?കൃഷ്ണവേണി ? [Nandha Nandhitha] 367

“അമ്മേ…”

ഒക്കെ കേട്ടുകഴിഞ്ഞതും ആവണി അമ്മേ കെട്ടിപിടിച്ചു കരഞ്ഞു…

“നമുക്ക്… നാളെ തന്നേ അമ്മേടെ നാട്ടിലേക്ക് പോകണം…”

മോളുടെ വാക്കുകൾ കേട്ട് വേണിയുടെ കണ്ണുകൾ നിറഞ്ഞു… മനസ്സും…!!

*

കാർ ഇരുനില വീടിന്റെ മുന്നിൽ വന്നു നിന്നു… പഴയ ഓടുംപേരയിൽ നിന്നു പുതിയ വലിയ ഇരുനില മാളികയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു… അച്ഛൻ ഇറക്കിവിട്ട മണ്ണിൽ ചവിട്ടിയപ്പോൾ അവളുടെ കാലുകൾ വിറച്ചു… നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി…

അവൾ മകളുടെ കയ്യിലേക്ക് ഒന്നുടെ മുറുകെ പിടിച്ചു…
പതിയെ പടികൾ കയറി കാളിങ്ബെൽ അടിച്ചു…

അകത്തു നിന്നൊരു സ്ത്രീ കതക് തുറന്നു…

“ആരാ… എന്തേ…??”

അവരുടെ ചോദ്യം കേട്ട്… എന്ത് പറയണം എന്നറിയാതെ വേണി നിന്നു…

“ആരാ ചേച്ചി പുറത്ത്…?? ”

അകത്തു നിന്നു വേഗം ഒരു മറ്റൊരു പെണ്ണ് ഇറങ്ങി വന്നു…

“വീണ…!!”

ആ വിളി കേട്ടതും… ചേച്ചി എന്ന് വിളിച്ചു കൊണ്ട് അവൾ ഓടിവന്നു… വേണിയെ കെട്ടിപിടിച്ചു…

“എവിടായിരുന്നു… ചേച്ചി… ഇത്രനാൾ… എവിടൊക്കെ തിരക്കി… പക്ഷെ… ”

അവളുടെ കണ്ണുകൾ സന്തോഷത്തോടെ നിറഞ്ഞൊഴുകി…

“വാ… അകത്തേക്ക് വാ…”

വീണ… അവരെ അകത്തേക്ക് ക്ഷണിച്ചു… വേണി തന്റെ മകളെ അവർക്ക് പരിചയ പെടുത്തി…
ഒത്തിരി സ്നേഹ പ്രേകടനങ്ങൾക്കൊടുവിൽ… ചുമരിൽ തൂക്കിയിട്ട അച്ഛന്റേം അമ്മേടേം ചിത്രത്തിലേക്ക് കണ്ണീരോടെ അവൾ നോക്കി നിന്നു…

49 Comments

  1. മേനോൻ കുട്ടി

    ഒന്നും പറയാൻ വയ്യ… ഒന്നും പറയാനില്ല!

  2. പറയാൻ വാക്കുകള്‍ കിട്ടുന്നില്ല…തുടര്‍ന്നും എഴുതുക ..????

  3. superb writing..
    its a lesson in other means
    thank u
    with lots of luv
    Ann

  4. ജോൺ ഹോനായി

    എന്ത് പറയണം എന്ന് അറിയില്ല ഈ കഥയിൽ ഞാൻ എന്നെ തന്നെ കാണുന്നു

  5. ഒത്തിരി ഇഷ്ടായി…!????

    ❤️❤️❤️❤️❤️

  6. നന്ദ,
    അതി മനോഹരമായ എഴുത്തിനു തന്നെ കയ്യടി, പ്രമേയം അതിൽ ഇങ്ങനെയും സംഭവിക്കാം. ശ്വാശ്വതമായ പ്രണയം ഒരിക്കലും കാമമല്ല താഴെയുള്ള കമന്റിൽ ബെർണറ്റ് ചേച്ചി പറഞ്ഞത് പോലെ തന്നെ. ക്രൂരമായ പീഡനത്തിന് ശേഷമുള്ള കഥയാണ് എഴുതാൻ തുണിഞ്ഞതെങ്കിലും പ്രണയത്തിന്റെ മുകളിലല്ല കാമം.
    അവസാനം ഹൃദയത്തിൽ ഒരു പോറൽ അവശേഷിപ്പിച്ചു.
    തന്റെ എഴുത്ത് തന്നെ മുന്നിട്ട് നിന്നത്. ആശംസകൾ…

