?കരിനാഗം 13? [ചാണക്യൻ] 311

രുദ്രരൂപ ആ പെൺകുട്ടിയുടെ ദേഹത്തിന് നേരെ അടുക്കവേ ചുറ്റും ഒന്നു ഫണമുയർത്തി നോക്കി..

കത്തിജ്വലിച്ചുനിൽക്കുകയായിരുന്ന സൂര്യൻ ഞൊടിയിടയിൽ കാർമേഘങ്ങൾക്കു പിന്നിൽ പോയോളിച്ചു..

ഭയം മൂലം.

പകൽ പോലെ നിന്നിരുന്ന അന്തരീക്ഷം ഇപ്പൊ ത്രിസന്ധ്യ പോലെ നിറം മങ്ങി.

മൂടിക്കെട്ടിയ മാനത്ത് ഇടിവെട്ടും കൊള്ളിയാനും കാണപ്പെട്ടു.

പ്രകൃതി പോലും ഒന്നനങ്ങാൻ പോലുമാകാതെ സ്തംഭിച്ചു നിൽക്കുകയാണ്.

തന്റെ ഗുരു ഓതിത്തന്ന സൂചനകൾ ശരിയാംവണ്ണമാണെന്ന്  തിരിച്ചറിഞ്ഞ  രുദ്രരൂപ സമയം ഒട്ടും പാഴാക്കാതെ ആ ശരീരത്തിനു സമീപം ഇഴഞ്ഞെത്തി.

ദീർഘമായി ഒന്നു നിശ്വസിച്ച ശേഷം രുദ്രരൂപ തന്നിൽ അവശേഷിക്കുന്ന അല്പമാത്രമായ ഊർജം ഉപയോഗിച്ച് തന്റെ ഉടൽ അൽപം കൂടി വലുതാക്കി.

ശേഷം രുദ്രരൂപ തന്റെ ഉടൽ കൊണ്ട് ആ പെൺകുട്ടിയുടെ ഉടലിനെയാകെ ചുറ്റി വരിഞ്ഞു.

അതിനു ശേഷം ഫണം ആ പെണ്ണിന്റെ മാറോട് ചേർത്തു വച്ചു.

ഇപ്പോഴും ആ മനുഷ്യ ശരീരത്തിൽ കേവലം ജീവകണികകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

അതു മനസിലാക്കിയ രുദ്രരൂപ സമയം പഴക്കാതെ തന്റെ ഗുരു പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി ഓർത്തെടുത്തു.

തുടർന്നു ഫണം ഉയർത്തി നാവ് വെളിയിലിട്ട് ആ പെണ്ണിന്റെ തിരുനെറ്റിയോട് ചേർത്തു വച്ചു.

തുടർന്നു ആ പെൺകുട്ടിയുടെ ചുണ്ടിൽ പറ്റിയ നിണം പയ്യെ നാവുകൊണ്ട് ഒപ്പിയെടുത്തു.

ശേഷം പരകായ മന്ത്രം മൂന്നുതവണ ജപിച്ചു…

മന്ത്രോച്ചാരണം കഴിഞ്ഞതും രുദ്രരൂപക്ക് തന്റെ ശരീരത്തിന് എന്തൊക്കെയോ മാറ്റങ്ങൾ വരുന്നതായി അനുഭവപ്പെട്ടു.

അധികം വൈകാതെ തന്നെ രുദ്രരൂപയുടെ വാൽഭാഗം ആ പെൺകുട്ടിയുടെ ഉള്ളിലേക്ക് സന്നിവേശിക്കുവാൻ തുടങ്ങി.

രുദ്രരൂപയുടെ ഉടലിനെ ആ പെണുകുട്ടിയുടെ ദേഹം ആവാഹിച്ചു തുടങ്ങി.

രുദ്ര രൂപയെ പൂർണമായി ആവാഹിച്ചു കഴിഞ്ഞ ശേഷം ആ പെണ്ണിന്റെ ദേഹം പയ്യെ ഒന്നനങ്ങി.

പൊടുന്നനെ ശക്തിയിൽ ആ പെൺകുട്ടിയുടെ മിഴികൾ തുറക്കപ്പെട്ടു.

ആ മിഴികൾ സാധരണ മനുഷ്യന്മാരെപോലെ ആയിരുന്നില്ല…. മറിച് സർപ്പങ്ങളെപ്പോലെ നേർത്തതായിരുന്നു…

ആ പെൺകുട്ടി ചാടിയെഴുന്നേറ്റത്തും മാനത്തു നിന്നും കണ്ണഞ്ചിപ്പിക്കുന്ന കൊള്ളിയാൻ ഗർജ്ജനത്തോടെ ഭൂമിയിൽ വന്നു പതിച്ചു.

