ്ടാഗ്രഹിക്കുന്നത് ആരെങ്കിലും എന്നെ തേടി വന്നിരുന്നെങ്കിൽ എന്നാണ്.

 

ആരോ വരുന്നുണ്ട്‌. ഒരു കാലടി ശബ്ദം അടുത്ത് വരുന്നത് പോലെ.

 

ഞാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു.

Updated: May 13, 2021 — 5:38 am

20 Comments

  1. ഉടച്ചില്ലേ കഞ്ഞിക്കലം… ?

    1. Aish… Ishtayilla….????

    1. Yyyy???

    1. K????? tnku

      1. Long lasting rply

  2. ???❤️❤️❤️

  3. Sai….

    Njan vayikkan late aayi ennariyaam… Ethinu shesham Vanna kadhakal onnum njan vayichittilla… വായന തുടങ്ങുന്നത് ennanu…

    ഇഷ്ട്ടപെട്ടു.. ചെറിയ ഒരു കഥ… ആദ്യം ഒരു പെണ്ണിനെ മനസിൽ കണ്ടിട്ട് അവസാനം aa തക്കാളി ആക്കിയപ്പോ അറിയാതെ ചിരിച്ചു പോയി…

    ♥️♥️♥️♥️♥️♥️

    1. ???? chumma oru rasam……

      Oru variety pidichatha

  4. ⚡Lord of Thunder⚡

    1. Paappaaaa❤️❤️

  5. BAHUBALI BOSS (Mr J)

    ❤️❤️

    1. BAHUBALI BOSS (Mr J)

      First ??????

Comments are closed.