താടാകത്തിനടുത്തുത്തേക്കു നടന്നടുക്കും മുൻപേ അവന്റെ ഹൃദയം തണുത്തുറയുന്നപോലെ അനുഭവപ്പെട്ടു..
ഒരു കൂർത്തശിലാഗ്രത്തിലൂടെ ഊർന്നുവീഴാൻ വെമ്പിനിന്ന ഹിമകണത്തിനുള്ളിലൂടെ തലതിരിഞ്ഞ സർഘപർവ്വതത്തെ നോക്കി ശേഷൻ ഒന്നാഞ്ഞു വലിച്ചു…
ഇരുണ്ട മഴമേഘങ്ങൾ പോലെ ശേഷന്റെ താടിരോമങ്ങളെവിഴുങ്ങിയ കഞ്ചാവിന്റെ വശ്യമായപുകച്ചുരുൾ അവിടമാകെ അവ്യക്തമായൊരു മറതീർത്തു…
നീല ചടയന്റെ വന്യമായലഹരി
ആ ധ്യാനമൂർത്തിയുടെ തലച്ചോറിലൂടെ, ചിന്തകളിലൂടെ
സിരകളിലൂടെ വീണ്ടും ഇരച്ചുകയറി…
ശേഷൻ പതിയെ ചുകന്നുകലങ്ങിയ കണ്ണുതുറന്നുവിദൂരതയിലേക്ക് നോക്കി….
ഹാ..
മാനസസരോവരഹിമബിന്ദു ദേവി…
ദൂരെ മഞ്ഞുപാകിയ മെത്തയിൽ
അർദ്ധനഗ്നയായി മഞ്ഞിൽ മാറ്ചേർത്ത് കിടന്ന അവളുടെ അടുക്കലേക്ക് ശേഷൻ പതിയെ നടന്നടുത്തു ..
അവളോട് ചേരുംതോറും അവന്റെ ഹൃദയം വല്ലാതെ ഉറഞ്ഞുപോകുന്നുണ്ടായിരുന്നു…
അവളുടെ മാറിലെ ചൂടിൽ മഞ്ഞുരുകി ഒരു നിർചാല് പോലെ ഒഴുകികൊണ്ടിരുന്നു…
ശേഷൻ അവളോടടുക്കും തോറും ശരീരമാകെ തണുത്തു വിറയ്ക്കുകയും അവൾ പൊള്ളിപിടഞ്ഞു മഞ്ഞിൽ ഉരുണ്ടുമറിയുകയും ചെയ്തു…
പെട്ടന്നാണ്,
അവളവനെ കണ്ടത്.. , ചാടിയെഴുന്നേറ്റ് മാറിടം കൈക്കൊണ്ട് പൊത്തി നാണത്തോടെ ശേഷന്റെ മുൻപിൽ ദേവി തലകുനിച്ചു നിന്നു..
ഇത്രയും മനോഹരിയായൊരു സ്ത്രീയെ ഇതുവരെ ഞാൻ കണ്ടതെ ഇല്ല,
പറയു..
ദേവിയെ കാണുമ്പോൾ ഈയുള്ളവന്റെ ഹൃദയം തണുത്തുറഞ്ഞു പോകുന്നതിന് കാരണമെന്താണ്…?
പെട്ടന്ന് ദേവിയുടെ കണ്ണിലാകെ
ഒരു പ്രകാശം പടർന്നുകയറി…
അവൾ പതിയെ നടന്നടുത്തു ശേഷന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു…
ശേഷനവളെ ഭ്രാന്തമായി ചുറ്റിപ്പിടിച്ചു,
ഹാ..
ചൂടും തണുപ്പും,
തീയും മഞ്ഞും
നീയും ഞാനും…
മനസസരോവരഹിമാബിന്ദുസഖി…
ഞാൻ നിന്റെ മോഹശരം കൊണ്ട
വന്യമൂർത്തിഭാവം…. ??
?©️?