മരിച്ചുവെന്ന് കരുതിയ തന്റെ സഹപാഠി കണ്മുന്നിൽ ജീവനോടെ നിൽക്കുന്നത് കണ്ടു ആ ചെറുപ്പക്കാരന് ഇപ്പൊ ബോധം പോകുമെന്ന അവസ്ഥയായിരുന്നു.

രുദ്രരൂപ പയ്യെ തന്റെ കൈകൾ ഒന്നനക്കി നോക്കി.

പിന്നെ കാലുകളും.

പിന്നെ സ്വന്തം ശരീരമാകമാനം അനക്കുകയും പയ്യെ ഒന്നു തഴുകുകയും ചെയ്തു നോക്കി.

37 Comments

  1. കാളിയാനം കൊട്ടാരം വരുമോ?

    1. ചാണക്യൻ

      @spv

      കുറച്ചു തിരക്ക് ആയോണ്ടാ എഴുതാത്തെ…. ?
      എഴുതി ഇടാം കേട്ടോ ?
      സ്നേഹം ❤️❤️

  2. ?സിംഹരാജൻ

    ചാണക്യൻ ♥️?,

    പൊളി…എന്നത്തേയും പോലെ ഈ ഭാഗവും പൊളി ആയിട്ടുണ്ട്. അല്പം വൈകിപ്പോയി ഈ ഭാഗം വായിക്കാൻ അത്രക്ക് തിരക്കുകൾ വന്ന് പോയി!!!

    അടുത്ത ഭാഗം പേജ് കൂട്ടാൻ നോക്കണം… ലഹരി അതിന്റെ പരമോന്നതിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന സുഖംമുറിഞ്ഞ അവസ്ഥയാണ് പേജ് തീരുമ്പോൾ…!!

    അടുത്ത ഭാഗവും ഇത്രയും തന്നെ മനോഹരം ആകാൻ കഴിയട്ടെ!!!

    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ..

      സിംഹരാജാ ❤️❤️
      എന്നും തരുന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരികെ തരാൻ ഒരുപാട് ഉമ്മകൾ മാത്രം ??
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      കഥ വായിക്കാൻ വൈകിയാലും കുഴപ്പമില്ല ?
      സമയം പോലെ വായിച്ചാൽ മതിട്രോ..
      അടുത്ത തവണ പേജ് കൂട്ടാം..
      ആശംസകൾക്ക് ഒരുപാട് സ്നേഹം ?
      ഒത്തിരി നന്ദി ❤️❤️

  3. Neyyaattinkara kuruppu

    Story kudukki.but page’s kuravayi poyi

    1. ചാണക്യൻ

      @നെയ്യാറ്റിങ്കര കുറുപ്പ്

      അടുത്ത തവണ സെറ്റ് ആക്കാം ബ്രോ ?
      ഒത്തിരി സന്തോഷം കേട്ടോ..
      ഒത്തിരി സ്നേഹം.. ?
      നന്ദി ❤️❤️

      1. ബാക്കി പെട്ടെന്ന് ഇടുമോ

        1. ചാണക്യൻ

          @vishnu

          ഇട്ടിട്ടുണ്ട് ബ്രോ ?
          വൈകാതെ വരും ❤️❤️

  4. ♥️♥️

    1. ചാണക്യൻ

      @askar

      ❤️❤️

  5. പാവം പൂജാരി

    കഥ അടിപൊളിയായിരുന്നു. ?
    ചാണക്യന് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ടായിരിക്കും വലിയ ഇടവേളകൾക്ക് ശേഷം ചെറിയ പാർട്ട് മാത്രം വരുന്നത്.
    കൂടുതൽ ഇടവേളയില്ലാതെ മികച്ചൊരു പാർട്ട് പ്രതീക്ഷിക്കുന്നു.

    1. ചാണക്യൻ

      @പാവം പൂജാരി

      സത്യമാണ് ബ്രോ..
      കണ്ണിന് പണി കിട്ടിയിട്ട് ഞാൻ എഴുതൊക്കെ നിർത്തി വച്ചിരുന്നു..
      പിന്നെ ഡോക്ടർനെ കണ്ടു മരുന്ന് ഒക്കെ വാങ്ങിയ ശേഷം അസുഖം മാറി.
      അതിനു ശേഷം വീണ്ടും എഴുത്ത് തുടങ്ങി.
      അപ്പോഴേക്കും വീണ്ടും കണ്ണിന് പണി കിട്ടി?
      അതാണ് സത്യം.
      കഥ വായിച്ചതിൽ ഒത്തിരി സന്തോഷം ബ്രോ..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. Ithavanayum pattichu page koravaan

    1. ചാണക്യൻ

      @salam

      അടുത്ത തവണ സെറ്റ് ആക്കാം ബ്രോ ?