  7. പ്രണയം എന്നാലൊരിക്കലും കാമം ആയിരിക്കില്ല. ഒരു സ്ത്രീയെ ശാരീരികമായി അവളുടെ സമ്മതമില്ലാതെ കീഴ്പ്പെടുത്തുന്നതിനെയൊരിക്കലും പ്രണയമെന്ന് വിളിക്കാനാകില്ല. പ്രണയത്തിന്റെ ഭാവം സന്തോഷമാണ്, സംതൃപ്തിയുമാണ്. അതുപോലെതന്നെയാണ് ഒരു പെണ്ണിന്റെ ആത്മാഭിമാനം. ആവൾതന്നെയാണ് ശരി. സമ്മതമില്ലതെ കീഴ്പെടുത്തിയവന്റെ ഒപ്പം ജീവിതത്തേക്കാൾ മരണമാണ് അന്തസ്. ഒരാൾ പറഞ്ഞിട്ടാണ് ഇതുവായിച്ചത്. എന്നും മനസിലുണ്ടാകും.
    With Love, Bernette

  8. Oru nimisham cheythu poya thettine undaya prasnagal
    Lahariyudeyum andhamaya snehathinum Mel cheythupoya oru thette athe thiruthan oru avasaram enkilum avane koduthirunenkil
    Ennagrahichu povunnu
    Karayichu kalanju
    Heart touching one
    Ithe pole allande happy ending ulla storykke ayi kathirikunnu
    Enikke ini karayan vayya

  9. എന്ത് പറയണം എന്ന് അറിയില്ല അവസാനം വരെയും feel കളയാതെ കൊണ്ട്‌ പോയി,
    Super ????

  10. Nandha

    എന്ത് പറയണം എന്ന് അറിയാത്ത ഒരു അവസ്ഥ
    തന്റെ വാക്കുകള്‍ക്ക് മനസ്സിലേക്ക് ഇടിച്ചു കയറുവാന്‍ ഉള്ള വല്ലാത്ത ഒരു കഴിവ് ഉണ്ട്
    സാധാരണ ഇങ്ങനെ ഉള്ള കഥകളില്‍ കാമം ആവും കാമുകന് കാമുകിയോട് അപ്പൊ അവളോട്‌ ഒപ്പം ചേർന്നു അവനെ കുറ്റപ്പെടുത്താൻ എളുപ്പം ആണ് പക്ഷെ ഇവിടെ മനസാക്ഷിക്ക് മുന്‍പില്‍ ആരേയാണ് തെറ്റുകാരൻ ആകേണ്ടത് എന്നത് വല്യ ഒരു ചോദ്യ ചിഹ്നം ആണ്
    അന്ധമായ പ്രണയം കീഴ്പ്പെടുത്തലിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല എങ്കിലും എന്തോ അനിലിനെ കുറ്റപ്പെടുത്താൻ ആകുന്നില്ല.
    ചിലപ്പോള്‍ ലഹരി നമ്മളെ നമ്മൾ അല്ലാതെ ആക്കും
    എവിടെയോ അവരെ ഒരുമിപ്പിക്കാം എന്ന് തോന്നി പക്ഷേ ഈ കഥയിലെ വില്ലന്‍ വിധി ആണല്ലോ അതാകാം

    നല്ല ഒരു രചന അടുത്ത കഥയും ആയി വരൂ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Njanum ithinode yojikunnu
      Aareyum kuttapeduthan pattilla
      Vidhiyayirunnu ividuthe villain

  11. ചെറുകഥ ആണ് പക്ഷെ ഒന്നും പറയാനില്ല ?????????????????
    അനിലിനെ egane ആകിയപ്പോ വേണിക്കേ എന്ത് കിട്ടിയോ ആവോ ?.