  7. കൊള്ളാം നല്ല part ആയിരുന്നു ഇത്

    Full ത്രില്ലിംഗ് ആയിരുന്നു

    കൊറേ നാൾ ആയതു കൊണ്ട് പേജ് കൂടുതൽ ആക്കി എഴുത്തമായിരുന്നു

    1. ചാണക്യൻ

      @ഡെവിൾ.

      അടുത്ത പാർട്ടിൽ സെറ്റ് ആക്കാം ബ്രോ..
      കൂടുതൽ പേജ് ആക്കാം കേട്ടോ..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  8. Super

    1. ചാണക്യൻ

      @അബ്ദു

      ഒത്തിരി സന്തോഷം കേട്ടോ..
      ഒത്തിരി സ്നേഹം.. ?
      നന്ദി ❤️❤️

  9. Pettennu ezhuthum ennu parayum orupadu gap edukkum ennal page valare kuravum ishtapetta katha ezhuthunnavar ellam ithu pole aayi venel vayichal mathi ennoru reethi valare nallathu

    1. ചാണക്യൻ

      @aadhi

      കഥ എഴുതാത്തത് മനപ്പൂർവംമല്ല ബ്രോ.
      കണ്ണിന് സുഖമില്ല…
      പിന്നെ ജോലി തിരക്കും..
      അപ്പൊ കുറച്ചൊക്കെയേ എഴുതാൻ പറ്റുന്നുള്ളു…
      അത്‌ ഇടുകയും ചെയ്യും.
      അത്രേയുള്ളൂ.

    1. ചാണക്യൻ

      @ST

      ❤️❤️

  10. വായിക്കുബോൾ തന്നെ തീർന്നു. പേജ് വളരെ കുറവ് ?

    1. ചാണക്യൻ

      @ananthu

      സെറ്റ് ആക്കാം ബ്രോ ?
      അടുത്ത പാർട്ടിൽ..
      ഒത്തിരി സന്തോഷം കേട്ടോ..
      നന്ദി ❤️❤️

  11. കഥ നന്നായിട്ടുണ്ട്, പക്ഷേ
    ഇത്രയും നാളത്തെ പ്രതീക്ഷക്കനുസരിച്ച് പേജുകൾ ഉണ്ടായിരുന്നില്ല.

    1. ചാണക്യൻ

      @വിജു.

      അടുത്ത തവണ സെറ്റ് ആക്കാം ബ്രോ
      കൂടുതൽ പേജ് ഇടാട്ടോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

  12. ?

    1. ചാണക്യൻ

      @dean

      ❤️❤️

  13. Athyme oru sorry pidicho
    Enthina bro inghene kadha post
    Cheyunne samayam eduth ezhuthi page kooti post cheyuvane ath alle nallath
    Ith chumma?

    1. ചാണക്യൻ

      @mecazo

      സോറി ബ്രോ ?
      അടുത്ത തവണ സെറ്റ് ആക്കാം കേട്ടോ
      തിരക്കുകൾ കാരണം ആണ് കുറച്ചൊക്കെ ഇടുന്നത്…
      അല്ലേൽ എല്ലാരും കഥ മറന്നാലോ എന്ന് കരുതിയാ
      നന്ദി ❤️❤️

  14. ഇതെന്താ വീണ്ടും കുറഞ്ഞുപോയോ

    1. ചാണക്യൻ

      @Ak

      പറ്റിപ്പോയി ?

  15. സൂര്യൻ

    ഗ്യാപ്പ് കൂടുതല്ലു൦ പേജ് കുറവു൦.അഥ൪വ്വ൦ കഥ എവിടെ. എല്ലാം പാതി വഴീല്ലായൊ?

    1. ചാണക്യൻ

      @സൂര്യൻ

      കഥ എഴുത്ത് വല്ലപ്പോഴുമേ ഉള്ളൂ ബ്രോ..
      അതാ ഈ പാർട്ട്‌ ഇട്ടത്…
      അഥർവ്വം എഡിറ്റ്‌ ചെയ്യാൻ സമയം കിട്ടുന്നില്ല..
      അതാട്ടോ ?

  16. സൂപ്പർ നന്നായിരുന്നു???????❤️❤️?❤?

    1. ചാണക്യൻ

      @Hari S varadhan

      ഒത്തിരി സന്തോഷം കേട്ടോ..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.