  12. മനസാകെ അസ്വസ്ഥം ആയി പോയല്ലോഡോ… നല്ല കഥ ആണ് ഇത്തരത്തിൽ ഉള്ള സന്ദർഭങ്ങൾ ജീവിതത്തിൽ വന്നാൽ തീർച്ചയായിട്ടും ഉപകാരപ്പെടും നല്ല തീരുമാനങ്ങൾ കൃത്യ സമയത്ത് എടുക്കുവാൻ ആയി.

  13. Krishnaveni enna peru kandappo njn karudi ragendu vinte krishnaveni ayirikumenn..pinne auther Name kandapola manasilayath…. Kadha polichu… Super ayittund

  14. നിധീഷ്

    കരയിപ്പിച്ചുകളഞ്ഞല്ലോടോ…. ❤❤❤❤❤❤

  15. എന്ത് പറഞ്ഞാലും കുറഞ്ഞ് പോകുകയെ ഒള്ളു. ഓരോ വരികളും മനസ്സിൽ പതിഞ്ഞു പോയി. ഏറെ കാലത്തിനു ശേഷം നെഞ്ചില് ഒരു നോവ് തീർത്ത കഥ നൽകിയതിന് നന്ദി ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ❤️

  16. എന്റെ പൊന്നോ എന്താ പറയേണ്ടേ അതിഗംഭീരം തന്നെ പിടിച്ചിരുത്തി കളഞ്ഞു അവസാനഭാഗത്ത് വന്നപ്പോൾ കണ്ണുനിറഞ്ഞു നഷ്ടമാകാതിരിക്കാൻ വെടക്കാക്കി തനിക്കാക്കാൻ ഉള്ള ശ്രമത്തിൽ രണ്ടുപേർക്കും നഷ്ടമായ 24വർഷങ്ങൾ ഹൃദയത്തിൽ സ്വയം ഒരുക്കിയ ഉമിത്തീയിൽ വെന്തെരിഞ്ഞ ആ അച്ഛന് ആ മകളെ ഒന്ന് കാണാനുള്ള അവസരം ഒരുക്കമായിരുന്നു
    സ്നേഹത്തോടെ മിഴി

  17. ആത്മാഭിമാനം കൊണ്ട് അവള് അവനെ തോൾപ്പിച്ചപ്പോ മരണം കൊണ്ട് അവൻ മറുപടി നൽകി……….

  18. തൃലോക്

    അസാധ്യം???…. ഒരു ജന്മം കടന്നു പോയ പോലെ ❤️❤️❤️❤️

  19. അടിപൊളി……????

  20. എന്തൊരു എഴുത്താണ് ഒരു വരികളും മനസ്സിൽ തട്ടി ഒരു രക്ഷയും ഇല്ല വളരെ ഇഷ്ടായി..
    അവസാനത്തെ വരികൾ ഏറെ നൊമ്പരപ്പെടുത്തി?
    കുറെ കാലം മനസ്സിൽ ഓർത്തിരിക്കാൻ പറ്റുന്ന ഒരു കഥ.
    ഇനിയും കഥകൾ വരട്ടെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

  21. മല്ലു റീഡർ

    ഇന്നലെ ഒരു കൃഷ്ണവേണി വായിച്ചാലോ…ഇതെന്താ പുതിയ ഒരു കൃഷ്ണവേണി എന്ന് വിചാരിച്ചാണ് വായിക്കാൻ വന്നത്…ഇവിടെ വന്നപ്പോഴാണ് മനസിലായത് ഇതാണ് ശെരിക്കും കൃഷ്ണവേണി എന്ന്..

    ഒരു രക്ഷയും ഇല്ല …എന്താ പറയുന്നേ വല്ലാത്ത പവർ ഉണ്ട് തന്റെ എഴുത്തിന്…ഇനിയും ഇതുപോലെയുള്ള നല്ല രചനകളുമായി വരണം..വരും എന്ന് പ്രദീക്ഷിക്കുന്നു…

    1. വല്ലാത്തൊരു ചെയ്തയിപോയി കരയിപിച്ച് കളഞ്ഞല്ലോ ലാസ്റ്റ് അവരോന്നിച്ചെങ്കിൽ നന്നായേനെ…???????????????

Comments are closed.